Download Manorama Online App
കൂത്താട്ടുകുളം∙ മീഡിയ കവല– മംഗലത്തുതാഴം റോഡിൽ ടാറിങ് തെന്നി നീങ്ങി തിട്ട രൂപപ്പെട്ടത് അപകടത്തിനു കാരണമാകുന്നു. മീഡിയ കവലയ്ക്കു സമീപം 10 മീറ്റർ നീളത്തിലും മാരുതി കവലയിൽ 30 മീറ്റർ നീളത്തിലും തിട്ട രൂപപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതിനാൽ ഇരുചക്ര വാഹനങ്ങൾക്കാണ് ഇത് കൂടുതൽ
മൂവാറ്റുപുഴ∙ സെർവർ തകരാർ മൂലം മൂവാറ്റുപുഴ റീജനൽ മോട്ടർ ട്രാൻസ്പോർട്ട് ലേണേഴ്സ് പരീക്ഷ മുടങ്ങിയതിനെ തുടർന്ന് പരീക്ഷയ്ക്കു തയാറെടുത്ത് എത്തിയവർ ബഹളം വച്ചു. ലേണേഴ്സ് പരീക്ഷ പൂർണമായും കംപ്യൂട്ടറൈസ്ഡ് ആയതിനാൽ സെർവർ തകരാർ സംഭവിച്ചതോടെ പരീക്ഷ നടത്തിപ്പ് അവതാളത്തിലായി. രാവിലെ എത്തിയ കുറച്ചു പേരുടെ പരീക്ഷ
കളമശേരി ∙ തോട് വികസനത്തിൽ 2 നഗരസഭകൾ പിന്തുടരുന്നത് രണ്ട് ശൈലികൾ.ഏലൂരിൽ നഗരസഭയുടെ തോട് നവീകരണം കയ്യടി നേടുമ്പോൾ കളമശേരിയിൽ ഒരു തോട് നവീകരണം പരാതിക്കും വിമർശനത്തിനും ഇടയാക്കി. ഏലൂരിൽ ഏലൂർ വടക്കുംഭാഗത്തു പഞ്ചത്തോടിനെ കയർ ഭൂവസ്ത്രം ധരിപ്പിച്ചു മനോഹരമാക്കുകയാണു നഗരസഭ.വെള്ളക്കെട്ട് നിവാരണത്തിന്റെ
പറവൂർ ∙ പുതിയ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി പണിയുന്ന പറവൂർ പാലത്തിന്റെ നിർമാണം നിർത്തിവയ്ക്കുമെന്നു ദേശീയപാത അതോറിറ്റി. പറവൂർ പുഴയ്ക്ക് കുറുകെ പറവൂർ – ചിറ്റാറ്റുകര കരകളെ ബന്ധിപ്പിച്ചു പണിയുന്ന പാലം നിർമാണത്തെക്കുറിച്ച് ആക്ഷേപമുയർന്നതിനെത്തുടർന്ന് കലക്ടർ എൻ.എസ്.കെ.ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന
ശുദ്ധജലവിതരണംമുടങ്ങും എളങ്കുന്നപ്പുഴ∙ ചെറായി മുതൽ മുനമ്പം വരെ 8,9 തീയതികളിൽ ശുദ്ധജല വിതരണം മുടങ്ങും. മുനമ്പം ശ്രീ കൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ കലുങ്കിന്റെ വശത്ത് താഴ്ത്തി സ് ഥാപിച്ചിട്ടുളള പൈപ്പിന്റെ ഇന്റർ കണക് ഷൻ പ്രവൃത്തി നടക്കുന്നതിനെ തുടർന്നാണിത്. വൈദ്യുതി മുടക്കം കൂത്താട്ടുകുളം∙ 11 കെവി
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊൽക്കത്ത, ചണ്ഡിഗഡ്, വാരാണസി, റായ്പുർ, റാഞ്ചി, ലക്നൗ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നു. ആഭ്യന്തര വ്യോമയാന മേഖലയിലുണ്ടായ വലിയ തിരക്ക് പരിഗണിച്ചാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
പച്ചാളം∙ ഷണ്മുഖപുരം പുതുവല്‍സ്ഥലത്ത് വീട്ടില്‍ പി.ജി.ചിത്രാംഗദന്‍ (72) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അജിത ചിത്രാംഗദന്‍. മകന്: അമൃത് രാജ്. മരുമകള്‍: ഐശ്വര്യ. കൂടുതൽ വിവരങ്ങൾക്ക്: അമൃത് രാജ് – 7736697133.
കൊച്ചി∙ കവിയും അധ്യാപകനുമായ ഇഎസ്ഐ റോഡിൽ ‘കണ്ണേങ്കരി’ പ്രഫ. കെ.എസ്.റെക്സ് (84) അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളജ് മലയാളവിഭാഗം തലവനും മണിമലക്കുന്ന് കോളജ് പ്രിന്‍സിപ്പലുമായിരുന്നു. ദീർഘകാലമായി കിടപ്പിലായിരുന്നു. സംസ്കാരം ഇന്ന് 10.30ന് എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാന്‍സീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
പിറവം∙ ഹരിതകർമസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന മാലിന്യം പാമ്പാക്കുട ടൗണിൽ കർഷക വിപണിക്കു സമീപം നിറഞ്ഞതോടെ നാട്ടുകാർ ബുദ്ധിമുട്ടിൽ. സേനാംഗങ്ങൾ സംഭരിക്കുന്ന മാലിന്യം പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലാണു ശേഖരിക്കുന്നത്. ഇതു പിന്നീടു തരം തിരിച്ചു ക്ലീൻ കേരള കമ്പനിക്കു കൈമാറും. എന്നാൽ സംഭരണ
കുറുപ്പംപടി ∙നാട് മുഴുവൻ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ മാതൃകയായി മുട്ടത്തുമുകൾ ലിഫ്റ്റ് ഇറിഗേഷൻ. ചിട്ടയായ പ്രവർത്തനത്തിലൂടെ അശമന്നൂർ പഞ്ചായത്തിലെ 9,12 വാർഡുകളിലെ പ്രദേശത്തേക്കാണു പെരിയാർവാലി ഹൈലെവൽ കനാലിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കുടിവെള്ളത്തിനായും കാർഷിക ആവശ്യത്തിനായും
കളമശേരി ∙ നഗരസഭയിൽ കൂട്ടക്കവർച്ചക്ക് ശ്രമം. 2 വീടുകൾ കുത്തിത്തുറന്നു. ഒരു വീടിന്റെ വിക്കറ്റ് ഗേറ്റിന്റെ താഴ് തല്ലിത്തകർത്തുവെങ്കിലും വീടിനകത്തു കയറിയില്ല. കൊച്ചി സർവകലാശാലക്കു സമിപമാണ്കൂ ട്ടക്കവർച്ചക്ക് ശ്രമം നടന്നത്. മോഷ്ടാക്കൾ കയറിയ വീടുകളെല്ലാം പൂട്ടിയിട്ടിരുന്നതാണ്. വീട്ടുകാർ ദൂരദേശങ്ങളിലാണ്.
