Download Manorama Online App
ഊട്ടി ∙ ഊട്ടിയിലേക്കുള്ള ഇ–പാസിനു നിബന്ധനകൾ ഇല്ലെന്നു ജില്ലാ കലക്ടർ എം. അരുണ അറിയിച്ചു. വരുന്ന വാഹനങ്ങൾക്കെല്ലാം പാസ് ലഭിക്കും. ഓൺലൈൻ റജിസ്ട്രേഷൻ നിർബന്ധമാണ്. ഇതിനു ഫീസ് ഈടാക്കുകയില്ല. ഇ–പാസ് ഉള്ളവർക്കു മാത്രമേ ചെക്പോസ്റ്റുകളിൽ അനുമതി ലഭിക്കുകയുള്ളൂ. എത്ര വാഹനങ്ങൾ വരുന്നുണ്ടെന്നും അതിൽ എത്ര പേർ
പുതുശ്ശേരി ∙ കനത്ത ചൂടിൽ മത്സ്യകർഷകന്റെ കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പുതുശ്ശേരി മറവക്കാട് മുരളീധരന്റെ ഒരേക്കറിലുള്ള കുളത്തിലെ വളർത്തു മീനുകളാണു ചത്തത്. ഒരു ലക്ഷം രൂപയിലേറെ നഷ്ടമുണ്ടായെന്നു കർഷകൻ പറയുന്നു. വർഷങ്ങളായി മത്സ്യകൃഷി ചെയ്യുന്ന ഇദ്ദേഹത്തിന് ആദ്യമാണ് ഇങ്ങനൊരു അനുഭവം. കട്ല,
കുമരനല്ലൂർ ∙ കുമ്പിടി കരുമാംപാടം പാലം അപകടാവസ്ഥയിൽ. പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കുപ്പിക്കഴുത്തുപോലുള്ള പാലമാണ് അപകടാവസ്ഥയിലുള്ളത്. കഴിഞ്ഞമാസം പാലത്തിന്റെ കൈവരികൾ ലോറിയിടിച്ചു തകർന്നിരുന്നു. ലോറി താഴ്ചയിലേക്കു മറിയാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഒട്ടേറെ വാഹനങ്ങൾ പലപ്പോഴായി ഇവിടെ
ഒറ്റപ്പാലം∙ മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ സംവിധാനമെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ്. ഗതാഗത നിയമലംഘനത്തിനു പിഴയടയ്ക്കാൻ എന്ന പേരിൽ മൊബൈൽ ഫോണിലെത്തിയ സന്ദേശത്തിൽ ക്ലിക് ചെയ്ത ഒറ്റപ്പാലം സ്വദേശിക്കു നഷ്ടമായതു 2.13 ലക്ഷം രൂപ.പത്തൊൻപതാം മൈൽ പത്തൂർവളപ്പിൽ മണിദാസനാണു തട്ടിപ്പിനിരയായത്. കർണാടകയിൽ മണിദാസന്റെ ഉടമസ്ഥതയിൽ ടാക്സിയായി സർവീസ് നടത്തുന്ന കാറിന്റെ പേരിൽ പിഴ ചുമത്തിയുള്ള ചലാൻ എന്ന രീതിയിലാണു വ്യാഴാഴ്ച രാത്രി മൊബൈൽ സന്ദേശമെത്തിയത്. മണിദാസന്റെ
ഫുട്ബോൾ ടീം സിലക്ഷൻ പാലക്കാട് ∙ സംസ്ഥാന സബ് ജൂനിയർ ആൺകുട്ടികളുടെ ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്ഷൻ ട്രയൽസ് നാളെ രാവിലെ 6.30നു ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തും 7നു രാവിലെ 6.30നു പാലക്കാട് നൂറണി ഫുട്ബോൾ ടർഫ്
ഊട്ടി ∙ ഊട്ടിയുടെ മണ്ണും മനസും നിറച്ച് ആലിപ്പഴത്തോടുകൂടിയ മഴ പെയ്തു. ഇന്നലെ വൈകിട്ട് 3 മുതൽ ഒരു മണിക്കൂർ നേരം പെയ്തു. ചരിത്രത്തിലാദ്യമായി ഊട്ടിയിലെ താപനില 29.4 ഡിഗ്രിയായി രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. കൊടുംചൂടിൽ നിന്ന് ആശ്വാസമേകി ഇന്നലെ 4 സെന്റിമീറ്റർ മഴയാണ്
