ADVERTISEMENT

പൊൻകുന്നം∙ ചതുരംഗപ്പാറയിലേക്ക് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് നടത്തിയ ഉല്ലാസയാത്ര ജനപങ്കാളിത്തം കൊണ്ട് വിജയം. ആദ്യയാത്രയുടെ വിജയത്തോടെ കൂടുതൽ യാത്രകൾക്കായി ഡിപ്പോ അധികൃതർ തയാറെടുക്കുകയാണ്. വരുമാനം വർധിപ്പിക്കാനാണ് അവധിക്കാല യാത്രയുമായി കെഎസ്ആർടിസി.പരീക്ഷണം നടത്തിയത്. കുട്ടികളുമായി കുറഞ്ഞ ചെലവിൽ ഉല്ലാസയാത്ര നടത്താനാവുമെന്നതിനാൽ കുടുംബസമേതം യാത്ര ചെയ്തവരാണ് ഏറെയും. ഈ മാസം അഞ്ചിന് നടത്തുന്ന ചതുരംഗപ്പാറ യാത്രയ്ക്ക് ബുക്കിങ് കഴിഞ്ഞു. 11-നും 26-നും വീണ്ടും ചതുരംഗപ്പാറ ട്രിപ്പുണ്ട്. കല്ലാർകുട്ടി അണക്കെട്ട്, എസ്.എൻ.പുരം വെള്ളച്ചാട്ടം, പൂപ്പാറ, കള്ളിമാലി വ്യൂപോയിന്റ്, ഗ്യാപ്പ് റോഡ് എന്നിവിടങ്ങളും സന്ദർശിക്കും. 800 രൂപയാണ് ആളൊന്നിന് ടിക്കറ്റ് നിരക്ക്. ഈ മാസം 19-ന് വട്ടവട യാത്രയും തീരുമാനിച്ചിട്ടുണ്ട്. 790 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫോൺ: 9497888032,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com