Download Manorama Online App
പന്തീരാങ്കാവ്∙ വിൽപനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി തിരൂർ സ്വദേശി പൊലീസ് പിടിയിൽ. തിരൂർ മംഗലം മങ്ങാംപറമ്പിൽ എം.പി.മുഹമ്മദ് ഷാഫി (44)യെ ആണ് ഡാൻസാഫും പന്തീരാങ്കാവ് പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ബൈപാസിലുള്ള മെട്രോ ഹോസ്പിറ്റലിന്റെ പാർക്കിങ് ഏരിയയിൽ
മലപ്പുറം∙ താനൂർ പുത്തൻതെരുവിൽ നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. നാട്ടുകാരും ടിഡിആർഎഫ് വൊളണ്ടിയർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
നിലമ്പൂർ ∙ കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് പരുക്കേൽപിച്ച കേസിൽ പ്രതികളെ പിടികൂടിയില്ല. ഒളിവിലെന്നാണ് പൊലീസിന്റെ വിശദീകരണം. കെഎൻജി പാതയിൽ അരുവാക്കോട് 11ന് രാത്രി 12.15ന് ആണ് സംഭവം. സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തെ ആണ് ആക്രമിച്ചത്. കൈക്കുഞ്ഞ് ഉൾപ്പെടെ കാറിലുണ്ടായിരുന്നു.
തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം അവസാനഘട്ടത്തിലെത്തി. നിർമാണ ജോലികളും ഉപകരണങ്ങൾ സ്ഥാപിക്കലും പൂർത്തിയായി. വൈദ്യുത കണക്ഷൻ നൽകുന്നതും ഏതാനും ഭാഗത്തെ പൈപ് ലൈൻ പണിയും മാത്രമാണ് ബാക്കിയുള്ളത്. താലുക്ക് ആശുപത്രിയിലെ നിലവിലെ വൈദ്യുതി ലൈനിലെ സാങ്കേതിക പ്രശ്നങ്ങൾ
തുവ്വൂർ ∙ വെള്ളത്തിനായി കുടുംബങ്ങൾ നെട്ടോട്ടമോടുമ്പോൾ പുഴയിൽ അവശേഷിക്കുന്ന വെള്ളക്കെട്ടിൽ വിഷം കലക്കി മീൻപിടിത്തം. മീനുകൾ ചത്തുപൊങ്ങുകയും വെള്ളം ദുർഗന്ധം വമിക്കുകയും ചെയ്തതോടെ കുടുംബങ്ങൾക്കു പുഴയിൽ പോയി കുളിക്കാനും അലക്കാനും കഴിയാതെയായി. മാതോത്ത് പള്ളിക്കു സമീപം ഒലിപ്പുഴയിൽ അവശേഷിക്കുന്ന
മമ്പാട് ∙ ചാലിയാറിന്റെ മമ്പാട് ടൗൺ കടവിൽ മണൽക്കൊള്ളയ്ക്കെതിരെ റവന്യു അധികൃതർ പരിശോധന നടത്തി. മാഫിയ ശേഖരിച്ചു കൂട്ടിയ മണൽ മണ്ണുമാന്തി ഉപയോഗിച്ച് പുഴയിൽ തിരികെ തള്ളി. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആണു പരിശോധന തുടങ്ങിയത്. 5 മണി വരെ നീണ്ടു. ഡപ്യൂട്ടി തഹസിൽദാർമാരായ കെ.ശബരീനാഥൻ, കെ.പി.പ്രമോദ്, വില്ലേജ് ഓഫിസർ
കീഴാറ്റൂർ∙ പറമ്പൂർ മില്ലുംപടിയിലെ വറ്റിവരളാറായ പഞ്ചായത്ത് കുളത്തിൽ വെള്ളം പൊങ്ങുകയും കരകവിഞ്ഞ് ഒഴുകുകയും ചെയ്തതോടെ ഇതു കാണാൻ നാട്ടുകാർ ഓടികൂടി. ഈ പ്രദേശത്തോ സമീപ പ്രദേശങ്ങളിലോ അടുത്തൊന്നും മഴ പെയ്തിട്ടില്ല. എന്നിട്ടും പൊടുന്നനേ കുളത്തിൽ വെള്ളം ഉയർന്നു പൊങ്ങിയതാണ് അത്ഭുതപ്പെടുത്തിയത്. അര
വളാഞ്ചേരി∙ 5 തലമുറകളിലെ മക്കളെയും കൊച്ചുമക്കളെയും താലോലിച്ചു സ്നേഹം പങ്കിടാൻ ഭാഗ്യം ലഭിച്ച പൂക്കാട്ടിരി ആൽപ്പറ്റപ്പടിയിലെ മുട്ടിക്കൽ കുഞ്ഞീരുമ്മ അന്തരിച്ചു. ആധാർ രേഖ പ്രകാരം ഇവർക്ക് 121 വയസ്സാണ്. കഴിഞ്ഞ വർഷം കുടുംബാംഗങ്ങളുമൊത്ത് നടത്തിയ സംഗമത്തിൽ ഒപ്പനയിൽ ‘മണവാട്ടി’യായിരുന്നു. ജീവിത സായാഹ്നത്തിലും
തിരൂർ ∙ ഒരു കാര്യവുമില്ലെങ്കിലും ചിരിച്ചുകൊണ്ടിരിക്കുക. ചിരി ഗവേഷകർ അതിനെ വണ്ടർ മെഡിസിൻ എന്നു വിശേഷിപ്പിക്കുന്നു. വ്യക്തികളുടെ മനോസംഘർഷം ഇതുവഴി കുറഞ്ഞ് ഇല്ലാതാകുമെന്നാണ് ചിരി യോഗ പരിചയപ്പെടുത്തി ഓഷ്യാനിക് ക്ലബ് ഫോർ ലാഫ് പ്രമോഷൻ ക്ലബ് രൂപീകരിച്ച താനൂർ സ്വദേശി ഡോ. എ.പി.എ.റഹ്മാൻ പറയുന്നത്. കഴിഞ്ഞ 26
പൊന്നാനി ∙ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ കവർന്ന സംഭവത്തിൽ മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. പൊന്നാനി, എടപ്പാൾ മേഖലകളിൽനിന്നായി ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത വീടിനു മുൻപിലൂടെ മോഷ്ടാവ് നടന്നുനീങ്ങുന്നതിന്റെ
നീറ്റ് ഇന്ന് ജില്ലയിലെ 30 കേന്ദ്രങ്ങളിൽ: മലപ്പുറം∙ മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കു പ്രവേശനത്തിനു നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ്– യുജി ഇന്ന് ജില്ലയിലെ 30 കേന്ദ്രങ്ങളിൽ നടക്കും. ജില്ലയിലെ തിരഞ്ഞെടുത്ത സിബിഎസ്ഇ, എൻജിനീയറിങ്, പോളിടെക്നിക് കോളജുകളിലാണ് പരീക്ഷ നടക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു....
തേഞ്ഞിപ്പലം (മലപ്പുറം) ∙ ആറു വയസ്സു മുതൽ അന്നവും അഭയവുമൊരുക്കിയ ടി.പി. ഇമ്പിച്ചിബീരാന്റെ കുടുംബം നൽകിയ ഭൂമിയിൽ ബാലകൃഷ്ണന് (74) ഇനി അന്ത്യവിശ്രമം. ഏഴുപതിറ്റാണ്ടോളം നീണ്ട സ്നേഹത്തിന്റെ ഓർമകൾ ബാക്കിയാക്കി ഇന്നലെയാണു പൂക്കോട്ടുംകാട്ടിൽ ബാലകൃഷ്ണൻ ജീവിതത്തിൽനിന്നു വിടവാങ്ങിയത്.