പാലക്കാട് ∙ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ രാത്രി 10 മുതൽ 2 വരെയുള്ള സമയത്തു ശുദ്ധജല പമ്പിങ് ഒഴിവാക്കണമെന്ന നിർദേശം അപ്രായോഗിമാണെന്നും ജലവിതരണത്തെ കടുത്ത രീതിയിൽ ബാധിക്കുമെന്നും ജല അതോറിറ്റി അധികൃതർ അറിയിച്ചു. ജില്ലയിലെ ഒട്ടേറെ ശുദ്ധജല പദ്ധതികൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നവയാണ്. ഇതിൽ
വടക്കഞ്ചേരി∙ കണക്കൻതുരുത്തിയിൽ എയർകൂളറിൽനിന്ന് ഷോക്കേറ്റ് 2 വയസ്സുകാരൻ മരിച്ചു. എളനാട് കോലോത്തുപറമ്പിൽ വീട്ടിൽ എൽദോസിന്റെയും ആഷ്ലിയുടെയും മകൻ ഏദെൻ (2) ആണ് മരിച്ചത്. കണക്കൻതുരുത്തിയിൽ അമ്മയുടെ വീട്ടിൽവച്ച് ശനിയാഴ്ച രണ്ടരയോടെ കൂളറിന്റെ വയറിൽ തട്ടി കുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു. ഉടൻ തൃശൂരിലെ
പട്ടാമ്പി ∙ നിളാതീരത്ത് പട്ടാമ്പി ടൗണിൽ മനോഹരമായ നിളയോരം പാർക്ക് ഒരുങ്ങുന്നു. ടൗണിലെ ഭാരതപ്പുഴയുടെ തീരത്തെ കയ്യേറ്റഭൂമി തിരിച്ചുപിടിച്ചാണ് എംഎൽഎ ഫണ്ടിൽ നഗരസഭ പാർക്ക് നിർമാണത്തിന് സ്ഥലം കണ്ടെത്തിയത്. 74 സെന്റാണ് പാർക്കിനായി സ്വകാര്യ വ്യക്തികളിൽ നിന്നടക്കം തിരിച്ചുപിടിച്ചത്. എൽഡിഎഫും, വി ഫോർ
പാലക്കാട് ∙ നീണ്ടുനിൽക്കുന്ന അത്യുഷ്ണവും ഉഷ്ണതരംഗവും മൂലം മനുഷ്യനും മറ്റു ജീവികൾക്കും മാത്രമല്ല, മണ്ണിനും വിളകൾക്കും ചെടികൾക്കും സൂര്യാഘാതമേൽക്കും.നാണ്യവിളകളിൽ ദീർഘകാല ദോഷമുണ്ടാക്കുമെന്നു കാർഷിക വിദഗ്ധർ പറയുന്നു. വിളയുടെ അളവും ഗുണവും വലുപ്പവും കുറയാൻ കാരണമാകും. ചൂട് നീളുന്നതു മണ്ണിലെ ജൈവാംശം
പാലക്കാട് ∙ കനത്ത ചൂടിൽ ജില്ലയിലെ ഡാമുകളിലും ജലാശയങ്ങളിലും മത്സ്യ ഉൽപാദനത്തിൽ വലിയ കുറവ്. ദിനംപ്രതി 1.5 ടൺ മത്സ്യം വരെ ലഭിച്ചിരുന്ന മലമ്പുഴ ഡാമിൽ നിന്ന് ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്കു ലഭിക്കുന്നത് 600 കിലോഗ്രാമിൽ താഴെ മത്സ്യം. മലമ്പുഴ, വാളയാർ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലംഡാം, മീങ്കര, ചുള്ളിയാർ,
കൊഴിഞ്ഞാമ്പാറ ∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചു വച്ച ഗോഡൗണിൽ തീപിടിത്തം. മൂന്നു ടണ്ണിലധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തിനശിച്ചു. ഇന്നലെ രാത്രി ഒൻപതിനാണു സംഭവം. പഞ്ചായത്ത് ഓഫിസിനുസമീപം ഉപയോഗശൂന്യമായി കിടന്നിരുന്ന ഉഴവർചന്ത കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. പഞ്ചായത്തിലെ ഹരിതകർമ
