Download Manorama Online App
കോഴിക്കോട് ∙ പുതിയതായി സർവീസ് ആരംഭിച്ച കോഴിക്കോട്– ബെംഗളൂരു നവകേരള ബസിന്റെ സമയക്രമം യാത്രക്കാർക്കു സൗകര്യപ്രദമല്ലെന്നു വിലയിരുത്തൽ. രാവിലെ നാലിനാണു ബസ് കോഴിക്കോട്ടുനിന്ന് യാത്ര ആരംഭിക്കുന്നത്. നഗരത്തിനടുത്തുള്ളവർക്കുപോലും ഇതിനായി മൂന്നുമണിക്ക് തയാറെടുക്കേണ്ടി വരും. കോഴിക്കോട് ജില്ലയുടെ മറ്റു
ഷിലോങ്∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേരെ മേഘാലയയിൽ തല്ലിക്കൊന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം. 17കാരിയെ യുവാക്കൾ
ലണ്ടൻ∙ ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകമാകെ ആരാധകരുള്ള നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.
കോഴിക്കോട് ∙ കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ടിനെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6
ദുബായ് ∙ 14 ദിവസമായി ദുബായിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തൃശൂർ സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹം വിട്ടുനൽകി. മൃതദേഹം
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ, പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ
കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ്
ബെംഗളൂരു ∙ പല തവണ കന്നഡ നാടിന്റെ അധികാരക്കസേരയിൽ എത്തിയിട്ടുള്ള ജനതാദൾ എസും അതിനെ നിയന്ത്രിക്കുന്ന ദേവെഗൗഡ കുടുംബവും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണു
ന്യൂഡല്‍ഹി ∙ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 ഇന്ത്യക്കാര്‍ കാനഡയില്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായും വ്യക്തതയ്ക്കായും
ന്യൂഡൽഹി∙ ഐസിഎസ്ഇ 10, ഐഎസ്സി 12 ക്ലാസുകളിലെ ബോർഡ് ഫലങ്ങൾ തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് 8
ഇടുക്കി∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കൾ. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരിയും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രനെ സന്ദർശിച്ചത്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, ഉച്ചയ്ക്കു ശേഷമാണ് ഇരുവരും
തിരുവനന്തപുരം ∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ,
ഭോപ്പാൽ∙ മധ്യപ്രേദശിലെ ഷെഹ്ദോളിൽ പൊലീസ് ഉദ്യോഗസ്ഥനെ മണൽ മാഫിയ സംഘം മണൽക്കടത്തിന് ഉപയോഗിക്കുന്ന ട്രാക്ടർ കയറ്റിക്കൊന്നു. എഎസ്ഐ മഹേന്ദ്ര ബാഗ്രിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന് അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായും ട്രക്ക് ഉടമ ഒളിവിലാണെന്നും എഡിജിപി ഡി.സി.സാഗർ പറഞ്ഞു.
തൃശൂർ∙ ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. 60 ഓളം നാടകങ്ങള്‍ക്കും 10 സിനിമകൾക്കും ഗാനം രചിച്ചിട്ടുണ്ട്. 1958ൽ തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനത്തിൽ കെ.എസ്.ജോർജും സുലോചനയും ആലപിച്ച ‘രക്തത്തിരകൾ നീന്തിവരും’ എന്ന ഗാനമാണ് ആദ്യമായി എഴുതിയത്. സംസ്കാരം തിങ്കളാഴ്ച
കോഴിക്കോട്∙ നവകേരള ബസിന്റെ ആദ്യദിവസത്തെ ട്രിപ്പ് വിജയം. മുഴുവൻ സീറ്റിൽ ആളുകളെയുമാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ബസ് ബെംഗളൂരുവിലെത്തിയത്. രാവിലെ നാലു മണിക്കാണ് കോഴിക്കോടുനിന്നു പുറപ്പെടേണ്ടിയിരുന്നതെങ്കിലും യാത്ര തുടങ്ങിയപ്പോൾ നാലരയായി. ഇതിനിടെ മുൻപിലെ ലിഫ്റ്റുള്ള ഡോർ തുറന്നു പോയത് അടയ്ക്കാൻ
കൊച്ചി∙ ഹോസ്റ്റലിന്റെ ശുചിമുറിയിൽ കൊല്ലം സ്വദേശിയായ യുവതി പ്രസവിച്ചു. ഞായർ രാവിലെ ഓൾഡ് മാർക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയെയും കുഞ്ഞിനെയും പൊലീസെത്തി എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണു യുവതി.