മലപ്പുറം∙ പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ സ്വർണം കവർന്ന പ്രതി കാണാമറയത്ത് തന്നെ. സംഭവം നടന്നു മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ കാര്യമായ തെളിവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള് പൊലീസ് ഇന്ന്
മലപ്പുറം ∙ ജനജീവിതം ദുസ്സഹമാക്കി ജില്ലയിൽ കൊടും ചൂട് തുടരുന്നു. അന്തരീക്ഷം മേഘാവൃതമായതിനാൽ ഇന്നലെ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും ആർദ്രതയും നിശ്ചല അന്തരീക്ഷവും കാരണം ചൂടിന് കുറവുണ്ടായില്ല. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമുണ്ടായെങ്കിലും ഇന്നലെ എവിടെയും കാര്യമായ മഴ ലഭിച്ചില്ല.
താനൂർ (മലപ്പുറം) ∙ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ നാല് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ലഹരി വിരുദ്ധ സേനയായ ഡാൻസാഫിലെ അംഗങ്ങളാണ് അറസ്റ്റിലായത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ വിപിൻ എന്നിവരെയാണ് സിബിഐ സംഘം പിടികൂടിയത്.
പൊന്നാനി ∙ ‘കള്ളക്കടൽ’ പ്രതിഭാസം വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ തീരദേശത്ത് ജാഗ്രതാ നിർദേശം.ഇന്നും നാളെയും ശക്തമായ തിരയടിക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലിലിറങ്ങുന്നതിൽ ബോട്ടുകാർക്കും വള്ളക്കാർക്കും നിയന്ത്രണമേർപ്പെടുത്തി. ജില്ലയിൽ കടലോരത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും ജാഗ്രതാ നിർദേശം
കരിപ്പൂർ ∙ കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നു സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ് യാത്രയ്ക്കുള്ള നടപടികൾ അന്തിമഘട്ടത്തിൽ. സംസ്ഥാനത്തുനിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുറപ്പെടും. നിലവിൽ തയാറാക്കിയ ഷെഡ്യൂൾ പ്രകാരം 21നു പുലർച്ചെയാണു
പെരിന്തൽമണ്ണ ∙ അതിഥിത്തൊഴിലാളിയുടെ കൊലപാതകത്തിൽ പ്രതികളെ വലയിലാക്കിയത് സമീപവാസിയുടെ സാക്ഷിമൊഴിയും മൊബൈൽ ഫോണും. അഴുകിയ മൃതദേഹത്തിൽ പ്രാഥമിക പരിശോധനയിൽ കാര്യമായ പരുക്കുകളോ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണമോ കണ്ടെത്താനായിരുന്നില്ല. ഒരുവശം ചെരിഞ്ഞ് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറി
സമസ്ത മദ്രസകൾക്ക് 6 വരെ അവധി തേഞ്ഞിപ്പലം ∙ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്രസകൾക്ക് 6 വരെ അവധി പ്രഖ്യാപിച്ചു. ഉഷ്ണതരംഗ സാധ്യതയുടെ വെളിച്ചത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം മാനിച്ചാണ് തീരുമാനമെന്നു സമസ്ത വിദ്യാഭ്യാസ ബോർഡ്
വളാഞ്ചേരി ∙ ഇളകിയാടുന്ന പ്രതലം; അടിഭാഗത്ത് പുറത്തു കാണുന്ന വാർക്കക്കമ്പികൾ, കാവുംപുറം–ആതവനാട് റോഡിൽ പടിഞ്ഞാക്കരയിലുള്ള പാലത്തിന്റെ സ്ഥിതി അപകടകരം. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാലം വിസിബി രൂപത്തിലാണ് നിർമിച്ചിട്ടുള്ളത്.പാലത്തിനു അരികു പറ്റിയാണ് നിർദിഷ്ട ആറുവരിപ്പാതയുടെ വയ്ഡക്റ്റ് കടന്നു പോകുന്നത്.
മലപ്പുറം ∙ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ സംസ്ഥാന വ്യാപകമായി ഡ്രൈവിങ് സ്കൂളുകൾ നടത്തിയ ബഹിഷ്കരണത്തെത്തുടർന്ന് ജില്ലയിലെ 7 കേന്ദ്രങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടന്നില്ല. അതേസമയം സമരത്തിനെതിരെ മന്ത്രി കെ.ബി.ഗണേഷ്കുമാർ നടത്തിയ ‘മലപ്പുറം മാഫിയ’ പ്രയോഗത്തിനെതിരെ വ്യാപക പ്രതിഷേധം. സിഐടിയു വിഭാഗം സംഘടനയ്ക്കു
മഞ്ചേരി∙ കിഴിശേരി റോഡിൽ ചെകിരിയൻ മൂച്ചിക്കലിൽ ഫർണിച്ചർ ഷെഡിനു തീപിടിച്ചു. കിഴക്കേപുറത്ത് കറുപ്പന്റെ (കുട്ടിമാൻ) ഷെഡിലാണ് ഇന്നലെ ഉച്ചയ്ക്ക് 2ന് അഗ്നിബാധ. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.കറുപ്പൻ ഷെഡിൽനിന്ന് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയതായിരുന്നു. യന്ത്ര സാമഗ്രികൾ, വാതിലുകൾ,
നന്നമ്പ്ര ∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോറിയിൽ ശുദ്ധജല വിതരണം തുടങ്ങി. ഇന്നലെ മുതലാണ് ശുദ്ധജലം വാർഡുകളിൽ വിതരണം ചെയ്തു തുടങ്ങിയത്.5 ലോറികളിലാണ് വിതരണം ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രൂക്ഷമായ ശുദ്ധജല ക്ഷാമമുണ്ടായിട്ടും ശുദ്ധജല വിതരണം നടത്താത്തത്
കാലാവസ്ഥ ∙ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയിൽ രാത്രികാല താപനില ഉയരാൻ സാധ്യത. ഡിപ്ലോമ കോഴ്സ് ∙ അരീക്കോട് ഗവ.ഐടിഐ ഐഎംസി സൊസൈറ്റിയുടെ സഹായത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ
കോഴിക്കോട്/മലപ്പുറം ∙സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു മരണം കൂടി. കോഴിക്കോട്ട് പെയിന്റിങ് ജോലിക്കിെട യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചക്കുംകടവ് സ്വദേശി വിജേഷ് (41) ആണ് മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഇന്നലെയാണ് വിജഷേിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലപ്പുറം∙ കഴിഞ്ഞ ഒരു മാസമായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോൾ പമ്പുകളുടെ ഓഫിസുകളും തകർത്ത് രാത്രികാല മോഷണം നടത്തിയയാൾ പിടിയിൽ.