കാക്കനാട്∙ ഡ്രൈവിങ് സ്കൂളുകാർ സഹകരിക്കാത്തതിനാലും പരീക്ഷാർഥികൾ ഹാജരാകാത്തതിനാലും ജില്ലയിലെ ഡ്രൈവിങ് ടെസ്റ്റ് ഇന്നലെയും മുടങ്ങി.പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് രീതിക്കെതിരെയാണ് പ്രതിഷേധം. പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് ബുധനാഴ്ച തുടങ്ങാനായിരുന്നു മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം. അന്നും ഡ്രൈവിങ്
പെരുമ്പാവൂർ ∙ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കപ്രിക്കാട് അഭയാരണ്യത്തിൽ നിർമിച്ച 2 ബയോഗ്യാസ് പ്ലാന്റുകളും പ്രവർത്തനരഹിതമായി.ആനകൾ, മാൻ, മ്ലാവ് തുടങ്ങിയ മൃഗങ്ങളുടെ വിസർജ്യം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് പ്ലാന്റുകൾ നിർമിച്ചത്. എന്നാൽ മൃഗങ്ങളുടെ എണ്ണം കുറയുകയും പരിപാലനം
കൊച്ചി∙ പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോളജ് വിദ്യാർഥിനിയായ അമ്മ തന്നെയാണു കുറ്റക്കിരായെന്നു പൊലീസ് നേരത്തെ മനസ്സിലാക്കിയിരുന്നു. കുഞ്ഞിനെ താഴേക്ക് എറിഞ്ഞപ്പോൾ പൊതിയാൻ ഉപയോഗിച്ച കുറിയർ പായ്ക്കറ്റിലെ വിലാസം കൂടി ഒത്തുവന്നതോടെ പൊലീസ് ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു.
മൂവാറ്റുപുഴ (എറണാകുളം)∙ കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. ഭർത്താവ് ജോസഫിനെ (88) പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരു വർഷമായി അസുഖബാധിതയായി
മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയിലെ കുന്നുകളിൽ മണ്ണു ഖനനം വ്യാപകമാകുന്നതായി പരാതി. മണ്ണു ഖനനവും പാടം നികത്തലും നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ റവന്യു മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകി. പായിപ്ര, ആവോലി പഞ്ചായത്തുകളിലാണു കുന്നിടിച്ചു മണ്ണു ഖനനവും പാടം നികത്തലും
ഏലൂർ ∙പാതാളത്ത് ഇഎസ്ഐ ആശുപത്രിക്കു സമീപം റോഡരികിൽ നിന്നിരുന്ന തണൽമരം പാർക്ക് ചെയ്തിരുന്ന വാഹനത്തിനു മീതെ വീണു. ആർക്കും പരുക്കില്ല. രാവിലെ 6.20നായിരുന്നു സംഭവം. ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി.
വൈപ്പിൻ ∙ മീൻ വറുതിയെ തുടർന്ന് ചീനവലകളും നഷ്ടത്തിലേക്ക്. ഒരു ദിവസം മുഴുവൻ വല വലിച്ചാലും ഒന്നും കിട്ടാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു.പുഴയിൽ സ്ഥാപിച്ചിരിക്കുന്ന ചീനവലകളിൽ നേരത്തെ തന്നെ മത്സ്യലഭ്യത കുറഞ്ഞിരുന്നു. വലിപ്പം കുറഞ്ഞ തെള്ളിച്ചെമ്മീനും കാര്യമായി വില ലഭിക്കാത്ത പൊടിമീനുകളും. മാത്രമാണ്
കൊച്ചി∙ പനമ്പിള്ളിനഗർ വിദ്യാനഗറിലെ ഫ്ലാറ്റിൽ നിന്നു റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നു യുവതി പൊലീസിന് മൊഴി നൽകി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി. കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു യുവതി തീരുമാനിച്ചതെങ്കിലും അമ്മ വാതിലിൽ മുട്ടിയതോടെ
ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വൈദ്യുതി മുടക്കം അത്താണി, നന്ത്യാട്ടുകുന്നം ആയുർവേദ ഹോസ്പിറ്റൽ,കാളികുളങ്ങര,വെളുത്താട്ട്,കെടാമംഗലം, തലക്കാട്ട് എന്നീ പ്രദേശങ്ങളിൽ 8.30 മുതൽ 5 വരെ ഫുട്ബോൾ ടൂർണമെന്റ് നാളെ തുടങ്ങും കോട്ടുവള്ളി ∙ ഡോൾഫിൻസ് ക്ലബ്
കൊച്ചി∙ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മിഷൻ.കൊച്ചി സിറ്റി പോലീസ് മേധാവിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് കെ.വി മനോജ് കുമാര്‍ പറഞ്ഞു. ‘മനസിനെ വല്ലാതെ ഉലയ്ക്കുന്ന സംഭവമാണിത്. കുഞ്ഞുങ്ങളെ വളര്‍ത്താന്‍
കൊച്ചി∙ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കീഴ്താടിക്കും പരുക്കുണ്ട്. മുറിക്കുള്ളിൽ വച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ മരണകാരണമായ പരുക്ക് തലയോട്ടിക്കുണ്ടായതെന്ന്
കൊച്ചി∙നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെട്ട സാഹചര്യത്തിൽ പൊലീസ് ഈ കേസിലും അന്വേഷണം ഊർജിതമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നു രാവിലെ
മട്ടാഞ്ചേരി∙ ജൂത ചരിത്രത്തിന്റെ ഭാഗമായ നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ല് ചക്കാമാടത്തു കണ്ടെത്തി. ഇത്തരം കല്ലുകൾ ഇവിടെയുള്ള പല വീടുകളിലും ഉണ്ട്. ചിലർ അലക്ക് കല്ലായി ഉപയോഗിക്കുന്നു. ഹീബ്രു ഭാഷയിലാണ് ഇവയിൽ എഴുതിയിട്ടുള്ളത്.ചക്കാമാടം എന്ന സ്ഥലത്തിന്റെ ഒരു ഭാഗം വർഷങ്ങൾക്ക് മുൻപ് ജൂതരുടെ ശ്മശാനം
മൂവാറ്റുപുഴ∙ നഗരത്തിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലവിതരണവും ജനശക്തി റോഡിന്റെ ഒരു ഭാഗവും താറുമാറായി. ജല അതോറിറ്റിയുടെ കോർമല ജലസംഭരണിയിൽ നിന്നു നഗരത്തിലെ കാവുങ്കര, പെരുമറ്റം, കക്കടാശേരി ഭാഗങ്ങളിലേക്കു വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് ജനശക്തി റോഡിൽ ഇഇസി മാർക്കറ്റിനു സമീപം പൊട്ടിയത്. ലക്ഷക്കണക്കിന്
വൈപ്പിൻ∙ നട്ടുച്ച നേരത്ത് വെറുതേ പൊട്ടിച്ചൊഴിച്ചു വച്ചാൽ ചിലപ്പോൾ ബുൾസ് ഐ കിട്ടിയേക്കും. അത്രയ്ക്കാണ് ചൂട്. ഇനി മുട്ട അങ്ങനെ തന്നെയാണ് വയ്ക്കുന്നതെങ്കിലോ. ചിലപ്പോൾ കിട്ടുക കോഴിക്കുഞ്ഞും.അമ്മക്കോഴിയും ഇൻക്യുബേറ്ററും വേണ്ട. കൊടുംചൂടിന്റെ കാലത്ത് മുട്ട വിരിയിക്കുന്ന ജോലിയും സൂര്യൻ ഏറ്റെടുത്ത മട്ടാണ്.
