ADVERTISEMENT

തൃശൂർ ∙ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ വൈകിട്ട് 5.30നു പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. ഉഷ്ണതരംഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ഉഷ്‌ണതരംഗം നേരിടുന്നതിനു പൊലീസ്, അഗ്നിരക്ഷാസേന, ജില്ലാ മെഡിക്കൽ ഓഫിസ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ് അധികൃതർക്കു നിർദേശം നൽകി. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്കു വരെ നയിക്കാം.

∙ പകൽ സമയം പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
∙ ശരീരത്തിൽ നേരിട്ടു വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും കായിക വിനോദങ്ങളും മറ്റു പ്രവൃത്തികളും പൂർണമായും നിർത്തി വയ്ക്കുക.
∙ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക
∙ ധാരാളം വെള്ളം കുടിക്കുക.

∙ കായികാധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ചും മാത്രം ജോലിയിൽ ഏർപ്പെടുക.
∙ നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയത്ത് പൂർണമായും ഒഴിവാക്കുക.
∙ വൈദ്യുതോപകരണങ്ങൾ നിരന്തര ഉപയോഗം മൂലം ചൂടുപിടിച്ചും വയർ ഉരുകിയും തീപിടിത്തത്തിനു സാധ്യത ഉള്ളതിനാൽ ഉപയോഗ ശേഷം ഓഫ് ചെയ്യുക. 
∙ വീട്ടിലും ഓഫിസിലും തൊഴിലിടത്തിലും വായുസഞ്ചാരം ഉറപ്പാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com