ആറുവർഷം മുൻപെഴുതിയ വിധിയിൽ പിഴവുപറ്റി, അതു പുനഃപരിശോധിക്കപ്പെടണം! മദ്രാസ് ബാർ അസോസിയേഷന്റെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ് നടത്തിയ പ്രസ്താവന വലിയ പ്രാധാന്യത്തോടെയാണു മാധ്യമങ്ങൾ വാർത്തയാക്കിയത്. ഒരു വിധിപ്രസ്താവം തെറ്റായിപോയെന്നു വിധി എഴുതിയ വ്യക്തി തന്നെ വർഷങ്ങൾക്കുശേഷം തുറന്നുപറയുക, അതു പുനഃപരിശോധിക്കപ്പെടണമെന്ന് ആവശ്യപ്പെടുക. ഇന്ത്യൻ നീതിനിർവഹണ സംവിധാനത്തിൽ കേട്ടുകേൾവിയില്ലാത്ത തുറന്നുപറച്ചിലായിരുന്നു അത്.
പയ്യന്നൂർ∙ മാതമംഗലം കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അനില (36) എന്നയാളുടെ മൃതദേഹമാണു കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയതിന്റെ പിറ്റേദിവസമാണ് അനിലയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് സുദർശൻ പ്രസാദിനെ 22 കിലോമീറ്റര്‍ അകലെ കുറ്റൂർ ഇരൂളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
കോഴിക്കോട്∙ നവകേരള ബസ് ആദ്യ സർവീസ് തുടങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുന്ന സ്ഥലത്തെ കസേരയിൽ ഇരുന്നത് കെഎസ്യുക്കാരൻ. കോഴിക്കോട് ദേവഗിരി കോളജിലെ മുൻ കെഎസ്യു റെപ്രസെന്റേറ്റീവും കർണാടക ദാവൻകരിയിൽ കാൻസർ ആശുപത്രിയിൽ ആർഎസ്ഒയും (റേഡിയോളജിക്കൽ സേഫ്റ്റി ഓഫിസർ) ആയ അജിൻ ഷാജി വർഗീസാണ് ആ കസേരയിൽ
പത്തനംതിട്ട ∙ കേരളം കടന്നുപോകുന്നത് കഴിഞ്ഞ 33 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ ചൂടു കാലത്തിലൂടെ. സംസ്ഥാനത്തെ താപനിലയുടെ കണക്കുകൾ യഥാക്രമം 95 പേർസന്റൈലിനും 98 പേർസന്റൈലിനും മുകളിലാണെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. ഒരു പ്രദേശത്ത് മുപ്പതോ നാൽപ്പതോ വർഷത്തിനിടെ ഏതാനും ദിവസങ്ങളിൽ മാത്രം
കൊച്ചി∙ കടുത്ത നിയന്ത്രണങ്ങളും കാര്യക്ഷമമായ വൈദ്യുതി ഉപയോഗവും ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം എല്ലാ പരിധിയും കവിഞ്ഞുപോയേക്കുമെന്നു കണക്കുകൾ. സംസ്ഥാനത്തിന് അടുത്ത 6–7 വര്‍ഷത്തിനുശേഷം വേണ്ടിവരുമെന്നു കണക്കാക്കിയിട്ടുള്ള വൈദ്യുതി ഉപഭോഗം ഇപ്പോൾ തന്നെ പിന്നിട്ടു കഴിഞ്ഞു എന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം.
തൃശൂർ ∙ മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപറേഷന്റെ ആദ്യ മേയറുമായിരുന്ന ജോസ് കാട്ടുക്കാരൻ (92) അന്തരിച്ചു. നഗരത്തിനു സമീപമുള്ള അരണാട്ടുകരയിലെ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. രാവിലെ 10 മുതൽ പൊതുദർശനം തുടങ്ങി. തിങ്കളാഴ്ച ഡിസിസി ഓഫിസിലും തൃശൂർ കോർപറേഷനിലും പൊതുദർശനം. തുടർന്നു സംസ്കാരം അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ.
തൃശൂർ∙ മേളം ആചാര്യൻ കേളത്ത് അരവിന്ദാക്ഷ മാരാർ (83) അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ ഭാഗമായിരുന്നു. സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പത്തനംതിട്ട∙ കുഴിക്കാലയില് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ പതിനേഴുകാരന് മരിച്ചു. കോഴഞ്ചേരി കാരം വേലിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം. ബൈക്കില്‍നിന്നു തെറിച്ചുവീണു തലയ്ക്കു പരുക്കേറ്റ നെല്ലിക്കാല പ്ലാങ്കുട്ടത്തിൽ മുരുപ്പേൽ സുധീഷാണ്(17) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി ചേട്ട
രണ്ടേ രണ്ടു സീറ്റുകൾ. ആ സീറ്റിനു വേണ്ടിയുള്ള പോരാട്ടമോ അതിരൂക്ഷം. അതാണു ഗോവൻ രാഷ്ട്രീയം. കോൺഗ്രസും ബിജെപിയും നേർക്കുനേരാണു പോരാട്ടം. കടൽത്തീരങ്ങളുടെ മായികഭംഗികൊണ്ടു ലോകവിനോദ സഞ്ചാരികളുടെ പ്രിയ ഇടമാണ് ഗോവ. എന്നാൽ തിരഞ്ഞെടുപ്പ് ഗോദയിൽ അത്ര ആകർഷണീയമായ ഒന്നും തന്നെ ഗോവയിൽ പറയാനില്ലെന്നതാണു വസ്തുത.