നിലമ്പൂർ ∙ അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ നഗരം. നഗരത്തിൽനിന്ന് ബസിൽ 3 കിലോമീറ്റർ അകലെ ബ്ലോക്ക് ഓഫിസിൽ എത്താൻ ഇന്നലെയെടുത്തത് ഒന്നര മണിക്കൂർ. ആംബുലൻസും ദീർഘദൂര ബസുകളും കുരുക്കിൽ കുടുങ്ങി. ദിവസങ്ങളായി സ്ഥിതി ഇങ്ങനെയായിട്ടും ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെട്ടവർ ആരും ഇടപെടുന്നില്ല. അകമ്പാടം റോഡിൽ മലയോര
കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടർന്ന് ഭൂമിക്കും വീടുകൾക്കും വിള്ളൽ സംഭവിച്ച ഭാഗത്ത് ദേശീയപാത അതോറിറ്റിയുടെ ഫില്ലിങ് ആന്റ് ക്രാക്കിങ് പരിശോധന തുടങ്ങി. ഭൂമി വിണ്ടുകീറിയ ഭാഗത്ത് സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്തുന്ന ജോലികളാണ് ഇന്നലെ ആരംഭിച്ചത്. വിള്ളൽ ഉണ്ടായ
തേഞ്ഞിപ്പലം ∙ കൊതുക് ആകുന്നതിനു മുൻപ് ലാർവയെ ഇല്ലാതാക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തവുമായി കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകർ. കൊതുകുവ്യാപനം തടയുന്നതിൽ നിർണായകമായേക്കാവുന്നതാണ് കണ്ടുപിടിത്തം. കൊതുകിന്റെ കൂത്താടികളിലെ ട്രിപ്സിൻ എന്ന എൻസൈം നിർമാണം തടയുന്ന പൈപ്റ്റൈഡ് (ചെറിയ പ്രോട്ടീൻ)
കോട്ടയ്ക്കൽ ∙ ‘പുത്തനത്താണി വഴി കാടാമ്പുഴ, കാടാമ്പുഴ...’ സ്വകാര്യബസിൽ യാത്രക്കാരെ വിളിച്ചുകയറ്റുന്ന ഈ സ്ത്രീശബ്ദം ആളുകൾക്ക് ഏറെ പരിചിതമാണ്. കൊല്ലം ചടയമംഗലത്തെ വിവിധ സ്കൂളുകളിൽ അധ്യാപികയായി ജോലിചെയ്ത പി.സതീഭായിയാണ് ജീവിക്കാനായി കണ്ടക്ടറുടെ വേഷമണിഞ്ഞത്. മലപ്പുറത്തെ വിവിധ റൂട്ടുകളിലോടുന്ന ബസുകളിൽ 8
അധ്യാപക ഒഴിവ് ∙ മേലാറ്റൂർ എഎൽപി സ്കൂളിൽ പ്രൈമറി, പ്രീ പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്ക് 20 നകം അപേക്ഷിക്കണം. 9946738891. പഠനയാത്ര നടത്തും നിലമ്പൂർ ∙ പ്രകൃതി പഠന കേന്ദ്രം 11, 12 തീയതികളിൽ അട്ടപ്പാടി താഴ്വരയിൽ പഠനയാത്ര, സഹവാസ ക്യാംപ് എന്നിവ നടത്തും. 9497627053 പിഎംഎസ്എ അക്കാദമി പൂക്കോയ തങ്ങൾ
പെരിന്തൽമണ്ണ∙ ലോക തൊഴിലാളി ദിനത്തിലും തൊഴിലിനൊപ്പം ജീവകാരുണ്യത്തിന്റെ സ്നേഹപാഠം പകർന്ന് മഹ്റൂഫിന്റെ സമൂസവണ്ടി സമൂസ വിൽപനയിലാണ്. സ്കൂട്ടറിൽ നാടുനീളെ സമൂസ വിൽപനയാണ് വറ്റല്ലൂർ സ്വദേശിയായ കുഴിപ്പള്ളി മഹ്റൂഫിന്റെ(41) തൊഴിൽ. ഈ സമൂസ വിൽപന സ്വന്തം ഉപജീവനത്തിനു മാത്രമല്ല, സമൂസയുടെ ത്രികോണ രുചിയിലൂടെ
പെരിന്തൽമണ്ണ∙ 13 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ നാലു വർഷം കഠിനതടവിനും 10,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ച പ്രതിയെ, ഒൻപതു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 93 വർഷം കഠിനതടവിനും 3.05 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പുലാമന്തോൾ വടക്കൻ പാലൂർ വെങ്കിട്ട വീട്ടിൽ
മൊറയൂർ ∙ വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളത്തിനു പാൽനിറം. ആരോഗ്യ വകുപ്പ് അധികൃതരെത്തി പരിശോധിച്ചെങ്കിലും കാരണം കണ്ടെത്തിയിട്ടില്ല. വ്യക്തത വരുത്താൻ അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അരിമ്പ്ര പാലത്തിങ്ങലിനു സമീപത്തെ കെ.റംഷിദിന്റെ വീട്ടിലെ കിണറ്റിലെ
പൊന്നാനി∙ എരമംഗലം കോതമുക്കിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. വെളിയങ്കോട് - എടക്കഴിയൂർ സംസ്ഥാനപാതയിലെ കോതമുക്ക് സെന്ററിലെ വൈദ്യുതി പോസ്റ്റിലാണ് കാർ ഇടിച്ചത്. യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മുറിഞ്ഞ് കാറിനു മുകളിൽ വീണെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കൊളത്തൂർ (മലപ്പുറം) ∙ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂർ കുറുപ്പത്താലിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കനാട് റോഡ് സ്വദേശി കൊട്ടാരപ്പറമ്പിൽ കെ.പി. അബ്ദുൽ മജീദിന്(ബാപ്പുട്ടി) ആണ് ഇരുതോളിലും പൊള്ളലേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ചൊറിച്ചിൽ ഉണ്ടായ ഭാഗം പരിശോധിച്ചപ്പോഴാണ് പൊള്ളൽ ശ്രദ്ധയിൽപ്പെട്ടത്.
എടക്കര ∙ തൃശൂരിൽ സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തിയാൽ അതിന്റെ മുഖ്യപ്രതി പിണറായി വിജയനായിരിക്കുമെന്ന് കെ.മുരളീധരൻ. മുൻ ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഡിസിസി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബിജെപി അഖിലേന്ത്യാ നേതാവ് പ്രകാശ്
പെരിന്തൽമണ്ണ∙ ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല കവർച്ച ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിലായി. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് പുളിത്താഴിയിൽ അജ്മലി(42)നെയാണ് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ ഫിലിപ് മമ്പാട്, എസ്സിപിഒ സജി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ്
എടക്കര ∙ വേനലിന്റെ തീവ്രത കൂടിയതോടെ മലയോര മേഖലയിൽ പാലുൽപാദനത്തിൽ ഗണ്യമായ കുറവ്. മിൽമയിൽ അഫിലിയേഷനുള്ള 150 പ്രാഥമിക ക്ഷീരസംഘങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രതിദിനം 37,000 ലീറ്ററോളം പാലാണ് സംഭരിച്ചിരുന്നത്. എന്നാൽ, മാർച്ച്, ഏപ്രിൽ മാസത്തിൽ പ്രതിദിനം 32,000 ലീറ്റർ ആയി കുറഞ്ഞിട്ടുണ്ട്. ഓരോ ക്ഷീര
മലപ്പുറം ∙ മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ, സംസ്ഥാന കമ്മിറ്റികളിൽ ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യം. നജ്മ തബ്ഷീറയെ അഖിലേന്ത്യാ സെക്രട്ടറിയായും മുഫീദ തസ്നിയെ വൈസ് പ്രസിഡന്റായും ഫാത്തിമ തഹ്ലിയയെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചു. പോഷകസംഘടനകളുടെ ഭാരവാഹിത്വത്തിൽ വനിതകൾക്ക് 20% പ്രാതിനിധ്യം നൽകുകയെന്ന മുസ്ലിം ലീഗ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി ആഷിഖ് ചെലവൂരിനെയും എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി ലത്തീഫ് തുറയൂരിനെയും ഇവർക്കൊപ്പം നാമനിർദേശം ചെയ്തു.