കളമശേരി ∙ പെരിയാർ മലിനീകരണം തടയുന്നതിനു മലിനീകരണ നിയന്ത്രണ ബോർഡിനെയും പൊലീസിനെയും ഇറിഗേഷൻ, റവന്യു വകുപ്പുകളെയും സഹായിക്കാൻ ജനജാഗ്രതയുടെ നേതൃത്വത്തിൽ പെരിയാർ മലിനീകരണ വിരുദ്ധ സംയുക്ത സമരസമിതി നിരീക്ഷണ ബോട്ട് സംവിധാനം ഏർപ്പെടുത്തുന്നു.നിരീക്ഷണ ബോട്ടിന്റെ ഉദ്ഘാടനം പാതാളം റഗുലേറ്റർ പാലത്തിനു സമീപം 7ന്
പറവൂർ ∙ ഉയരം കുറഞ്ഞ പറവൂർ പാലത്തിന്റെ നിർമാണം ദുരന്ത നിവാരണ അതോറിറ്റി ഡപ്യൂട്ടി കലക്ടർ സ്ഥലത്തെത്തി പരിശോധിച്ചു. നഗരസഭയുടെയും ചിറ്റാറ്റുകര പഞ്ചായത്തിന്റെയും ജനപ്രതിനിധികളും മുസിരിസ് ടൂറിസം പദ്ധതി അധികൃതരും ഒപ്പമുണ്ടായിരുന്നു. പാലത്തിന് ഉയരം കുറവാണെന്നു പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടു. പുതിയ
പോത്താനിക്കാട്∙ പടിക്കക്കുടി ചിന്നമ്മ പൗലോസ് (89) അന്തരിച്ചു. പെരുമ്പാവൂർ തോമ്പ്ര കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച 9ന് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
കൊച്ചി∙ എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ പ്രസവിച്ച പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നതായി സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. അതിജീവിത ഗർഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കൾ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ പൊലീസ് കൊലപാതക കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യും.
കൊച്ചി∙ എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്. സംഭവത്തിൽ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റിയേക്കും.
പെരുമ്പാവൂർ ∙ യാക്കോബായ സഭാ പെരുമ്പാവൂർ മേഖല ആസ്ഥാനമായ അല്ലപ്ര കൊയ്നോണിയയിലെ മിഷൻ ആശുപത്രിയിലെ എൽദോ മാർ ബസേലിയോസ് ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുമ്പോൾ കെഎസ്ഇബി ഫ്യൂസ് ഊരിയതായി പരാതി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫിസ് ഉപരോധിച്ചതിനെ തുടർന്നാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.40
ആലുവ∙ മുട്ടം മെട്രോ സ്റ്റേഷനു സമീപത്തെ 187–ാം നമ്പർ പില്ലർ ജീവനെടുത്തവരുടെ എണ്ണം ഇതോടെ അഞ്ചായി. കടയിൽ സാധനങ്ങൾ വാങ്ങാൻ ഓട്ടോയിൽ എത്തിയ അച്ഛനും മകളും റോഡരികിൽ നിന്ന മറ്റൊരാളുമാണ് ഇതിനു മുൻപുണ്ടായ അപകടത്തിൽ മരിച്ചത്. നിയന്ത്രണംവിട്ട കാർ അന്ന് ഓട്ടോയിൽ ഇരുന്ന രണ്ടുപേരെയും വഴിയിൽ നിന്നയാളെയും ഇടിച്ചു
കുറുപ്പംപടി ∙ വെളളമില്ല, പക്ഷേ ബില്ലുണ്ട്. ജൽജീവൻ പദ്ധതി പ്രകാരം കണക്ഷൻ എടുത്ത അശമന്നൂർ പഞ്ചായത്ത് യുപി സ്കൂൾ പരിസരത്തെ കുടുംബങ്ങൾക്കാണ് ഒരു തുള്ളി വെള്ളം നൽകാതെ ബിൽ നൽകിയത്.2 മാസം മുൻപ് കണക്ഷൻ നൽകിയതാണ്.ഇതു വരെ വെള്ളം ലഭിച്ചിട്ടില്ലെന്ന് കുന്നപ്പിളളി കെ.വി.ബാബു പറഞ്ഞു. 222 രൂപയുടെ ബില്ലാണ്
കൊച്ചി ∙ സംസ്ഥാനത്ത് പുതുതായി കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനു സ്റ്റേ ഇല്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കുന്നത് തടയണമെന്ന ആവശ്യം ജസ്റ്റിസ് കൗസർ എടപ്പഗത്താണ് നിരാകരിച്ചത്. സർക്കുലർ നടപ്പാക്കുന്നതിൽ സ്റ്റേ അനുവദിക്കാൻ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി. കമ്മിഷണർക്ക് സർക്കുലർ ഇറക്കാനുള്ള അധികാരമുണ്ട്, കേന്ദ്ര ഗതാഗത നിയമങ്ങൾക്ക് വിരുദ്ധമല്ല എന്നും വ്യക്തമാക്കിക്കൊണ്ടാണ് സ്റ്റേ ആവശ്യം കോടതി നിരാകരിച്ചത്.
പെരുമ്പാവൂർ∙ നാൽപതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെഎസ്ഇബി ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി. വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണു സംഭവം.
കൊച്ചി∙ എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് മൃതദേഹം വലിച്ചെറിഞ്ഞതായാണു സംശയം. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നു.
