ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് വിശ്രമിക്കാതെ അടുത്ത തദ്ദേശ തിര‍ഞ്ഞെടുപ്പിന്റെ പ്രവർത്തനം തുടങ്ങാൻ ബിജെപി. ഇന്നു തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം പ്രധാനമായും ചർച്ചചെയ്യുന്നത് അടുത്ത വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തന പദ്ധതിയാണ്. ഇതിനായി പഞ്ചായത്ത് കൺവൻഷനുകൾക്കു തുടക്കം കുറിച്ചു. വയനാട് ജില്ലയിലാണ് ആദ്യ കൺവൻഷൻ.

100 പഞ്ചായത്ത്, തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ, 20 നഗരസഭകൾ എന്നിവിടങ്ങളിലെ ഭരണമാണു സംസ്ഥാനനേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനായി കോർപറേഷനുകളുടെയും നഗരസഭകളുടെയും ചുമതല സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കും ഭാരവാഹികൾക്കും ഇന്നത്തെ യോഗത്തിൽ നൽകും.

ഭരണം പിടിക്കാൻ കഴിയാത്തിടങ്ങളിൽ നിർണായക ശക്തിയാകാൻ കഴിയണമെന്നാണ് നിർദേശം. നിലവിൽ 2 നഗരസഭകളിലാണു ഭരണമുള്ളത്. 22 പഞ്ചായത്തുകളിൽ ഭരണം ലഭിച്ചിരുന്നെങ്കിലും കൂറുമാറ്റവും തർക്കവും പ്രതിപക്ഷ കക്ഷികളുടെ യോജിപ്പും മൂലം 13 പഞ്ചായത്തുകളിലേക്കു ഭരണം ചുരുങ്ങി. തിരുവനന്തപുരം കോർപറേഷൻ ഭരണം കൈവിട്ടത് വിരലിലെണ്ണാവുന്ന സീറ്റുകൾ നഷ്ടപ്പെട്ടതിനാലാണ്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും തൃശൂരിലും ജയിക്കുമെന്ന പ്രതീക്ഷയാണ് സംസ്ഥാന നേതൃത്വത്തിന്റെ അവലോകനത്തിലുള്ളത്. ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട് , ആലപ്പുഴ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനത്തിൽ വലിയ മുന്നേറ്റം ബിജെപി കണക്കുകൂട്ടുന്നു. ഇൗ മുന്നേറ്റം തദ്ദേശ തിരഞ്ഞെടുപ്പിലും നിലനിർത്തുകയാണു ലക്ഷ്യം.

English Summary:

BJP leadership meeting aiming local elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com