വണ്ടൂർ∙ കാർ ഇടിച്ച് കാൽനടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 6.15ന് സംസ്ഥാനപാതയിൽ വണ്ടൂർ നിലമ്പൂർ റോഡിൽ ബസ് സ്റ്റാൻഡിനു മുൻവശത്താണ് സംഭവം. നിർത്തിയിട്ടിരുന്ന ബസിനെ കാർ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ വണ്ടൂർ സ്വദേശികളായ രണ്ടുപേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കോട്ടയ്ക്കൽ ∙ കൃത്യമായ സുരക്ഷ ഒരുക്കാതെയാണ് അധികൃതർ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന പരാതിയുമായി ഉദ്യോഗസ്ഥർ. ജില്ലയിലെ വിവിധ പോളിങ്സ്റ്റേഷനുകളിൽ ജോലി ചെയ്തവർക്കു വോട്ടുമഷികൊണ്ട് കൈവിരലുകൾക്കു പൊള്ളലേറ്റതായി ഇവർ പറയുന്നു. ചെറിയ സ്റ്റിക്കാണ് മഷി വോട്ടറുടെ കൈവിരലുകളിൽ അടയാളപ്പെടുത്താനായി
പെരിന്തൽമണ്ണ ∙അതിഥിത്തൊഴിലാളിയായ യുവാവിനെ പെരിന്തൽമണ്ണയിലെ താമസ സ്ഥലത്ത് പുറത്തുനിന്ന് പൂട്ടിയ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ബംഗാൾ പർഗാനാസ് ഹരിപ്പുർ സൗത്ത് 24 ലെ ഗണേഷ് മാജിയുടെ മകൻ ദിപംകർ മാജിയെ(38) ആണ് ഞായറാഴ്ച പെരിന്തൽമണ്ണ ഗാന്ധി നഗറിലെ മണലിക്കുഴിത്തോട്ടത്തിലെ വാടക
മലപ്പുറം ∙ ചുട്ടു പൊള്ളിക്കുന്ന വേനൽച്ചൂട് ജില്ലയിൽ ഒരാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മേയ് രണ്ടാം വാരം മുതൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിച്ചു തുടങ്ങും. മേയ് പകുതിയോടെ ഇടവിട്ട് മഴ പെയ്യാൻ തുടങ്ങും. ജൂണിൽ തുടങ്ങുന്ന മഴക്കാലത്ത് നല്ല മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ
എആർ നഗർ ∙ റോഡിലെ കുഴി അപകട ഭീഷണിയാകുന്നു. കൊളപ്പുറം – എയർപോർട്ട് റോഡിൽ ആസാദ് നഗറിലാണ് റോഡിൽ കുഴിയുള്ളത്. പെട്ടെന്ന് ശ്രദ്ധയിൽപെടാത്തതിനാൽ പലപ്പോഴും വാഹനങ്ങൾ കുഴിയിൽ ചാടുന്നുണ്ട്. കുഴി കാണുന്ന വാഹനങ്ങൾ ഇതിൽ ചാടാതിരിക്കാൻ വെട്ടിക്കുമ്പോൾ അപകടങ്ങളുണ്ടാകുന്നതും പതിവാണ്.വിമാനത്താവളത്തിലേക്കും
മലപ്പുറം∙ നാടുകാണി ചുരത്തിനു സമീപം ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി.പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം. ചെക്പോസ്റ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കാട്ടാന കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബന്ദിപ്പുർ ചെക്പോസ്റ്റ് രാത്രി ഒൻപതിന് അടയ്ക്കും. രാവിലെ ചെക്പോസ്റ്റ്
തേഞ്ഞിപ്പലം ∙ തുള്ളിനനയും മറ്റു ശാസ്ത്രീയ രീതികളും പ്രയോജനപ്പെടുത്തി 65 ദിവസംകൊണ്ട് 60 സെന്റിൽ ആയിരക്കണക്കിന് നാടൻ, ഇറാൻ തണ്ണിമത്തൻ (വത്തക്ക) വിളയിച്ചെടുത്ത് തെങ്ങുകയറ്റ– മരംവെട്ട് തൊഴിലാളി ചെട്ട്യാർമാട് പാലക്കപ്പറമ്പ് നിസാറിന്റെ (41) കൃഷിവിപ്ലവം.കാലിക്കറ്റ് സർവകലാശാലയ്ക്കടുത്ത ചെട്ട്യാർമാട്
വേങ്ങര ∙ കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻ കാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിൽ സാന്നിധ്യമായി ഇക്കുറിയും പാണക്കാട്ടെ തങ്ങളെത്തി. സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യം ഉത്സവത്തിനെത്തിയവർക്കും ക്ഷേത്ര ഭാരവാഹികൾക്കും സന്തോഷകരമായി.
ജൂനിയർ ജില്ലാ ടീം സിലക്ഷൻ: റജിസ്ട്രേഷൻ മേയ് 2ന് മലപ്പുറം ∙ സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാംപ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിലേക്കായി നടത്തുന്ന സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ റജിസ്ട്രേഷൻ ക്ഷണിച്ച് ജില്ലാ ഫുട്ബോൾ അസോസിയേഷൻ. മേയ് 2ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വരെ മഞ്ചേരിയിലെ പൂക്കളത്തൂർ റോഡിലുള്ള
കരുളായി ∙ റോഡരികിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു. പാലാങ്കര നാരങ്ങാമൂല നെടുമ്പറമ്പൻ വിജയന്റെ കാറാണ് ആന തകർത്ത്.ഇന്നലെ പുലർച്ചെ 2.30 ന് ആണ് സംഭവം. പിൻഭാഗത്തെ ചില്ല്, വാതിൽ, ലൈറ്റ് എന്നിവ നശിപ്പിച്ചു. മുകൾ ഭാഗത്തും നാശം വരുത്തി. കൃഷിയിടത്തിലിറങ്ങിയ ഒറ്റയാനെ കർഷകർ വിരട്ടി ഓടിച്ചപ്പോഴാണ് കാർ നിർത്തിയ
മലപ്പുറം∙ പെരിന്തല്മണ്ണ കരിങ്കല്ലത്താണിയില് നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. ഇയാള് പല ക്രിമിനല് കേസുകളിലും പ്രതിയാണ്. ഇന്നലെ രാത്രിയാണ് ലഹരിയിലായിരുന്ന നിസാമുദ്ദീൻ പലരെയും ആക്രമിച്ചത്.
