Download Manorama Online App
തൃശൂർ∙ ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. 60 ഓളം നാടകങ്ങള്ക്കും 10 സിനിമകൾക്കും ഗാനം രചിച്ചിട്ടുണ്ട്. 1958ൽ തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനത്തിൽ കെ.എസ്.ജോർജും സുലോചനയും ആലപിച്ച ‘രക്തത്തിരകൾ നീന്തിവരും’ എന്ന ഗാനമാണ് ആദ്യമായി എഴുതിയത്. സംസ്കാരം തിങ്കളാഴ്ച
കടങ്ങോട്∙ അതി തീവ്രമായ ചൂടും ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുമ്പോഴും നാട്ടുകാർക്കും ദീർഘദൂര യാത്രക്കാർക്കും ആശ്വാസമാവുകയാണ് കടങ്ങാേട് പഞ്ചായത്തിലെ മരത്തംകോടുള്ള വാട്ടർ എടിഎം. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തംകോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് എതിർ വശത്തായി കടങ്ങോട് പഞ്ചായത്താണ് പൊതുജനങ്ങൾക്കും
പാവറട്ടി ∙ ചാവക്കാട് - പറപ്പൂർ - തൃശൂർ റൂട്ടിലെ പ്രധാന പാലങ്ങളിലൊന്നായ അന്നകര കടാംതോട് പാലത്തിന്റെ അസ്ഥിവാരം ഇളകി തകർച്ചാ ഭീഷണിയിൽ. പാലത്തിന്റെ 2 തൂണുകളുടെ അടിയിലെ കരിങ്കല്ലുകളാണ് ഇളകിയിട്ടുള്ളത്. ഏകദേശം 80 വർഷം പഴക്കമുള്ളതാണ് പാലം. കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. ബസുകളും
പടിയൂർ∙ വേനൽ ചൂട് കടുത്തതോടെ വിളനാശം സംഭവിച്ച പൂമംഗലം പടിയൂർ കോൾമേഖലയിലെ തെക്ക് വലിയമേനോൻ കോൾപാടത്ത് മന്ത്രി ആർ.ബിന്ദു സന്ദർശിച്ചു. കർഷകരോട് കൃഷിനാശവും തുടർന്നുള്ള നഷ്ടവും സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു. കർഷകരുടെ നഷ്ടം നികത്താൻ കഴിയുന്ന തരത്തിൽ ഇൻഷുറൻസും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള
തിരുവില്വാമല ∙ നാട്ടുകാർ നേരിടുന്ന വരൾച്ചാ ഭീഷണി മറികടക്കണമെങ്കിൽ മലമ്പുഴ അണക്കെട്ടു തുറക്കണം. അതുണ്ടായില്ലെങ്കിൽ മഴ കനിയുക തന്നെ വേണം.അടുത്ത കാലത്തൊന്നുമില്ലാത്ത വിധം നിള വരണ്ടു. പാമ്പാടി-ലെക്കിടി തടയണ നിർമിച്ചതിനു ശേഷം ആദ്യമായി വെള്ളം വറ്റി. പുഴയിൽ വെള്ളമില്ലാതായതോടെ കരയിലെ കുളങ്ങളും കിണറുകളും
തൃശൂർ∙ മേളം ആചാര്യൻ കേളത്ത് അരവിന്ദാക്ഷ മാരാർ (83) അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ ഭാഗമായിരുന്നു. സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വോളിബോൾടൂർണമെന്റ്ഇന്നു മുതൽ വെറ്റിലപ്പാറ ∙സിറ്റി ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെന്റ് ഇന്നു മുതൽ 12 വരെ. ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സംസ്ഥാന താരങ്ങൾ പങ്കെടുക്കും. അതിരപ്പിള്ളി വോളിബോൾ ലീഗ് ടൂർണമെന്റും സിറ്റി ക്ലബ് ഗ്രൗണ്ടിൽ വൈകിട്ട് 5 മുതൽ നടക്കും. ഇന്ന് വൈകിട്ട്
പെരുമ്പിലാവ് ∙ അസുഖത്തെ തുടർന്നു നവവധു മരിച്ച സംഭവത്തിൽ കുന്നംകുളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.പെരുമ്പിലാവ് കോളനിയിൽ വട്ടേക്കാട്ട് ലിജിത്തിന്റെ ഭാര്യയും നാട്ടിക അറയ്ക്കൽ വീട്ടിൽ പരേതനായ ചന്ദ്രന്റെയും ശാന്തയുടെയും മകളുമായ ധനിതയാണ് (38) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2 നു വൈകിട്ട്
പൂവ്വത്തൂർ ∙ സുബ്രഹ്മണ്യൻ കോവിലിന് സമീപമുള്ള മരക്കമ്പനിക്കടുത്തുള്ള വീട്ടിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീട്ടിലെ ഒരു മുറി പൂർണമായി കത്തി.മരയ്ക്കാത്ത് അജീഷിന്റെ വീട്ടിലെ കിടപ്പു മുറിയിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ബെഡ്, കട്ടിൽ, എസി ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ,
തൃശൂർ∙ ഉഷ്ണതരംഗവും കള്ളക്കടലും ജനജീവിതത്തെ ദുസ്സഹമാക്കുമ്പോൾ ചാവക്കാട്ടെ ബ്ലാങ്ങാട് ബീച്ചിൽ സ്ഥിതി വ്യത്യസ്ഥമാണ്. പ്രദേശവാസികളെ ഈ പ്രതിഭാസങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ല. ജനജീവിതം സാധാരണ നിലയിൽ മുന്നോട്ട് പോവുകയാണ്. മത്സ്യത്തൊഴിലാളികൾ പുലർച്ചെയും വൈകുന്നേരവും കടലിൽ പോകുന്നുണ്ട്. മത്സലഭ്യത
പുന്നയൂർ ∙ പഞ്ചവടി ബീച്ചിൽ ടേക്ക് എ ബ്രേക്ക് നിർമാണം പുനരാരംഭിക്കാൻ എത്തിയ പഞ്ചായത്ത് പ്രസിഡന്റിനെയും ഭരണസമിതിയംഗങ്ങളെയും സമീപവാസി നാലകത്ത് ഷമീറ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഉത്തരവ് വരുന്നതുവരെ തൽസ്ഥിതി തുടരണമെന്നു പൊലീസ് നിർദേശിച്ചു. ഇതിനെതിരെ പ്രസിഡന്റ്
പീച്ചി ∙ വേനൽ കടുത്തതോടെ പീച്ചി കനാലിലൂടെ വെള്ളം തുറന്നുവിടണമെന്ന ആവശ്യം ശക്തം. പാണഞ്ചേരി പഞ്ചായത്തിലെ കുടിവെള്ള പദ്ധതികളുടെ പല കിണറുകളും വറ്റി. ഇതോടൊപ്പം പാണഞ്ചേരി പഞ്ചായത്തിലെ കർഷകരും കനാലിലൂടെ വെള്ളം തുറന്നു വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പീച്ചി ഡാമിൽ 13.5 ശതമാനം
ആലപ്പാട് ∙ വെള്ളമെത്താത്തതിനെതുടർന്ന് കൃഷിനിലം വിണ്ടുകീറി. നെല്ല് മൂപ്പെത്തി വിളവെടുക്കാമെന്ന മോഹം പൊറത്തൂർ പടവ് പാടശേഖരത്തിലെ കർഷകർ ഉപേക്ഷിച്ചു. കഴിഞ്ഞ കൃഷി വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയവരാണ് ഇപ്പോൾ ഇരുപ്പൂക്കൃഷിക്ക് വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുന്നത്.204 ഏക്കർ വരുന്ന പൊറത്തൂർ പടവിലെ 120
കൊരട്ടി ∙ ദേശീയപാതയിൽ ചാലക്കുടി നഗരസഭ ജംക്ഷനു സമീപം അടിപ്പാത നിർമിച്ചപ്പോഴും ദേശീയപാതയുടെ മീഡിയനിൽ നിന്നിരുന്ന മരങ്ങൾക്കു മരണമില്ലെന്ന വാർത്ത നാടു കേട്ടത് ആഹ്ലാദത്തോടെയായിരുന്നു. 10 വയസ്സു പ്രായമുണ്ടായിരുന്ന മരങ്ങളെ സുരക്ഷിതമായി മറ്റു സ്ഥലങ്ങളിലേയ്ക്കു ശാസ്ത്രീയമായി പറിച്ചു നട്ടതു 2021ലായിരുന്നു.
