ADVERTISEMENT

പാലക്കാട്∙ റായ്ബറേലിയിൽ ബിജെപിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ യഥാർഥ സ്ഥാനം ഹിന്ദി ഹൃദയഭൂമിയിലാണെന്ന് രാഹുൽ തിരിച്ചറിഞ്ഞതു നല്ല കാര്യം. അതേസമയം, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് രാഷ്ട്രീയ ദൂരക്കാഴ്ചയില്ലെന്നും രാഷ്ട്രീയ അബദ്ധമാണ് കാണിക്കുന്നതെന്നും സിപിഐ പറഞ്ഞത് ശരിയാണെന്നു തെളിയിച്ചിരിക്കുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി ആനി രാജ പറഞ്ഞിരുന്നു. അക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്തതാണെന്നും ആനി രാജ പറഞ്ഞു. 

English Summary:

Binoy Viswam on Rahul Gandhi contesting in Raebareli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com