നീതിമേള:കൊച്ചി∙ പ്രവാസി മലയാളികൾക്കു നിയമസഹായം നൽകാൻ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസസ് സൊസൈറ്റിയും മലയാളി സംഘടനകളും ചേർന്നു നീതിമേള സംഘടിപ്പിക്കുന്നു. 25നു മുൻപ് അപേക്ഷ നൽകണം. 8089755390. അധ്യാപക ഒഴിവ്:കൊച്ചിൻ കോളജ് മട്ടാഞ്ചേരി∙ കൊച്ചിൻ കോളജിൽ ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, കൊമേഴ്സ്, ബിസിനസ്
കൊച്ചി ∙ ഡ്രൈവിങ് സ്കൂളുകാരുടെ സമരത്തെത്തുടർന്നു ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. കാക്കനാട് ആർടി ഓഫിസിനോടനുബന്ധിച്ച ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഡ്രൈവിങ് ടെസ്റ്റിനു രാവിലെ എത്തിയെങ്കിലും പരീക്ഷാർഥികൾ ഹാജരായില്ല. 30 പേർക്കു സ്ലോട്ടുണ്ടെന്നും ആരെങ്കിലുമുണ്ടെങ്കിൽ
ആലുവ∙ തേവയ്ക്കൽ വിദ്യോദയ സ്കൂൾ 10–ാം ക്ലാസ് വിദ്യാർഥി അനന്യ വലേരി കൈകാലുകൾ ബന്ധിച്ചു കണ്ണുകൾ മൂടിക്കെട്ടി പെരിയാർ ഒറ്റയ്ക്കു നീന്തിക്കടന്നു. മണപ്പുറം മണ്ഡപം കടവിൽ നടൻ സജി ഗോപു ഫ്ലാഗ്ഓഫ് ചെയ്തു. 45 മിനിറ്റ് കൊണ്ട് 780 മീറ്റർ പിന്നിട്ടു ദേശം കടവിൽ നീന്തിക്കയറിയപ്പോൾ കായിക താരം ഗീത മേനോനും സ്കൂൾ
ചെങ്ങമനാട് (എറണാകുളം) ∙ ഭർത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറി തട്ടി വീണ് അതേ ലോറി കയറി മരിച്ചു. ഭർത്താവും മകനും നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്റെ ഭാര്യ സിജി (38) ആണ് മരിച്ചത്. അത്താണി- പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം
കടവന്ത്ര∙ കളമശ്ശേരി എച്ച്എംടി റിട്ട. ജനറല്‍ മാനേജര്‍ കടവന്ത്ര ഐശ്വര്യ ലൈന്‍ ആതിരയില്‍ സി.പി.ജയദേവന് (92) അന്തരിച്ചു. സംസ്കാരം വെളിയാഴ്ച ഉച്ചയ്ക്ക് 1ന് രവിപുരം ശ്മശാനത്തില്‍. ഭാര്യ പി.വിജയലക്ഷ്മി. മക്കള്‍: ഹരികൃഷ്ണന് (യുഎസ്), ഡോ. രാജീവ് ജയദേവന്. മരുമക്കള്‍: സുധ (യുഎസ്), സ്മിത.
കൊച്ചി∙ ഇക്കഴിഞ്ഞ മാർച്ച് 8. വരാപ്പുഴ സ്വദേശിയായ നിതിന്റെ 24–ാം ജന്മദിനമാണ് ഏതാനും ദിവസം കഴിഞ്ഞാൽ. മകന്റെ ആഗ്രഹം പോലെപുതിയ ബൈക്ക് വാങ്ങി നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചു. അങ്ങനെ അമ്മയും മകനും കടവന്ത്രയിലെ ബൈക്ക് ഷോറൂമിലെത്തി. അമ്മയെഅവിടെ ഇരുത്തിയിട്ട് നിതിൻ ബൈക്ക് ഓടിച്ചു നോക്കാനായി എടുത്തുകൊണ്ടു
കൊച്ചി∙ ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്. ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
കൊച്ചി ∙ ആലുവ കൊണ്ടോട്ടി ബസ് സ്റ്റോപ്പിൽ രാത്രി വർത്തമാനം പറഞ്ഞിരുന്നവരെ ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം കച്ചേരിപ്പടി വലിയോറ മണാട്ടിപ്പറമ്പ് പറക്കോടത്ത് വീട്ടിൽ മുഹമ്മദ് ഫൈസൽ (38), ആലപ്പുഴ ചേർത്തല കുത്തിയതോട് ബിസ്മി മൻസിലിൽ സനീർ (31), തൃക്കാക്കര കുസുമഗിരി കുഴിക്കാട്ട്മൂലയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി സിറാജ് (37), ചാവക്കാട് തളിക്കുളം
കൊച്ചി ∙ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന പ്രതികൾ പിടിയിൽ. കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടിൽ റോബിൻ (20), ചൂരമുടി പൊന്നിടത്തിൽ വീട്ടിൽ സൂര്യ (20) എന്നിവരെയാണ് എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പെരുമ്പാവൂർ
കൊച്ചി ∙ വീട്ടമ്മയുടെ ശ്വാസകോശത്തിൽ നിന്ന് ഒരു സെന്റിമീറ്ററുള്ള മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവൻഷനൽ പൾമനോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ മൂക്കുത്തിയുടെ
കൊച്ചി∙ കോതമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷാജി പോളിനെ കാണ്മാനില്ല. ഇന്നലെ രാവിലെ ഒൻപതു മുതൽ പൈങ്ങോട്ടൂരെ വീട്ടിൽനിന്നാണ് കാണാതായത്. സംഭവത്തിൽ പോത്താനിക്കാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.ജോലിഭാരം മൂലം ആത്മഹത്യാകുറിപ്പ് എഴുതിവച്ച ശേഷം ഷാജി വീട്ടിൽനിന്നും പോയതാണെന്നാണ് സൂചന.
വൈപ്പിൻ∙വൈപ്പിൻ ദ്വീപിനെ വടക്കൻ ജില്ലകളുമായി ബന്ധിപ്പിക്കുന്നതിനുള്ള മുനമ്പം -അഴീക്കോട് പാലത്തിന്റെ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അഴീക്കോട് ഭാഗത്ത് കരയിലെ തൂണുകൾ അതിനകം പൂർത്തിയായിട്ടുണ്ട്. പുഴയിലാണ് ഇപ്പോൾ പൈലിങ് നടക്കുന്നത്. ഈ പൈലുകളിൽ 70 ശതമാനത്തോളം ഇതിനകം പൂർത്തിയായിട്ടുണ്ട്.