എലപ്പുള്ളി ∙ രാമശ്ശേരിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ വടപാറ ക്വാറിയിൽ രണ്ടാം ദിവസം നടത്തിയ തിരച്ചിലിൽ മറ്റ് അസ്ഥികളോ അവശിഷ്ടങ്ങളോ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ പമ്പ് ചെയ്തു വെള്ളം കുറച്ചാണു തിരച്ചിൽ നടത്തിയത്. തലയോട്ടി പുരുഷന്റേതാണെന്നാണു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. പല്ലുകളുടെ ഘടന
തൊഴിൽ–നൈപുണ്യ പരിശീലനം പാലക്കാട് ∙ ജില്ലയിലെ ഭിന്നശേഷിക്കാർ, അവരെ പരിചരിക്കുന്നവർ, വിധവകൾ, വീട്ടമ്മമാർ എന്നിവർക്കായി ലയൺസ് ക്ലബ് ഓഫ് പാലക്കാടിന്റെ നേതൃത്വത്തിൽ സൗജന്യ നൈപുണ്യ–തൊഴിൽ പരിശീലനം നൽകുന്നു.ആയുർവേദ സോപ്പ് നിർമാണം, പേപ്പർ ക്യാരി ബാഗ്, തുണിസഞ്ചി നിർമാണം, സ്ക്രീൻ പ്രിന്റിങ് എന്നിവയിൽ 8 മുതൽ
പാലക്കാട്∙ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെ.എസ്.ഇ.ബി. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം. രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിലാണ് നിയന്ത്രണം. ഇടവിട്ടായിരിക്കും നിയന്ത്രണം. ഇതുസംബന്ധിച്ച് പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ സർക്കുലർ
പാലക്കാട് ∙ ഉഷ്ണതരംഗത്തിന്റെ വക്കിലുള്ള കോഴിക്കോട്ട് അടക്കം 4 വടക്കൻ ജില്ലകളിൽ വേനൽമഴയുടെ കുറവ് 90 ശതമാനത്തിനു മുകളിൽ. മേയ് പത്തോടെ മഴ പെയ്യുമെന്നാണ് ഇപ്പോഴത്തെ നിഗമനമെങ്കിലും അതു ശക്തമായ ചാറ്റൽമഴയായി കുറയാനുള്ള സാധ്യതയും കാലാവസ്ഥാ വിദഗ്ധർ കാണുന്നു. ചാറ്റൽമഴയിൽ ഒതുങ്ങിയാൽ ഈർപ്പം വർധിച്ച്
എലപ്പുള്ളി ∙ രാമശ്ശേരി വടപാറ ക്വാറിയിൽ ഒരു വർഷം പഴക്കമുള്ള തലയോട്ടി കണ്ടെത്തി. ബാക്കി അസ്ഥികൾ കണ്ടെത്താൻ അഗ്നിരക്ഷാസേനയിലെ സ്കൂബാ ടീം ഇന്നലെ ഉച്ചവരെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നു പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ക്വാറിയിലെ വെള്ളം വറ്റിച്ചു വീണ്ടും തിരച്ചിൽ നടത്തുമെന്നു
ചെർപ്പുളശ്ശേരി ∙ ചളവറ സ്വദേശിയായ യുവാവു ബെംഗളൂരുവിൽ ഷോക്കേറ്റു മരിച്ചു. കയിലിയാട് പഴയ വില്ലേജ് തെക്കറയിൽ വീട്ടിൽ ഇർഫാന്റെ മകൻ ടി.അഷ്റഫ് (20) ആണു മരിച്ചത്. ഹൊസ്കോട്ടയിൽ ബേക്കറി ജീവനക്കാരനായ അഷ്റഫ് മുകളിലെ നിലയിലാണു താമസിച്ചിരുന്നത്.ബുധനാഴ്ച രാത്രി ടെറസിൽ ഉറങ്ങാൻ കിടക്കുന്നതിനിടെ കാൽ വഴുതി താഴേക്ക്