വരവൂർ∙ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുറ്റിമരുത് വന മേഖലയിൽ കാട്ടുതീ രണ്ടാം ദിവസവും അണയ്ക്കാനായില്ല. 35 ഹെക്ടറിലധികം വനം കത്തിത്തീർന്നു. അക്കേഷ്യ മരങ്ങൾ വെട്ടിക്കൊണ്ടിരിക്കുന്ന പ്ലാന്റേഷനിലാണ് വ്യാഴാഴ്ച രാത്രി തീ പടർന്നുപിടിച്ചത്. അടിക്കാടും പാഴ്മരങ്ങളും അക്കേഷ്യ മരങ്ങളുടെ കൂട്ടിയിട്ട
തൃശൂർ ∙ സ്ഥിരം കട കമ്പോളങ്ങൾക്കു പുറമേ എന്തെങ്കിലും പുതുമ എല്ലാ പൂരം എക്സിബിഷനിലും ഉണ്ടാവാറുണ്ട്. ഇത്തവണ അതിന് ഒരു 'ഡോമിന്റെ' രൂപമാണ്. 'മൂൺവാക്ക്' എന്ന പേരിൽ പൂരം എക്സിബിഷനിൽ, ഐഎസ്ആർഒ പവിലിയനടുത്തായാണു കേരളത്തിലെ ആദ്യത്തെ സൂപ്പർ റിയാലിറ്റി ഡോം പ്രവർത്തിക്കുന്നത്. ചെന്നൈയിൽ മാത്രം കണ്ട 360 ഡിഗ്രി
തൃശൂർ ∙ വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്കു വലിയ പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന ശക്തൻ നഗറിലെ ആകാശനടപ്പാത (സ്കൈ വോക്ക്) ശീതീകരണ സംവിധാനത്തോടെ അണിഞ്ഞൊരുങ്ങുന്നു. നടപ്പാതയ്ക്കുള്ളിൽ എയർ കണ്ടിഷനിങ് സംവിധാനം ഒരുക്കുന്നതും വശങ്ങൾക്കു ചുറ്റും ഗ്ലാസും സീലിങ്ങും സ്ഥാപിക്കുന്നതും
കൊടുങ്ങല്ലൂർ ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു കൊടുങ്ങല്ലൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര സുഗമമാക്കുന്നതിനു മേയ് 15 ന് ബൈപാസ് സർവീസ് റോഡുകൾ തുറന്നു നൽകാൻ ധാരണയായി.നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ബൈപാസ് വഴി പോയിരുന്ന മുഴുവൻ വാഹനങ്ങളും കൊടുങ്ങല്ലൂർ പട്ടണത്തിലൂടെയാണു പോകുന്നത്.ഇതു വലിയ ഗതാഗത
കഥാപുരസ്കാരത്തിന് കൃതികൾക്ഷണിച്ചു തൃശൂർ ∙ അയനം സാംസ്കാരിക വേദിയുടെ അയനം- സി.വി.ശ്രീരാമൻ കഥാ പുരസ്കാരത്തിനു (11,111 രൂപ) കൃതികൾ ക്ഷണിച്ചു.2021 ജനുവരി മുതൽ 2024 മാർച്ച് വരെ ആദ്യ പതിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരത്തിനാണു പുരസ്കാരം. 9388922024. എംപ്ലോയബിലിറ്റി സെന്ററിൽകൂടിക്കാഴ്ച ഇന്ന്
തൃശൂർ ∙ ‘‘ അന്തിയുറങ്ങാൻ സുരക്ഷിതമായ സ്ഥലവും മാറിയുടുക്കാൻ വസ്ത്രങ്ങളും ഇല്ല. രോഗികളായ മക്കളുമായി ഞാൻ എവിടെ പോകും?’’– തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുര നടയ്ക്കു സമീപത്തുള്ള തണൽമരത്തിന്റെ ചുവട്ടിലിരുന്നു നെല്ലിശ്ശേരി ജിബി പോളി വിതുമ്പി. കഴിഞ്ഞ 16 ദിവസമായി തേക്കിൻകാട് മൈതാനമാണു ഒളരി സ്വദേശിയായ
കൊടുങ്ങല്ലൂർ ∙ കടലിൽ ചൂടു കൂടിയതോടെ കടുത്ത മത്സ്യ ക്ഷാമം. ബോട്ടുകൾക്കും വള്ളങ്ങൾക്കും കറിക്കു പോലും മീൻ ലഭിക്കാതായതോടെ അവ തീരത്തു കെട്ടിയിട്ടിരിക്കുകയാണ്. ഡീസൽ – മണ്ണെണ്ണ വില വർധനയും പ്രതിസന്ധിയുടെ ആഴം കൂട്ടി. കൂലിച്ചെലവു പോലും ലഭിക്കാതായതോടെ പ്രതിസന്ധി രൂക്ഷമായി. ജില്ലയിലെ പ്രമുഖ കേന്ദ്രമായ
ചേർപ്പ് ∙ തൃശൂർ പൂരമടക്കം ആനച്ചമയങ്ങൾ പ്രത്യേകിച്ച് കുടകളുടെ ഫ്രെയിമുകൾ നിർമിക്കുന്നതിൽ വിദഗ്ധനായ പടിഞ്ഞാറേ പെരുമ്പിള്ളിശേരി പടിഞ്ഞാറേ പുരയ്ക്കൽ ശങ്കരൻകുട്ടി (സുധാകരൻ-70) മരിച്ചു. സംസ്കാരം ഇന്ന് 8.30 ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ:സുലോചന. മക്കൾ: സുനിത, സുജിത, സുധീഷ് മരുമക്കൾ: ബാലകൃഷ്ണൻ, പ്രവീൺ,
ചേർപ്പ് ∙ എട്ടുമന മുറ്റിച്ചൂർ വീട്ടിൽ പവിത്രന്റെ മരണത്തിലൂടെ നഷ്ടമായതു കഠിനാധ്വാനത്തിലൂടെ കുടുംബത്തെ കരകയറ്റിയ നെടുംതൂണിനെ. കഴിഞ്ഞ മാസം രണ്ടിനു കരുവന്നൂരിലേക്കുള്ള യാത്രയിൽ ചെറിയ പാലത്തിനു സമീപം വച്ചാണ് മൂന്നു രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ശാസ്താ ബസിൽ
എരുമപ്പെട്ടി∙ പള്ളിപ്പാടം പ്രദേശത്തെ മണ്ണെടുപ്പ് കേന്ദ്രത്തിൽനിന്ന് കൂറ്റൻ പാറകൾ സമീപത്തെ ജനവാസ കേന്ദ്രത്തിലേക്ക് ഉരുണ്ടെത്തിയത് സമീപവാസികളെ ഭീതിയിലാഴ്ത്തി.പളളിപ്പാടം പൂവാറ്റിൻ കുന്ന് പ്രദേശത്തെ മണ്ണെടുപ്പ് കേന്ദ്രത്തിൽനിന്നാണ് പാറകൾ വീണത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. വാർഡ് അംഗം
വൈദ്യുതി മുടക്കം ചേലക്കോട്∙സൂപ്പിപ്പടി, ചേലക്കോട്, കായാംപൂവം, വടക്കുംകോണം, രാമലിംഗം, എള്ളുത്തിപ്പാറ മേഖലകളിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. ഗതാഗതംനിരോധിച്ചു പുന്നയൂർക്കുളം ∙ എഇഒ - നാക്കോല റോഡിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഒരു മാസം ഇതു വഴി ഗതാഗതം നിരോധിച്ചതായി മരാമത്ത് അസിസ്റ്റന്റ്
കരുവന്നൂർ (തൃശൂർ) ∙ ചില്ലറയുടെ പേരിലുള്ള തർക്കത്തിനിടെ സ്വകാര്യ ബസ് കണ്ടക്ടർ ബസിൽനിന്നു ചവിട്ടിപ്പുറത്തിട്ടു മർദിച്ചു തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന കരുവന്നൂർ എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രൻ (68) മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയാണു മരിച്ചത്.