വണ്ടൂർ ∙ വോട്ടു ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാവരും ഉയർത്തിക്കാണിക്കുന്നതു ഇടതുകൈയിലെ ചൂണ്ടുവിരലറ്റത്തു നീളത്തിലുള്ള കറുത്ത മഷിയടയാളമാണ്. എന്നാൽ കൈവിരലുകളിലും കൈപ്പത്തിയിലും നിറയെ ‘മഷിയടയാളങ്ങളുമായി’ നടക്കുന്ന ചിലരുണ്ട്. രണ്ടാം പോളിങ് ഓഫിസർ എന്ന് അധികൃതർ വിളിക്കുന്ന ഉദ്യോഗസ്ഥർ. ഇവരാണു
തിരൂരങ്ങാടി ∙ സ്ഥിരമായി വൈദ്യുതി മുടക്കം, ഗതികെട്ട് യുവാക്കൾ കെഎസ്ഇബി ഓഫിസിൽ കിടന്നുറങ്ങി പ്രതിഷേധിച്ചു. ചന്തപ്പടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫിസിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. കൊടിഞ്ഞി കുറൂൽ ലെവൽ മുഞ്ചാടി ക്ലബ് പ്രവർത്തകരാണ് ഓഫിസിലെത്തി പ്രതിഷേധിച്ചത്. ശനിയാഴ്ച രാത്രി 10.30 ന് വൈദ്യുതി മുടങ്ങിയിട്ട്
വഴിക്കടവ് ∙ മരുത മണ്ണിച്ചീനിയിൽ കാട്ടാനക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിച്ചു. കല്ലോലിക്കൽ വർഗീസ്, വാകപ്പറ്റ ഉമ്മർ, പനോലൻ സുലൈഖ, വളയങ്ങാടൻ ഉസ്മാൻ, പനങ്ങാട്ട് ചന്ദ്രശേഖർ, പൂളയ്ക്കൽ അഷ്റഫ് എന്നിവരുടെ കൃഷിയിടങ്ങളിലെ വിളകളാണ് നശിപ്പിച്ചത്. സന്ധ്യയോടെ കൃഷിയിടങ്ങളിലെത്തുന്ന ആനക്കൂട്ടം നേരം പുലർന്നാണ്
ഹജ്: മൂന്നാം ഗഡുമേയ് 4 വരെഅടയ്ക്കാം കരിപ്പൂർ ∙ ഹജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകാൻ അവസരം ലഭിച്ചവരുടെ മൂന്നാം ഗഡു പണം അടയ്ക്കാനുള്ള തീയതി മേയ് 4 വരെ നീട്ടി. ഈ മാസം 27ന് അകം അടയ്ക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. അവസരം ലഭിച്ചവരിൽ 2,635 പേർകൂടി പണം അടയ്ക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് തീയതി
പെരിന്തൽമണ്ണ∙ അതിഥിത്തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ പർഗാനാസ് ഹരിപ്പുർ സൗത്ത് 24 ലെ ഗണേഷ് മാജിയുടെ മകൻ ദിപംകർ മാജി (38) ആണ് മരിച്ചത്. പെരിന്തൽമണ്ണ ഗാന്ധിനഗറിലെ മണലിക്കുഴിത്തോട്ടത്തിലെ വാടക ക്വാർട്ടേഴ്സിലാണ് സംഭവം. മൃതദേഹം കണ്ടെത്തിയ മുറിയുടെ
എടക്കര ∙ മലയോരത്തെ ചൂട് 41 ഡിഗ്രിയും കടന്ന് പാലക്കാടിനൊപ്പം. ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പിന്റെ പാലേമാട് സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ 41.08 ഡിഗ്രിയാണ് താപനില കാണിച്ചത്. ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിലാണ് ഉയർന്ന ചൂടുണ്ടായത്. ഇതിനു മുൻപ്
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര ഇത്തിളാംകുന്നിൽ വീടിന്റെ മുകൾ നിലയിലേക്ക് പതിച്ച ‘തർക്കമരം’ 14 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ തേഞ്ഞിപ്പലം പൊലീസിന്റെ കാവലിൽ മുറിച്ചുമാറ്റി. വല്ലാട്ടയിൽ മണിയുടെ വീടിന്റെ മീതെ ഇന്നലെ പുലർച്ചെ ഒന്നിന് തൊട്ടടുത്ത പറമ്പിലെ ഭീമൻ പൊടിവണ്ണി മുറിഞ്ഞ് വീഴുകയായിരുന്നു.
താനൂർ ∙ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ മീൻപിടിത്തം കഠിനമായി.കരയിലും കടലിലും ചൂടായതിനാൽ മത്സ്യം ലഭിക്കുന്നതാകട്ടെ പേരിന് മാത്രമാണ്. ചൂട് കാലാവസ്ഥ തുടരുന്നതിനാൽ പണി കൂടുതൽ സാഹസികവുമാവുകയാണ്. അൽപം ചൂട് കുറയുന്ന പുലർച്ചെയാണ് നാടൻ വള്ളക്കാർ പണിക്കിറങ്ങുന്നത്. 10ന് തന്നെ ഇവർ കരയ്ക്ക് കയറും. ചെറിയ പലവക മീൻ
എടവണ്ണപ്പാറ ∙ ജംക്ഷനിൽ അപകടങ്ങൾ പെരുകിയിട്ടും അധികൃതരുടെ നിസ്സംഗതയിൽ വൻ പ്രതിഷേധം. കഴിഞ്ഞ 2 മാസത്തിനിടെ 4 മരണവും പത്തിലധികം അപകടങ്ങളും നടന്നിട്ടും നടപടികൾ ഉണ്ടായില്ല. കഴിഞ്ഞ വർഷം ഗവ. ഹൈസ്കൂളിന് മുൻവശം നടന്ന രണ്ട് അപകടത്തിൽ 2 വിദ്യാർഥികൾ അകപ്പെട്ടിരുന്നു. ഫെബ്രുവരി അവസാന വാരത്തിലാണ് രണ്ട് എൻഐടി
മാറഞ്ചേരി ∙ കോൾ മേഖലയോടു ചേർന്നുള്ള ജലസ്രോതസ്സുകൾ വറ്റിയതോടെ മാറഞ്ചേരി പഞ്ചായത്തിലെ അഞ്ഞുറോളം കുടുംബങ്ങൾ ശുദ്ധജലത്തിനായി നെട്ടോട്ടത്തിൽ. പൊന്നാനി കോളിലെ നുറടിത്തോടും ബിയ്യം റഗുലേറ്ററും വറ്റിവരണ്ടതിനെ തുടർന്നാണ് പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത ശുദ്ധ ജലക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്നത്.
പെരിന്തൽമണ്ണ∙ അതിഥി തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ മണലിക്കുഴിയിലാണ് സംഭവം. കട്ടിലിൽ കിടക്കുന്ന നിലയിലുള്ള മൃതദേഹം അഴുകിത്തുടങ്ങിയിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നു സംശയിക്കുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. ബംഗാൾ സ്വദേശി ദികംബർ എന്നയാളാണ് ഒരു
പെരിന്തൽമണ്ണ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ പെരിന്തൽമണ്ണയിൽ പൂർത്തീകരിച്ചത് ഇന്നലെ ഉച്ചയോടെ. വെള്ളിയാഴ്ച രാത്രിയിലും വോട്ടിങ് തുടർന്ന ചില ബൂത്തുകളിൽ നിന്ന് വോട്ടിങ് പൂർത്തിയാക്കിയ ശേഷം രാത്രി വൈകിയാണ് വോട്ടിങ് യന്ത്രങ്ങൾ കളക്ഷൻ സെന്ററുകളിലെത്തിക്കാനായത്. ഇവിടെ 3 സ്ട്രോങ്മുറികളിലായാണ് പൊലീസ് കാവലിൽ ഇവ താൽക്കാലികമായി സൂക്ഷിച്ചത്.