പാലക്കാട് ∙ ഗതാഗത വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ജില്ലയിലെ ഡ്രൈവിങ് സ്കൂൾ ഉടമകളും തൊഴിലാളികളും ടെസ്റ്റ് ബഹിഷ്കരിച്ചു പ്രതിഷേധിച്ചു. ചിറ്റൂർ, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി, മണ്ണാർക്കാട്, ആലത്തൂർ എന്നിവിടങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടന്നില്ല. സംയുക്ത യൂണിയന്റെ നേതൃത്വത്തിൽ
പാലക്കാട് ∙ റെയിൽവേ ടിക്കറ്റ് പരിശോധകർക്ക് മെച്ചപ്പെട്ട വിശ്രമമുറി സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവം പ്രതിഷേധാർഹമാണെന്ന് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. പാലക്കാട് റെയിൽവേ ഡിവിഷനിലെ വിവിധ റെയിൽവേ ട്രേഡ് യൂണിയനുകളുടെ
അപേക്ഷക്ഷണിച്ചു കാഞ്ഞിരപ്പുഴ ∙ പൊറ്റശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള താൽപര്യമുള്ളവർ പത്തിനകം സ്കൂൾ ഓഫിസുമായി ബന്ധപ്പെടണം. 04924 239058. ഡോക്ടർനിയമനം എളമ്പുലാശ്ശേരി∙ കുടുംബാരോഗ്യ കേന്ദ്രത്തിലും കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും
തിരുവനന്തപുരം ∙ പാലക്കാട് ഇന്നലെ ചൂട് 40.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കഴിഞ്ഞ മാസം 15 ദിവസങ്ങളിലും പാലക്കാട് 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയർന്നേക്കും. ആലപ്പുഴയിൽ രാത്രികാല താപനില ഉയരാൻ സാധ്യതയുണ്ട്.
പാലക്കാട് ∙ ബെംഗളൂരു യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് ചളവള സ്വദേശി ഇർഫാന്റെ മകൻ ടി.അഷ്റഫ് (20) ആണ് മരിച്ചത്. ഹൊസ്കോട്ടയിൽ ബേക്കറി ജീവനക്കാരനായ അഷ്റഫ് മുകളിലെ നിലയിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ടെറസിൽ ഉറങ്ങാൻ കിടക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. വൈദ്യുതി ലൈനിൽ തട്ടി
ഊട്ടി ∙ ഊട്ടിയിലേക്കു മേയ് 7 മുതൽ ഇ പാസ് നിർബന്ധമാക്കിയ കോടതി ഉത്തരവിനെതിരെ സമ്മിശ്ര പ്രതികരണങ്ങൾ. നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ഉപയോഗപ്രദമാണ് ഇ പാസ് സംവിധാനമെന്നാണു പൊതുവ വിലയിരുത്തൽ. സമതലങ്ങളിലെ കൊടും ചൂട് കാരണം ഊട്ടിയിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ മണിക്കൂറുകൾ വഴിയിൽ കുടുങ്ങുന്നതു പതിവായതിനാൽ ഇ പാസ് നിലവിൽ വന്നാൽ തിരക്കു നിയന്ത്രിക്കാനാകും എന്ന വിശ്വാസത്തിലാണു ജില്ലാ ഭരണകൂടവും പൊലീസും.
