Download Manorama Online App
ചെന്നൈ ∙ തെങ്കാശി സ്വദേശിയായ ഗർഭിണി ട്രെയിനിൽ നിന്നു വീണു മരിച്ചതിനു പിന്നാലെ ദക്ഷിണ റെയിൽവേ എക്സ്പ്രസ് ട്രെയിനുകളുടെ എമർജൻസി ബ്രേക്ക് സംവിധാനത്തിന്റെ കാര്യക്ഷമതാ പരിശോധന തുടങ്ങി. കൊല്ലത്തേക്കുള്ള എക്സ്പ്രസ് ട്രെയിനിൽ നിന്നു കസ്തൂരി വീണതിന് പിന്നാലെ ബന്ധുക്കൾ എമർജൻസി ബ്രേക്ക് ചെയിൻ വലിച്ചെങ്കിലും
ചെന്നൈ ∙ നഗരത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായ ടി നഗറിലെ ഷോപ്പിങ് സുഗമമാക്കാൻ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ കോർപറേഷൻ. ഇതിനായി നടപടി തുടങ്ങി. കൂടുതൽ ആളെത്തുന്ന രംഗനാഥൻ സ്ട്രീറ്റ് അടക്കം എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളിലെയും റോഡ് കയ്യേറിയുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കാനാണു തീരുമാനം.
ചെന്നൈ ∙ എഗ്മൂർ– കൊല്ലം എക്സ്പ്രസിൽ യാത്ര ചെയ്ത ഗർഭിണി ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി.വ്യാഴാഴ്ച രാത്രി കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപം നടന്ന ദാരുണ സംഭവത്തിൽ തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. വളകാപ്പ്
ചെന്നൈ ∙ വേനലിന്റെ കാഠിന്യം വർധിക്കുന്ന കത്തിരി വെയിൽ കാലത്തിന് ഇന്ന് തുടക്കമാകുന്നതിനാൽ കടുത്ത ജാഗ്രതയിലാണ് തമിഴകം. പേരു സൂചിപ്പിക്കുന്ന പോലെ കത്തുന്ന വെയിലാണ് ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് അനുഭവപ്പെടുക. ചൂട് കൂടുന്നതിനാൽ ആരോഗ്യ സംരക്ഷണത്തിനുള്ള മാർഗങ്ങൾ ജനം സ്വീകരിക്കണമെന്നു ആരോഗ്യ വിദഗ്ധർ
ചെന്നൈ ∙ നഗരത്തിലോടുന്ന വാഹനങ്ങൾ അനധികൃതമായി സ്റ്റിക്കർ പതിക്കുന്നതിനെതിരെ പൊലീസ് നടപടി തുടങ്ങി.ആദ്യമായി പിടിക്കപ്പെട്ടവർക്ക് 500 രൂപ പിഴ ചുമത്തി. രണ്ടാമതും പിടിക്കപ്പെട്ടാൽ 1,500 രൂപ പിഴ ഈടാക്കും. പൊലീസ് പരിശോധനയിൽ അകപ്പെടാതിരിക്കാൻ ‘പ്രസ്’, ‘പൊലീസ്’ തുടങ്ങിയ സ്റ്റിക്കറുകൾ അനധികൃതമായി
ചെന്നൈ ∙ കത്തിരിക്കു മുൻപേ വെയിൽ കത്തിജ്വലിച്ചതോടെ നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു.അഗ്നിനക്ഷത്രം എന്ന പേരിൽ അറിയപ്പെടുന്ന കത്തിരി വെയിൽ അനുഭവപ്പെടുന്ന മേയ് രണ്ടാം വാരം മുതലാണു നഗരത്തിൽ 40 ഡിഗ്രിക്കു മുകളിൽ താപനില രേഖപ്പെടുത്താറുള്ളത്. അതേസമയം, സംസ്ഥാനത്തെ ചില ജില്ലകളിലെ താപനില ഇപ്പോൾ
ചെന്നൈ ∙ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കയ്യെത്തും ദൂരത്തുണ്ട് കെ.എം.സജിമോൻ എന്ന കോട്ടയംകാരൻ. 35 വർഷത്തിനുള്ളിൽ 450ലേറെ വീടുകൾ നിർമിച്ചു നൽകിയതിന്റെ പെരുമയുണ്ട് ആകാശ് ബിൽഡേഴ്സ് എന്ന നിർമാണ കമ്പനി ഉടമയായ സജിമോന്. ജോലിക്കായി ചെന്നൈയിലെത്തിയ ശേഷം സ്വന്തമായി സംരംഭമാരംഭിച്ച് വിജയിച്ചതിന്റെ
ചെന്നൈ ∙ മധുരയിൽ മലയാളി വനിതാ റെയിൽവേ ഗാർഡ് ജോലിക്കിടെ ആക്രമണത്തിനിരയായ സംഭവത്തിൽ 17 വയസ്സുകാരൻ പിടിയിലായി.സംഘത്തിലെ മറ്റൊരു കുട്ടിക്കായി റെയിൽവേ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പരുക്കേറ്റ കൊല്ലം കടവൂർ ഗീതാസിൽ രാഖി(23) അപകടനില തരണം ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക്
ചെന്നൈ ∙ ആവഡിയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം നിർണായക തെളിവാകുമെന്നിരിക്കെ ഇതു കണ്ടെത്താൻ തീവ്രശ്രമത്തിലാണ് പൊലീസ്. മൂർച്ചയേറിയ ആയുധമാണ് ഉപയോഗിച്ചത്. ഇടുപ്പിലും കഴുത്തിലും ആഴത്തിലുള്ള മുറിവാണ് ഇരുവർക്കും ഏറ്റത്. മുറിവിന്റെ ആഴക്കൂടുതലും രക്തം വാർന്നതുമാണ് മരണ കാരണമെന്നാണ് പ്രാഥമിക
ഊട്ടി ∙ നീലഗിരി ജില്ലയിലെ മുക്കുറുത്തി ദേശീയ ഉദ്യാനത്തിൽ വരയാടുകളുടെ കണക്കെടുപ്പു തുടങ്ങി. തമിഴ്നാട്, കേരള വനം വകുപ്പുകാർ സംയുക്തമായാണു കണക്കെടുപ്പു നടത്തുന്നത്. 3 ഗ്രൂപ്പുകളായാണു കണക്കെടുപ്പു നടന്നുവരുന്നത്. തമിഴ്നാട് ദേശീയ മൃഗമായ വരയാടുകളുടെ സംരക്ഷണത്തിനായി സർക്കാർ പ്രത്യേക പദ്ധതികളും നടപ്പാക്കി
Results 1-10 of 2917