പെരിന്തൽമണ്ണ ∙ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏലംകുളത്തെ പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തിപ്പാടം. ഏലംകുളം പാറയ്ക്കൽമുക്കിലെ ആറങ്ങോടൻ അബൂബക്കർ സിദ്ദീഖ് (42) എന്ന യുവ കർഷകനാണ് കത്തുന്ന വേനലിൽ കണ്ണിനും മനസ്സിനും കുളിർമയേകുന്ന പൂപ്പാടത്തിന്റെ ഉടമ. രണ്ടര ഏക്കറിലേറെ സ്ഥലത്താണ് പൂക്കൾ
മലപ്പുറം∙ പോളിങ്ങിലുണ്ടായ കുറവ് ഞെട്ടിച്ചെങ്കിലും പുതിയ സാഹചര്യം തങ്ങൾക്കനുകൂലമായി വ്യാഖ്യാനിച്ച് പ്രതീക്ഷ കൈവിടാതെ മുന്നണികൾ. പൊന്നാനിയിൽ അടിയൊഴുക്കുണ്ടായെന്ന് ഇരു വിഭാഗവും സമ്മതിക്കുമ്പോഴും അതിന്റെ ആനുകൂല്യം ആർക്കെന്നതിൽ രണ്ടുപക്ഷമുണ്ട്. സമസ്ത അനുഭാവികളുൾപ്പെടെ ഉൾപ്പെടെ ലീഗിനോട് കടുത്ത
കരിപ്പൂർ(മലപ്പുറം) ∙ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 76.29 ലക്ഷം രൂപയുടെ സ്വർണം, 12.6 ലക്ഷം രൂപയുടെ വിദേശ കറൻസി, 4.55 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ, 6 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ എന്നിവ വ്യത്യസ്ത യാത്രക്കാരിൽനിന്നു പിടികൂടി. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി മിശ്രിത രൂപത്തിലാക്കി
ഫിസിയോ തെറപ്പി സെന്റർ ഉദ്ഘാടനംമേയ് 2ന് തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പിന്റെ ആധുനിക ഫിസിയോ തെറപ്പി സെന്റർ മേയ് 2ന് രാവിലെ 10ന് വിസി ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കായിക വകുപ്പിന്റെ പുതിയ സമുച്ചയത്തിലാണ് സെന്റർ.ടെൻസ്, ഐഎഫ്ടി, അൾട്രാ സൗണ്ട് തെറപ്പി, എക്സർസൈസ് തെറപ്പി
കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുന്ന് ഇടിച്ചതിനെ തുടർന്ന് വിള്ളൽ സംഭവിച്ച ഭൂമിയിലെ അറ്റകുറ്റപ്പണി പ്രദേശവാസികൾ തടഞ്ഞു. കുറ്റിപ്പുറം ബംഗ്ലാംകുന്നിൽ ഭൂമി വിണ്ടുകീറിയ ഭാഗങ്ങൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്താനുള്ള കരാർ കമ്പനിയുടെ ശ്രമമാണ് വീട്ടുടമകൾ തടഞ്ഞത്. ഇന്നലെ ഉച്ചയോടെ
എടപ്പാൾ ∙ മേഖലയിൽ വോട്ടിങ് സമാധാനപരം. ചിലയിടങ്ങളിൽ വോട്ടിങ് മെഷീൻ പണിമുടക്കിയത് അധികൃതർക്ക് തലവേദനയായി. ആലംകോട് പഞ്ചായത്തിലെ സംസ്കൃതി സ്കൂളിൽ സജ്ജീകരിച്ച 91–ാം നമ്പർ ബൂത്തിൽ വോട്ടിങ് ആരംഭിച്ചപ്പോൾ തന്നെ യന്ത്രം തകരാറിലായി. ഇതോടെ വെട്ട് ചെയ്യാൻ എത്തിയവർ ബുദ്ധിമുട്ടിലായി. ഒന്നര മണിക്കൂറിന് ശേഷം തകരാർ
തിരൂരങ്ങാടി ∙ യഥാർഥ വോട്ടർക്ക് പകരം മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് യുവാവിന് വോട്ട് നഷ്ടമായി. ഇതേത്തുടർന്ന് പോളിങ് സ്റ്റേഷനിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം.പതിനാറുങ്ങൽ സ്വദേശി കുട്ടശ്ശേരി മുഹമ്മദ് മുസ്തഫയാണ് (36) പ്രതിഷേധിച്ചത്.മുസ്തഫ 51 –ാം ബൂത്തിൽ 184 ക്രമനമ്പറുകാരനാണ്.
മലപ്പുറം ∙ വോട്ടെടുപ്പു പ്രക്രിയയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനൊരുക്കിയ പിങ്ക് പോളിങ് സ്റ്റേഷനായ കുന്നുമ്മലിലെ സെന്റ് ജമ്മാസ് എച്ച്എസ്എസിലെ 110–ാം നമ്പർ ബൂത്തിൽ പോളിങ്ങിനു വനിതകൾ നേതൃത്വം നൽകി. തുടക്കത്തിൽ പതുക്കെയായിരുന്നു പോളിങ് എങ്കിലും ഉച്ചയ്ക്കുശേഷം വേഗത്തിലായി. ജില്ലയിലെ 80 പിങ്ക് പോളിങ്
ഇന്ന് ∙ ബാങ്ക് അവധി ∙പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് . ഈ ജില്ലകളിൽ എല്ലാ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്കു മാറ്റാൻ നിർദേശം. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു . തെക്കൻ ജില്ലകളിൽ ഉച്ചകഴിഞ്ഞ് ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറിയ തോതിൽ മഴ
തേഞ്ഞിപ്പലം ∙ കോഹിനൂരിൽ അടിപ്പാത ആവശ്യം തള്ളിയ ദേശീയപാത അതോറിറ്റി ചരക്കു ലോറി പാർക്കിങ് കേന്ദ്രം നിർമിക്കാനുള്ള തീരുമാനത്തിൽ ഉറച്ച്. അടിപ്പാത പ്രായോഗികമല്ലെന്ന് ആണയിടുന്ന അതോറിറ്റി കോഹിനൂർ വളവിൽ പുതിയ എൻഎച്ച് നിർമാണത്തോടെ അധികപ്പറ്റാകുന്ന ഭൂപ്രദേശം വിനിയോഗിച്ച് ഭാര വണ്ടികൾക്ക് വലിയ സൗകര്യങ്ങളോടെ
പാണ്ടിക്കാട്∙ പഞ്ചായത്തിന്റെ മരാട്ടപ്പടിയിലെ മിനി എംസി എഫിലുണ്ടായ തീപിടിത്തം ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ 20ന് രാത്രിയാണ് മിനി എംസിഎഫിലെ മാലിന്യത്തിൽ തീപിടിത്തമുണ്ടായത്. പഞ്ചായത്തിലെ ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിച്ചുവച്ച മാലിന്യമാണ് പൂർണമായും കത്തിനശിച്ചത്. അന്വേഷണം
കരിപ്പൂർ ∙ ഇത്തവണ ശരിക്കും തിരഞ്ഞെടുപ്പിന്റെ ആവേശം അനുഭവിച്ചറിഞ്ഞു കോഴിക്കോട് വിമാനത്താവളം. വോട്ട് ചെയ്യാനായി ഒറ്റയ്ക്കും കുടുംബത്തോടെയും ഈ അടുത്ത ദിവസങ്ങളിലായി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ പ്രവാസികളുടെ എണ്ണം 10,000 കവിയുമെന്നാണ് കണക്കുകൾ. ഇന്നലെ മാത്രം എത്തിയവർ ആയിരത്തോളമുണ്ട്. യുഎഇ, സൗദി എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ യാത്രക്കാർ.
തേഞ്ഞിപ്പലം ∙ പാണമ്പ്ര വളവിലെ ബസപകടത്തിന്റെ നടുക്കുന്ന ഓർമ 50–ാം വയസ്സിലേക്ക് കടന്നു, എന്നാൽ ആ പഴയ ദുരന്തമുഖം ഇനി ദേശീയപാതയിലുണ്ടാകില്ല. സ്വകാര്യ ബസ് മറിഞ്ഞ് 1975 ഏപ്രിൽ 25ന് ആണ് 10 യാത്രക്കാർ മരിച്ചത്. അടുത്ത വർഷമാണ് ദുരന്തത്തിന്റെ 50–ാം വാർഷികം. ഇറക്കവും വളവുമുള്ള റോഡിൽ നിന്ന് താഴ്ചയിലേയ്ക്ക് ബസ് മറിഞ്ഞായിരുന്നു അപകടം.