കാക്കനാട്∙ ഐടി മേഖല ഉൾപ്പെടെ തൃക്കാക്കര നഗരസഭാ പ്രദേശത്തെ മാലിന്യ നീക്കം നിലച്ചെന്ന് ആരോപിച്ചെത്തിയ പ്രതിപക്ഷ കൗൺസിലർമാർ ഹരിതകർമ സേനാംഗങ്ങളുടെ പരിശീലനം തടഞ്ഞു.അഞ്ചു ദിവസമായി ഗാർഹിക മാലിന്യം വീടുകളിൽ കെട്ടിക്കിടക്കുകയാണെന്ന പരാതിയുമായാണ് കൗൺസിലർമാരെത്തിയത്. മാലിന്യം എടുക്കുന്നത് നിർത്തി വച്ചു
പെരുമ്പാവൂർ ∙ വെങ്ങോല പഞ്ചായത്തിലെ ചൂണ്ടമല അസ്തമിക്കുന്നു. പ്ലൈവുഡ് കമ്പനിക്കായി മലയുടെ അവശേഷിക്കുന്ന ഭാഗവും ഇടിച്ചു നിരത്തി തുടങ്ങി. 23ാംവാർഡിൽ പുളിയാമ്പിള്ളിയിൽ നിന്നു മുകളിലേക്ക് ആഗ്ലോ ഇന്ത്യാക്കാർ താമസിക്കുന്ന ഭാഗത്തേക്കും ചുണ്ടമല പൊതുശ്മശാന ഭാഗത്തേക്കും പോകുന്ന വഴിയോടു ചേർന്നുള്ള
വരാപ്പുഴ ∙ ചെട്ടിഭാഗം മാർക്കറ്റിനോടു ചേർന്നുള്ള ലേഡീസ് സ്റ്റോർ തീ പിടുത്തതിൽ പൂർണമായും കത്തി നശിച്ചു. തൊട്ടടുത്തുള്ള ഒഴിഞ്ഞ കടമുറിയിലും തീ പടർന്നു.പറവൂർ, ഏലൂർ യൂണിറ്റുകളിൽ നിന്നു എത്തിയ മൂന്നു ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണു തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണു ഫയർഫോഴ്സിന്റെ പ്രാഥമിക
അരൂർ∙ തുറവൂർ –അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി രാത്രിയും പകലുമായതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് നിർമാണം പൂർത്തിയായ തൂണുകൾക്കു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നത്. അരൂർ മുതൽ തുറവൂർ വരെ 12.75
ലാപ്ടോപ്പ്വിതരണം നെടുമ്പാശേരി ∙ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ, മേയ്ക്കാട് ദേവസ്വം ശ്രീകൃഷ്ണ ദേവസ്വം ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ സാമൂഹിക സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി 50 ശതമാനം സബ്സിഡിയിൽ വിദ്യാർഥികൾക്ക് ലാപ്ടോപ്പും വനിതകൾക്ക് തയ്യൽ മെഷീനും വിതരണം ചെയ്തു. ഇരു ചക്ര
കൊച്ചി ∙ കേരള ചരിത്രത്തിൽ വേണാട് ഒരു നാട്ടുരാജ്യമായിരുന്നെങ്കിലും മലയാളിക്കു വേണാട് എന്നാൽ കേരളത്തിന്റെ പകുതിയിലേറെ ഓടിയെത്തുന്ന ട്രെയിനാണ്. വർഷങ്ങളായി തിരുവനന്തപുരം– ഷൊർണൂർ– തിരുവനന്തപുരം വേണാട് എക്സ്പ്രസിന്റെ (16302–16301) ചരിത്രത്തിന്റെ ഭാഗമാണ് എറണാകുളം സൗത്ത് (ജംക്ഷൻ) റെയിൽവേ സ്റ്റേഷൻ. തലസ്ഥാന
ചേരാനല്ലൂർ ∙ പഞ്ചായത്തിൽ വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതിഷേധിച്ചു ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ രാത്രി കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു.കഴിഞ്ഞ ഒരു മാസത്തിലേറെയായി രാത്രിയും പകലും വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ് പറഞ്ഞു. കൊടുംചൂടിൽ ഫാൻ പോലും ഇടാൻ
കൂത്താട്ടുകുളം∙ ചോരക്കുഴി പാലത്തിനു സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് പരുക്കേറ്റു. മിനി ലോറി ഡ്രൈവർ പാലക്കുഴ നിരപ്പത്ത് ബിനീഷ് (43), കാർ യാത്രികരായ കൊല്ലം അഞ്ചൽ ചരുവിളയിൽ ആര്യ ഫിലിപ്പ് (31), പ്രിയാമ്മ (65), ഫിലിപ്പ് (79), പ്രവഞ്ചിക (7) എന്നിവർക്കാണ്
കിഴക്കമ്പലം∙ പള്ളിക്കര പള്ളിമുകൾ പട്ടികജാതി കോളനി പ്രദേശത്തെ മണ്ണെടുപ്പും നിർമാണ പ്രവർത്തനങ്ങളും കോളനി നിവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമമെന്ന് ആരോപണം. കോളനിയിലേക്കുള്ള റോഡരികിൽ ആഴ്ചകളായി മണ്ണെടുപ്പ് തുടരുകയാണ്. ഇതിനെതിരെ കോളനി നിവാസികൾ കലക്ടർക്കും മൈനിങ് ആൻഡ് ജിയോളജി വകുപ്പിലും പരാതി
കൊച്ചി∙ ആലുവയ്ക്കടുത്ത് ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് കാറിലെത്തിയ ഒരുസംഘം ആളുകള്‍ ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗമുള്‍പ്പടെയുള്ളവരെ ആക്രമിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി, കോട്ടയം മണ്ഡലങ്ങളിൽ ബൂത്തിലെത്തിയ സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരെക്കാൾ കുറഞ്ഞു. വോട്ടർ പട്ടികയിൽ എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാരെക്കാൾ കൂടുതൽ വനിതകളാണ്. ഇടുക്കിയിൽ 4,25,598 പുരുഷന്മാർ വോട്ടു ചെയ്യാൻ എത്തിയപ്പോൾ 4,06,332 പേർ സ്ത്രീകൾ മാത്രമാണു വോട്ടു ചെയ്തത്. പുരുഷന്മാരെ അപേക്ഷിച്ച് 19,266 പേർ കുറവ്.
കൊച്ചി∙ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല സർവീസിൽ നിന്ന് വിരമിച്ചു. എറണാകുളം വടുതല സ്വദേശിയായ ചന്ദ്രഹാസൻ, എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായാണ് ഔദ്യാഗിക ജീവിതം ആരംഭിച്ചത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസറായും കാക്കനാട് മീഡിയ അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ചു.
കൊച്ചി∙ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ആ യാത്ര അവസാനിച്ചു. വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനോട് ഇന്നു വിടചൊല്ലി. മേയ് ഒന്നു മുതൽ സൗത്ത് ഒഴിവാക്കി എറണാകുളം ടൗൺ
അങ്കമാലി ∙ അങ്കമാലി ടൗൺ മുതൽ അത്താണി വരെ ഇന്നലെ അനുഭവപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. എംസി റോഡിലും സമാന സ്ഥിതിയുണ്ടായി. അവശ്യ സർവീസുകളായ ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയവയ്ക്കൊന്നും കടന്നുപോകാൻ പറ്റാത്ത തരത്തിലാണ് ടൗണിലെ ഗതാഗതക്കുരുക്ക്. ദീർഘദൂരസർവീസുകളിലെ യാത്രക്കാർ മണിക്കൂറുകളോളം കുരുക്കിൽ പെട്ട്
കാക്കനാട്∙ ഫയലുകൾക്കിടയിൽ പൂച്ചക്കെന്തു കാര്യമെന്ന് ചോദിക്കാൻ വരട്ടെ. തിരഞ്ഞെടുപ്പ് ജോലിയും ഞായർ അവധിയും കഴിഞ്ഞ് ഇന്നലെ കലക്ടറേറ്റിലെത്തിയ ജീവനക്കാരെ സ്വീകരിച്ചത് ഫയലുകൾക്കിടയിൽ പ്രസവിച്ച തള്ളപ്പൂച്ചയും 4 കുഞ്ഞുങ്ങളുമാണ്. അഡ്മിനിസ്ട്രേഷൻ ഹാളിൽ സ്യൂട്ട് സെല്ലിലെ മേശക്കടിയിൽ ഫയൽ സൂക്ഷിച്ചിരുന്ന കാർഡ്
ഇടപ്പള്ളി∙ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാളിൽ പങ്കെടുക്കാനെത്തുന്നവർക്കായി കൊച്ചി മെട്രോ സർവ്വീസ് നീട്ടുന്നു. മെയ് 3 മുതൽ 11ആം തീയതി വരെയാണ് സർവ്വീസ് സമയം നീട്ടുക. ഈ ദിവസങ്ങളിൽ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11 മണിക്ക്
പിറവം∙ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം തകരാറിലായതോടെ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷം. നിയോജക മണ്ഡലത്തിലെ പ്രധാന ശുദ്ധജല വിതരണ പദ്ധതി സ്ഥിതി ചെയ്യുന്ന കക്കാട് പോലും ജലക്ഷാമം നേരിടുകയാണ്.പമ്പിങ് തകരാറിനു പുറമേ പൈപ്പ് ലൈനുകളിലെ പൊട്ടലും മൂലം പലയിടത്തും ആഴ്ചകളായി ശുദ്ധജലം എത്തുന്നില്ല. നേരത്തെ ഉയർന്ന
പറവൂർ ∙ ദേശീയപാത 66 നിർമിക്കുമ്പോൾ തങ്ങളുടെ സഞ്ചാരപാത അടയുമോയെന്ന ആശങ്കയിലാണ് മുറവൻതുരുത്തിലെ കണ്ണംപിള്ളി പാലം റോഡ് ഉപയോഗിക്കുന്നവർ. കുഞ്ഞിത്തൈ മുതൽ ചക്കുമരശേരി ക്ഷേത്രം വരെ പോകാൻ കഴിയുമായിരുന്ന കണ്ണംപിള്ളി പാലം റോഡിന് കുറുകെയാണ് പുതിയ ദേശീയപാത വരുന്നത്.