കൊച്ചി ∙ തൃശൂർ കരുവന്നൂർ സഹകരണബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിൽ പ്രതികളുടെ സ്വത്തു കണ്ടുകെട്ടാനും തട്ടിയെടുത്ത കള്ളപ്പണം ഉപയോഗിച്ചു വാങ്ങിയ കൂടുതൽ സ്വത്തുവകകൾ കണ്ടെത്താനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശ്രമം തുടങ്ങി. ഇ.ഡി മരവിപ്പിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതു സംബന്ധിച്ച തടസ്സഹർജി സമർപ്പിക്കാൻ പ്രതിഭാഗത്തിനു വിചാരണക്കോടതി 17 വരെ സമയം അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ പാലക്കാട് ഇന്നലെ ചൂട് 40.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കഴിഞ്ഞ മാസം 15 ദിവസങ്ങളിലും പാലക്കാട് 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയർന്നേക്കും. ആലപ്പുഴയിൽ രാത്രികാല താപനില ഉയരാൻ സാധ്യതയുണ്ട്.
തൃശൂർ ∙ ചില്ലറയില്ലാത്തതിനാൽ, കയ്യിലാകെയുണ്ടായിരുന്ന 500 രൂപ നോട്ട് ബസ് കണ്ടക്ടർക്കു നീട്ടുമ്പോൾ പവിത്രനെന്ന പാവം മനുഷ്യൻ അറിഞ്ഞിരുന്നില്ല, അതു തന്റെ മരണത്തിലേക്കുള്ള ടിക്കറ്റിനാണെന്ന്. ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ബസ് കണ്ടക്ടറുടെ മർദനമേറ്റ
തൃശൂർ∙ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണു ഹൃദയാഘാതം മൂലം മരിച്ചത്. ബുധനാഴ്ച രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്നുവന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം. 11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണു
തൃശൂര് ∙ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇരിങ്ങാലക്കുടയില് സ്വകാര്യ ബസ് കണ്ടക്ടറുടെ മര്ദനമേറ്റ യാത്രക്കാരന് മരിച്ചു. പരുക്കേറ്റു ചികിത്സയിലായിരുന്ന കരുവന്നൂര് സ്വദേശി പവിത്രന് (68) ആണ് മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ കണ്ടക്ടര് ഊരകം സ്വദേശി കടുകപ്പറമ്പില് രതീഷ് റിമാന്ഡിലാണ്.
കുന്നംകുളം ∙ വിൽക്കാൻ തയാറാക്കിയ അൽഫാം എലി രുചിച്ചു നോക്കുന്ന ചിത്രം വാട്സാപ്പിൽ ലഭിച്ചപ്പോൾ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ ഞെട്ടി. പാഴ്സൽ വാങ്ങാൻ ഹോട്ടലിൽ എത്തിയയാളാണ് ചിത്രമെടുത്തത്. പാറേമ്പാടത്തെ അലാമി അറബിക് റസ്റ്ററന്റിലേക്ക് ഓടിയെത്തിയ ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിച്ചു പിഴയിട്ടു. വൈകാതെ ഗുരുവായൂർ
ഗുരുവായൂർ ∙ കിഴക്കേനടയിൽ ബസ് സ്റ്റാൻഡിന് എതിർവശത്ത് കൃഷ്ണാഞ്ജലി ബിൽഡിങ്ങിനു മുന്നിൽ മൂത്രം ഒഴിച്ചതു ചോദ്യം ചെയ്തതിന് സ്ഥാപനത്തിന്റെ മാനേജർ കൈപ്പറമ്പ് പാറപ്പുറത്ത് പി.ഐ.ബാലനെ (82) 3 യുവാക്കൾ ക്രൂരമായി മർദിച്ചു. മുഖത്ത് മുറിവേറ്റു രണ്ടിടത്തായി 7 തുന്നലുകൾ ഇടേണ്ടി വന്നു. തിങ്കളാഴ്ച രാത്രി 10.30ന്
തൃശൂർ∙ ബാങ്കിൽ പണവുമായെത്തിയത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ശാഖയിൽ ഹാജരാകണമെന്നും പിൻവലിച്ച ഒരു കോടി രൂപ കൊണ്ടുവരണമെന്നും വ്യക്തമാക്കി ആദയനികുതി വകുപ്പിൽനിന്നും നോട്ടിസ് ലഭിച്ചിരുന്നെന്നു വർഗീസ് പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റിയുടെ
പൂർവ വിദ്യാർഥി സംഗമം ഇന്ന് ചായ്പൻകുഴി ∙ ഗവ.ഹൈസ്കൂളിൽ 1992–93 ബാച്ച് എസ്എസ്എൽസി പൂർവ വിദ്യാർഥി സംഗമം സ്മൃതി മധുരം ഇന്ന് രാവിലെ 9 ന് ആരംഭിക്കും. പ്രധാന അധ്യാപികയായിരുന്ന വി.വി.മിനി ഉദ്ഘാടനം ചെയ്യും. ഫുട്ബോൾ ടൂർണമെന്റ് നാളെ തുടങ്ങും ചെറുവാളൂർ ∙ ഗ്രൗണ്ട് ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
തൃശൂർ ∙ തൃശൂർ പൂരത്തിനും തിരഞ്ഞെടുപ്പിനും ഇടയിലെ കോലാഹലങ്ങൾ കെട്ടടങ്ങുന്നതിനിടെ പൂരത്തെച്ചൊല്ലിയുള്ള വിവാദത്തിനു തിരികൊളുത്തി കോർപറേഷൻ കൗൺസിൽ യോഗം. ചില ദേവസ്വങ്ങളുടെ ഏകപക്ഷീയമായ നിലപാടു മൂലമാണു പൂരം അലങ്കോലമായതെന്ന സിപിഎം കൗൺസിലർ എ.ആർ.രാഹുൽനാഥിന്റെ പരാമർശമാണ് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്. പൂരം
തൃശൂർ ∙ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് സിപിഎം വോട്ട് മറിച്ചെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാര്ഥി കെ.മുരളീധരന്. പലയിടത്തും ക്രോസ് വോട്ടിങ് ഉണ്ടായി. ഗുരുവായൂര്, നാട്ടിക മണ്ഡലങ്ങളില് ഇത് പ്രകടമായെന്നും കെ.മുരളീധരന് ആരോപിച്ചു. വോട്ടുമറിച്ചതിന്റെ കണക്കുകള് പാര്ട്ടിക്ക് ലഭിച്ചെന്നും എന്നാല് യുഡിഎഫിനെ ഇത് ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മുരളീധരന് മനോരമ ന്യൂസിനോട് പറഞ്ഞു.
