Download Manorama Online App
കറുകച്ചാൽ ∙ ടൗണിൽ അസം സ്വദേശി നടത്തുന്ന ഹോട്ടൽ മദ്യലഹരിയിൽ അടിച്ചു തകർത്തതായി പരാതി.ബംഗ്ലാംകുന്ന് സ്വദേശി അരുൺ ഷാജിക്കെതിരെ കേസെടുത്തു. അണിയറപ്പടിക്കു സമീപം പ്രവർത്തിക്കുന്ന കിരൺ കുമാറിന്റെ ഉടമസ്ഥതയിലുള്ള മാ ഹോട്ടലാണ് വെള്ളിയാഴ്ച രാത്രി 9.30ന് അടിച്ചു തകർത്തത്.ഭക്ഷണം വാങ്ങാനെത്തിയ അരുൺ ഷാജി അസഭ്യം
കുറവിലങ്ങാട് ∙വേനൽച്ചൂടിൽ നാടൻ ഉൽപന്നങ്ങളുടെ വരവ് നിലച്ചതോടെ വിപണിയിൽ പച്ചക്കറി വില പൊള്ളുന്ന അവസ്ഥയിൽ.ബീൻസ്, ഇഞ്ചി,വെളുത്തുള്ളി തുടങ്ങിയവയുടെ വില റെക്കോഡിട്ടു. വെയിലിന്റെ കാഠിന്യം വർധിച്ചതോടെ വിപണിയിൽ കാര്യമായ തിരക്കില്ലാത്ത അവസ്ഥയാണ്. രാവിലെ 11നു ശേഷം പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു.ജില്ലയിൽ പലയിടങ്ങളിലും വിലയുടെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ട്.
ചങ്ങനാശേരി ∙ അസംപ്ഷൻ കോളജ്– മോർക്കുളങ്ങര ബൈപാസ് റോഡിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. ജോബ് മൈക്കിൾ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് ജോലി പൂർത്തിയാക്കിയത്. മാസങ്ങളായി റോഡ് തകർന്നു കിടക്കുകയായിരുന്നു. നഗരത്തിലെ ഏറ്റവും പ്രധാന ഇടവഴി കൂടിയാണിത്.. റോഡ് നന്നാക്കിയതോടെ
പുതുപ്പള്ളി ∙ ഭക്തജനപ്രവാഹത്തിലമർന്ന് പുതുപ്പള്ളി പള്ളി. നേർച്ചകാഴ്ചകളോടെ പുണ്യാളന്റെ സന്നിധിയിലേക്ക് അനുഗ്രഹം തേടിയെത്തി നാനാജാതിമതസ്ഥർ. പ്രധാന പെരുന്നാൾ ദിനങ്ങളിലേക്ക് കടന്നതോടെ പള്ളിയും പുതുപ്പള്ളി ദേശവും ആഘോഷനിറവിൽ. തീർഥാടനം ഇന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ
ഏറ്റുമാനൂർ ∙ നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഏറ്റുമാനൂർ മങ്കര കലുങ്ക് സ്വദേശി ദത്തൻ ദാസ് (52) ആണ് മരിച്ചത്. സ്കൂട്ടർ യാത്രികൻ പാലാ നെറ്റിപ്പുഴ സ്വദേശി അമല് നാരായണൻ (21) ഗുരുതരപരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ
ഇന്ന് ∙ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ക്യാംപസ് പ്ലേസ്മെന്റ് പെരുവന്താനം ∙ സെന്റ് ആന്റണീസ് കോളജ് ക്യാംപസ് പ്ലേസ്മെന്റ് സെൽ, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ നേതൃത്വത്തിൽ 18ന് 8.30 മുതൽ ഉദ്യോഗാർഥികൾക്ക് ക്യാംപസ് പ്ലേസ്മെന്റ് നടത്തും. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക്
പാലാ ∙ ബസ് സ്റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെ കല്ലിൽ തട്ടി സ്വകാര്യ ബസിനടിയിലേക്കു വീണ മേവട കുളത്തിനാൽ വിനോദ് (56) മരിച്ചു. ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ബസ് സ്റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്റെ നാലു വശത്തും ഓരോ കല്ല് ഉയർന്നുനിൽക്കുന്നുണ്ട്. ഇൗ കല്ലിൽ തട്ടി തെറിച്ചു വീണ
ചങ്ങനാശേരി ∙ ഇന്ത്യൻ സമുദ്രമത്സ്യസമ്പത്തിലേക്കു രണ്ടിനം മീനുകളെ കണ്ടെത്തിയതായി ചങ്ങനാശേരി സ്വദേശി ടോജി തോമസ്. പഠനങ്ങളിലൂടെ മീനുകളെ കണ്ടെത്തി അവയ്ക്കു ശാസ്ത്രീയ നാമകരണം ചെയ്ത് റീജനൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചതായി ടോജി പറഞ്ഞു.
കോട്ടയം ∙ ഒരു പൊതിച്ചോറിൽ നിന്നു തുടങ്ങിയ സ്നേഹവിപ്ലവം ഇന്ന് അനേകരുടെ വിശപ്പടക്കുന്നു. 1966ൽ കോട്ടയം മെഡിക്കൽ കോളജിന്റെ രോഗക്കിടക്കയിൽ നിന്നു തുടങ്ങിയ കാരുണ്യത്തിന്റെ യാത്രയ്ക്ക് കാലം സാക്ഷി. സ്നേഹത്തിന്റെ പുതിയ സന്ദേശം നാടിനു നൽകിയ വലിയ മനസ്സിന്റെ ഉടമ ‘നവജീവൻ’ പി.യു.തോമസിന് ഇന്ന് 75 വയസ്സ് തികയുന്നു.