കൊച്ചി∙ ഇടപ്പള്ളി മേൽപാലത്തിൽ നിന്നു ചാടിയ യുവാവിനെ അടിയന്തര പരിചരണം നൽകി ആശുപത്രിയിലെത്തിച്ച് വനിതാ ഡോക്ടർ. ചൂർണിക്കര ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പനങ്ങാട് മുകുന്ദത്തിൽ സി.എൻ. ശ്രീകല ഗുരുതര പരുക്കേറ്റ യുവാവിനെ ആംബുലൻസിൽ കയറ്റി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച ശേഷമാണു ജോലി സ്ഥലത്തേക്കു
ആലുവ∙ ഒറ്റ രാത്രി 8 സ്മാർട് ഫോണുകൾ മോഷ്ടിച്ച അതിഥിത്തൊഴിലാളി അസം നാഗൺജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30) അറസ്റ്റിൽ. 20നു രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നു വില കൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതിയെ മാറമ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. അവിടെ അതിഥിത്തൊഴിലാളികൾക്കൊപ്പം
ആലുവ∙ സീപോർട്ട്–എയർപോർട്ട് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ കല്ലിട്ട് 25 വർഷമായിട്ടും നടപടികളിലേക്കു കടക്കാത്തതിൽ പ്രതിഷേധിച്ചു സ്ഥലം ഉടമകൾ പ്രക്ഷോഭത്തിലേക്ക്. 3 വർഷം മുൻപു സാമൂഹികാഘാത പഠനം പൂർത്തിയായതാണ്. ഇടയ്ക്കിടെ ജനപ്രതിനിധികളുടെ പ്രസ്താവനകളല്ലാതെ മറ്റൊരു പുരോഗതിയും ഇല്ലെന്നാണ് നാട്ടുകാരുടെ
പറവൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കോട്ടുവള്ളി കൈതാരം ആലക്കട തൈപ്പറമ്പിൽ സുരേഷിന് (64) അതിവേഗ സ്പെഷൽ കോടതി 4 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അതിജീവിതയുടെ പുനരധിവാസത്തിനു നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ സുരേഷ് 7 മാസം അധികതടവ്
മൂവാറ്റുപുഴ∙ കാർ യാത്രക്കാർക്കു കടന്നുപോകാൻ സൈഡ് നൽകിയില്ല എന്നാരോപിച്ച് 2 കാറുകളിലെ യാത്രക്കാർ തമ്മിൽ ഉണ്ടായ തർക്കത്തിലും ഏറ്റുമുട്ടലിലും 13 പേർക്കു പരുക്കേറ്റ സംഭവത്തിൽ 4 പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഇവർ ഉൾപ്പെടെ രണ്ടു കാറുകളിലെയും മുഴുവൻ യാത്രികർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ
കോലഞ്ചേരി ∙ ടൗണിൽ സ്കൂൾ ജംക്ഷനിലെ ബസ് സ്റ്റോപ്പിനു സമീപം കൊടും വെയിലിൽ ബോധരഹിതനായി കിടന്ന ആൾക്ക് രക്ഷകരായി പൊലീസും നാട്ടുകാരും. ഇന്നലെ ഉച്ച കഴിഞ്ഞ് 3ന് ആണ് പത്താംമൈൽ സ്വദേശിയായ ആൾ ബോധരഹിതനായി ഫുട്പാത്തിൽ വീണു കിടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ആൾ എണീറ്റു പോകാതിരുന്നതോടെ പുത്തൻകുരിശ് പൊലീസിൽ
ഫ്ലെക്സ്ബോർഡുകൾനീക്കം ചെയ്യണം:കിഴക്കമ്പലം∙ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സ്ഥാപിച്ച തോരണങ്ങൾ, ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അധ്യാപക ഒഴിവ്: ജിഎച്ച്എസ്എസ് പെരുമ്പാവൂർ ∙ സൗത്ത് വാഴക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ
കൊച്ചി ∙ 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസം നൗഗാവ് ജൂറിയ സ്വദേശി സദിക്കുൽ ഇസ്ലാമിനെയാണ് (25) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. പെരുമ്പാവൂർ മാർക്കറ്റ് ഭാഗത്തു ഹെറോയിൻ വിൽപന നടത്തുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളികൾക്കിടയിൽ ഒരു കുപ്പിക്ക് 1000 രൂപ നിരക്കിലാണ് വിൽപന നടത്തി വന്നിരുന്നത്.
പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ സ്വദേശി ജോമോൾ (25) ആണ് മരിച്ചത്. സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ജോമോൾ പെരുമ്പാവൂരിൽ എത്തിയത്.
പെരുമ്പാവൂർ ∙മണ്ണൂർ–പോഞ്ഞാശേരി റോഡ് പിപി റോഡിൽ സംഗമിക്കുന്ന വെങ്ങോല ജംക്ഷനിൽ അപകടം പതിവായി. ഇന്നലെ കാറുകൾ കൂട്ടിയിടിച്ചു ഒരു കാർ തലകീഴായി മറിഞ്ഞു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.മണ്ണൂർ ഭാഗത്തു നിന്നു വന്ന കാർ പെരുമ്പാവൂർ ഭാഗത്തു നിന്നു കോലഞ്ചേരി ഭാഗത്തേക്കു പോകുകയായിരുന്ന കാറുമായി
കരിങ്ങാച്ചിറ∙ ഹിൽപാലസ്–തൃപ്പൂണിത്തുറ റോഡിൽ കരിങ്ങാച്ചിറ പള്ളിയുടെ പടിഞ്ഞാറെ ഗേറ്റിനു മുന്നിലെ വൈദ്യുത പോസ്റ്റ് ബസ് ഇടിച്ചു തകർത്തു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് തൃപ്പൂണിത്തുറ–കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് വൈദ്യുത പോസ്റ്റ് തകർത്തത്. ഇതിനു ശേഷം നിർത്താതെ പോയ ബസ് പിന്നീട് ഹിൽപാലസ് പൊലീസ്
വൈപ്പിൻ ∙ മഴ തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ വൈപ്പിനിലെ കടൽഭിത്തികളുടെ അവസ്ഥയിൽ ഇക്കുറിയും മാറ്റമുണ്ടാവില്ലെന്ന് ഉറപ്പായി. തിരമാലകൾ ശക്തി പ്രാപിക്കുന്ന കാലവർഷ വേളയിൽ തീരദേശവാസികളുടെ ആശങ്കയും ഇത്തവണ പതിവു പോലെ തുടരും. കടൽഭിത്തി താണും തകർന്നും കിടക്കുന്ന സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾക്കു പോലും ഇതുവരെ നടപടിയില്ല. പുതുതായി ഭിത്തി നിർമിച്ചില്ലെങ്കിലും തകർന്നു കിടക്കുന്ന സ്ഥലങ്ങളിൽ ഉള്ള കല്ലുകൾ എങ്കിലും യന്ത്ര സഹായത്തോടെ അടുക്കി വയ്ക്കുന്നതിനു നടപടി വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.