ഒറ്റപ്പാലം∙ പനമണ്ണയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ രണ്ടാം ഘട്ട വിചാരണ നേരിട്ട 5 പേരുടെയും പേരിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നു കോടതി. തടഞ്ഞുനിർത്തി സംഘം ചേർന്നു മർദിച്ചെന്ന വകുപ്പുപ്രകാരം 3 പേരെ ശിക്ഷിച്ച ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി 2 പേരെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചു. പനമണ്ണ
മണ്ണാർക്കാട് (പാലക്കാട്) ∙ യുവാവ് കുഴഞ്ഞു വീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ പി.രമണിയുടെയും (മച്ചാൻ) അംബുജത്തിന്റെയും മകൻ ആർ.ശബരീഷ് (27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന്
കുഴൽമന്ദം ∙ ദേശീയപാത കണ്ണനൂർ ജംക്ഷനു സമീപം നിയന്ത്രണം വിട്ട കാർ പരസ്യ ബോർഡിൽ ഇടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണു മരിച്ചത്. തങ്കമുത്തുവിന്റെ ഭാര്യ സുമതി (51), മകൻ ആകാശ് (20), ബന്ധു സെവ്വന്തി (48) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ആദ്യം
സേലം ∙ യേർക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്നുള്ള യാത്രക്കാരുമായി സേലത്തേക്കുള്ള സ്വകാര്യ ബസ് നിയന്ത്രണം തെറ്റി 200 അടി താഴ്ചയിലേക്കു വീണ് ഒരു കുട്ടി ഉൾപ്പെടെ 6 പേർ മരിച്ചു. 12 പേർക്കു ഗുരുതരമായും 25 പേർക്കു നിസ്സാരമായും പരുക്കേറ്റു. സംഭവസ്ഥലത്തു തന്നെ 4 പേർ മരിച്ചു. 2 പേർ ആശുപത്രിയിലേക്കുള്ള
വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരി പാതയിലെ വടക്കഞ്ചേരി മേൽപാലത്തിന്റെ 4 ഇടങ്ങളില് വീണ്ടും പൊളിച്ചു. നിരന്തരം അറ്റകുറ്റ പ്പണികള്ക്കായി മേൽപാലം അടച്ചിടുമ്പോള് സുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമാകുന്നു. ദേശീയപാത അതോറിറ്റിയുടെ സ്വതന്ത്ര ഏജന്സി പരിശോധന നടത്തി നിര്മാണം സംബന്ധിച്ച വിയോജിപ്പ്
കൂറ്റനാട്∙ ജോലിക്കിടെ ഇടതുകൈ അറ്റുപോയ ചാലിശ്ശേരി ചിറയത്ത് വീട്ടിൽ ഫ്രാൻസിസ് തന്റെ കുറവുകളെ കഴിവുകളാക്കി മാറ്റിയപ്പോൾ അദ്ദേഹം എത്ര കഠിനമായ ജോലിയും ചെയ്തും ജീവിക്കാനുള്ള ആത്മവിശ്വാസത്തിന് ഉടമയായി. കഴിഞ്ഞ 7 വർഷമായി നാളികേരം പൊളിക്കുന്ന തൊഴിൽ ചെയ്താണ് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം
ലക്കിടി ∙ ലക്കിടിപേരൂർ, തിരുവില്വാമല പഞ്ചായത്തുകളിലെ ആയിരക്കണക്കിനു കുടുംബങ്ങൾ ആശ്രയിക്കുന്ന ഭാരതപ്പുഴയിലെ ലക്കിടി തടയണ വറ്റിവരണ്ടു, പുഴ നീർച്ചാലായതോടെ ശുദ്ധജല പദ്ധതികളുടെ പ്രവർത്തനം അവതാളത്തിൽ. 20 ദിവസമായി ലക്കിടിപേരൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലേക്കു ജലനിധി എസ്എൽഇസി (സ്കീം ലവൽ എക്സിക്യൂട്ടീവ്