കാസർകോട്∙ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ എസ്ഐ ചികിത്സയ്ക്കിടെ മരിച്ചു. സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും കോളിച്ചാൽ സ്വദേശിയുമായ കെ.വിജയൻ(49) ആണ് ശനിയാഴ്ച വൈകിട്ട് കൊച്ചി അമൃത ആശുപത്രിയിൽവച്ച് മരിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം
ബെംഗളൂരു∙ പിതാവ് എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റിനു പിന്നാലെ മകനും ജെഡിഎസ് എംപിയുമായ പ്രജ്വൽ കീഴടങ്ങിയേക്കുമെന്നു സൂചന. ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ സി.എസ്. പുട്ടരാജുവാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. പ്രജ്വൽ യുഎഇയില്‍നിന്നു മംഗളൂരു വിമാനത്താവളത്തിലെത്തുമെന്നാണു സൂചന. എന്നാൽ എപ്പോഴാണ്
തിരുവനന്തപുരം∙ നടുറോഡിൽവച്ച് മേയർ ആര്യ രാജേന്ദ്രനുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പൊലീസ് റിപ്പോർട്ട്. മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോൺവിളിയെക്കുറിച്ച് പൊലീസ് കെഎസ്ആർടിസിക്ക് റിപ്പോർട്ട് നൽകും.
പാലാ ∙ ബസ് സ്റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെ കല്ലിൽ തട്ടി സ്വകാര്യ ബസിനടിയിലേക്കു വീണ മേവട കുളത്തിനാൽ വിനോദ് (56) മരിച്ചു. ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ബസ് സ്റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്റെ നാലു വശത്തും ഓരോ കല്ല് ഉയർന്നുനിൽക്കുന്നുണ്ട്. ഇൗ കല്ലിൽ തട്ടി തെറിച്ചു വീണ
കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. കോഴിക്കോടുനിന്നു ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് പുലർച്ചെ നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി.
കാസർകോട്∙ കോട്ടിക്കുളം തൃക്കണ്ണാട്ട് കടലേറ്റം രൂക്ഷം. ശനിയാഴ്ച രാത്രി 8 മണിയോടെ കടൽ പെട്ടെന്ന് അതിരൂക്ഷമായി കരയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കടലേറ്റം മൂലം തോണികൾ കൂട്ടി ഇടിക്കുകയും ചില തോണിക്കാരുടെ വലകൾ നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ട്രാക്ടറുകൾ ഉപയോഗിച്ച് ചെറുതോണികൾ
മുംബൈ∙ പേയ്ടിഎം പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ഭവേഷ് ഗുപ്ത രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. പേയ്ടിഎം മണിയുടെ തലവനായിരുന്ന വരുണ്‍ ശ്രീധര്‍ പേയ്ടിഎം സര്‍വീസിന്റെ സിഇഒ ആയി ചുമതല ഏല്ക്കും. പേയ്ടിഎം മണിയുടെ തലപ്പത്തേക്ക് രാകേഷ് ശര്‍മ എത്തും. പേയ്ടിഎം തലപ്പത്തുനിന്ന്
കോഴിക്കോട്∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശിനിയായ പതിനെട്ടുകാരിക്കെതിരെയായിരുന്നു 2 ദിവസം മുമ്പ് അതിക്രമമുണ്ടായത്. ഇവിടെ പ്ലംമ്പിങ് ജോലിക്കെത്തിയ ആളായിരുന്നു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭയന്ന്
വടക്കഞ്ചേരി∙ കണക്കൻതുരുത്തിയിൽ എയർകൂളറിൽനിന്ന് ഷോക്കേറ്റ് 2 വയസ്സുകാരൻ മരിച്ചു. എളനാട് കോലോത്തുപറമ്പിൽ വീട്ടിൽ എൽദോസിന്റെയും ആഷ്ലിയുടെയും മകൻ ഏദെൻ (2) ആണ് മരിച്ചത്. കണക്കൻതുരുത്തിയിൽ അമ്മയുടെ വീട്ടിൽവച്ച് ശനിയാഴ്ച രണ്ടരയോടെ കൂളറിന്റെ വയറിൽ തട്ടി കുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു. ഉടൻ തൃശൂരിലെ
തൃശൂർ∙ ഉഷ്ണതരംഗവും കള്ളക്കടലും ജനജീവിതത്തെ ദുസ്സഹമാക്കുമ്പോൾ ചാവക്കാട്ടെ ബ്ലാങ്ങാട് ബീച്ചിൽ സ്ഥിതി വ്യത്യസ്ഥമാണ്. പ്രദേശവാസികളെ ഈ പ്രതിഭാസങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ല. ജനജീവിതം സാധാരണ നിലയിൽ മുന്നോട്ട് പോവുകയാണ്. മത്സ്യത്തൊഴിലാളികൾ പുലർച്ചെയും വൈകുന്നേരവും കടലിൽ പോകുന്നുണ്ട്. മത്സലഭ്യത
തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഒടുവില്‍ കേസ്. കോടതി നിര്‍ദേശപ്രകാരമാണ്
കൊച്ചി ∙ ശബരിമല തീർഥാടന കാലത്ത് തീർഥാടകർ, ജീവനക്കാർ തുടങ്ങിയവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന താമസസൗകര്യം ഉൾപ്പെടെയുള്ളവ വിലയിരുത്താൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഈ മാസം എട്ടിന് സന്നിധാനത്തെത്തും. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ശബരിമല