ചങ്ങനാശേരി∙ വീട് പൊളിക്കുന്ന പണിക്കിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. കാക്കാംതോട് പുതുപ്പറമ്പിൽ പി.സി.ജയിംസിന്റെ വീട്
ചങ്ങനാശേരി ∙ തോടിനു മാത്രമല്ല.. കാവാലിക്കര ബണ്ട് നിവാസികളുടെ ജീവിതത്തിലും പോള വില്ലനാണ്. ബോട്ട് ജെട്ടി തോട്ടിലെ തിങ്ങിനിറഞ്ഞ പോള കാരണം പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ഇരുപതോളം കുടുംബങ്ങളാണു തീരാദുരിതത്തിൽ കഴിയുന്നത്.കഴിഞ്ഞ ദിവസം രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ
പാമ്പാടി ∙ കടുത്ത വേനൽച്ചൂടിനു പുറമേ ഏപ്രിൽ, മേയ് മാസമായാൽ കുറ്റിക്കലിലെ ജനങ്ങൾക്കു കടുത്ത ദുരിതമായി മുപ്ലിവണ്ട് ശല്യവും.വീടിനുള്ളിൽ കടന്നു ഭിത്തികളിലും തട്ടുകളിലുമൊക്കെ ഇവ പറ്റിപ്പിടിച്ചിരിക്കും.പാമ്പാടി പഞ്ചായത്തിലെ കുറ്റിക്കലിൽ മിക്ക വീടുകളിലും രാത്രിയായാൽ മുപ്ലി വണ്ടുകൾ കൂട്ടത്തോടെ
പാലാ ∙ സ്ഥലം ഏറ്റെടുക്കുന്നതിൽ ഉദ്യോഗസ്ഥർക്കുണ്ടായ പാളിച്ച മൂലം റിവർവ്യൂ റോഡ് നിർമാണം നിലച്ചു. ജനറൽ ആശുപത്രി ജംക്ഷൻ മുതൽ കൊട്ടാരമറ്റം വരെ മീനച്ചിലാറിന്റെ തീരത്തു കൂടി തൂണുകളിൽ നിർമിക്കുന്ന റോഡിന്റെ നിർമാണമാണ് മാസങ്ങളായി നിലച്ചിരിക്കുന്നത്. ഒരു കിലോമീറ്ററോളം ദൂരത്തിൽ തൂണുകളിലായി പാലത്തിന്റെ നിർമാണം
കോട്ടയം ∙ ആധുനിക രീതിയിലുള്ള ടേക് എ ബ്രേക് പദ്ധതി ഇനി കഞ്ഞിക്കുഴിയിലും. നാഗമ്പടത്തെ പദ്ധതിക്ക് ശേഷം നഗരസഭ ടൗൺ പരിധിയിൽ പണിയുന്ന രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്ര പദ്ധതിയാണ് ഇത്. കഞ്ഞിക്കുഴി പഴയ മാർക്കറ്റ് സ്ഥലത്താണ് നിർമാണം. 90% പണികൾ പൂർത്തിയായി.ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ
കോട്ടയം ∙ ലോട്ടറിക്കച്ചവടക്കാരിയായ റോസമ്മയ്ക്ക് കാഴ്ചയില്ല. അതായിരുന്നു ആ ലോട്ടറിമോഷ്ടാക്കളുടെ ആത്മവിശ്വാസം. എന്നാൽ, കാഴ്ചയെക്കാൾ തെളിമയുള്ള റോസമ്മയുടെ ഉൾക്കാഴ്ചയും പെൻക്യാമും കണക്കുകൂട്ടൽ തെറ്റിച്ചു. മോഷ്ടാക്കൾ കുടുങ്ങി. കടയിൽനിന്നു ലോട്ടറി തട്ടിയെടുത്ത 2 പേർക്കും റോസമ്മ മാപ്പു നൽകിയെന്നതു വേറെ
പൊൻകുന്നം ∙ വലിയ പട്ടണമായി മുഖം മിനുക്കിയെങ്കിലും പൊൻകുന്നത്തിന്റെ പാതകളിൽ പരാതികളുടെ കൂട്ടയോട്ടമാണ്. തെളിയാത്ത സിഗ്നൽ ലൈറ്റുകൾ, റോഡിലെ മാഞ്ഞ സീബ്രാ ലൈനുകൾ, വാഹനങ്ങളുടെ പാച്ചിൽ തുടങ്ങി ജനങ്ങൾക്ക് പറയാൻ പരാതികളേറെ.
കോട്ടയം∙ ഒരു കുസൃതി ചോദ്യമുണ്ട്, മഴ പെയ്താൽ ആന എന്തു ചെയ്യും? നനയുമെന്നാണ് ഉത്തരം. എന്നാൽ കൊടുംവേനലിൽ ആന എന്തു ചെയ്യുമെന്ന് ചോദിച്ചാൽ അതു കുസൃതിയല്ലെന്നാണ് ഉത്തരം. ഒരു ദിവസം 500 ലീറ്റർ വരെ വെള്ളം വേണം ആനയ്ക്ക് കുടിക്കാൻ. കുളിക്കാനുള്ളതു കൂടി ചേർത്താൽ ശരാശരി 3,000 ലീറ്റർ വെള്ളം വേണം. ടാങ്കറിൽ വെള്ളം വാങ്ങേണ്ട സാഹചര്യം ഉണ്ടെങ്കിൽ ദിനംപ്രതി ശരാശരി 350 രൂപ ചെലവ്. ജല അതോറിറ്റിയുടെ ഗാർഹിക ഉപയോഗ നിരക്ക് അനുസരിച്ചാണെങ്കിൽ 43.23 രൂപയുടെ വെള്ളം ഒരു ദിവസം വേണം. തോട്ടയ്ക്കാട് സ്വദേശി ബാബു ആനകൾക്ക് ഷവർ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വൈക്കം ∙ വടയാർ മുട്ടുങ്കൽ മൂവാറ്റുപുഴയാറിനു കുറുകെ സ്ഥാപിച്ച ഓരുമുട്ട് പൊളിച്ചു നീക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.നീരൊഴുക്ക് നിലച്ചതോടെ ഇടത്തോടുകളിലൂടെ ഗ്രാമീണ പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകി എത്താതെ വറ്റിവരണ്ട നിലയിലാണ്. ഇതോടെ പ്രദേശത്തെ കിണറുകളിലെ വെള്ളവും വറ്റിവരണ്ടു. മുട്ട്
വെള്ളൂർ ∙ വെള്ളൂർ സ്വദേശിയായ 24 കാരന് ജീവിതത്തിലേക്കു മടങ്ങിയെത്തണമെങ്കിൽ സുമനസ്സുകൾ കനിയണം. പാമ്പാടി ഗ്രാമ പഞ്ചായത്തിലെ 18–ാം വാർഡിൽ കുളത്തുംകുഴിയിൽ വീട്ടിൽ ഷാരോൺ കെ. സന്തോഷാണ് (24) ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിക്കുന്നത്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു കഴിഞ്ഞ 6 മാസമായി ഷാരോൺ
ചങ്ങനാശേരി ∙ സ്കൂൾ കാലഘട്ടത്തിലേക്ക് തിരികെ നടന്ന് 27 വനിതകൾ. 1974ൽ സെന്റ് ആൻസ് സ്കൂൾ എസ്എസ്എൽസി ബാച്ചിലെ 27 പേരാണ് വീണ്ടും ഓർമകളുമായി ഒത്തുകൂടിയത്. വിവിധയിടങ്ങളിൽ നിന്നെത്തിയ പഴയ സഹപാഠികൾ ആനന്ദാശ്രമത്തിന് സമീപമുള്ള സൂസി ഒളശയുടെ വീട്ടില് ഒത്തുച്ചേർന്നു. സഹപാഠിയായിരുന്ന ബീന പ്രക്കാട്ടിന്റെ
കോട്ടയം ∙ വാകത്താനത്ത് അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കോൺക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശി ലേമാൻ കിസ്കിനെ(19)യാണ് കോൺക്രീറ്റ് മിക്സിങ് മെഷീനിലിട്ടു കറക്കിയ ശേഷം മാലിന്യക്കുഴിയിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജീവനോടെ താഴ്ത്തിയത്. കേസിൽ, പ്ലാന്റ് ഓപ്പറേറ്ററായ
കോട്ടയം ∙ ചരിത്രപ്രസിദ്ധമായ പുതുപ്പള്ളി വലിയ പെരുന്നാളിന്റെ പ്രധാന ദിനങ്ങളിലേക്കു കടക്കുന്നതോടെ ഇനിയുള്ള ദിവസങ്ങളിൽ ആയിരക്കണക്കിനു പേർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്ക് ഒഴുകിയെത്തും. ചരിത്രപ്രസിദ്ധമായ വെടിക്കെട്ട് ആറിനാണ്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പള്ളിയുടെ ആകാശവിതാനത്ത്