കൊച്ചി ∙ വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവിൽ പലരിൽ നിന്നായി 20 ലക്ഷത്തോളം രൂപ തട്ടിയെന്ന കേസുകളിൽ പറവൂർ കൈതാരം സ്വദേശി ഷിനോയിയെ (39) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ഈ സംഭവങ്ങളിൽ ഷിനോയിയുടെ ഭാര്യ ഉണ്ണിമായ റിമാൻഡിലാണ്. ഷിനോയ് ഒളിവിലായിരുന്നു. ലണ്ടനിൽ നിന്നു നാട്ടിൽ വരാനും തിരികെ പോകാനുമായി
വൈപ്പിൻ∙ കടലിൽ ലഭ്യത തീരെ കുറഞ്ഞതിനെ തുടർന്ന് പ്രാദേശിക വിപണിയിൽ മീനിന് ക്ഷാമവും വിലക്കയറ്റവും. നേരത്തെ ഈ സമയത്ത് സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് സുലഭമായി കിട്ടിയിരുന്ന അയലയും മറ്റും തീരെ കിട്ടാനില്ലാത്ത അവസ്ഥയാണ്.ചൂട് ക്രമാതീതമായി വർധിച്ചതാണ് ഇത്തരമൊരു സ്ഥിതി വിശേഷത്തിന് കാരണമെന്ന്
കൊച്ചി ∙ ജാംനഗർ– തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ (19578) സാങ്കേതികത്തകരാർമൂലം വൈകിയോടിയതും എറണാകുളം ജംക്ഷൻ (സൗത്ത്) സ്റ്റേഷനിൽ ഉൾപ്പെടെ ഏറെനേരം പിടിച്ചിട്ടതും ഇന്നലെ നൂറുകണക്കിനു യാത്രക്കാരെ വലച്ചു.26നു ഗുജറാത്തിലെ ജാംനഗറിൽ നിന്നു തിരിച്ച ട്രെയിൻ കണ്ണൂർ വരെ ഏറെക്കുറെ സമയക്രമം പാലിച്ചെങ്കിലും
കൊച്ചി ∙ പുതിയ നാഴികക്കല്ലുമായി കൊച്ചി വാട്ടർ മെട്രോ. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്നലെ 20 ലക്ഷം പിന്നിട്ടു. രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം തുടങ്ങി 25ന് ഒരു വർഷം തികഞ്ഞിരുന്നു. സർവീസ് തുടങ്ങി 6 മാസത്തിനിടെ കഴിഞ്ഞ ഒക്ടോബർ 16ന് ആണു വാട്ടർ മെട്രോ
ജലവിതരണം മുടങ്ങും:അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 30, മേയ് 1 ദിവസങ്ങളിൽ കോട്ടുവള്ളി, ചേന്ദമംഗലം, ഏഴിക്കര, പറവൂർ നഗരസഭ എന്നീ പഞ്ചായത്തുകളിൽ പൂർണമായും പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ എന്നീ പഞ്ചായത്തുകളിൽ ഭാഗികമായും ജലവിതരണം മുടങ്ങും. കായിക പരിശീലനക്യാംപ് ഏലൂർ ∙ നഗരസഭയുടെ
വൈപ്പിൻ∙ വൈപ്പിനിലെ ഇട റോഡുകളിൽ ബൈക്ക് റേസിങ് പതിവായതായി പരാതി. എടവനക്കാട് പഞ്ചായത്തിലും മറ്റും ഇത്തരത്തിൽ അമിത വേഗതയിൽ ഉൾ റോഡുകളിലൂടെ പായുന്നവർ മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. മത്സരിച്ച് ബൈക്കോടിക്കുന്ന യുവാക്കൾ ഇടയ്ക്കിടെ സംസ്ഥാനപാതയിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും
വൈപ്പിൻ∙ പറവൂർ, മുനമ്പം എന്നിവിടങ്ങളിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ ബസുകളിൽ വൈപ്പിൻ സ്റ്റാൻഡ് വഴി കടന്നു പോകുന്നവ അക്കാര്യം ബോർഡുകളിൽ സൂചിപ്പിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈപ്പിൻ വഴി കടന്നു പോകേണ്ട ബസുകളിൽ ഭൂരിഭാഗവും അക്കാര്യം ബോർഡുകളിൽ രേഖപ്പെടുത്താറില്ലെന്ന്
നെടുമ്പാശേരി ∙ ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുൻപിൽ ദേശീയപാതയോരത്ത് തെരുവു നായ്ക്കളുടെ വിളയാട്ടം. പുലർച്ചെയും രാവിലെയും പത്തിലേറെ നായ്ക്കളാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്.പ്രധാന ബസ് സ്റ്റോപ്പ് ആണ് ഇവിടെയുള്ളത്. അതിരാവിലെയും മറ്റും ബസ് കയറാനെത്തുന്നവരെ നായ്ക്കൾ ഉപദ്രവിക്കുന്നുണ്ട്. രാവിലെ
കൊച്ചി∙ കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുന്നു. സർവീസ് തുടങ്ങി ഒരു വർഷമാകുമ്പോൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇരട്ടി മധുരമാണ്. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് 20 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തി. രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു.
കൊച്ചി∙ തമ്മനത്തു യുവാവു കുത്തേറ്റു മരിച്ചു. തമ്മനം എകെജി കോളനിയിലെ മനിൽകുമാർ(മനേഷ്–34) ആണു മരിച്ചത്. മനേഷിന്റെ സുഹൃത്ത് അജിത് കുത്തേറ്റു ഗുരുതര പരുക്കോടെ ചികിത്സയിലുണ്ട്. പ്രതി തമ്മനം സ്വദേശി ജിതേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സുഹൃത്ത് കടവന്ത്ര സ്വദേശി ആഷിഖും കസ്റ്റഡിയിലുണ്ട്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണു മരിച്ച
പള്ളുരുത്തി∙ ധനപാലൻ (75), ചക്കരപറമ്പിൽ ഹൌസ്, കമ്മത്തി മഠം, പള്ളുരുത്തി. ഭാര്യ: രമണി ധനപാലൻ. മക്കൾ: ഫെമി & ഫെനി. മരുമക്കൾ: സിജി & സന്ധ്യ. സംസ്കാരം രാവിലെ 11 മണിക്ക്. contact number: 9447033233, 7907589065.