മലപ്പുറം∙ പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ സ്വർണം കവർന്ന പ്രതി കാണാമറയത്ത് തന്നെ. സംഭവം നടന്നു മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ കാര്യമായ തെളിവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്ന്
ചങ്ങനാശേരി∙ വീട് പൊളിക്കുന്ന പണിക്കിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. കാക്കാംതോട് പുതുപ്പറമ്പിൽ പി.സി.ജയിംസിന്റെ വീട്
പട്ന ∙ രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും റിപ്പോർട്ട് കാർഡുകളിൽ അഴിമതികളും നിയമലംഘനങ്ങളും മാത്രമേയുള്ളുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ രാജകുമാരനും പട്നയിലെ രാജകുമാരനും ഒരുപോലെയാണ്. ഒരാൾ ജനിച്ചപ്പോൾ മുതൽ രാജ്യം തന്റെ തറവാട്ടു സ്വത്താണെന്നു കരുതിയെങ്കിൽ മറ്റേയാൾ ബിഹാറിനെയാണു അങ്ങനെ
പൂഞ്ച് ∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. 5 സൈനികര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സുരന്‍കോട്ടില്‍ വച്ചാണ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിവച്ചത്. പരുക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ സൈനികര്‍ മേഖലയിലെത്തി ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു.
കോഴിക്കോട്∙ വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എ.ഷജ്നയെ സർക്കാർ സ്ഥലം മാറ്റി. ആവശ്യമായ ഫീൽഡ് പരിശോധനകൾ നടത്താതെ മരം മുറിക്ക് വഴിവച്ച ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് കാസർകോട് സോഷ്യൽ ഫോറസ്ട്രി
ബെംഗളൂരു ∙ ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ അറസ്റ്റില്‍.. പിതാവായ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി.
പത്തനംതിട്ട∙ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം. സ്പോട്ട് ബുക്കിങ് ഉണ്ടാവില്ല. പ്രതിദിന ഓൺലൈൻ ബുക്കിങ് 80,000ത്തിൽ നിർത്തും. സീസൺ തുടങ്ങുന്നതിന് മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ ബുക്കിങ് നടത്താം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ
കൊച്ചി ∙ പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അമ്മയിൽനിന്ന് വിശദമായ മൊഴിയെടുക്കുന്നത് നീണ്ടേക്കും. വൈദ്യസഹായമില്ലാതെ പ്രസവിച്ചതു മൂലമുണ്ടായ അണുബാധയെ തുടർന്ന് യുവതിയെ ഇപ്പോൾ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെടാതെ
പട്യാല∙ പഞ്ചാബിലെ പട്യാലയിൽ ബിജെപി സ്ഥാനാർഥി പ്രണിത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു. കർഷകൻ സുരിന്ദർ പാൽ സിങാണ് മരിച്ചത്. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തും തള്ളിനുമിടെ സുരിന്ദർ പാൽ വീഴുകയും തലയ്ക്കു പരുക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ രാജ്പുര ആശുപത്രിയിൽ
കൊച്ചി ∙ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച്
ന്യൂഡൽഹി ∙ കഴിഞ്ഞദിവസം ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് എത്തിയാണു ലവ്ലി അംഗത്വം സ്വീകരിച്ചത്. മറ്റൊരു പാർട്ടിയിലും ചേരില്ലെന്നാണു നേരത്തേ പറഞ്ഞിരുന്നതെങ്കിലും ലവ്ലി ബിജെപിയിലേക്കാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. കേന്ദ്രമന്ത്രി ഹർദീപ്
മൂലമറ്റം ∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഇടുക്കി ജല വൈദ്യുതപദ്ധതിയിൽ ഇരട്ടത്തന്ത്രം. രാത്രിയിലെ അധിക ഉപയോഗം നേരിടുന്നതിന് രാത്രി ഉൽപാദനം കൂട്ടി. അതേസമയം ആകെ ഉൽപാദനം കുറച്ച് വെള്ളം സംഭരിക്കാനും ശ്രമം
തിരുവനന്തപുരം∙ സംസ്ഥാനത്തെ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നിർദേശങ്ങളിൽ ഇളവുകൾ വരുത്തി ഉത്തരവിറക്കി ഗതാഗതവകുപ്പ്. ഒരു ദിവസം 30 ടെസ്റ്റെന്ന തീരുമാനം പിൻവലിച്ചു. 40 ടെസ്റ്റുകൾ ഒരു ദിവസം നടത്തും. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 6 മാസത്തിനുള്ളിൽ മാറ്റണം. വാഹനങ്ങളില്‍