അധ്യാപക നിയമനം കോട്ടയം ∙ ബിസിഎം കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, സൈക്കോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി എന്നീ എയ്ഡഡ് വിഭാഗങ്ങളിലും സുവോളജി, കെമിസ്ട്രി സ്വാശ്രയ വിഭാഗങ്ങളിലേക്കും ഗെസ്റ്റ് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. 13ന് 4നകം ബയോഡേറ്റ കോളജ് ഓഫിസിൽ
കോട്ടയം∙ എംസി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് പരുക്ക്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന തിരുവനന്തപുരം പൗഡിക്കോണം സ്വദേശികൾ സഞ്ചരിച്ച കാറും എതിർദിശയിലേക്ക് പോയ മുക്കാട്ടുപടി സ്വദേശികളുടെ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
∙ നാലാൾ കൂടുന്നിടത്ത് ആദ്യ സംസാരം ചൂടിനെക്കുറിച്ചാണ്. പകൽ റോഡിലേക്ക് നോക്കിയാൽ ടാറിന് മുകളിൽ വെള്ളം തിളച്ച് നീരാവിയാകുന്നതു പോലെ കാണാം. വീട്ടിലിരുന്നാലും അന്തരീക്ഷത്തിലെ ഈർപ്പം കൂടിയിരിക്കുന്നതിനാൽ വിയർത്തൊലിച്ച് ക്ഷീണിച്ച് അവശരാകുന്ന അവസ്ഥ. രാത്രിയിലാകട്ടെ ഉഷ്ണിച്ച് വിയർത്ത് ഉറക്കം പോലും
കൊക്കയാർ ∙ പ്രളയത്തിൽ തകർന്ന കൊക്കയാർ പാലത്തിന്റെ നിർമാണ ഉദ്ഘാടനം കഴിഞ്ഞിട്ടും നടപടികൾ ഇഴയുന്നു. തിരഞ്ഞെടുപ്പിന് മുൻപ് തിടുക്കത്തിൽ നടത്തിയ ഉദ്ഘാടനവും, മണ്ണ് പരിശോധനയും ഒക്കെ ജനങ്ങൾക്കു പ്രതീക്ഷ നൽകിയെങ്കിലും തുടർ നടപടികൾ ഇല്ലാത്തതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
കോട്ടയം ∙ പുത്തനുടുപ്പും പുതിയ പുസ്തകങ്ങളുമായി ആറാം ക്ലാസിലേക്ക് പോകണമെന്നാണു ഗീതുവിന്റെ ആഗ്രഹം. എന്നാൽ അഞ്ച് മാസം മുൻപു തിരിച്ചറിഞ്ഞ വൃക്കകളെ ബാധിച്ച രോഗം ഗീതുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ നാലു ചുമരുകൾക്കുള്ളിലാക്കി. വൃക്കകൾ ചുരുങ്ങുന്ന രോഗമാണു കോട്ടയം മള്ളുശേരി നിർമിതി കോളനി, ഗണപതി ഭവനിൽ
കോട്ടയം∙ കാണക്കാരിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സഹയാത്രികനു ഗുരുതര പരുക്ക്. കാണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കാണക്കാരി ജംക്ഷന് സമീപമായിരുന്നു അപകടം. വടവാതൂർ ചിറക്കൽ വീട്ടിൽ പ്രസാദിന്റെ മകൻ പ്രവീൺ (18) ആണ് കൂടെയുണ്ടായിരുന്ന ആൾ.
വൈക്കം ∙ സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പുറപ്പെടുവിച്ച സാഹചര്യത്തിൽ വൈക്കം കായലോര ബീച്ചിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി വൈക്കം നഗരസഭ. രാവിലെ 10 മുതൽ 4വരെ വിവിധ കളിക്കാർക്കോ സന്ദർശകർക്കോ പ്രവേശനം ഇല്ല. ഇന്നു
പാലാ ∙ കിണറ്റിൽ വീണ പന്തെടുക്കാനായി ശ്രമിക്കുമ്പോൾ കാൽ വഴുതി വീണു വിദ്യാർഥി മരിച്ചു.കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിന്റെ മകൻ ലിജു ബിജു (10) ആണു ചുറ്റുമതിലില്ലാത്ത കിണറ്റിലേക്കു വീണു മരിച്ചത്.കുടക്കച്ചിറ സെന്റ് ജോസഫ്സ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു.ബിജുവിന്റെ പുതിയ വീടിന്റെ
കോട്ടയം ∙ വിദ്യാർഥികൾക്ക് വിലക്കുറവിൽ നോട്ട് ബുക്കുകളും പഠനോപകരണങ്ങളും എത്തിക്കാൻ ത്രിവേണി മൊബൈൽ മാർക്കറ്റുമായി കൺസ്യൂമർഫെഡ്. ഈ മാസം 10ന് വാഹനം ഗാന്ധിസ്ക്വയറിൽ എത്തും. ഇതിനു പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നു വിലക്കുറവിൽ
അവധിക്കാല പരിശീലന ക്യാംപ് കോട്ടയം ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അവധിക്കാല പരിശീലന ക്യാംപ് ആരംഭിച്ചു. നാഗമ്പടം നെഹ്റു സ്റ്റേഡിയം, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് ഗ്രൗണ്ട്, പാലാ ഐങ്കൊമ്പ് അംബിക വിദ്യാഭവൻ എന്നിവിടങ്ങളിലാണ് ക്യാംപ്. ടർഫ് വിക്കറ്റുകളിൽ കോച്ചിങ്ങിനും മത്സരങ്ങൾക്കും ബിസിസിഐ
കുറവിലങ്ങാട് ∙പൊള്ളുന്ന വേനലിൽ ടൗൺ മേഖലകളിൽ കച്ചവടം കുറഞ്ഞു. രാവിലെ 11നു ശേഷം പുറത്തിറങ്ങുന്നവരും കുറവ്.മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും തോടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയിലെ ജലനിരപ്പ് താഴ്ന്നു. ചെറുകിട ജല വിതരണ പദ്ധതികളുടെ സ്രോതസ്സുകൾ വറ്റി വരണ്ടു. ഒന്നോ രണ്ടോ ചെറിയ മഴ ലഭിച്ചു. ഇന്നലെ കുറവിലങ്ങാട്
പൊൻകുന്നം∙ ചതുരംഗപ്പാറയിലേക്ക് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് നടത്തിയ ഉല്ലാസയാത്ര ജനപങ്കാളിത്തം കൊണ്ട് വിജയം.ആദ്യയാത്രയുടെ വിജയത്തോടെ കൂടുതൽ യാത്രകൾക്കായി ഡിപ്പോ അധികൃതർ തയാറെടുക്കുകയാണ്. വരുമാനം വർധിപ്പിക്കാനാണ് അവധിക്കാല യാത്രയുമായി കെഎസ്ആർടിസി.പരീക്ഷണം നടത്തിയത്. കുട്ടികളുമായി കുറഞ്ഞ ചെലവിൽ
കോട്ടയം ∙ കാലാവധി കഴിഞ്ഞ നോട്ടുകൾ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്തേക്ക് എത്തിക്കാൻ കോട്ടയത്തുനിന്നു പോയ പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4 മണിക്കൂറിനു ശേഷമാണു സംഘത്തെ വിട്ടയച്ചത്.
കോട്ടയം∙ കശുവണ്ടി വ്യവസായിയും റോട്ടറി ക്ലബ് ഓഫ് ക്വയിലോണിന്റെ മെമ്പറുമായ കൃഷ്ണൻ ജി. നായർ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 160 ക്ലബുകളുടെ 2026-27 വർഷത്തെ ഡിസ്ട്രിക്ട് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്ററിൽ വച്ച് നടന്ന റോട്ടറി ഡിസ്ട്രിക്ട് കോൺഫറൻസിലാണ് തിരഞ്ഞെടുപ്പു നടന്നത്.
