ADVERTISEMENT

അടുക്കളയില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ മെനക്കെട്ട പണിയാണ് പാത്രങ്ങള്‍ കഴുകിവയ്ക്കുക എന്നുള്ളത്. ഓരോ തവണയും പാചകപരിപാടികള്‍ക്ക് ശേഷം കിച്ചന്‍ സിങ്കില്‍ കൂട്ടിയിട്ട പാത്രങ്ങള്‍ കണ്ട് തലയില്‍ കൈവച്ച് പോകാറില്ലേ? പെട്ടെന്ന് കഴുകി വച്ചില്ലെങ്കില്‍ ബാക്ടീരിയയും മറ്റും അടിഞ്ഞുകൂടി സിങ്കും പാത്രങ്ങളുമെല്ലാം മലിനമാവുകയും ചെയ്യും.

ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങള്‍ കഴുകാതിരിക്കാന്‍ വല്ല വഴിയും ഉണ്ടോ? അതിനൊരു കിടിലന്‍ വഴി കണ്ടെത്തിയ ഒരാളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഈയിടെ തരംഗമായിരുന്നു. വ്യവസായി ഹർഷ് ഗോയങ്കയാണ് ഈ വിഡിയോ പങ്കുവച്ചത്. 

ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച ഒരു മനുഷ്യനെയാണ്‌ വിഡിയോയില്‍ കാണുന്നത്. കുക്കറില്‍ നിന്നും ഭക്ഷണം പ്ലേറ്റിലേക്ക് പകരാന്‍ തുടങ്ങുമ്പോഴാണ് പാത്രം കഴുകണമല്ലോ എന്ന് ഇയാള്‍ ഓര്‍ക്കുന്നത്. ഉടന്‍ തന്നെ  തന്റെ പ്ലേറ്റിലും സ്പൂണിലും കപ്പിലും തെളിഞ്ഞ പ്ലാസ്റ്റിക് കവറുകൾ വച്ച ശേഷം അയാള്‍ ഭക്ഷണം കഴിക്കുന്നത് കാണാം. ഭക്ഷണശേഷം പ്ലാസ്റ്റിക് കവറുകള്‍ നീക്കം ചെയ്ത്, പാത്രങ്ങള്‍ റാക്കിൽ ഭംഗിയായി അടുക്കി വയ്ക്കുന്നു.

''പാത്രങ്ങള്‍ കഴുകാന്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്തപ്പോള്‍'' എന്ന് ഗോയങ്ക ഇതിനു ക്യാപ്ഷന്‍ കൊടുത്തു. ഗോയങ്ക ഈ വിഡിയോ തമാശയായാണ്‌ പോസ്റ്റ്‌ ചെയ്തതെങ്കിലും ഒട്ടേറെ പരിസ്ഥിതിവാദികള്‍ ഇതിനെതിരെ രംഗത്തെത്തി. വെള്ളം ലാഭിക്കാന്‍ വേണ്ടി പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പ്രകൃതിയ്ക്ക് എത്രത്തോളം ദോഷമാണ് ചെയ്യുന്നത് എന്ന് അവര്‍ പറയുന്നു. ശ്രീലങ്കയിലെ ചില റസ്‌റ്ററന്റുകളില്‍ ഇങ്ങനെ ചെയ്യുന്നുണ്ടെന്ന വിവരവും ഒരാള്‍ പങ്കുവച്ചു.

English Summary:

Washing Dishes Without Running Water Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com