ഒല്ലൂർ∙ സിമന്റ് ഗുഡ്സ് ഷെഡിലെ തൊഴിലാളികളെ അവഗണിച്ച് റെയിൽവേ അധികൃതർ. കനത്ത ചൂടിനെയും, ദേഹത്തടിയുന്ന സിമന്റ് പൊടിയെയും അവഗണിച്ച് അധ്വാനിക്കുന്ന 200 തൊഴിലാളികൾക്ക് കുടിവെള്ളം നിലച്ചിട്ട് 1 വർഷം കഴിഞ്ഞു. നിരവധി പരാതികൾ നൽകിയെങ്കിലും നടപടി മാത്രം ഉണ്ടായില്ല. ജോലിക്ക് ശേഷം ദേഹം ശുദ്ധീകരിക്കാനുള്ള
മാമ്പ്ര ∙ പൈങ്കാവിൽ കടയും കപ്പേളകളുടെ ഭണ്ഡാരപ്പെട്ടികളും കുത്തിത്തുറന്നു മോഷണം. കടയിൽ നിന്നു പലചരക്കു സാധനങ്ങൾ മോഷ്ടിച്ചു. പട്ടമ്മാടി ബെന്നിയുടെ ഉടമസ്ഥതയിലുള്ള പിപി സ്റ്റോഴ്സിൽ നിന്നു 15000 രൂപയുടെ സാധനങ്ങളാണു നഷ്ടമായത്. മോഷണത്തിനു പിന്നിൽ യുവതി അടക്കം 6 അംഗ സംഘമെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു
ആറ്റപ്പാടം ∙മാനം മുട്ടെ ഉയരത്തിൽ നിൽക്കുകയാണ് പച്ചമുളകൾ. ഇവയുടെ കൂർത്ത മുള്ളുകളെ വകവയ്ക്കാതെ മുളങ്കാടിനുള്ളിൽ കയറി ഇവ വെട്ടിയെടുക്കുകയാണു പാലക്കാട് സ്വദേശികളായ തൊഴിലാളികൾ. 50 അടിയോളം ഉയരത്തിലുള്ള മുളവെട്ടുക എളുപ്പമല്ല. മുള്ളുകളുള്ള മുളംചില്ലകൾ മറ്റു മുളകൾക്കിടയിലൂടെ നീണ്ടു വളർന്നിട്ടുണ്ടാകും.
മാള ∙ റോഡിൽ തള്ളിയ ഉപയോഗ ശൂന്യമായതും ചീഞ്ഞതുമായ സവാള തള്ളിയവരെക്കൊണ്ടു തന്നെ പൊലീസ് തിരിച്ചെടുപ്പിച്ചു. ആനപ്പാറ വടക്കുംഭാഗത്താണ് സംഭവം. ചീഞ്ഞു തുടങ്ങിയ സവാള റോഡരികിനോടു ചേർന്ന് കൊണ്ടുവന്നിട്ടതിനെ തുടർന്ന് രൂക്ഷമായ ദുർഗന്ധമായിരുന്നു പ്രദേശമാകെ. പഞ്ചായത്തംഗം പ്രീജ സലിം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന്
മുളങ്കുന്നത്തുകാവ് (തൃശൂർ) ∙ അച്ഛനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ആയുർവേദ ഡോക്ടർ നേപ്പാളിൽ കുളത്തിൽ മരിച്ചു. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത്. ഒരു വർഷം മുൻപാണ് ഇയാൾ അച്ഛനു പ്രാതലിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.
തൃശൂർ ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാനുള്ള നീക്കം പാളി. ജില്ലാ
തൃശൂർ∙ പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരുക്ക്. പോത്തിനെ വിൽപനയ്ക്കും വാങ്ങാനുമായി എത്തിയവർക്കാണ് പരുക്കേറ്റത്. പത്തിരിപ്പാല സ്വദേശി നാസറിന്റെ പോത്താണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൻചിറ ∙ കുന്നത്തേരി മേഖലയിൽ ഉപ്പുവെള്ളം കയറി കൃഷി നശിച്ചതിനു പുറമെ കാട്ടുപന്നികൾ വ്യാപകമായി നാശമുണ്ടാക്കുന്നതായി പരാതി. ചേര്യേക്കര പാടത്തിനോട് ചേർന്നുള്ള കൃഷിയിടങ്ങളിലാണ് വ്യാപകമായി കൃഷി നശിച്ചിരിക്കുന്നത്. ജാതിയും വാഴയും ഉപ്പുവെള്ളത്തെ തുടർന്ന് കരിഞ്ഞുണങ്ങി തുടങ്ങി.ഇതിനിടെയാണ് കർഷകർക്ക്
ചേർപ്പ് ∙ മോഷണ കേസിൽ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റിലായ കൊട്ടാരക്കര മേലില സ്വദേശി ഷെഫീഖ് മൻസിൽ സതീഷ് എന്ന റെഫീഖിനെ (43) കസ്റ്റഡിയിലെടുത്ത് ചേർപ്പിൽ മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എഴുപതോളം മോഷണ കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ നവംബർ 15നാണ് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന്
ഒല്ലൂർ ∙ തൃശൂർ മൃഗശാലയിൽ നിന്നു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മാറ്റിയ ഗർഭിണിയായ പന്നിമാൻ അടക്കം 5 ജീവികൾ 4 മാസത്തിനിടെ ചത്ത സംഭവത്തിൽ അടിയന്തര റിവ്യു മീറ്റിങ് വിളിക്കാൻ വനംവകുപ്പിന്റെ നിർദേശം. ആവാസ വ്യവസ്ഥ പൂർണ സജ്ജമാകുന്നതിനു മുൻപേ ജീവികളെ മൃഗശാലയിലെത്തിച്ചതു ജീവൻ നഷ്ടപ്പെടാനിടയാക്കിയെന്ന
പടിയൂർ∙ വളവനങ്ങാടി കോൾ മേഖലയിൽ വിളവെടുപ്പിന് പാകമായ 42ഏക്കർ നെൽക്കൃഷി കരിഞ്ഞ് ഉണങ്ങൽ ഭീഷണിയിൽ. വേനൽ ചൂട് കടുത്തതോടെ നെൽ ചെടികളിൽ ഇലചുരുട്ടിപ്പുഴു, തണ്ട് തുരപ്പൻ, ഓലചുരുട്ടി പുഴു എന്നിവയുടെ ശല്യം വ്യാപകമാണ്. പാടശേഖരത്തിലെ 10 ഏക്കർ നെല്ല് പൂർണമായും കരിഞ്ഞ് ഉണങ്ങി. ബാക്കിവരുന്ന പാടശേഖരത്തിലെ നെല്ല്
തൃശൂർ ∙ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ വൈകിട്ട് 5.30നു പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. ഉഷ്ണതരംഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ഉഷ്ണതരംഗം നേരിടുന്നതിനു
അപേക്ഷ ക്ഷണിച്ചു ചാലക്കുടി ∙ വനിത ഗവ.ഐടിഐയിൽ തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടി ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.6238474389 പ്രചോദകപരിശീലനം തൃശൂർ ∙ അങ്കയിലോസിങ് സ്പോണ്ടലൈറ്റിസ് രോഗികളുടെ
ചാഴൂർ∙ കോവിലകം, അന്തിക്കാട്, പുറത്തൂർ, പുള്ള്, പള്ളിപ്പുറം പടവുകളിലെ നെൽക്കൃഷിയിൽ ഉൽപാദനം വളരെ കുറഞ്ഞതോടെ കർഷകർക്ക് വൻ നഷ്ടം. ഏക്കറിനു 35 ചാക്ക് നെല്ല് ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ വിളവെടുത്തപ്പോൾ 3 ചാക്ക് പോലും നെല്ല് കിട്ടിയില്ല.തൂക്കമില്ലാത്തതിനാൽ കമ്പനിക്കാർ നെല്ല് എടുത്തത് 3 ശതമാനം വരെ വില
തിരുവനന്തപുരം∙ പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, കൊല്ലം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതൽ മേയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