കല്ലറ∙ ജല അതോറിറ്റിയും പൊതുമരാമത്തു വകുപ്പും മെല്ലെപ്പോക്കിൽ. തകർന്നു കിടക്കുന്ന ആയാംകുടി - കല്ലറ പൊതുമരാമത്ത് വകുപ്പ് റോഡ് നന്നാക്കാൻ നടപടിയില്ല. കല്ലറ പഞ്ചായത്ത് ഭരണ സമിതി സമരത്തിന്. ദിനവും നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് പല ഭാഗത്തും തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കുണ്ടും
ചങ്ങനാശേരി ∙ പൈതൃക മ്യൂസിയവും ഹെറിറ്റേജ് പദ്ധതികളും സർക്കാരിന്റെ കടലാസിൽ തന്നെ. ഐതിഹ്യ പെരുമയും ചരിത്രവും സമന്വയിക്കുന്ന പുഴവാത് കുമാരമംഗലത്ത് മന 2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെ.സി.ജോസഫ് വകുപ്പ് മന്ത്രിയായിരിക്കെ 1.52 കോടി രൂപ നൽകി സംസ്ഥാന പുരാവസ്തു വകുപ്പാണ് 600 വർഷത്തിലേറെ പഴക്കമുള്ള മനയും
കുമരകം ∙ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതോടെ കർഷകന്റെ വരുമാനം നിലച്ചു. ചൂട് കൂടിയതാണു കോഴികൾ ചാകാൻ കാരണമെന്നു കർഷകൻ. വിത്തുവട്ടിൽ ഫിലിപ്പിന്റെ കോഴികളാണ് ചത്തത്.കുടുംബം പുലർത്താനായി വിവിധ ഇനം പച്ചക്കറികളും ഏത്തവാഴയും കപ്പയും മീൻ വളർത്തലും കാേഴിക്കൃഷിയും എല്ലാം സീസൺ അനുസരിച്ച് വിജയകരമായി
ഏന്തയാർ ∙ പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഒരു വർഷത്തിനുള്ളിൽ മുക്കുളം നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നു പ്രതീക്ഷ. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച് മലയോര പ്രദേശത്തുള്ള പ്രധാന പാലമാണിത്. 3 ദുരിതവർഷങ്ങൾ 2021ലെ പ്രളയത്തിൽ പാലം തകർന്നതോടെ
ഈരാറ്റുപേട്ട ∙ തടവനാൽ തടയണയ്ക്കു താഴെ മീനച്ചിലാറ്റിൽ കൂടിക്കിടന്ന മാലിന്യക്കൂമ്പാരം നഗരസഭ കണ്ടിൻജന്റ് ജീവനക്കാരുടെയും, തൊഴിലാളികളുടെയും നേതൃത്വത്തിൽ ശുചീകരിച്ചു. ഐആർഡബ്ല്യു ടീം അംഗങ്ങളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായി. കുരിക്കൾ നഗർ കോസ് വേ പാലത്തിനും ചെക്ഡാമിനും ഇടയ്ക്കുള്ള പ്രദേശം ഏകദേശം 90
കോട്ടയം ∙ വൈക്കം ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ മുഹമ്മദാലിയുടെ മകൻ സമീർ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
കോട്ടയം∙ കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടെ നാലാം ക്ലാസുകാരന് ദാരുണാന്ത്യം. വല്ലയിൽ ഓന്തനാൽ ബിജുവിന്റെ മകൻ ലിജുവാണ് മരിച്ചത്. കോട്ടയം കരൂർ കുടക്കച്ചിറയിലാണ് സംഭവം.
കുറുമ്പനാടം∙ ചങ്ങനാശേരി തായ്ലാൻഡിൽ പാരാഗ്ലൈഡിങ്ങിനിടെ അബോധാവസ്ഥയിലായി ചികിത്സയിലിരിക്കെ മരണപ്പെട്ട ചീരംചിറ ഗവ. യുപി സ്കൂൾ പ്രാധാനാധ്യാപിക പെരുമ്പനച്ചി കരിപ്പാശേരി വീട്ടിൽ കെ .എസ് മാത്യുവിൻ്റെ ഭാര്യ റാണി മാത്യുവിന്റെ(54) സംസ്ക്കാരം 3 ന് നടത്തും. തായ്ലാൻഡിലെ പട്ടായയിൽ ഭർത്താവിനോടൊപ്പം
ഐഎച്ച്ആർഡി സീറ്റൊഴിവ് പുതുപ്പള്ളി ∙ഐഎച്ച്ആർഡി ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കേരള /സിബിഎസ്ഇ/ഐസിഎസ്സി സിലബസുകളിൽ ഏഴാം ക്ലാസ്സ് വിജയിച്ച കുട്ടികൾക്ക് പ്രവേശനം നേടാം. എസ്സി/എസ്ടി/ഒബിസി (എച്ച് ) വിഭാഗം കുട്ടികൾക്ക് സ്കോളർഷിപ് അർഹതയുണ്ട്. ഒൻപതാം ക്ലാസിൽ
കോട്ടയം ∙ പകൽ മുഴുവൻ കോടിമതയിലെ വാഹന വർക്ഷോപ്പിലാണെങ്കിലും ‘ദ്രൗപദി’ക്കു പ്രണയത്തോടെ ചാർത്താൻ കല്യാണ സൗഗന്ധികം തേടിപ്പോകുന്ന ‘ഭീമ’ന്റെ മനസ്സാണു രാഹുലിന്.ക്രെയിൻ അറ്റകുറ്റപ്പണിയും നിർമാണവും നടക്കുന്ന കമ്പനിയിൽ പകൽ ഫിറ്ററായും രാത്രി ആട്ടവിളക്കിനു മുൻപിൽ നളനും ഭീമനും കൃഷ്ണനുമായുള്ള വേഷപ്പകർച്ച.
ചങ്ങനാശേരി ∙ ജോസിന്റെ ജോലിയിൽ മാത്രമല്ല ‘തൊഴിലാളി’യുള്ളത്. തന്റെ ജീവിത മാർഗമായ വാഹനത്തിന്റെ പേരും തൊഴിലാളി എന്നാണ്. ‘തൊഴിലാളി’ വാഹനം ഓടിച്ചു നടന്ന ജോസ് അങ്ങനെ ചങ്ങനാശേരിക്കാരുടെ ‘തൊഴിലാളി ജോസുമായി’. പന്ത്രണ്ടാം വയസ്സിൽ ചങ്ങനാശേരി മാർക്കറ്റിൽ തൊഴിലാളിയായി രംഗത്തിറങ്ങിയയാളാണു ഇപ്പോൾ 67 വയസ്സ്
എരുമേലി ∙ ബസ് സ്റ്റാൻഡിൽ എത്തുന്നവർ അനൗൺസ്മെന്റ് കേട്ട് തെല്ല് അതിശയിക്കും. കാരണം പുരുഷ ശബ്ദത്തിനു മാത്രം കുത്തക ആയിട്ടുള്ള ബസ് അനൗൺസ്മെന്റ് കഴിഞ്ഞ 2 വർഷമായി കൈകാര്യം ചെയ്യുന്നതു കനകപ്പലം മന്നിക്കൽ ഉഷയുടെ (എം.എ. ഇന്ദിര) ശബ്ദമാണ്. 75 ബസുകളാണ് എരുമേലി ബസ് സ്റ്റാൻഡിൽ ദിവസവും എത്തുന്നത്. ചില ബസുകൾ 2
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി, കോട്ടയം മണ്ഡലങ്ങളിൽ ബൂത്തിലെത്തിയ സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരെക്കാൾ കുറഞ്ഞു. വോട്ടർ പട്ടികയിൽ എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാരെക്കാൾ കൂടുതൽ വനിതകളാണ്. ഇടുക്കിയിൽ 4,25,598 പുരുഷന്മാർ വോട്ടു ചെയ്യാൻ എത്തിയപ്പോൾ 4,06,332 പേർ സ്ത്രീകൾ മാത്രമാണു വോട്ടു ചെയ്തത്. പുരുഷന്മാരെ അപേക്ഷിച്ച് 19,266 പേർ കുറവ്.