പാലക്കാട് ∙ താപനില അതിതീവ്രമായി ഉയരുന്ന സാഹചര്യത്തിൽ ചെറിയ ക്ഷീണം പോലും നിസ്സാരമായി കാണരുതെന്ന് പാലക്കാട് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രഫസർ പി.ടി.അശ്വതി പറഞ്ഞു. ചൂടുകുരു, തലകറക്കം, ക്ഷീണം, പേശിവലിവ്, മൂത്ര തടസ്സം, തളർച്ച എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. വീടിനു പുറത്തുവച്ച്
ഒറ്റപ്പാലം∙ ജില്ലയിൽ ആഴ്ചകളായി താപനില 40 ഡിഗ്രിക്കു മുകളിൽ നിൽക്കെ, ഭാരതപ്പുഴയിലെ മീറ്റ്ന തടയണ ചരിത്രത്തിൽ ആദ്യമായി വറ്റി. ഇതോടെ മേഖലയിലെ സമഗ്രശുദ്ധജല വിതരണ പദ്ധതികൾ കടുത്ത പ്രതിസന്ധിയിലായി. നിറഞ്ഞു തുളുമ്പി നിന്നിരുന്ന തടയണയിലെ 2 ഷട്ടറുകൾ കഴിഞ്ഞ മാസം സാമൂഹിക വിരുദ്ധർ തുറന്നുവിട്ടതും പ്രതിസന്ധി
പെരുവെമ്പ് ∙ തണ്ണിശ്ശേരിയിലെ പാടത്തു യുവ കർഷകരായ മൂവർ സംഘം പരീക്ഷിച്ച തണ്ണിമത്തൻ കൃഷി വിജയമായി. തണ്ണിശ്ശേരി തോട്ടിങ്കൽ വീട്ടിൽ ടി.എസ്.നിഷാന്ത്, മണ്ണാർക്കാട് പള്ളിക്കുറുപ്പിൽ സി.ഉമ്മർ, കടമ്പഴിപ്പുഴത്തെ വെട്ടിക്കുഴിയിൽ ജെ.ജോൺസ് എന്നിവർ ചേർന്നാണു പെരുവെമ്പിലെ നിഷാന്തിന്റെ അരയേക്കർ സ്ഥലത്തു തണ്ണിമത്തൻ
പാലക്കാട് ∙ ജവാഹർലാൽ നെഹ്റുവിന്റെ വിശ്വപ്രസിദ്ധമായ കത്തുകൾ ലോകം വായിക്കുമ്പോൾ അവ തരംതിരിച്ചു പ്രസിദ്ധീകരിക്കുന്നതിനു മുൻനിരയിലുണ്ടായിരുന്നു ഇന്നലെ അന്തരിച്ച കൽപാത്തി സ്വദേശി എം.വി.രാജൻ. 14 വർഷത്തോളം ജവാഹർലാൽ നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച രാജനാണ് നെഹ്റുവിന്റെ മരണശേഷം ജവാഹർലാൽ
തിരുനാള് ആഘോഷിച്ചു വടക്കഞ്ചേരി∙ കണച്ചിപ്പരുത വചനഗിരി സെന്റ് ജോർജ് പള്ളിയിൽ വി.ഗീവർഗീസിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാള് ആഘോഷിച്ചു. വികാരി ഫാ.ഹെൽബിൻ മീമ്പള്ളിൽ കൊടിയുയർത്തി. ആഘോഷമായ തിരുനാള് കുർബാന, സന്ദേശം, ലദീഞ്ഞ്, കണച്ചിപ്പരുത കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം, സമാപനാശീർവാദം,
കൊപ്പം ∙ പഞ്ചായത്തിലെ അംഗപരിമിതർക്ക് മതിയായ സൗകര്യങ്ങളോടെ ഒരു ബഡ്സ് സ്കൂൾ വേണമെന്ന ആവശ്യത്തിനു ഇനിയും പരിഹാരമില്ല. സമീപ പഞ്ചായത്തുകളിലെല്ലാം ബഡ്സ് സ്കൂളുകളും സ്വന്തമായി വാഹനങ്ങളും അനുവദിച്ചിട്ടും കൊപ്പം പഞ്ചായത്തിന് അവഗണനയാണ്.73 അംഗപരിമിതർ കൊപ്പം പഞ്ചായത്തിലുണ്ട്. ഇവരിൽ മിക്ക പേരും സാമ്പത്തികമായ
പാലക്കാട്∙ ദേശീയപാത കണ്ണനൂരിൽ നടന്ന കാർ അപകടത്തിൽ ഒരാൾ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടകാരണം.