അറിയിപ്പുകൾ നെടുമ്പാശേരി ∙ ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന ചില്ലകളും വൃക്ഷങ്ങളും സ്ഥലമുടമയുടെ ഉത്തരവാദിത്വത്തിൽ വെട്ടി മാറ്റി അപകടഭീഷണി ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ
ഇരുമ്പനം ∙ സീപോർട്ട്–എയർപോർട്ട് റോഡിലെ പാർക്കിങ് ഒഴിവാക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികൾ വാഹനങ്ങൾ ഉപയോഗിച്ച് ഇടിച്ചിടുന്നത് പതിവാകുന്നു. ഇരുമ്പനത്തെ ഓയിൽ കമ്പനികൾക്ക് സമീപത്തായി ഒട്ടേറെ കോൺക്രീറ്റ് കുറ്റികളാണ് ഇടിച്ചിട്ട നിലയിലുള്ളത്. ഇൗ ഭാഗം ഇപ്പോൾ പാർക്കിങ് കേന്ദ്രമായി മാറുകയും ചെയ്തിട്ടുണ്ട്.
തൃപ്പൂണിത്തുറ ∙ സമ്മതിദാന അവകാശം പ്രയോജനപ്പെടുത്തിയത് നിയോജക മണ്ഡലത്തിലെ 1,42,681 പേർ. 173 ബൂത്തുകളിലായി മൊത്തം 2,10,815 വോട്ടർമാരാണ് ഉള്ളത്. 67.68 ശതമാനം വോട്ടുകൾ ഇത്തവണ പോൾ ചെയ്തു. കഴിഞ്ഞ തവണ 73.91 ശതമാനം ആയിരുന്നു പോളിങ്. ചൂടും പോളിങ് ബൂത്തുകളിലെ നീണ്ട ക്യൂവും പോളിങ് ശതമാനം കുറയാൻ കാരണമായി
കുറുപ്പംപടി ∙ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു. കൈപ്പിള്ളി, ചൂരത്തോട്, വേങ്ങൂർ, വക്കുവള്ളി എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്. ശുദ്ധജലക്ഷാമമുള്ള പ്രദേശങ്ങളാണിവ. വക്കുവള്ളിയിലും വേങ്ങൂരുമാണു കൂടുതൽ പേരിൽ രോഗം കണ്ടെത്തിയത്. വക്കുവള്ളിയിലെ അടുത്തടുത്ത 5 വീടുകളിൽ മഞ്ഞപ്പിത്തം
കൊച്ചി ∙ മാലിന്യ നീക്കത്തിനായി വാങ്ങിയ ഇലക്ട്രിക് മുച്ചക്ര സൈക്കിളുകൾക്ക് ഒരു കുഴപ്പവുമില്ലെന്നാണു കോർപറേഷൻ അധികൃതർ പറയുന്നത്. എന്നാൽ പല ഇലക്ട്രിക് മുച്ചക്ര സൈക്കിളുകളും ഓടിക്കാനാകാതെ പലയിടങ്ങളിലായി നിർത്തിയിട്ടിരിക്കുകയാണ്. ഇലക്ട്രിക് മുച്ചക്ര സൈക്കിളുകൾക്കു ഗുണനിലവാരമില്ലെന്നു ഓഡിറ്റ് വിഭാഗം
കൊച്ചി ∙ കളഞ്ഞു കിട്ടിയ രണ്ട് പവൻ സ്വർണം പൊലീസിൽ ഏൽപ്പിച്ച് വിദ്യാർഥികളുടെ മാതൃക. പാനായിക്കുളം സ്വദേശികളായ റാഷിദ്, ഹാഷിം എന്നിവരാണ് കളഞ്ഞു കിട്ടിയ സ്വർണം പൊലീസിൽ ഏൽപ്പിച്ചത്. അത്താണി സിഗ്നൽ ജംക്ഷനു സമീപത്തു നിന്നുമാണ് ഇരുവർക്കും രണ്ട് പവന്റെ ഒരു വള കിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാട് പൊലീസിൽ
കോട്ടയം∙ മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കി യാത്ര തുടരും. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്റ്റേഷനിൽ എത്തില്ല. ഇതോടെ, എറണാകുളം നോർത്ത് - ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം
പറവൂർ ∙ തിരഞ്ഞെടുപ്പു ചൂടിനൊപ്പം വേനൽ ചൂടും കനത്തപ്പോൾ ആശ്വാസത്തിന്റെ തണുപ്പുമായി കുട്ടികൾ ഒരുക്കിയ ജ്യൂസ് സ്റ്റാൾ ശ്രദ്ധേയമായി. വടക്കേക്കര പഞ്ചായത്തിലെ വാവക്കാടാണ് രാഷ്ട്രീയ പാർട്ടികളുടെ ബൂത്തിനു സമീപം കൊച്ചുകുട്ടികൾ തണ്ണിമത്തൻ ജ്യൂസ് സ്റ്റാൾ സജ്ജീകരിച്ചത്. ഏഴാം ക്ലാസുകാരി ധനുശ്രീ ധധീഷും ആറാം ക്ലാസുകാരി അനുശ്രീ രാജേഷുമായിരുന്നു മുന്നണി പ്രവർത്തകർ. വലിയ ഗ്ലാസ് തണുത്ത ജൂസ് 10 രൂപയ്ക്കും ചെറിയ ഗ്ലാസ്
കൊച്ചി ∙ വളന്തകാട് ദ്വീപിൽ നിന്നു മരടിലേക്കുള്ള കടത്തുതോണിയിൽ ഇരിക്കവേ അംബിക വനജയോടു പറഞ്ഞു: ‘അടുത്ത തിരഞ്ഞെടുപ്പിനു വോട്ടു ചെയ്യാനെങ്കിലും പാലത്തിലൂടെ പോകാൻ പറ്റുമായിരിക്കുമല്ലേ?’. അവർക്കു പിന്നിൽ പാതിവഴിയിൽ പണി നിലച്ച പാലം നിൽക്കുന്നു. അതൊരു പാലം മാത്രമല്ല, വളന്തകാട് ദ്വീപിൽ താമസിക്കുന്ന 45
മട്ടാഞ്ചേരി∙ കന്നി വോട്ട് ചെയ്യാൻ അൻപതുകാരൻ ബഹ്റൈനിൽ നിന്ന് പറന്നെത്തി.പാസ്പോർട്ട് കാണാതായതോടെ ബുക്ക് ചെയ്തിരുന്ന വിമാനത്തിലെ യാത്ര മുടങ്ങിയെങ്കിലും പിന്നീട് പാസ്പോർട്ട് കിട്ടുകയും യാത്രാ രേഖകൾ ശരിയാവുകയും ചെയ്തതോടെ മറ്റൊരു വിമാനത്തിൽ കൊച്ചിയിലെത്തി ടാക്സിയിൽ പനയപ്പിള്ളിയിലെ പോളിങ് ബൂത്തിലെത്തി
Results 1-100 of 10000