കോട്ടയം∙ എംസി റോഡിൽ മണിപ്പുഴയിൽ തടി ലോറി 4 വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന 4 കാറുകളാണ് തകർന്നത്. മണിപ്പുഴ ബെൽ മൗണ്ട് സ്കൂളിന്റെ കവാടവും തകർന്നു. ചൊവ്വാ പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.
മണർകാട് ∙ 12 നാൾ നീളുന്ന ആഘോഷത്തിന്റെ കാർണിവലിലേക്ക് ആവേശത്തോടെ നാട് മിഴി തുറക്കുന്നു. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു നടക്കുന്ന ‘മണർകാട് കാർണിവൽ 2കെ24’ ന് മേയ് 1 ന് തുടക്കമാകും.. രുചികളുടെ പെരുന്നാൾ... വിവിധ രാജ്യങ്ങളിൽ നിന്നു കടൽ കടന്നു
ചങ്ങനാശേരി ∙ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നു താറാവുകളെ കൊന്നൊടുക്കിയ വാഴപ്പള്ളി പഞ്ചായത്തിലെ കുമരങ്കരി ഭാഗത്ത് 4 ലക്ഷം രൂപയുടെ നഷ്ടമെന്നു പ്രാഥമിക നിഗമനം. വാഴപ്പള്ളി പഞ്ചായത്ത് 20ാം വാർഡിൽ കുമരങ്കരി ഭാഗത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 8561 താറാവുകളെയും കോഴികളെയുമാണു കഴിഞ്ഞ ദിവസം ശാസ്ത്രീയമായി
കടുത്തുരുത്തി ∙ സാമ്പത്തിക പ്രതിസന്ധി മൂലം പണം ലഭിക്കാതെ ലൈഫ് മിഷൻ പദ്ധതിയിൽ ആരംഭിച്ച വീടുകളുടെ നിർമാണം നിലച്ചു.മാസങ്ങളായി ലൈഫ് ഉപഭോക്താക്കൾ പണത്തിനായി പഞ്ചായത്ത് ഓഫിസുകൾ കയറിയിറങ്ങുകയാണ്. നിലവിലുണ്ടായിരുന്ന പഴയ വീട് പൊളിച്ചു നീക്കിയ പല കുടുംബങ്ങളും പ്ലാസ്റ്റിക് ഷീറ്റിനടിയിൽ കഴിയുകയാണ്. നാലു
ഇന്ന് നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. കാലാവസ്ഥ സംസ്ഥാനത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും ഉയർന്ന ചൂട്.പാലക്കാട്, തൃശൂർ, കൊല്ലം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. വാഹനഗതാഗതം നിരോധിച്ചു വൈക്കം ∙ വൈപ്പിൻ പടി-ടിവിപുരം റോഡിലെ വട്ടയിൽ
വൈക്കം ∙ അക്കരപ്പാടം നിവാസികളുടെ സ്വപ്നമായിരുന്ന പാലം നിർമാണം അവസാനഘട്ടത്തിലേക്ക് പാലത്തിന് കൈവരികൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി. അക്കരപ്പാടം ഭാഗത്ത് നിന്നാണ് കൈവരികളുടെ നിർമാണം ആരംഭിച്ചത്. സെപ്റ്റംബറിൽ പാലം നാടിനു സമർപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിലവിൽ രാത്രിയും പകലും നിർമാണ
എരുമേലി ∙ പകൽ സമയത്തെ കടുത്ത ചൂട് വീടുകളിൽ കഴിയുന്ന മുതിർന്നവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരെയാണ് ചൂട് കാര്യമായി ബാധിക്കുക. വൃക്കരോഗികൾ, ഹൃദ്രോഗികൾ, മൂത്രാശയ രോഗമുള്ളവർ തുടങ്ങി വിവിധ ഗുരുതര രോഗങ്ങൾ ഉള്ളവരെ ചൂട്
ഏറ്റുമാനൂർ (കോട്ടയം)∙ കാറപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നീലംപേരൂർ മാത്തേരിച്ചിറയിൽ ഷീല തങ്കച്ചൻ (54) മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്. മരുമകളെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങും വഴി ഏറ്റുമാനൂർ ബൈപ്പാസ്
കോട്ടയം∙ അരുവിത്തുറ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നവീകരിച്ച ബിരുദ കോഴ്സുകളിൽ നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതിയായ എം ജി യു-യു ജി പി ഹോണേഴ്സ് സംബന്ധിച്ച് ബിരുദ പഠനം അഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളജ് എംജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച്
എഴുമാന്തുരുത്ത് ∙ കരിയാറിലും തോടുകളിലും പോളയും പുല്ലും തിങ്ങി നിറഞ്ഞ് ചീഞ്ഞഴുകുന്നു. പടിഞ്ഞാറൻ പ്രദേശവാസികൾ ദുരിതത്തിൽ. നീരൊഴുക്കു നിലച്ച് മലിനമായ നിലയിലാണ് മേഖലയിലെ എല്ലാ തോടുകളും . കല്ലറ പഞ്ചായത്തിന്റെ ഒന്നാം വാർഡിന്റെ വടക്കേയറ്റം മുതലും തലയോലപ്പറമ്പ് പഞ്ചായത്തിന്റെ തെക്കേയറ്റം മുതലും
കോട്ടയം ∙ ജില്ലയിൽ അതിതീവ്ര ചൂട്. കഴിഞ്ഞ ദിവസം 38 ഡിഗ്രി പിന്നിട്ടെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്.തുടർച്ചയായ ദിവസങ്ങളിൽ തീവ്രമായ ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ വരുംദിവസങ്ങളിലും താപനില ഉയരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.ക്ഷീര, കാർഷികമേഖലകളാണു താപനില വർധിച്ചതോടെ വലയുന്നത്.വഴുതന, പയർ
പാലാ ∙ റിവർവ്യൂ റോഡിലുടെ അമിത ഉയരത്തിൽ സാധനങ്ങൾ കയറ്റിയ ലോറികൾ കടന്നുപോകുമ്പോൾ വലിയ പാലത്തിന്റെ അടിഭാഗത്ത് തട്ടി കുടുങ്ങുന്നത് പതിവാകുന്നു. ഇത് നഗരത്തിൽ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നത് അനുവദനീയമാണെങ്കിലും കൂടുതൽ ഉയരത്തിൽ ലോഡുമായി എത്തുന്ന വാഹനങ്ങളാണ്