വെളപ്പായ∙ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന സമൃദ്ധി കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. മൂന്ന് ഫ്യൂസ് കാരിയറുകൾ വെള്ളിയാഴ്ച രാത്രിയാണ് ഊരിയെടുത്ത് നശിപ്പിച്ചത്. മൂന്നു ദിവസമായി ഈ പ്രദേശത്തു വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾ നീണ്ട ആവശ്യത്തിനൊടുവിൽ
എടക്കളത്തൂർ∙ ശിവ ദുർഗാ ദേവി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ 2 ആനകൾ വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. പുലർച്ചെ നടന്ന എഴുന്നള്ളിപ്പിനു ശേഷമായിരുന്നു സംഭവം. ആനയുടെ കോലം അഴിക്കുന്നതിനിടെ കൊമ്പൻ വടക്കുംനാഥൻ ശിവൻ ആദ്യം വിരണ്ടു. ഇതു കണ്ട് തൊട്ടടുത്ത് നിന്നിരുന്ന കൊമ്പൻ മലപ്പുറം തിരൂർ ശ്രീക്കുട്ടൻ
വടക്കാഞ്ചേരി∙ ഉത്രാളിക്കാവ് ക്ഷേത്രത്തിനു പിറകിൽ അകമല താഴ്വരയിലെ കൃഷിയിടങ്ങളില് ശനിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇതോടെ ഇൗ പ്രദേശത്തെ ഗ്രാമങ്ങൾ കാട്ടാന പേടിയിലായി. മരാമത്ത് കരാറുകാരൻ ഗോവിന്ദൻകുട്ടിയുടെ രണ്ടര ഏക്കർ കൃഷിയിടത്തിലെ 200 ൽ അധിക
ഇരിങ്ങാലക്കുട ∙ തൃശൂർ പൂരത്തിലെ അനാരോഗ്യകരമായ ഇടപെടലിന്റെ പേരുദോഷം മായുംമുൻപ് കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെയും പൊലീസിന്റെ ഇടപെടൽ. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിച്ചുവെന്നും വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം
കയ്പമംഗലം ∙ തീരദേശത്ത് രാമച്ച സുഗന്ധവ്യവസായം വിട്ടൊഴിയുന്നു. ഒരുകാലത്ത് മേഖലയിൽ നൂറുകണക്കിന് ആളുകളാണ് രാമച്ച വ്യവസായ രംഗത്തു സജീവമായി ഉണ്ടായിരുന്നത്. ചൂട് കാലത്ത് കുളിരേകുന്ന രാമച്ച ഉൽപന്നങ്ങൾ വൻതോതിലായിരുന്നു വിറ്റഴിച്ചിരുന്നത്. ഇപ്പോൾ വിരലിൽ എണ്ണാവുന്നവരാണ് രാമച്ച വ്യവസായം ചെയ്യുന്നത്. മുൻപ്
കാഞ്ഞാണി∙ ചുട്ടുപൊള്ളുന്ന നട്ടുച്ചയ്ക്കും ഗതാഗതം നിയന്ത്രിക്കുന്ന പൊലീസിനെയും ഹോംഗാർഡിനെയുമെല്ലാം സഹായിക്കാൻ നാട്ടുകാരനായ അനിൽകുമാർ (60) ഓടിയെത്തും. ഗതാഗതക്കുരുക്കുള്ള കാഞ്ഞാണി സെന്ററിലെ സ്ഥിരം കാഴ്ചയാണിത്. മണലൂർ ഗവ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൗട്ടിൽ ഉണ്ടായിരുന്ന കാലം മുതലാണ് അനിലിന് പൊലീസ്
ചാലക്കുടി ∙ ചാലക്കുടി, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു പറയൻ തോടിനു കുറുകെ നിർമിക്കാനുദ്ദേശിക്കുന്ന കോട്ടാറ്റ് പാറക്കൂട്ടം പാലത്തിന്റെ നിർമാണം ഇനിയും ആരംഭിച്ചില്ല. പാലത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടികൾ ഇഴയുകയാണ്. അപ്രോച്ച് റോഡിനു സ്ഥലം
പട്ടിക്കാട് ∙ പ്രധാൻ മന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരമുള്ള കല്ലിടുക്ക്– തെക്കുംപാടം–മൈലാട്ടുംപാറ– പീച്ചി ഡാം റോഡ് നിർമാണം നിലച്ചു. പണി നിലച്ച റോഡിൽ കലുങ്കു നിർമാണത്തിനായെടുത്ത കുഴികൾ നാട്ടുകാർക്കു ദുരിതമായി. മൈലാട്ടുംപാറ വരെ പോയിരുന്ന ബസുകൾ നിലവിൽ തെക്കുംപാടം വരെ മാത്രമേ പോകുന്നുള്ളൂ. ഇതുകാരണം
കാട്ടകാമ്പാൽ∙ നൂറ്റാണ്ടുകൾ പഴക്കമുള്ള ചിറയ്ക്കൽ ഗുഹ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള ഗുഹയുടെ സർവേ നടത്താനാണ് ഉദ്യോഗസ്ഥർ എത്തിയത്. ഗുഹയ്ക്ക് ചുറ്റുമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം മൂലം സമീപവാസികൾ വലയുന്നത് നാട്ടുകാർ ഉദ്യോഗസ്ഥരെ
മേലൂർ ∙ വേനലിൽ പൊള്ളുന്ന ജനം കുളിർ തേടി പുഴയിലെത്തുന്നു. കനത്ത ചൂടിൽ നിന്നു രക്ഷതേടി ദൂരദേശങ്ങളിൽ നിന്നു പൂലാനി കൊമ്പൻപാറ തടയണയിൽ കുളിക്കാൻ എത്തുന്നവരുടെ എണ്ണം കൂടുന്നു. നൂറുക്കണക്കിന് ആളുകളാണു പൂലാനിയിൽ പുഴയിൽ കുളിക്കാനെത്തുന്നത്. പുഴയിലേക്കിറങ്ങുന്ന ഭാഗത്ത് റോഡിന് ഇരുവശവും ഇരുചക്രവാഹനങ്ങളും
തൃശൂർ ∙ ജില്ലയിൽ ഇന്നു വിവിധ പ്രദേശങ്ങളിൽ ഉഷ്ണ തരംഗത്തിനുള്ള സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണിത്. മേയ് 2 വരെ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ്
അധ്യാപകർക്ക് ചാറ്റ് ജിപിറ്റി പരിശീലനം മണ്ണുത്തി ∙ ചാറ്റ് ജിപിറ്റി പോലുള്ള ജനറേറ്റിവ് ആർട്ടിഫിഷൽ ഇന്റലിജൻസ് സങ്കേതങ്ങളുപയോഗിച്ച് അധ്യാപനവും പഠനവും കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്ന പരിശീലന പരിപാടിയുമായി വെറ്ററിനറി സർവകലാശാല. സ്കൂൾ,കോളജ്, യൂണിവേഴ്സിറ്റി അധ്യാപകർക്കു പങ്കെടുക്കാം. മണ്ണുത്തിയിലെ
ചെറുതുരുത്തി ∙ ചെറുതുരുത്തിയേയും ഷൊർണൂരിനെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്കു കുറുകെ ബ്രിട്ടീഷുകാർ നിർമിച്ച റെയിൽവേ മേൽപാലത്തിന്റെ തൂണുകൾക്കു മുകളിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗർഡറുകൾ മാറ്റി പുതിയത് സ്ഥാപിച്ചു തുടങ്ങി. വലിയ ക്രെയിനുകൾ ഉപയോഗിച്ച് ഇന്നലെ രാവിലെ മുതലാണ് പഴയ ഗർഡറുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ തുടങ്ങിയത്. രണ്ടു മേൽപ്പാലങ്ങൾ ഉള്ളതിൽ ഒന്നിന്റെ ഗർഡറുകളാണ് ഇപ്പോൾ മാറ്റുന്നത്. 13 തൂണുകളുള്ള പാലത്തിൽ 14 ഗർഡറുകളാണ് ഉള്ളത്. ഇതിൽ അഞ്ച് ഗർഡറുകളാണ് ഇന്നലെ മാറ്റിയത്.
