ADVERTISEMENT

മൺചട്ടികളിൽ പാകം ചെയ്യുന്നതിന്റെ രുചിയും മണവും ഒന്ന് വേറെ തന്നെയാണ് എന്നാൽ മൺചട്ടികൾ പലതും വാങ്ങാൻ മടിക്കുന്നതിന്റെ കാരണം അതു മയക്കിയെടുക്കാനുള്ള ബുദ്ധിമുട്ടാണ്. വളരെ എളുപ്പത്തിൽ ഇൻസ്റ്റന്റ് ആയി നാല് രീതിയിൽ മൺചട്ടികൾ മയക്കിയെടുക്കാൻ പറ്റും. എങ്ങനെയെന്ന് നോക്കാം.

•ആദ്യമേ തന്നെ മൺചട്ടിയെടുത്ത് അതിൽ നിറയെ വെള്ളം ഒഴിച്ച് മൂന്ന് ടേബിൾ സ്പൂൺ ചായപ്പൊടി ഇട്ടുകൊടുക്കുക ഇത് നന്നായി തിളച്ച് പകുതിയാകുന്ന വരെ ചെറിയ തീയിൽ വച്ചുകൊടുക്കണം തീ ഒരുപാട് കൂട്ടി വയ്ക്കരുത്. പകുതി വറ്റിക്കഴിഞ്ഞാൽ ഇനി തീ ഓഫ് ചെയ്യാം. അതിനുശേഷം ഇത് ചൂടാറാനായിട്ട് മാറ്റിവയ്ക്കുക. നന്നായി ചൂടാറിയതിനു ശേഷം ഈ വെള്ളം കളഞ്ഞിട്ട് കടലപ്പൊടി വച്ച് ചട്ടി കഴുകിയെടുക്കാം. ശേഷം ഒരു തുണി വച്ച് തുടച്ച്, കുറച്ചു വെളിച്ചെണ്ണ അകത്തും പുറത്തും തേച്ച് തേച്ചുകൊടുക്കാം. ഈ രീതിയിൽ ചട്ടി പെട്ടെന്ന് തന്നെ മയക്കിയെടുക്കാം. 

•അടുത്ത രീതിയിൽ ചട്ടി അടുപ്പത്ത് വച്ചതിനുശേഷം അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക, അതിനുശേഷം ഉള്ളിയിട്ട് നന്നായി വഴറ്റിയെടുക്കുക. മീഡിയം സൈസിലുള്ള സവാള വേണം എടുക്കാൻ ആയിട്ട് ഇത് നന്നായി ബ്രൗൺ കളർ ആകുന്നവരെ വഴറ്റിയ ശേഷം തീ ഓഫ് ചെയ്യാം. ചൂടാറിയശേഷം ഇത് കളഞ്ഞിട്ട് കടലപ്പൊടി വച്ച് ചട്ടി നന്നായി കഴുകിയെടുക്കാം തുടച്ചതിനു ശേഷം എണ്ണ തേച്ചു വയ്ക്കാം. 

•അടുത്ത രീതിയിൽ ഒരു ചട്ടിയിൽ കുറച്ചു വെള്ളം ഒഴിച്ചതിന് ശേഷം അതിലേക്ക് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കാം ഇത് നന്നായി തിളച്ച് പകുതി ആകുന്നവരെ വറ്റിക്കുക പകുതി ആയികഴിഞ്ഞാൽ ഇതും ചൂടാറാനായിട്ട് മാറ്റിവെച്ച്, ചൂടാറിയതിനു ശേഷം ഇത് കളഞ്ഞിട്ട് ചട്ടി കടലപ്പൊടി വച്ച് നന്നായി കഴുകിയെടുത്ത് ഇതിലും എണ്ണ തേച്ചു വയ്ക്കാം.

ഇനി അടുത്തത് ഉള്ളത് ചട്ടി നമ്മൾ അടുപ്പത്തുവച്ചതിനുശേഷം അതിലേക്ക് തേങ്ങാപ്പാൽ ഒഴിക്കുക. ഇത് ഏതാണ്ട് വറ്റി വരുമ്പോൾ നമ്മൾക്ക് തീ ഓഫ് ചെയ്യാം. നന്നായി വറ്റി വന്നു കഴിഞ്ഞാൽ ഇതും കളഞ്ഞതിനുശേഷം കടലപ്പൊടി വച്ച് ചട്ടി കഴുകി തുടച്ച് എണ്ണ തേച്ചു വയ്ക്കാം ഇങ്ങനെ നാല് രീതിയിൽ നമുക്ക് ചട്ടി മയക്കി എടുക്കാം. 

English Summary:

Season Clay Pots in 5 simple steps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com