ബൈപാസ് മജ്ലിസുന്നൂർഇന്ന്: പെരിന്തൽമണ്ണ∙ പ്രതിമാസ ബൈപാസ് മജ്ലിസുന്നൂർ ഇന്ന് രാത്രി 8 ന് തറയിൽ ബസ് സ്റ്റാൻഡ് പരിസരത്തെ മസ്ജിദുൽ മാജിദൈൻ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും. കെ.പി.അബൂബക്കർ സിദ്ദിഖ് മുസല്യാർ നേതൃത്വം നൽകും. കെ.എം.റിയാസ് ഫൈസി ഉദ്ബോധന പ്രസംഗം നടത്തും.
ന്യൂഡൽഹി∙ ബന്ദിപ്പുർ വനമേഖലയിലൂടെ കടന്ന് പോകുന്ന നിർദിഷ്ട നിലമ്പൂർ–നഞ്ചൻകോട് റെയിൽവേ പാതയുടെ സർവേ റിപ്പോർട്ട് ഹാജരാക്കാൻ റെയിൽവേക്കും കേന്ദ്ര സർക്കാറിനും നിർദേശം നൽകി സുപ്രീം കോടതി. ദേശീയപാത 766ലെ രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസ്
എടക്കര/വണ്ടൂർ ∙ എടക്കരയിൽ നട്ടുച്ചയ്ക്ക് ചൂട് 39 ഡിഗ്രി സെൽഷ്യസ്. തൊപ്പിയിട്ടിട്ടും രക്ഷയില്ലാതെ പാദം മുതൽ മുഖം വരെ പുകയുന്ന അന്തരീക്ഷം. ഒരു കല്യാണത്തിൽ പങ്കെടുത്ത് കുടുംബത്തോടൊപ്പം മടങ്ങവേ, പ്രിയങ്ക ഗാന്ധി വരുന്നുണ്ടെന്നറിഞ്ഞ് കാത്തുനിന്ന മണക്കാട്ടുനിന്നുള്ള രണ്ടാം ക്ലാസുകാരൻ ഷമീമിനെപ്പോലെ
മഞ്ചേരി ∙ നഗരത്തിൽ കലാശക്കൊട്ട് നിലവിട്ടതോടെ പൊലീസിന്റെ നിയന്ത്രണം കാറ്റിൽ പറന്നു. സെൻട്രൽ ജംക്ഷനിൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ നേർക്കുനേർ ഒരു മണിക്കൂർ മുദ്രാവാക്യം മുഴക്കി നഗരത്തെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി. പ്രവർത്തകർ തമ്മിലുണ്ടായ ഉന്തും തള്ളും പൊലീസ് ശാന്തമാക്കി. സെൻട്രൽ ജംക്ഷനിൽ നിന്നു
പെരിന്തൽമണ്ണ∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരുടെ കൂടെയുണ്ടായിരുന്ന കുട്ടികളുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിനികളായ സഹോദരിമാർ പിടിയിലായി. മധുര വിനോബച്ചിലഗർ സ്വദേശികളായ സിന്താമണിയിൽ സെൽവി (40), സഹോദരി മീര (33) എന്നിവരെയാണ് പെരിന്തൽമണ്ണ സ്റ്റേഷൻ ഹൗസ്
മലപ്പുറം ∙ആവേശത്തിന്റെ അലകടലിളക്കി ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ട്.ഒന്നര മാസത്തിലേറെ നീണ്ട മാരത്തൺ പ്രചാരണത്തിനാണ് ഇന്നലെ വൈകിട്ട് 6ന് തിരശീല വീണത്. ദീർഘദൂര ഓട്ടത്തിലെ അവസാന ലാപ്പിലെ കൂട്ടപ്പൊരിച്ചിൽ പോലെ അവസാന മണിക്കൂറുകളിൽ ജില്ലയിലെമ്പാടും ആവേശപ്രചാരണം.നിശ്ശബ്ദ പ്രചാരണത്തിന്റെ
കരിപ്പൂർ ∙ വോട്ടെടുപ്പിനായി ഒരുങ്ങിനിൽക്കുന്ന നാട്ടിലേക്ക് വോട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവസാന മണിക്കൂറുകളിലും പ്രവാസികൾ പറന്നെത്തുന്നു. റാസൽഖൈമയിൽനിന്ന് 160 പ്രവാസി വോട്ടർമാരാണ് പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. ദുബായ് കെഎംസിസി മലപ്പുറം ജില്ലാ
താനൂർ ∙ നിയോജക മണ്ഡലം സിരാകേന്ദ്രമായ നാലുംകൂടിയ കവലയിൽ കലാശക്കൊട്ടു നടത്തി പരസ്യപ്രചാരണത്തിനു വിട. കഴിഞ്ഞ ദിവസം പൊലീസ് വിളിച്ച് കൂട്ടിയ സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ശാന്തമായി വോട്ടെടുപ്പ് പ്രചാരണം അവസാനിച്ചത്. മുഴുവൻ രാഷ്ട്രീയ സംഘടനകൾ സഹകരിച്ചതോടെയാണ് അനിഷ്ടങ്ങൾ ഇല്ലാതെ കലാശത്തിന് തിരശീല
തേഞ്ഞിപ്പലം ∙ താഴേ ചേളാരിയിൽ എൻഎച്ച് അതോറിറ്റി പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. യൂണിവേഴ്സിറ്റി, കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർക്കായി ജംക്ഷനിൽനിന്ന് മാറിയാണ് നിർമിച്ചത്. പഴയ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽനിന്ന് വളരെ മാറിയാണ് പുതിയത് നിർമിച്ചത്. യാത്രക്കാരിൽ വലിയൊരു വിഭാഗത്തിന്
തിരൂർ ∙ ഒരിടത്തായൊതുങ്ങാതെ പലയിടത്തേക്കായി നീണ്ടതോടെ പൊന്നാനിയാകെ കലാശക്കൊട്ടായി. ഒരിടം കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ട് വേണ്ടെന്ന് സർവകക്ഷിയോഗങ്ങളുടെ തീരുമാനമുണ്ടായിരുന്നു. ഇതോടെ സ്ഥാനാർഥികൾ തുറന്ന വാഹനങ്ങളിൽ മണ്ഡലത്തിലെ പരമാവധി ഇടങ്ങളിലെത്തി. ആവേശം വാനോളമുയർത്തി ആളും ബഹളവും വണ്ടികളുമായി
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവലാശാലാ ഉദ്യോഗസ്ഥരുടെ വോട്ട് യാത്രയിലും രാഷ്ട്രീയം. സിപിഎം അനുകൂല എംപ്ലോയീസ് യൂണിയൻ അംഗങ്ങൾക്ക് മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിലെത്തി വോട്ട് ചെയ്യാനും തിരിച്ചെത്താനും ടൂറിസ്റ്റ് ബസ് ഏർപ്പെടുത്തി. കോൺഗ്രസ് അനുകൂല സ്റ്റാഫ് ഓർഗനൈസേഷൻ അംഗങ്ങളുടെ വോട്ട് യാത്രയ്ക്ക്
എടക്കര ∙ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപനം പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യംകൊണ്ട് ആവേശമാക്കി യുഡിഎഫ്. പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന റോഡ് ഷോയാണ് യുഡിഎഫ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നതെങ്കിലും നട്ടുച്ചസമയത്തെ കനത്തചൂട് കാരണം പൊതുയോഗമാക്കി മാറ്റുകയായിരുന്നു. മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ
വണ്ടൂർ ∙ വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ പ്രചാരണ റോഡ്ഷോയിൽ പ്രിയങ്കയെ കാണാൻ നാടൊഴുകിയെത്തിയതോടെ വണ്ടൂർ അങ്ങാടി ജനസാഗരമായി. നിശ്ചയിച്ചതിലും ഒരു മണിക്കൂറോളം വൈകിയാണു പ്രിയങ്ക റോഡ്ഷോയ്ക്കെത്തിയത്. അതോടെ യുഡിഎഫ് പ്രചാരണ കലാശക്കൊട്ടിനും ആവേശമേറി. 2 മണി മുതൽ പ്രവർത്തകർ
എടപ്പാൾ ∙ ആഴമേറിയ കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. പോത്തനൂരിൽ താമസിക്കുന്ന ഗോപിനാഥന്റെ വീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഒരു മാസം പ്രായമുള്ള പശുക്കുട്ടി വീണത്. വായു സഞ്ചാരം കുറവുള്ള കിണറ്റിൽ നിന്ന് പശുക്കിടാവിനെ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊന്നാനിയിൽ നിന്ന്
പെരിന്തൽമണ്ണ ∙ 50–ാം ജന്മദിനത്തിൽ നട്ടപ്പാതിരായ്ക്ക് 50 കിലോ മീറ്റർ ഓടി വേറിട്ട പിറന്നാളാഘോഷം. ആനമങ്ങാട് സ്വദേശി പി.എം.ഷംസാദ് അലിയാണ് ദീർഘദൂരം ഓടി ജന്മദിനം ആഘോഷിച്ചത്. ആരോഗ്യത്തെയും വ്യായാമ ശീലത്തെയും പ്രോത്സാഹിപ്പിക്കാനുള്ള സന്ദേശമാണ് ഓട്ടത്തിലൂടെ ഉദ്ദേശിച്ചതെന്ന് ഷംസാദ് അലി. രാത്രി പന്ത്രണ്ടരയോടെ ആനമങ്ങാട് നിന്നും ആരംഭിച്ച് പാലക്കാട് ജില്ലയിലെ മംഗലാംകുന്ന് വരെയും തിരിച്ച് പെരിന്തൽമണ്ണ പൊന്ന്യാകുർശി വരെയുമാണ് ഓടിയത്.