വൈദ്യുതി മുടക്കം മണർകാട് ∙ പെരുമാനൂർകുളം, കണിയാംകുന്ന്, ജാപ് നമ്പർ 2, പടിഞ്ഞാറേ പാറക്കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും. അറിയിപ്പ് ഈരാറ്റുപേട്ട ∙ കടുവാമൂഴി-സബ്സ്റ്റേഷൻ-ഇഞ്ചോലിക്കാവ്-പ്ലാശനാൽ റോഡിൽ കടുവാമൂഴി ഭാഗത്ത് കലുങ്കിന്റെ പണികൾ നടത്തുന്നതിനാൽ
വിജയപുരം ∙ മീനന്തറയാർ ഗ്രാമീണ ടൂറിസം ഇടനാഴിയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒന്നാംഘട്ടമായി പണി പൂർത്തിയാക്കിയ കടത്തുകടവ് കുട്ടികളുടെ മിനി പാർക്ക് ജൂണിൽ ഉദ്ഘാടനം ചെയ്യും. വടവാതൂർ കടത്തുകടവ് മുതൽ പൊൻപള്ളി പാലം വരെയുള്ള പ്രദേശമാണ് ഗ്രാമീണടൂറിസം ഇടനാഴിയായി വിജയപുരം ഗ്രാമപ്പഞ്ചായത്ത്
ഏറ്റുമാനൂർ∙ പട്ടിത്താനം ഏറ്റുമാനൂർ ബൈപാസ് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മണർകാട് ബൈപാസിന്റെ അവസാന റീച്ചായ പട്ടിത്താനം മുതൽ പാറേകണ്ടം വരെയുള്ള ഭാഗത്താണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ബൈപാസ് തുറന്നു കൊടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് അപകട പരമ്പരകൾ. ചോര വീഴാതെ ഒരാഴ്ച പോലും കടന്നു പോയിട്ടില്ലെന്നാണ്
കോട്ടയം ∙ രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നു! ജില്ലയിൽ കഴിഞ്ഞ വർഷം കോടതിയിൽ എത്തിയത് 181 പോക്സോ കേസുകൾ. ജില്ലാ കോടതിയിൽ നിന്നുള്ള രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തത് ചിങ്ങവനം പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. എന്നാൽ, മരങ്ങാട്ടുപിള്ളി, രാമപുരം,
കോട്ടയം ∙ എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് (എറണാകുളം ജംക്ഷൻ) പോകാൻ മേയ് 1 മുതൽ വേണാട് എക്സ്പ്രസിൽ ഓടിപ്പോയി കയറേണ്ട. എറണാകുളം സൗത്ത് സ്റ്റേഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി മേയ് 1 മുതൽ വേണാട് താൽക്കാലികമായി എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷൻ വഴിയാകും യാത്ര നടത്തുക. ഇതു സ്ഥിരമാക്കാനുള്ള സാധ്യതയും
എരുമേലി ∙ മലമുകളിലെ കാറ്റിന്റെ കോട്ടയിൽ, തമിഴ്നാടിനെ മനോഹരമായ ക്യാൻവാസിൽ എന്ന പോലെ കണ്ടുള്ള ആനവണ്ടിയുടെ ഉല്ലാസ യാത്ര, യാത്രക്കാർക്ക് പുതിയ അനുഭവം ആയി. ചതുരംഗപ്പാറയിലേക്ക് ആയിരുന്നു കെഎസ്ആർടിസി എരുമേലി ഡിപ്പോയിൽ നിന്നാരംഭിച്ച ആദ്യ ഉല്ലാസ യാത്ര. 46 മുതിർന്നവരും 5 കുട്ടികളുമാണ് യാത്രാ സംഘത്തിൽ
ഏറ്റുമാനൂർ ∙ ബൈപാസ് റോഡിൽ നിയന്ത്രണംവിട്ട കാർ സംരക്ഷണവേലി ഇടിച്ചുതകർത്ത് ഓടയിലേക്കു മറിഞ്ഞു; പരുക്കേറ്റ ഗൃഹനാഥ മരിച്ചു. 5 പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. പത്തനംതിട്ട കൊറ്റനാട് കുറിച്ചിപ്പതാലിൽ തങ്കമ്മ കൊച്ചുകുഞ്ഞ് (59) ആണു മരിച്ചത്. ദുബായിൽ നഴ്സായ മകൾ അശ്വതിയെ കൊച്ചി വിമാനത്താവളത്തിൽ വിട്ടശേഷം കുടുംബാംഗങ്ങളോടൊപ്പം മടങ്ങുകയായിരുന്നു തങ്കമ്മ.
കോട്ടയം∙ സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ കോട്ടയത്തും ആലപ്പുഴയിലും ഞായറാഴ്ച രേഖപ്പെടുത്തിയത് റെക്കോർഡ് താപനില. ഏപ്രിൽ മാസത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ഞായാഴ്ച രേഖപ്പെടുത്തിയത്. കോട്ടയത്ത് 38.5 ഡിഗ്രി സെൽഷ്യസായിരുന്നു ഞായറാഴ്ചത്തെ ചൂട്. 2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് മറികടന്നത്.
പാലാ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണമകറ്റാൻ ചാണ്ടി ഉമ്മൻ എംഎൽഎ 130 പ്രവർത്തകരുമായി ‘ആവേശം’ കാണാൻ പുത്തേട്ട് സിനിമാസിലെത്തി. തിരഞ്ഞെടുപ്പിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച പ്രവർത്തകർക്കൊപ്പമാണ് ചാണ്ടി ഉമ്മൻ എംഎൽഎ എത്തിയത്. യുഡിഎഫ് ഏറ്റവും അധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ
കോട്ടയം∙ പി.എൻ. കൃഷ്ണൻകുട്ടി നായർ തന്റെ പേരു മാറ്റിയപ്പോൾ ‘ചിത്രം’കൃഷ്ണൻ കുട്ടി എന്നായിരുന്നു വേണ്ടത്; കാരണം താനെടുത്ത ചിത്രങ്ങൾ കൊണ്ടു പ്രശസ്തനായ ഫൊട്ടോഗ്രഫറെ ചിത്രം എന്നതിനു പകരം ചിത്രാ കൃഷ്ണൻകുട്ടി എന്നാണ് നാടു വിളിച്ചത്! ഇന്ന് ചിത്രാ കൃഷ്ണൻകുട്ടിക്കു 80 വയസ്സ് തികയുകയാണ്. അദ്ദേഹത്തിന്റെ
കോട്ടയം∙ ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു.
