ADVERTISEMENT

കൂത്താട്ടുകുളം∙ ചോരക്കുഴി പാലത്തിനു സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് പരുക്കേറ്റു. മിനി ലോറി ഡ്രൈവർ പാലക്കുഴ നിരപ്പത്ത് ബിനീഷ് (43), കാർ യാത്രികരായ കൊല്ലം അഞ്ചൽ ചരുവിളയിൽ ആര്യ ഫിലിപ്പ് (31), പ്രിയാമ്മ (65), ഫിലിപ്പ് (79), പ്രവഞ്ചിക (7) എന്നിവർക്കാണ് പരുക്കേറ്റത്. 

എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നു ഡിസ്ചാർജ് ചെയ്ത രോഗിയുമായി മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. 

ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ എതിരെ വന്ന വാനിൽ ഇടിക്കുകയായിരുന്നു. അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. എംസി റോഡിൽ 15 മിനിറ്റ് ഗതാഗതം തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com