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാലിടത്ത് കനത്ത മല്‍സരമെന്ന് കെപിസിസി വിലയിരുത്തല്‍. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് കനത്ത മല്‍സരമുണ്ടായത്. തൃശൂരില്‍ കെ. മുരളീധരന് വിജയം ഉറപ്പാണെന്നു
തിരുവനന്തപുരം ∙ താൻ ബിജെപിയിൽ ചേരാൻ ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കാണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് നല്കിയ പരാതിയില്‍ അന്വേഷണം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
തിരുവനന്തപുരം ∙ മേയര്‍ ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടായ വിഷയത്തിൽ കോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.എല്‍.യദു. മേയർ ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണു ഹർജി.
സിപിഎം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമാണ് ടി.പി.ചന്ദ്രശേഖരന്റേതെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു. ടി.പി.ചന്ദ്രശേഖരൻ അനുസ്മരണത്തിൽ ഒഞ്ചിയത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ ഇന്നും നാളെയും സംസ്ഥാനത്തു കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന റെഡ് അലർട്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പിൻവലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 3 ന് തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പനമരം∙ വയനാട് നടവയൽ നെയ്ക്കുപ്പയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ് തകർത്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം. വീട്ടിലേക്കുള്ള വഴിയിലാണ് വാഹനങ്ങള്‍ നിർത്തിയിട്ടിരുന്നത്. കാറിന്റെ മുന്‍ഭാഗം ആന ചവിട്ടിത്തകര്‍ത്തു. പിന്‍ഭാഗത്ത് കുത്തി.
തിരുവനന്തപുരം∙ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കുന്നതിനു തൽക്കാലം വിലക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. അരളിപ്പൂ മരണകാരണമാകുമെന്ന് ആധികാരികമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ റിപ്പോർട്ട് കിട്ടിയാൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ഒഡിഷ∙ പുരി ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുചാരിത മൊഹന്തി ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്നു പിന്മാറി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു പിൻമാറ്റം. പൊതുജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചിട്ടും, ചെലവുചുരുക്കൽ ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തിയിട്ടും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടേണ്ടി വരികയാണെന്നും പ്രചാരണം നടത്താൻ സാധിക്കുന്നില്ലെന്നും സുചാരിത അറിയിച്ചു.
കൊച്ചി∙ പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോളജ് വിദ്യാർഥിനിയായ അമ്മ തന്നെയാണു കുറ്റക്കിരായെന്നു പൊലീസ് നേരത്തെ മനസ്സിലാക്കിയിരുന്നു. കുഞ്ഞിനെ താഴേക്ക് എറിഞ്ഞപ്പോൾ പൊതിയാൻ ഉപയോഗിച്ച കുറിയർ പായ്ക്കറ്റിലെ വിലാസം കൂടി ഒത്തുവന്നതോടെ പൊലീസ് ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു.
ആലപ്പുഴ ∙ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ടി.ജി.നന്ദകുമാറിന് പുന്നപ്ര പൊലീസിന്റെ നോട്ടിസ്. സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ , ഈ മാസം ഒൻപതിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
താനൂർ (മലപ്പുറം) ∙ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ നാല് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ലഹരി വിരുദ്ധ സേനയായ ഡാൻസാഫിലെ അംഗങ്ങളാണ് അറസ്റ്റിലായത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ വിപിൻ എന്നിവരെയാണ് സിബിഐ സംഘം പിടികൂടിയത്.