വെള്ളൂർ ∙ നാടൻ പന്തുകളി പ്രേമികളും വെള്ളൂരും കാത്തിരുന്ന തീ പാറും പോരാട്ട ദിനം ഇന്ന്. കേരള നേറ്റീവ് ബോൾ ഫെഡറേഷനും വെള്ളൂർ നേറ്റീവ് ബോൾ ഫ്രണ്ട്സും ചേർന്നു രാവിനെ പകലാക്കി ഫ്ലെഡ് ലൈറ്റ് വെളിച്ചത്തിൽ നടത്തുന്ന വെള്ളൂർ ലോക കപ്പ് നാടൻ പന്തുകളി മത്സരം ഇന്ന് 6.30നു നടക്കും. പിടിഎം ഗവ.എച്ച്എസ്എസ് സ്കൂൾ
ഈരാറ്റുപേട്ട ∙ മീനച്ചിലാർ വറ്റി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലക്ഷാമം രൂക്ഷമായതോടെ പരിഹാരമായി മീനച്ചിലാറ്റിൽ ഈരാറ്റുപേട്ടയിൽ റഗുലേറ്റർ കം ബ്രിജ് പണിയണമെന്ന ആവശ്യം ശക്തമാകുന്നു. ടൗണിലെ ഗതാഗതക്കുരുക്കിനും മഴക്കാലത്തെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുമായി മഴക്കാലത്ത് പൂർണമായും ഷട്ടറുകൾ തുറന്ന്
താൽകാലിക ഒഴിവ് കടുത്തുരുത്തി ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ ഞീഴൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് ഇലക്ട്രോണിക്സ്, ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, എന്നീ വിഭാഗത്തിൽ താൽകാലിക അധ്യാപക ഒഴിവുണ്ട്. കംപ്യൂട്ടർ പ്രോഗ്രാമർ, ലൈബ്രേറിയൻ എന്നീ വിഭാഗങ്ങളിലും ഒഴിവുണ്ട് .യോഗ്യരായ
കോട്ടയം ∙ പോളിങ് ദിനത്തിൽ വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കും വില്ലനായി ചൂട്. 36.6 ഡിഗ്രിയായിരുന്നു വോട്ടെടുപ്പ് ദിനത്തിൽ കോട്ടയത്തെ പകൽച്ചൂട്. ശരാശരിയിലും 2.7 ശതമാനം കൂടുതൽ. കനത്ത ചൂടിൽ വോട്ടിങ്ങിനായി ദീർഘസമയം ക്യൂവിൽ നിൽക്കേണ്ടി വന്നതിൽ വോട്ടർമാരിൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.രാവിലെ
കോട്ടയം ∙ ലോക്സഭ മണ്ഡലത്തിലെ വോട്ടെടുപ്പിന്റെ അന്തിമ കണക്ക് വന്നപ്പോൾ 65.61% പോളിങ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 75.47 ശതമാനമായിരുന്നു. പോളിങ് ശതമാനത്തിൽ 9.86 ശതമാനത്തിന്റെ കുറവ് ഇക്കുറിയുണ്ടായി.12,54,823 വോട്ടർമാരിൽ 8, 23,237 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 6,07,502 പുരുഷ വോട്ടർമാരിൽ 4,18,285
കോട്ടയം ∙ മന്ത്രി വി.എൻ.വാസവൻ കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ കലാശക്കൊട്ടിൽ പങ്കെടുക്കാതിരുന്നതു സംബന്ധിച്ചു വിവാദം. മന്ത്രി മനഃപൂർവം പങ്കെടുക്കാതിരുന്നതാണ് എന്ന തരത്തിൽ പ്രചാരണമുണ്ടായതോടെയാണു വിവാദം. എന്നാൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും കലാശക്കൊട്ടിൽ പങ്കെടുത്തിരുന്നില്ലല്ലോ, അങ്ങനെയെങ്കിൽ അതും വിവാദമാകേണ്ടതല്ലേയെന്നാണ് ഇടതുമുന്നണി ചോദിക്കുന്നത്.
കോട്ടയം∙ 5, 6, 7 ക്ലാസ്സുകളില് പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം മുന്നിര്ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല് സര്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് പ്രവര്ത്തിച്ചു വരുന്ന സ്മാര്ട്ട് ഗ്രൂപ്പിലെ കുട്ടികളുടെ പരിശീലന കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്
ചീരഞ്ചിറ ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു തായ്ലന്ഡില് പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില് മരിച്ചു. അപകടത്തില് പരുക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.
പാലാ∙ തടിമിൽ തൊഴിലാളിയുടെ അറ്റുപോയ ഇടതു കൈപ്പത്തി പൂർവസ്ഥിതിയിലാക്കി. മാർ സ്ലീവാ മെഡിസിറ്റിയിൽ മണിക്കൂറുകൾ നീണ്ട മൈക്രോവാസ്കുലാർ ശസ്ത്രക്രിയയിലൂടെയാണ് വീണ്ടും ജോലി ചെയ്യാവുന്ന വിധത്തിൽ കൈപ്പത്തി പൂർവസ്ഥിതിയിലാക്കിയത്. പാദുവ സ്വദേശിയും പൂഞ്ഞാറിലെ തടിമില്ലിൽ തൊഴിലാളിയുമായ 52കാരനാണ് ഇടത് കൈപ്പത്തി തിരികെ ലഭിച്ചത്.
കാനം ∙ കൊച്ചുകാഞ്ഞിരപ്പാറ സ്കൂളിലെ പോളിങ് ബൂത്തിൽ രാവിലെ 7നു തന്നെ വെള്ള വസ്ത്രങ്ങൾ ധരിച്ച് ഭാര്യയ്ക്കും മകനും ഒപ്പം എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്ന ഒരു നേതാവ് നാടിന് സ്വന്തമായി ഉണ്ടായിരുന്നു. നാടിന്റെ പേരിനൊപ്പം സ്വന്തം പേര് പതിച്ചുവച്ച കാനം രാജേന്ദ്രൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും
കുമരകം ∙ വള്ളം ഇല്ലാതെ എന്ത് വോട്ട്. പഞ്ചായത്തിന്റെ തെക്കൻ മേഖലയായ മുത്തേരിമട, നാരകത്തറ, കാവിൽ, ഇടവട്ടം, കുമ്പളന്തറ ഭാഗത്തുള്ള പലരും ഇപ്പോഴും വള്ളത്തിലാണു വോട്ടുയാത്ര. തടി വള്ളം മാറി യന്ത്രം ഘടിപ്പിച്ച ഫൈബർ വള്ളമാണ് ഇപ്പോഴെന്നു മാത്രം.നേരത്തെ വള്ളത്തിൽ വോട്ടർമാരെ കയറ്റി തുഴഞ്ഞാണു ബൂത്തിനു സമീപത്ത്
കോട്ടയം ∙ പോള കാരണം കടത്തുവഞ്ചി കടന്നുപോകാത്തതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനാകാതെ 15 കുടുംബങ്ങൾ. 30 പേർക്കു വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നു പ്രദേശവാസികൾ പറയുന്നു.തിരുവാർപ്പ് പഞ്ചായത്തിലെ 13ാം വാർഡിലെ വോട്ടർമാർക്കാണു പോള വിനയായത്. 4 കുടുംബങ്ങൾ ചേർന്നു വടംകെട്ടി അതിൽ പിടിച്ച് കടത്തുവള്ളം
മുണ്ടക്കയം∙ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും സമാധാനപരമായി ജനവിധി എഴുതി. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ജനകീയ പരീക്ഷയിൽ വിജയം ആർക്കൊപ്പം എന്നറിയാൻ ഇനി കാത്തിരിപ്പിന്റെ നാളുകൾ. ഇന്നലെ രാവിലെ 7 മണിക്ക് തന്നെ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 360 പോളിങ് ബൂത്തുകളിലും
