ADVERTISEMENT

സ്പാനിഷ് ലീഗ് ഫുട്ബോൾ (ലാ ലിഗ) കിരീടം നേടിയതിന്റെ വിജയാഘോഷവുമായി റയൽ മഡ്രിഡ് താരങ്ങൾ മഡ്രിഡ് നഗരവീഥികളിലൂടെ തുറന്ന ബസിൽ പ്രദക്ഷിണം നടത്തുന്നതിന്റെ ദൃശ്യമാണിത്.

ഗ്രനഡയ്ക്കെതിരെ 4–0നു ജയിച്ചതിനു ശേഷമായിരുന്നു റയലിന്റെ വിക്ടറി പരേഡ്. കഴിഞ്ഞ വാരം തന്നെ കിരീടം ഉറപ്പിച്ചിരുന്നെങ്കിലും ബയൺ മ്യൂണിക്കിനെതിരെ ചാംപ്യൻസ് ലീഗ് സെമിഫൈനൽ മത്സരമുള്ളതിനാൽ റയൽ വിജയാഘോഷം നീട്ടിവയ്ക്കുകയായിരുന്നു.

ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യുവിൽ ബയണിനെ മറികടന്ന് ചാംപ്യൻസ് ലീഗ് ഫൈനലിലെത്തുക കൂടി ചെയ്തതോടെ റയലിന്റെ ആഘോഷത്തിന് പകിട്ടു കൂടി. ജൂൺ 2ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ചാംപ്യൻസ് ലീഗ് ഫൈനലിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടാണ് റയലിന്റെ എതിരാളികൾ.

English Summary:

Real Madrid celebrate la liga title with victory parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com