തിരുവില്വാമല ∙ നിളയ്ക്കു കുറുകെയുള്ള പാമ്പാടി-ലെക്കിടി തടയണയിലെ വെള്ളം വറ്റിയതു മൂലം 3 ദിവസമായി ജല അതോറിറ്റിയുടെ പാമ്പാടി സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിങ് മുടങ്ങി. കഴിഞ്ഞ വേനലുകളിലൊന്നും തടയണയിലെ വെള്ളം ഇത്രയും വറ്റിയിട്ടില്ല. കുത്താമ്പുള്ളി പദ്ധതിയിൽ നിന്നാണ് കഴിഞ്ഞ 3 ദിവസങ്ങളിലും വെള്ളം
തൃശൂർ ∙ ഫലപ്രവചനവും അടിയൊഴുക്കുകളും കൂടുതൽ സങ്കീർണമാക്കി തൃശൂർ ലോക്സഭാ മണ്ഡലത്തിലെ പോളിങ് ട്രെൻഡ്. 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിങ്ങിൽ 4.96% ഇടിവുണ്ടായെങ്കിലും പോൾ ചെയ്ത വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്ന് ഒടുവിൽ ലഭിച്ച കണക്കു പ്രകാരം 7 നിയോജക മണ്ഡലങ്ങളിലായി 40,613 വോട്ടുകൾ ഇത്തവണ കൂടുതൽ പോൾ ചെയ്തു.
കല്ലേറ്റുംകര ∙ആളൂർ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ വർഷങ്ങളായി സൂക്ഷിക്കുന്നത് റെയിൽവേ സ്റ്റേഷൻ റോഡിന്റെ ഇരുവശത്തും. വളരെ തിരക്കുള്ള റോഡിൽ റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നവരുടെയും സ്ഥിരം യാത്രക്കാരുടെ വാഹനങ്ങളും കസ്റ്റഡി വാഹനങ്ങളും തിരിച്ചറിയാത്തവിധമാണ് നിർത്തിയിട്ടിരിക്കുന്നത്. കാർ,ഓട്ടോറിക്ഷ, ബൈക്ക് എന്നിവയടക്കം 50 ൽ അധികം വാഹനങ്ങളാണ് ഇവിടെ സൂക്ഷിക്കുന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾ വരെ പോളിടെക്നിക് റോഡിലും ബാങ്കിന്റെ മുൻവശത്തുമാണ് നിർത്തിയിടുന്നത്.
മാടക്കത്തറ ∙ ആയുർവേദ ആശുപത്രിക്കു സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ 4 വയസ്സുകാരൻ കിണറ്റിൽ വീണു, രക്ഷിക്കാനിറങ്ങിയ 2 പേർക്കുശാരീരികാസ്വാസ്ഥ്യമുണ്ടായി. തുടർന്ന്, അഗ്നിരക്ഷാസേനയെത്തി മൂന്നുപേരെയും രക്ഷിച്ചു. രാവിലെ 10.15നു പുളിപ്പറമ്പിൽ സന്തോഷിന്റെ(56) വീട്ടിലായിരുന്നു സംഭവം. സന്തോഷിന്റെ
പ്രസംഗമത്സരം തൃശൂർ ∙ സുകുമാർ അഴീക്കോട് സ്മാരക സമിതി മേയ് 12ന് അഖിലകേരള അഴീക്കോട് സ്മാരക പ്രസംഗമത്സരം നടത്തുന്നു. ‘നവഭാരത സൃഷ്ടിക്ക് ജനാധിപത്യ ശുദ്ധീകരണത്തിന്റെ അനിവാര്യത’ എന്നതാണ് 5 മിനിറ്റ് പ്രസംഗത്തിന്റെ വിഷയം. ആർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: 80755 72727, 82813 14141. സ്ത്രീകൾക്ക് യോഗ
അന്നമനട ∙ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് 2 മാസത്തോളമായിട്ടു അന്നമനട സബ് റജിസ്ട്രാർ ഓഫിസ് പഴയ കെട്ടിടത്തിൽ തന്നെ. ഈ കെട്ടിടത്തിലെ സൗകര്യക്കുറവുമൂലമാണ് വി.ആർ.സുനിൽകുമാർ എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമിച്ചത്. തിരഞ്ഞെടുപ്പ് ചട്ടം എത്തുന്നതിനു മുൻപായി
തൃശൂർ ∙ മൈ ക്ലബ് ട്രേഡ്സ് (എംസിടി) എന്ന ആപ്പ് വഴി ജില്ലയിൽ 5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചേറ്റുപുഴ കണ്ണപുരം സ്വദേശിയായ വെള്ളാട്ട് പ്രവീൺ മോഹൻ (46) ആണു പിടിയിലായത്. എംസിടി എന്ന ഓൺലൈൻ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമാണു പ്രവീൺ. വിവിധ ജില്ലകൾ
കൊടകര ∙ദേശീയപാത ഉളുമ്പത്തുകുന്നിൽ നിയന്ത്രണം വിട്ട മിനിട്രക്ക് റോഡിനു കുറുകെ മറിഞ്ഞു. ഇന്നലെ രാവിലെ 11.45 നായിരുന്നു അപകടം. കുന്നംകുളത്തേക്കു പോയ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. മിനി ട്രക്കിന് മുൻപിൽ സഞ്ചരിച്ചിരുന്ന കാർ അപ്രതീക്ഷിതമായി എതിർ വശത്തേക്ക് മാറ്റിയപ്പോൾ ട്രക്ക് നിയന്ത്രണം വിട്ടതാണ് അപകട
ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ ചെറിയ ചടങ്ങും പ്രകൃതിയുമായി ഏറ്റവും അടുത്തു ചേർന്നു നിൽക്കുന്നു. പ്രകൃതി ഉപാസനയാണ് ക്ഷേത്ര പദ്ധതികൾ. ക്ഷേത്രങ്ങളിലെ വിഗ്രഹം കരിങ്കല്ലു കൊണ്ടുള്ള പീഠത്തിൽ ഉറപ്പിക്കുന്നതിനും പരിപോഷണത്തിനുമായി തയാറാക്കുന്ന പാരമ്പര്യ ഔഷധ
തൃശൂർ ∙ ലോക്സഭാ വോട്ടെടുപ്പിൽ തൃശൂർ മണ്ഡലം 72.20% വോട്ടു രേഖപ്പെടുത്തിയെന്നു പ്രാഥമിക കണക്ക് (ഇന്നലെ രാത്രി 8.30 വരെ). വോട്ടെടുപ്പു കേന്ദ്രങ്ങളിൽ നിന്നുള്ള വിവരശേഖരണം പൂർത്തിയാകുമ്പോൾ പോളിങ് ശതമാനത്തിൽ മാറ്റം വന്നേക്കാം. കൂടാതെ വീട്ടിൽ വോട്ടു ചെയ്തവരുടെയും ഉദ്യോഗസ്ഥരുടെ അടക്കമുള്ള തപാൽ
ചാലക്കുടി ∙ നിയോജക മണ്ഡലത്തിൽ വോട്ടിങ് സമാധാനപരമായിരുന്നു. വേനൽച്ചൂടേറ്റു കാത്തുനിന്നാണു ഭൂരിഭാഗം പേരും വോട്ടു ചെയ്തത്. ഗ്രാമീണ മേഖലയിൽ രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ തിരക്കുണ്ടായിരുന്നു. വിജയരാഘവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തുകൾ അതീവ ഗുരുതര പ്രശ്നസാധ്യതാ ബൂത്തുകളായി കണക്കാക്കിയിരുന്നതിനാൽ
കേച്ചേരി∙ ചൂണ്ടൽ പഞ്ചായത്തിലെ പാറന്നൂർ സെന്റ് തോമസ് യുപി സ്കൂളിലെ 42,43 ബൂത്തുകളിൽ വോട്ടെടുപ്പ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.43-ൽ രാത്രി 8.15നും 42-ൽ 7.30നുമാണ് വോട്ടെടുപ്പ് തീർന്നത്. സ്ത്രീകളടക്കമുള്ള വോട്ടർമാരുടെ നീണ്ട നിര രാവിലെ മുതൽ ഇവിടെ ഉണ്ടായിരുന്നു. ചൂണ്ടൽ ഗവ. യുപി സ്കൂളിലും കേച്ചേരി ഗവ.
