ADVERTISEMENT

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കുട്ടിക്കുറുമ്പിയുടെ ആരാധനയാണ്. മിനിസ്ക്രീൻ താരം അർജുൻ സോമശേഖരന്റെയും സൗഭാഗ്യ വെങ്കടേഷിന്റെയും മകൾ സുദർശനയാണ് വിഡിയോയിലെ താരം. കുളിച്ചൊരുങ്ങി സ്വാമിയെ കാണാൻ ക്ഷേത്രത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്ന സുദർശനയുടെ വിഡിയോ ഇതിനകം തന്നെ നിരവധി പേരാണ് കണ്ടു കഴിഞ്ഞത്. 

വിഡിയോയുടെ തുടക്കത്തിൽ കുളിച്ച് റെഡിയായി തോർത്തുകൊണ്ട് മുടിയൊക്കെ കെട്ടിവെച്ച് അമ്മ സൗഭാഗ്യയുടെ ഒക്കത്ത് ഒരു കള്ളച്ചിരിയുമായി ഇരിക്കുകയാണ് സുദർശന. തുടർന്ന് സൗഭാഗ്യ ഒരു മഞ്ഞ പുള്ളിയുടുപ്പ് ധരിപ്പിച്ച് മുടിയൊക്കെ ചീകി ഒതുക്കി ഒരുക്കുകയാണ്. അതിനു ശേഷം വീട്ടിലുള്ള ദൈവങ്ങളുടെ ഫോട്ടോകൾക്കു മുന്നിൽ മകളെ എടുത്തു പിടിച്ച് നിൽക്കുന്ന സൗഭാഗ്യയെ ആണ് കാണുന്നത്.

പക്ഷേ കുഞ്ഞിപ്പെണ്ണ് പ്രാർത്ഥിച്ച് തുടങ്ങുമ്പോൾ ആണ് പ്രേക്ഷകരും അത്​ഭുത പ്പെടുന്നത്. 'ഓം നമോ ഭഗവതേ വാസു ദേവായാ' എന്നിങ്ങനെ പോകുന്നു കുഞ്ഞിന്റെ പ്രാർത്ഥന. ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥനാ നിമഗ്നയായി അമ്മയുടെ ഒക്കത്തിരിക്കുന്ന സുദർശനയേയും കാണാം. തുടർന്ന് ചെരുപ്പ് ഒക്കെ ധരിച്ച് അമ്മയ്ക്കൊപ്പം പുറത്തേക്ക് പോകുകയാണ്. 'സ്വാമിയെ കാണാൻ പോകുകയാണ്' എന്ന് ലിഫ്റ്റിൽ വെച്ച് അറിയുമ്പോൾ സന്തോഷം കൊണ്ടും അത്​ഭുതം കൊണ്ടും ആ കുഞ്ഞുമുഖം വിടരുന്നത് കാണാം. ക്ഷേത്രത്തിലെത്തി ചെരുപ്പ് ഒക്കെ അഴിച്ചുവെച്ച് കൈ കൂപ്പി പ്രാർത്ഥിക്കുന്ന സുദർശന ആരുടെയും മനസ് ശാന്തമാക്കും. തിരികെ വീട്ടിലേക്ക് എത്തുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. 'ഒരു അമ്പലവാസി' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇതുവരെ ഒരു മില്യണിന് മുകളിൽ ആളുകളാണ് ഈ വിഡിയോ കണ്ടത്. നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്. 2021 നവംബർ 29ന് ആയിരുന്നു സൗഭാഗ്യ വെങ്കടേഷിനും അർജുൻ സോമശേഖരനും കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിനു ശേഷം അമ്മ താര കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിക്കും മകൾ സുദർശനയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെ ചിത്രം വൈറലായിരുന്നു. ഏറെ സന്തോഷത്തോടെ ആയിരുന്നു സോഷ്യൽ മീഡിയ ആ ചിത്രം വരവേറ്റത്.

English Summary:

Saubhagya Venkatesh's Daughter Charms the Internet with Her Devout Prayer and Temple Antics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com