മുംബൈ∙ സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് കൈമാറിയ അനുജ് ഥാപൻ തൂങ്ങി മരിച്ചത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അനുജ് ലോക്കപ്പിലെ ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
കോഴിക്കോട്∙ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ ചിലർ സംഘടിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് അക്രമം നടത്തുകയായിരുന്നുെവന്ന് കെഎസ്ഇബി
ചെന്നൈ ∙എഗ്മൂർ– കൊല്ലം എക്സ്പ്രസിൽ യാത്ര ചെയ്ത ഗർഭിണി ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി. തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. വളകാപ്പ് ചടങ്ങിനായി ചെന്നൈയിൽ നിന്നു തെങ്കാശിയിലേക്കു പോകവേ കടലൂർ ജില്ലയിലെ വിരുദാചലത്തിന്
മുംബൈ∙ കോർപറേഷനു (ബിഎംസി) കീഴിലുള്ള ആശുപത്രിയിൽ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കോർപറേഷൻ അന്വേഷണം പ്രഖ്യാപിച്ചു. ഭാണ്ഡൂപിലെ ആശുപത്രിയിൽ യുവതിയും (26) കുഞ്ഞും മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നടപടി. ബിഎംസിയുടെ കീഴിലുള്ള ഭാണ്ഡൂപിലെ സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിൽ തിങ്കളാഴ്ചയാണു സംഭവം.
ഒട്ടാവ∙ കാനഡയിലെ ഒന്റേറിയോയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു. മണിവണ്ണൻ, ഭാര്യ മഹാലക്ഷ്മി, ഇവരുടെ മൂന്നുമാസം പ്രായമായ പേരക്കുട്ടി എന്നിവരാണു മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരുക്ക് ഗുരുതരമാണ്.
മൂവാറ്റുപുഴ (എറണാകുളം)∙ കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. ഭർത്താവ് ജോസഫിനെ (88) പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരു വർഷമായി അസുഖബാധിതയായി
കോഴിക്കോട്∙ താമരശ്ശേരി പിസി മുക്കിൽ അതിഥിത്തൊഴിലാളിയെ തോക്ക് ചൂണ്ടി ബന്ദിയാക്കിയ യുവാവ് പിടിയിൽ. ബംഗാൾ സ്വദേശി നാജ്മി ആലമിനെയാണ് (19) വീട് വൃത്തിയാക്കുന്ന ജോലിക്കെന്നു പറഞ്ഞ് ഇന്നലെ രാവിലെ ഏഴരയ്ക്ക് നിലമ്പൂർ തണ്ടുപാറക്കൽ ബിനു കൂട്ടിക്കൊണ്ടുപോയത്. തുടർന്നു ബന്ദിയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു നാജ്മി പറയുന്നതിങ്ങനെ:
തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. ഇന്നലത്തെ ഉപഭോഗം 5800 മെഗാവാട്ടിൽനിന്ന് 5600 ആയാണ് കുറഞ്ഞത്. വൻ ഉപഭോക്താക്കൾ സ്വയം നിയന്ത്രണം തുടങ്ങിയത് ഫലം കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അലങ്കാര ലൈറ്റുകളും മറ്റു ഓഫ് ചെയ്ത് ജനങ്ങളും സഹകരിക്കണം. ഗാർഹിക ഉപഭോക്താക്കളെ പരമാവധി ബാധിക്കാതിരിക്കാനും സംസ്ഥാനത്ത് പവർകട്ട് പരമാവധി ഏർപ്പെടുത്താതിരിക്കാനാണു ശ്രമമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി∙ പനമ്പിള്ളിനഗർ വിദ്യാനഗറിലെ ഫ്ലാറ്റിൽ നിന്നു റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നു യുവതി പൊലീസിന് മൊഴി നൽകി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി. കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു യുവതി തീരുമാനിച്ചതെങ്കിലും അമ്മ വാതിലിൽ മുട്ടിയതോടെ
ഹൈദരാബാദ് ∙ ഹൈദരാബാദ് സർവകലാശാലയിൽ 2016ൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വേമുല മരണം പുനരന്വേഷിക്കാൻ തെലങ്കാന സർക്കാരിന്റെ ഉത്തരവ്. രോഹിത് വേമുല ദലിതനല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിന്
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംഘടനാപരമായ പോരായ്മ കേരളത്തിലെ എല്ലാ മണ്ഡലത്തിലും ഉണ്ടായെന്നു കെപിസിസി യോഗത്തിൽ സ്ഥാനാർഥികളുടെ വിമർശനം. 20 മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്നും അതുപക്ഷേ സർക്കാരിനെതിരായ വികാരം കൊണ്ടാണെന്നും സംഘടനാമികവു കൊണ്ടല്ലെന്നും കെപിസിസി തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ
ഓട്ടവ ∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊന്ന സംഭവത്തിൽ 3 ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തു. കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് അറസ്റ്റിലായതെന്നു കാനഡയിലെ സിടിവി
കൊൽക്കത്ത∙ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരി പൊലീസിൽ പരാതി നൽകി. പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഗവർണർ പ്രതികരിച്ചു. ബംഗാളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഭവനിൽ തങ്ങിയ ദിനം
കൊല്ലം∙ മുട്ടയ്ക്കാവില്‍ മൂന്നു പേര് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധുവായ സജീന എന്നിവരാണ് മരിച്ചത്. സജീന കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍
ബെംഗളൂരു∙ ലൈംഗിക പീഡന കേസിൽ ജനതാദൾ (എസ്) നേതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടിസ്. വീട്ടുജോലിക്കാരിയുടെ പീഡന പരാതിയിൽ അറസ്റ്റ് ഒഴിവാക്കുന്നതിനു മുൻകൂർ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഈ
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന് അറിയിച്ചു. 16 ഇന്ത്യക്കാരുള്‍പ്പെടെ 24 ജീവനക്കാരെയാണു വിട്ടയച്ചത്. കപ്പല്‍ ജീവനക്കാരിലെ ഏക വനിതയായിരുന്ന മലയാളി ആന്‍ ടെസ ജോസഫിനെ ഏപ്രില്‍ 18ന്
കൊച്ചി ∙ മധുരയിൽ മലയാളിയായ വനിത റെയിൽവേ ഗാർഡിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചു. കൊല്ലം സ്വദേശിയായ രാഖി (28)യെയാണ് ഒരു സംഘം മോഷ്ടാക്കൾ ട്രെയിനിൽ വച്ച് ആക്രമിച്ചതും കവർച്ച നടത്തിയതും. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത നാല് പേർ അറസ്റ്റിലായി. ആക്രമണത്തിൽ പരുക്കേറ്റ രാഖി റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്.