ക്രിക്കറ്റ് സമ്മർ കോച്ചിങ് ക്യാംപ് മേയ് ഒന്നുമുതൽ പെരിന്തൽമണ്ണ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 7 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് സമ്മർ കോച്ചിങ് ക്യാംപ് നടത്തും. മേയ് ഒന്നിന് ആരംഭിക്കുന്ന ക്യാംപിൽ
ചാലിയാർ ∙ റോഡില്ല, വീടില്ല, വെള്ളമില്ല, വൈദ്യുതിയില്ല... എന്നാലും വോട്ടുണ്ട്, ബൂത്തിലെത്താൻ 12 കിലോമീറ്ററോളം ദൂരവുമുണ്ട്. എന്നിട്ടും 18–ാം വയസ്സുമുതൽ കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ എല്ലാ തവണയും ചാലിയാർ വെറ്റിലക്കൊല്ലി കോളനിയിലെ മൂപ്പൻ ചെറിയ പാലൻ (80) വോട്ട് ചെയ്തിട്ടുണ്ട്. വനത്തിനകത്തെ ഒറ്റപ്പെട്ട
കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിനായി കുന്നിടിച്ചതിനെ തുടർന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച ബംഗ്ലാംകുന്ന് പ്രദേശത്ത് ചെന്നൈ ഐഐടി സംഘം പരിശോധന നടത്തി. വീടുകളുടെ ചുമരുകളിലും ഭൂമിയിലും വിള്ളൽ സംഭവിച്ചതിനെ തുടർന്ന് വീടുകളും പ്രദേശവും വാസയോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പഠിച്ച്
പൊന്നാനി ∙ നഗരകേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് ഇനി ക്യാമറക്കണ്ണുകൾ. 30 കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ 19 കേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിച്ചുകഴിഞ്ഞു. മാലിന്യം തള്ളുന്നവരെയും രാത്രിയിൽ കറങ്ങിനടക്കുന്ന മോഷ്ടാക്കൾ അടക്കമുള്ള കുറ്റവാളികളെ കണ്ടെത്തുന്നതിനും വാഹനാപകടങ്ങൾ
ഫുട്ബോൾഅക്കാദമി സിലക്ഷൻ:∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി ഫുട്ബോൾ അക്കാദമിയിലേക്കു കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്ഷൻ മേയ് നാലിന് കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കും. 2011, 2012, 2013, 2014 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്കു പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്ബോൾ കിറ്റ് സഹിതം അന്നു രാവിലെ 8ന് റിപ്പോർട്ട് ചെയ്യണം......
വണ്ടൂർ ∙ പൊടിപാറിച്ച ഒരു വരവായിരുന്നു അത്. വന്നത് മറ്റാരുമല്ല, ബിജെപിയുടെ ഫയർബ്രാൻഡ് നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ. ഇന്നലെ ഉച്ച മുതൽ വണ്ടൂരിലെ ബിജെപി പ്രവർത്തകരുടെ കണ്ണു മുഴുവൻ മാനത്തേക്കായിരുന്നു. വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ പ്രചാരണം കൊഴുപ്പിക്കാനെത്തുന്ന
കരുളായി∙ ദേശീയ സ്കൂൾ കായിക താരത്തെ ബൈക്കിടിച്ച് വീഴ്ത്തിയെന്നു പരാതി. നിലത്തുവീണ ബാലനെ പിന്നെയും മർദിച്ചു. സംഭവത്തിനു പിന്നിൽ ലഹരി സംഘമാണെന്ന് നാട്ടുകാർ ആരോപിച്ചു.കരുളായി വരക്കുളം പരേതനായ പാലക്കാമറ്റം മുഹമ്മദിന്റെയും ഷാഹിനയുടെയും മകൻ മുഹമ്മദ് ഷാനിന് (14) ആണു പരുക്കേറ്റത്. വീട്ടിൽനിന്ന് ടർഫിലേക്ക്
പെരിന്തൽമണ്ണ ∙ ഒരാഴ്ചയ്ക്കകം കാര്യമായി മഴ പെയ്തില്ലെങ്കിൽ തൂതപ്പുഴയിലെ ശുദ്ധജല പദ്ധതികളിൽ നിന്നുള്ള ജലവിതരണം നിലയ്ക്കുമെന്ന് അധികൃതർ.രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് പലയിടത്തും അനുഭവപ്പെടുന്നത്. വറ്റാത്ത കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ജലഅതോറിറ്റിയുടെയും ചെറുകിട ശുദ്ധജല പദ്ധതികൾ വഴിയുള്ള
പെരിന്തൽമണ്ണ ∙ ഒരു പെരുമ്പാമ്പിനു വേണ്ടി നടത്തിയ അന്വേഷണത്തിൽ പെരിന്തൽമണ്ണയിലെ ജനവാസമേഖലയിൽ നിന്ന് ഇന്നലെ പിടികൂടിയത് 15 പെരുമ്പാമ്പുകളെ. 25 വിരിയാറായ പാമ്പിൻ മുട്ടകളും കണ്ടെത്തി. കണ്ടെത്തിയതിനു ശേഷവും ഈ മുട്ടകളിൽ ചിലത് വിരിഞ്ഞു. കോഴിക്കോട് റോഡിനടുത്ത് ടൗണിനു സമീപം ജനവാസ മേഖലയിൽ പുളിയക്കുത്ത്
Results 1-100 of 10000