തിരുവനന്തപുരം ∙ പാലക്കാടിനു പിന്നാലെ തൃശൂർ ജില്ലയിലും ഉഷ്ണതരംഗം. പാലക്കാട് ജില്ലയിൽ അതിതീവ്ര ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. താപനില പതിവിലും 5 ഡിഗ്രി കൂടുമ്പോഴാണ് ഒാറഞ്ച് അലർട്ട് പ്രഖ്യാപിക്കുക.
തിരുവനന്തപുരം∙ പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, കൊല്ലം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതൽ മേയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
കൊപ്പം∙ തൂതപ്പുഴയിൽ കുളിക്കാനെത്തി കാൽവഴുതി വീണു ചികിത്സയിലായിരുന്ന വിദ്യാര്ഥി മരിച്ചു. പട്ടാമ്പി മരുതൂർ പൂഴിക്കുന്നത്ത് അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് നിശാൽ (12) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 12.30ഓടെ തൂതപ്പുഴയുടെ ചുണ്ടമ്പറ്റപൊന്നീരിപ്പാറ കടവില് ആണ് സംഭവം. നാട്ട്യമംഗലം ചുണ്ടമ്പറ്റ
പാലക്കാട് ∙ ഉഷ്ണതരംഗം മൂലമുള്ള അസാധാരണ ചൂടിൽ ജീവിതം ദുസ്സഹമായിരിക്കേ നിലവിലുള്ള അന്തരീക്ഷം ഒരാഴ്ചകൂടി തുടരാൻ സാധ്യത. പാലക്കാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ അടുത്ത മാസവും വേനൽമഴ കാര്യമായി ലഭിക്കാൻ സാധ്യതയില്ലെന്നും കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിക്കുന്നു. തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ വേനൽമഴ
പാലക്കാട് ∙ ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കുള്ള ജലമൊഴുക്കു വൻതോതിൽ കുറഞ്ഞതോടെ പറമ്പിക്കുളത്തു നിന്നു വഗരിയാർ പുഴ (കൈവഴി) വഴി അടിയന്തരമായി ജലമെത്തിച്ചു ശുദ്ധജല പ്രതിസന്ധി പരിഹരിക്കാൻ ശ്രമം. പറമ്പിക്കുളം സിസ്റ്റം അണക്കെട്ടുകളിൽ നിന്ന് ആളിയാർ ഡാമിൽ ജലമെത്തിച്ച് അവിടെ നിന്ന് ആളിയാർപുഴ വഴിയാണു
മണ്ണാർക്കാട്∙ കെടുകാര്യസ്ഥതയിൽ ആനമൂളി ചെറുകിട ജലസേചന പദ്ധതി വരണ്ടുണങ്ങി. ചെക് ഡാമിൽ വെള്ളത്തിനു പകരം കല്ലും മണ്ണും. ഈ പദ്ധതിയുടെ സമീപത്തെ 25 ആദിവാസി കുടുംബങ്ങളാണ് കുടിവെള്ളത്തിനായി കുഴിവെള്ളം ആശ്രയിക്കുന്നത്. കാഞ്ഞിരപ്പുഴ വലതു കനാലിന്റെ മേൽഭാഗത്തുള്ള തെങ്കര മേഖലയിലെ കൃഷിക്ക് ജലസേനത്തിനായാണ്
കാഞ്ഞിരപ്പുഴ ∙ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്ന് റിവർ സ്ലൂയിസ് (താഴെയുള്ള ജലപാത) വഴി തൂതപ്പുഴയിലേക്കു തുറന്നുവിട്ട വെള്ളം ലക്ഷ്യസ്ഥാനത്തെത്തുന്നതു വൈകുന്നു. പുഴയിലെ പുല്ലും കുറ്റിക്കാടുകളും മറ്റു തടസ്സങ്ങളും കാരണം നീരൊഴുക്കു മന്ദഗതിയിലായതാണു കാരണം. ചെക് ഡാമിൽ വെള്ളം
