ADVERTISEMENT

പെരിന്തൽമണ്ണ ∙ 50–ാം ജന്മദിനത്തിൽ നട്ടപ്പാതിരായ്ക്ക് 50 കിലോ മീറ്റർ ഓടി വേറിട്ട പിറന്നാളാഘോഷം. ആനമങ്ങാട് സ്വദേശി പി.എം.ഷംസാദ് അലിയാണ് ദീർഘദൂരം ഓ‌ടി ജന്മദിനം ആഘോഷിച്ചത്. ആരോഗ്യത്തെയും വ്യായാമ ശീലത്തെയും പ്രോത്സാഹിപ്പിക്കാനുള്ള സന്ദേശമാണ് ഓട്ടത്തിലൂടെ ഉദ്ദേശിച്ചതെന്ന് ഷംസാദ് അലി. രാത്രി പന്ത്രണ്ടരയോടെ ആനമങ്ങാട് നിന്നും ആരംഭിച്ച് പാലക്കാട് ജില്ലയിലെ മംഗലാംകുന്ന് വരെയും തിരിച്ച് പെരിന്തൽമണ്ണ പൊന്ന്യാകുർശി വരെയുമാണ് ഓടിയത്. 

തുടർന്ന് കേക്ക് മുറിച്ച് ആഘോഷം ഗംഭീരമാക്കി.  മാരത്തണുകളിലെ സജീവ സാന്നിധ്യമായ സോൾസ് ഓഫ് പെരിന്തൽമണ്ണ എന്ന കൂട്ടായ്മയിലെ അംഗമാണ് ഷംസാദ് അലി. സോൾസ് ഓഫ് പെരിന്തൽമണ്ണ സെക്രട്ടറി യാസർ പൂപ്പലം, ജോ.സെക്രട്ടറി കെ.അൻവർ, ടി.കെ.അനിയൻ ഉണ്ണി, കെ.ടി.നിസാർ, വി.കെ.കൃഷ്‌ണകുമാർ തുടങ്ങിയവർ ആഘോഷത്തിന്റെ ഭാഗമായി. ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്‌സൽ യാത്ര ഉദ്ഘാടനം ചെയ്‌തു. കെ.അലി അക്‌ബർ, യു.അജയൻ, ഇ.പി.അയൂബ്, ഷമീർ കണ്ടപ്പാടി, സത്താർ ആനമങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ആനമങ്ങാട് യൂണിറ്റ് പ്രസിഡന്റു കൂടിയാണ് ഷംസാദ് അലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com