കൽപറ്റ∙ വയനാട് മാനന്തവാടി തലപ്പുഴയിൽ സ്പെഷൽ ഒാപറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) കമാൻഡോകൾക്കുനേരെ വെടിവയ്പ് നടത്തിയ കേസിൽ നാല് മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. വെടിവയ്പ്പിനു പിന്നാലെ പിടിയിലായ ചന്ദ്രു (തിരുവെങ്കിടം, ചന്തു), ശ്രീമതി ( ഉണ്ണിമായ, ഉണ്ണി)
കൊച്ചി∙ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മിഷൻ.കൊച്ചി സിറ്റി പോലീസ് മേധാവിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് കെ.വി മനോജ് കുമാര്‍ പറഞ്ഞു. ‘മനസിനെ വല്ലാതെ ഉലയ്ക്കുന്ന സംഭവമാണിത്. കുഞ്ഞുങ്ങളെ വളര്‍ത്താന്‍
പാലക്കാട്∙ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെ.എസ്.ഇ.ബി. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം. രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിലാണ് നിയന്ത്രണം. ഇടവിട്ടായിരിക്കും നിയന്ത്രണം. ഇതുസംബന്ധിച്ച് പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ സർക്കുലർ
കൊച്ചി∙ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കീഴ്താടിക്കും പരുക്കുണ്ട്. മുറിക്കുള്ളിൽ വച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ മരണകാരണമായ പരുക്ക് തലയോട്ടിക്കുണ്ടായതെന്ന്
തൊടുപുഴ∙ ഇടുക്കി ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25), മകൾ അമയ (4), അഞ്ജലിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5നാണ് സംഭവം. ടാങ്ക്കുടിക്ക് സമീപം
കൊച്ചി∙നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെട്ട സാഹചര്യത്തിൽ പൊലീസ് ഈ കേസിലും അന്വേഷണം ഊർജിതമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നു രാവിലെ
പട്ന ∙ ബിഹാറിലെ കാരാക്കട്ട് ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി ഭോജ്പുരി സിനിമാ സൂപ്പർ താരം പവൻ സിങ് ബിജെപിയുടെ ബെനാമിയോ? പവൻ സിങും ബിജെപി നേതാക്കളുമായുള്ള അന്തർധാര സജീവമാണെന്നാണു മണ്ഡലത്തിലെ കിംവദന്തികൾ. എന്തായാലും കാരാക്കട്ടിലെ എൻഡിഎ ഔദ്യോഗിക സ്ഥാനാർഥിയും രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) നേതാവുമായ ഉപേന്ദ്ര ഖുശ്വാഹയുടെ ഉറക്കം നഷ്ടപ്പെട്ടു.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അരവിന്ദ് കേജ്രിവാളിന്റെ അപേക്ഷ കോടതി മെയ് ഏഴിന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ്
കോഴിക്കോട്∙ രാഹുൽ ഗാന്ധിയുടെ റായ്ബറേലി സ്ഥാനാർഥിത്വത്തിനും വയനാട് മണ്ഡലത്തിലെ മത്സരത്തിനും തമ്മിൽ എന്തെങ്കിലുംബന്ധമുണ്ടോ? ഗാന്ധി കുടുംബത്തിന്റെ ഉറച്ച സീറ്റായ റായ്ബറേലിയിൽ രാഹുൽ വിജയിച്ചാൽ വയനാട് സീറ്റ് ഒഴിയുമോ ? അതേസമയം, രാഹുൽഒഴിഞ്ഞാൽ വയനാട് സീറ്റിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമോ ? രാഹുലിന്റെ റായ്
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രീയ വാക്പോര് കടുപ്പിച്ച് ബിജെപിയും കോൺഗ്രസും. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നതിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ
പാലക്കാട്∙ റായ്ബറേലിയിൽ ബിജെപിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ യഥാർഥ സ്ഥാനം ഹിന്ദി ഹൃദയഭൂമിയിലാണെന്ന് രാഹുൽ
കോട്ടയം∙ ആന്ധ്ര പൊലീസ് തടഞ്ഞു വച്ച 2000 കോടി രൂപ കേരള പൊലീസ് ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലെത്തിച്ചു. കാലാവധി കഴിഞ്ഞ നോട്ടുകൾ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്ത് എത്തിക്കുന്നതിനു കോട്ടയത്തു നിന്നു പോയ പൊലീസ് സംഘത്തെ കഴിഞ്ഞ ദിവസം ആന്ധ്ര പൊലീസ് തടഞ്ഞു വച്ചിരുന്നു. തിരഞ്ഞെടുപ്പ് പരിശോധനയുടെ