മുണ്ടക്കയം ഇൗസ്റ്റ് ∙ ഹൈറേഞ്ച് പാതയിൽ അപകടങ്ങൾ വർധിക്കുമ്പോൾ ദിശാ ബോർഡുകൾ എല്ലാം കാടുകയറിയ നിലയിൽ. 3 ദിവസത്തിനിടെ 2 കാർ അപകടങ്ങളാണ് 35–ാം മൈലിനും പെരുവന്താനത്തിനും ഇടയിലുണ്ടായത്.കൊടികുത്തി മുതൽ പെരുവന്താനം വരെയുള്ള ഭാഗത്തു റോഡിന്റെ വശങ്ങളിൽ കാടുകൾ നിറഞ്ഞത് അപകട സാധ്യത വർധിപ്പിക്കുന്നു. റോഡിലെ
ഇന്ന് ∙ ബാങ്ക് അവധി കാലാവസ്ഥ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് . ഈ ജില്ലകളിൽ എല്ലാ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്കു മാറ്റാൻ നിർദേശം. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു .തെക്കൻ ജില്ലകളിൽ ഉച്ചകഴിഞ്ഞ് ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറിയ തോതിൽ മഴ
ചങ്ങനാശേരി ∙ പക്ഷിപ്പനി വ്യാപനഭീതിയുള്ള മേഖലയിലെ വോട്ടെടുപ്പ് നടത്തിയത് ഉദ്യോഗസ്ഥർ പിപിഇ കിറ്റ് ധരിച്ച്. വ്യാപനമേഖലയായി കണ്ടെത്തിയ പ്രദേശത്തെ 21 കുടുംബങ്ങളിലെ വോട്ടർമാരെ ബൂത്തിലേക്കു പ്രവേശിപ്പിച്ചതു പ്രത്യേക സമയ ക്രമീകരണം ഒരുക്കി.വാഴപ്പള്ളി പഞ്ചായത്തിലെ 20, 21–ാം വാർഡിലെ പറാൽ പടിഞ്ഞാറ് ഭാഗത്തെ
കോട്ടയം ∙ ഇക്കുറി വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഏഴു പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട് തേങ്കുറിശ്ശിയിൽ വോട്ടുചെയ്തു മടങ്ങുന്നതിനിടെ 32 വയസ്സുള്ള യുവാവ് കുഴഞ്ഞു വീണ് മരിച്ചത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കണ്ടൻ (73), കെ.എം.അനീസ് അഹമ്മദ് (71), മോഡൻ കാട്ടിൽ ചന്ദ്രൻ (68), സിദ്ദീഖ് (63),
ചങ്ങനാശേരി (കോട്ടയം) ∙ തിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വാഴപ്പള്ളി സെന്റ്
നാലുകോടി ∙ ‘സൂക്ഷിക്കുക ശ്രദ്ധ മാറിയാൽ നിങ്ങളുടെ ജീവൻ തന്നെ അപകടത്തിൽ പെടാം.’ നാലുകോടി ജംക്ഷനിൽ പായിപ്പാട് പഞ്ചായത്ത് ഓഫിസിനു മുൻപിൽ കവിയൂർ റോഡിലൂടെ പോകുന്നവർക്കാണ് ഈ മുന്നറിയിപ്പ്. പഞ്ചായത്ത് ഓഫിസിനു മുൻപിൽ കവിയൂർ റോഡിനു സമാന്തരമായി താഴെ വേഷ്ണാൽ ഭാഗത്തേക്കും റോഡുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങളോ
കോട്ടയം ∙ ഗവ. മെഡിക്കൽ കോളജിലെ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി എം.രാജയുടെ ഹൃദയം കോട്ടയം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലൂടെ ആലപ്പുഴ സ്വദേശി ഹരി വിഷ്ണുവിന്റെ (26) ശരീരത്തിൽ തുടിച്ചു
പാലാ ∙ ളാലം തോട്ടിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം. മാർക്കറ്റ് ജംക്ഷൻ മുതൽ ടൗൺ ബസ് സ്റ്റാൻഡിനോട് ചേരുന്ന ഭാഗം വരെയുള്ള ഭാഗത്താണ് മാലിന്യം വൻതോതിൽ അടിഞ്ഞു കൂടുന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ മാലിന്യങ്ങൾ ളാലം തോട്ടിലേക്കു തള്ളുന്നതാണ് ദുർഗന്ധം വമിക്കാൻ കാരണം. നഗരസഭ ഓഫിസിനു സമീപത്തുള്ള
അതിരമ്പുഴ ∙ ശ്രീകണ്ഠമംഗലത്തെ അപകടകാരികളായ തെരുവു നായ്ക്കൂട്ടം നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. റോഡിനു കുറുകെ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുത്തുന്നതും. കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുന്നതും വളർത്തു മൃഗങ്ങളെയും മറ്റും ആക്രമിക്കുന്നതും പതിവായിട്ടും നടപടിയില്ലെന്ന് ആക്ഷേപം. വൈകുന്നേരത്തോടെയാണ് തെരുവ് നായ്ക്കൾ ഇവിടെയെത്തുന്നത്. അതിരമ്പുഴയുടെ വിവിധ പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളാണ് ഇവിടെ ഒത്തുകൂടുന്നത്.
കുമരകം ∙ ബോട്ട് ജെട്ടിയിലെ കടകളിൽ കുരങ്ങന്റെ വിളയാട്ടം. കടയിലെ കടല– നാരങ്ങ മിഠായി പാക്കറ്റുമായി കുരങ്ങൻ കടന്നു. ഇന്നലെ വൈകിട്ട് 3നാണ് സംഭവം. ബോട്ട് ജെട്ടിയിലെ അനിയൻ കുഞ്ഞ്, പീതാംബരൻ എന്നിവരുടെ കടകളിലാണു കുരങ്ങൻ കയറിയത്. അനിയൻ കുഞ്ഞിന്റെ കടയിൽ ഭാര്യ മോളമ്മയാണ് ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി എത്തിയ
കോട്ടയം ∙ 20 ലോക്സഭാ മണ്ഡലങ്ങൾ.. അഞ്ഞൂറിനു മുകളിൽ പൊതുയോഗങ്ങൾ.. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഏറ്റവും അധികം യാത്ര ചെയ്തത് ചാണ്ടി ഉമ്മൻ എംഎൽഎയായിരിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ വിവിധ സ്ഥലങ്ങളിലെ യോഗങ്ങൾക്കായി ആളുകൾ വിളിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ ഫ്രാൻസിസ്
ചെസ് ടീംതിരഞ്ഞെടുപ്പ് കോട്ടയം ∙ ജില്ലാ അണ്ടർ–7, അണ്ടർ–19 ചെസ് ടീം തിരഞ്ഞെടുപ്പ് 28ന് കഞ്ഞിക്കുഴി ചെസ് അസോസിയേഷൻ ഓഫിസിൽ നടക്കും. ഫോൺ: 8089525647. ചെസ് ടീംതിരഞ്ഞെടുപ്പ് കോട്ടയം ∙ ജില്ലാ അണ്ടർ–7, അണ്ടർ–19 ചെസ് ടീം തിരഞ്ഞെടുപ്പ് 28ന് കഞ്ഞിക്കുഴി ചെസ് അസോസിയേഷൻ ഓഫിസിൽ നടക്കും. ഫോൺ:
അരുവിത്തുറ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നവീകരിച്ച ബിരുദ കോഴ്സുകളിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതിയായ എം.ജി.യു - യു.ജി.പി (ഹോണേഴ്സ്) സംബന്ധിച്ച് ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി അരുവിത്തുറ സെന്റ്. ജോർജസ് കോളജ് എം.ജി
കോട്ടയം∙ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ നടത്തിവരുന്ന സമ്മർ ക്യാംപിന്റെ ഭാഗമായി പുതിയതായി നിർമിക്കപ്പെട്ട ബാസ്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടന കർമം ഫാ. ജോസഫ് മീനായിക്കോടത്ത് നിർവഹിച്ചു. വിജയപുരം രൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ, കോർപറേറ്റ് മാനേജർ റവ. ഡോക്ടർ. ആന്റണി
Results 1-100 of 10000