തൃശൂർ ∙ രാവിലെ തന്നെ എത്തി നിരയിൽ ഇടം പിടിച്ച വോട്ടർമാരെ വലച്ച് പലയിടത്തും യന്ത്രത്തകരാർ. ചിലയിടങ്ങളിൽ പോളിങ് ആരംഭിക്കാൻ വൈകിയെങ്കിൽ ചിലയിടങ്ങളിലാകട്ടെ പോളിങ്ങിനിടയിലാണ് യന്ത്രം പണിമുടക്കിയത്. ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽപെട്ട ചേലക്കര പരക്കാട് അങ്കണവാടിയിലെ ബൂത്തിൽ ആദ്യത്തെ 6 പേർ വോട്ട് ചെയ്ത ശേഷം
കയ്പമംഗലം ∙ തീരദേശത്ത് വോട്ടിങ് സമയം കഴിഞ്ഞിട്ടും ബൂത്തുകൾക്കു മുൻപിൽ വോട്ടർമാരുടെ നീണ്ട നിര. രാവിലെ മുതൽ ബൂത്തുകളിൽ തിരക്കുണ്ടായിരുന്നു. പെരിഞ്ഞനം ഗവ.യുപി സ്കൂളിലെ ബൂത്തിലും എടത്തിരുത്തി അയ്യംപടി പട്ടികജാതി വനിത തൊഴിൽ സംരംഭ കേന്ദ്രത്തിലും കയ്പമംഗലം ആർസിയുപി സ്കൂൾ ബൂത്തിലും മതിലകം കൂളിമുട്ടം
മുല്ലശേരി ∙ വിവാഹപ്പന്തലിൽ നിന്നു കന്നി വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തി തീർഥ ശ്രദ്ധാകേന്ദ്രമായി.പറമ്പൻതളി മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നടുവിൽപുരയ്ക്കൽ രാജീവിന്റെ മകൾ തീർഥയും പൊന്നാനി ആട്ടെപ്പറമ്പിൽ രവിയുടെ മകൻ രോഹിത്തും ഇന്നലെ രാവിലെ ഗുരുവായൂരിലാണ് വിവാഹിതരായത്. കന്നി
കിഴക്കുമുറിയുടെ ലക്ഷദീപം നാളെ തിരുവില്വാമല ∙ പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ചു കിഴക്കുമുറി ദേശം നാളെ വൈകിട്ട് 5.30നു കാവിൽ ലക്ഷദീപ സമർപ്പണം നടത്തും. അങ്ങാടിപ്പുറം വൈഷ്ണവിയുടെ അഷ്ടപദിയുമുണ്ടാകും.
കൊല്ലത്ത് പോളിങ് ഓഫിസർ കണ്ണടയെടുക്കാൻ മറന്നുപോയതാണ് വോട്ടെടുപ്പ് വൈകിച്ചതെങ്കിൽ തൃശൂരിൽ ബൂത്തിലെത്തിയ അണലിയാണ് തടസ്സം സൃഷ്ടിച്ചത്. കൊല്ലം പരവൂർ കോട്ടപ്പുറം എൽപി സ്കൂളിലെ പോളിങ് ഓഫിസർ ആണ് കണ്ണടയില്ലാതെ എത്തിയത്. കാഴ്ച ബുദ്ധിമുട്ട് നേരിട്ടതോടെ ആ ജോലി കൂടി പ്രിസൈഡിങ് ഓഫിസർക്ക് ചെയ്യേണ്ടി വന്നു. വോട്ടർമാർക്ക് ഏറെ നേരം ക്യൂ നിൽക്കേണ്ടി വന്നു.
പെരുമ്പിലാവ് ∙ കടവല്ലൂർ, വേമ്പൻപടവ് എന്നീ പാടശേഖരങ്ങളിൽ ഉണങ്ങി നശിച്ചുപോയ 300 ഏക്കറിൽ നിന്നു സൂക്ഷിച്ചെടുത്ത നെല്ല് എടുക്കാൻ മില്ലുകാർ എത്തി. ഉണക്കം ബാധിച്ചതിനെത്തുടർന്നു ഗുണനിലവാരം കുറഞ്ഞ നെല്ലാണ് എടുക്കാൻ ആളില്ലാതെ പല സ്ഥലങ്ങളിലായി കെട്ടിക്കിടന്നിരുന്നത്. കൃത്യമായി വെള്ളം ലഭിക്കാതിരുന്നതോടെയാണു
കൊരട്ടി ∙ ദേശീയപാതയിൽ ജെടിഎസ് ജംക്ഷൻ വീണ്ടും അപകടപ്പാതയായി. അങ്കമാലി-ചാലക്കുടി പാതയിൽ പിക് അപ് വാൻ മറിഞ്ഞു ഡിവൈഡറിലേക്ക് ഇടിച്ചുകയറി.ഔഷധിയുടെ ആയുർവേദ മരുന്നുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല. ഇന്നലെ അഞ്ചോടെയായിരുന്നു അപകടം.റോഡിന്റെ അപാകതയാണ് അപകടങ്ങൾക്കു പ്രധാന കാരണമെന്നാണു
നെല്ലായി ∙ തീറ്റപ്പുല്ല് കയറ്റിവന്ന ലോറി ദേശീയപാത കൊളത്തൂർ തൂപ്പംകാവ് ക്ഷേത്രത്തിന് സമീപം മറിഞ്ഞ് 3 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ആറിനായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്ന് മൂവാറ്റുപുഴയിലേക്കു പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുല്ലുകെട്ടുകൾ നീക്കി വാഹനങ്ങൾ ഒരു നിരയായി കടത്തിവിട്ട് ഗതാഗത തടസ്സത്തിന് താൽക്കാലിക പരിഹാരമുണ്ടാക്കി. മറിഞ്ഞുകിടന്ന ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും പുല്ലുകെട്ടുകൾ തടസ്സമായി. തുടർന്ന് മണ്ണുമാന്ത്രിയന്ത്രം കൊണ്ടുവന്ന് ലോറിയിൽനിന്ന് പുല്ല് മാറ്റിയാണ് ലോറി ഉയർത്തിയത്.
ആറ്റപ്പാടം ∙ പള്ളിക്കുളം റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. 6 മാസമായി ഇതാണു സ്ഥിതിയെങ്കിലും പരിഹാരമില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. വേനൽ ശക്തിപ്രാപിച്ചു ശുദ്ധജലത്തിനു നാട് നെട്ടോട്ടമോടുമ്പോഴാണു വെള്ളം പാഴാക്കുന്നത്. കഴിഞ്ഞ മാസം റോഡ് നവീകരിച്ചു വശങ്ങളിൽ ടൈൽ വിരിച്ചിരുന്നു. നവീകരിച്ച
ഇന്ന് ∙ ബാങ്ക് അവധി ∙ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യത. കനത്ത ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് .ഉച്ചകഴിഞ്ഞ് തെക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.