തിരുവനന്തപുരം∙ നടുറോഡില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്ക്കത്തില്നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു. മേയര്‍ ആര്യ രാജേന്ദ്രന്, എംഎല്‍എ സച്ചിന് ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം. നാളെ
കൊച്ചി∙ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വീണ്ടും കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന് സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂർ ശക്തമായി വാദിച്ചെങ്കിലും കോടതി അയഞ്ഞില്ല.
തിരുവനന്തപുരം∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ പുലർച്ചെ 2.30 മുതൽ മറ്റന്നാൾ രാത്രിവരെയാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം. ദേശീയ സമുദ്ര ഗവേഷണകേന്ദ്രമാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
കോഴിക്കോട്∙ കെഎസ്ആർടിസി ഡ്രൈവർ യദുവുമായുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ താൻ യാത്രക്കാരോട് ഒരക്ഷരം സംസാരിച്ചിട്ടില്ലെന്ന് സച്ചിൻ ദേവ് എംഎൽഎ. ബസിന്റെ ഫുട്ബോർഡിൽ കയറിനിന്ന് കണ്ടക്ടറോടാണ് സംസാരിച്ചത്. തന്നെയും ആര്യയെയും ബന്ധപ്പെടുത്തി മാധ്യമങ്ങൾ നൽകുന്ന മറ്റ് വാർത്തകൾ വ്യാജമാണെന്നും സച്ചിൻ ദേവ്
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അതേ പേരുള്ളതുകൊണ്ട് നാമനിർദേശ പത്രിക നൽകിയ സ്ഥാനാർഥികളെ വിലക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിനു
കോഴിക്കോട്∙ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതു ഭീരുത്വമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ കെ.സുരേന്ദ്രന്. രാഹുല്‍ ആളുകളെ പറ്റിക്കുന്ന ഇരട്ടത്താപ്പ് രാഷ്ട്രീയം കാണിച്ചുവെന്നും സുരേന്ദ്രന് ആരോപിച്ചു. രണ്ടുമണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി ആര്‍ജവത്തോടെ അക്കാര്യം പറയണമായിരുന്നു. വോട്ടെടുപ്പു കഴിയുന്നതുവരെ മറച്ചുവച്ചത് വയനാട്ടുകാരെ കബളിപ്പിക്കലാണ്. രണ്ടിടത്ത് ജയിച്ചാലേ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരികയുള്ളൂവെന്നും രാഹുല്‍ ഗാന്ധി രണ്ടിടത്തും ജയിക്കും എന്ന അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുക്കം∙ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകാ ചിക്കമഗ്ലൂർ സ്വദേശി ഐഷ സുനിതയെയാണ് മാമ്പറ്റയിലെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം അരീക്കോട് സ്വദേശിയും സുഹൃത്തുമായ സത്താറിന് ഒപ്പമാണ് താമസിച്ചിരുന്നത്. സത്താർ ഇന്നു രാവിലെ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷ സുനിതയെ
കൊൽക്കത്ത∙ കേരളത്തിലെ വയനാട്ടിൽ പരാജയപ്പെടുമെന്ന ഭയത്തിനു പുറത്താണ് രാഹുൽ ഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സുരക്ഷിത മണ്ഡലം അന്വേഷിച്ചു നടക്കുകയായിരുന്നു രാഹുലെന്നും മോദി പരിഹസിച്ചു. സോണിയ ഗാന്ധിയെയും വിമർശിച്ചായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം.
കൊച്ചി∙ എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ പ്രസവിച്ച പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നതായി സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. അതിജീവിത ഗർഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കൾ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ പൊലീസ് കൊലപാതക കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യും.
Results 1-100 of 10000