അബുദാബി ∙ ഗ്രൂപ്പ് ബുക്കിങ് നടത്തിയും വിമാനങ്ങൾ ചാർട്ടർ ചെയ്തും കേരളത്തിൽ ഇത്തവണ പറന്നിറങ്ങിയത് ഒരുലക്ഷത്തോളം പ്രവാസി വോട്ടുകൾ. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന വടകര, തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലേക്കാണു കൂടുതൽ പേർ എത്തിയത്. ഉയർന്ന വിമാന ടിക്കറ്റ് നിരക്കും യുഎഇയിലെ പ്രളയവും മൂലം അവസാന നിമിഷം ചിലർക്കു യാത്ര റദ്ദാക്കേണ്ടി വന്നു.
തൃശൂർ ∙ യുഎസിൽ നിന്നെത്തിയ വ്ലോഗര് ദമ്പതിമാർക്കു നേരെ തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി. ലോകമാകെ സഞ്ചരിച്ചു യാത്രാവിവരണങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കീനൻ എന്നിവർക്കു നേരെയാണ് അതിക്രമമുണ്ടായത്. യുഎസുകാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കീനനും വിഡിയോ ദൃശ്യങ്ങൾ സഹിതം
തൃശൂർ∙ മൂന്നു കോണുകളിലേക്കും ഒരുപോലെ തൂങ്ങുന്ന ത്രികോണം. കലാശക്കൊട്ടു കഴിയുമ്പോൾ ചരിത്രത്തിലാദ്യമായി തൃശൂർ ത്രികോണത്തിൽ തൂങ്ങിനിൽക്കുന്നു.കെ.മുരളീധരനോ സുരേഷ് ഗോപിക്കോ വി.എസ്.സുനിൽകുമാറിനോ പ്രചാരണത്തിൽ പ്രകടമായ മുൻതൂക്കമില്ല. അടിയൊഴുക്കുകൾ ഉണ്ടാകുമെന്നു മുന്നണികളെല്ലാം പ്രതീക്ഷിക്കുമ്പോഴും വോട്ടർമാർ
പെരുമ്പിലാവ് ∙ പ്രിയപ്പെട്ട സ്ഥാനാർഥിക്കു വോട്ടു ചെയ്യണമെന്ന ഹൃദയത്തിന്റെ ഭാഷയിലുള്ള അഭ്യർഥനയുമായി തലങ്ങും വിലങ്ങും തിരഞ്ഞെടുപ്പു പ്രചാരണ വാഹനങ്ങൾ പായുമ്പോൾ ഇതൊന്നും ബാധിക്കാത്ത 10 കുടുംബങ്ങളുണ്ട് കടവല്ലൂരിൽ. കാരണം, അവർ വോട്ടു ചെയ്യേണ്ട സ്ഥാനാർഥിയുടെ പ്രചാരണ വാഹനങ്ങളൊന്നും അവർ താമസിക്കുന്ന സ്ഥലത്തു
പാവറട്ടി ∙ ആവേശം കൊടുമുടിയിലെത്തിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. വാദ്യമേളങ്ങളും കൊടിതോരണങ്ങളും കാതടപ്പിക്കുന്ന അനൗണസ്മെന്റ് വാഹനങ്ങളുമായി 3 മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ കട്ടൗട്ടുകളും മുഖംമൂടികളുമായി എൽഡിഎഫ് പ്രവർത്തകരാണ് ആദ്യം സെന്ററിൽ
തൃശൂർ ∙ തൃശൂർ പൂരം അട്ടിമറിക്കപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുന്നതിനും വർഷങ്ങളായി പൂരം നടത്തിപ്പിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു പഠനം നടത്താനും പരിഹാരം നിർദേശിക്കാനുമായി ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്ന് വിവിധ സംഘടനാ നേതാക്കൾ അറിയിച്ചു.വിരമിച്ച ജഡ്ജിമാർ, പൊലീസ്,
തൃശൂർ ∙ കോൾമേഖലയിൽ വൻതോതിൽ വിളവിടിഞ്ഞ സാഹചര്യത്തിൽ കാർഷിക സർവകലാശാലയിലെ വിദഗ്ധ സംഘം പുല്ലഴി കോൾപാടത്ത് പരിശോധന നടത്തി. തണ്ടുതുരപ്പൻ, ഇലചുരുട്ടി, കരിച്ചിൽ തുടങ്ങിയ രോഗങ്ങളും കേടുകളും കൃഷിയെ ബാധിച്ചതു വിളവിടിയാൻ പ്രധാന കാരണമായെന്നാണു സംഘത്തിന്റെ പ്രാഥമിക നിഗമനം. കാലാവസ്ഥാമാറ്റവും പ്രതിസന്ധിയായി.
ഇന്ന് ∙അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് 28ന് കൊടകര ∙ സമന്വയ സാംസ്കാരിക സൗഹൃദവേദിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും, മരുന്നുവിതരണവും 28ന് 9ന് കൊടകര ഗവ.എൽപി സ്കൂളിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം
കലാശക്കൊട്ടിൽ ആവേശം; ക്ലൈമാക്സ് സമാധാനപരം കുന്നംകുളം ∙കടുത്ത മത്സരച്ചൂട് പ്രകടമാക്കിയ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ക്ലൈമാക്സ് സമാധാനപരമായിരുന്നു. പട്ടണത്തിൽ ഇന്നലെ യുഡിഎഫ് പ്രവർത്തകർ മാത്രമാണു കലാശക്കൊട്ട് നടത്തിയത്. കെ.രാധാകൃഷ്ണന്റെ പര്യടനം സമാപന ദിവസമായിരുന്ന ചൊവ്വാഴ്ച പട്ടണത്തിൽ എൽഡിഎഫ്
തൃശൂർ ∙ മെഡിക്കൽ കോളജിൽ യുപി സ്വദേശികളായ 2 ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ റാഗിങ്ങിന് ഇരയായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പലിനു സമർപ്പിച്ചു. ഇരുവരും റാഗിങ്ങിന് ഇരകളായതായി അന്വേഷണത്തിൽ വ്യക്തമായി. ആരോപണത്തെ തുടർന്ന് കോളജിൽ നിന്നു പുറത്താക്കിയ 7 സീനിയർ വിദ്യാർഥികളിൽ 3 പേരാണ്
മാന്ദാമംഗലം ∙ ചക്ക തിന്നാനെത്തിയ കാട്ടാനകളിലൊന്ന് ആൾമറയില്ലാത്ത കിണറ്റിൽ വീണു ചരിഞ്ഞു. വെള്ളക്കാരിത്തടം ആനക്കുഴി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ഇന്നലെ പുലർച്ചെ ഒന്നിനു കൊമ്പനാന വീണത്. 22 അടി താഴ്ചയിലുള്ള കിണറ്റിൽ ഓക്സിജന്റെ കുറവും വീതി കുറഞ്ഞ കിണറ്റിൽ പിൻഭാഗം
പുതുക്കാട് ∙ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിൽ ബൈക്ക് റാലി നടത്തി. തലോരിൽ നിന്ന് ആരംഭിച്ച റാലി ആമ്പല്ലൂർ, പുതുക്കാട്, കല്ലൂർ, മാവിൻചുവട്, വരന്തരപ്പിള്ളി, മുപ്ലിയം, കോടാലി, മറ്റത്തൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി പറപ്പൂക്കര പഞ്ചായത്തിലെ
തൃപ്രയാർ ∙ രാജ്യം മുഴുവൻ കോൺഗ്രസിന് അനുകൂലമായ വലിയ രാഷ്ട്രീയ തരംഗം ആഞ്ഞടിക്കുകയാണെന്നും കോൺഗ്രസ് വിജയം സുനിശ്ചിതമാണെന്നും മുനവറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തീരദേശ റോഡ് ഷോ പാലപ്പെട്ടി ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ
Results 1-100 of 10000