കുമരനല്ലൂർ ∙ കപ്പൂർ, പട്ടിത്തറ, ആനക്കര പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷം. വേനൽ കടുത്തതോടെ വിവിധ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജലം ലഭിക്കാതെയായി. പല സ്ഥലത്തും ഒരാഴ്ചയിലധികമായി ശുദ്ധജലം ലഭിക്കുന്നില്ല.പൊതുവെ വരൾച്ചാ ബാധിത മേഖലയായ കപ്പൂർ പഞ്ചായത്തിലെ പറക്കുളംകുന്ന്,
എടത്തനാട്ടുകര∙ പൊൻപാറ, ഓലപ്പാറ ഭാഗങ്ങളിൽ കടുവയെ കാണുന്നത് പതിവെന്ന് നാട്ടുകാർ. കണ്ടതായി പറയപ്പെടുന്ന വട്ടമല ഭാഗത്ത് വനംവകുപ്പ് ജാഗ്രത ശക്തമാക്കി. ഇന്നലെ ഉച്ചയോടെ തോണിക്കടവൻ കാടിനു സമീപത്തെ വെള്ളക്കുഴിയിൽ നിന്നും വെള്ളം ചെറിയ പൈപ്പുവഴി വഴി വീട്ടിലേക്ക് എത്തിക്കാൻ പോയ സമയത്താണു കുറച്ച് അകലെയായി
പാലക്കാട് ∙ ചുരുങ്ങിയ ദിവസങ്ങളുടെ ഇടവേളയിൽ ജില്ലയിൽ സൂര്യാഘാതമേറ്റു മരിച്ചതു രണ്ടുപേർ. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസ് (65), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ ലക്ഷ്മിയമ്മ (89) എന്നിവരാണു കനത്ത വെയിലിൽ മരിച്ചത്.ഇടയ്ക്ക് ഒരു ഇടവേള ഉണ്ടായതൊഴിച്ചാൽ 2007 മുതൽ പാലക്കാട് ജില്ല സൂര്യാഘാത ഭീഷണിയിലാണ്.
പുതുശ്ശേരി ∙ ദേശീയ പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ് വാനിടിച്ച് വാൻ ഡ്രൈവർക്ക് പരുക്കേറ്റു. മുവാറ്റുപുഴ സ്വദേശി ഷാഫി അലി(35) നാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു 2നു കഞ്ചിക്കോട് യുബി കമ്പനിക്ക് സമീപത്താണ് അപകടം. ഊട്ടിയിൽ നിന്നും മുവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന പിക്കപ് വാനാണ്
പെരിങ്ങോട്ടുകുറിശ്ശി∙ ജനങ്ങളുടെ ആശങ്കയ്ക്കു പരിഹാരമായി ഭാരതപ്പുഴയിലെ ഞാവളം കടവിൽ നിന്ന് പൂർണ തോതിൽ ശുദ്ധജല വിതരണം തുടങ്ങി. ഇപ്രാവശ്യം ഇനി പമ്പിങ് മുടക്കേണ്ടി വരില്ലെന്നാണ് അധികാരികൾ പറയുന്നത്. ആളിയാർ വെള്ളം എത്തിയതോടെ തടയണ നിറഞ്ഞു കവിഞ്ഞു. ഇപ്പോഴും തടയണയിലേക്ക് ഒഴുക്ക് തുടരുന്നുണ്ട്. ഒരു
കാലാവസ്ഥ വടക്കൻ കേരളത്തിൽ മിക്ക പ്രദേശങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴ ലഭിക്കുമെങ്കിലും ചൂട് കുറയില്ല. പാലക്കാട് ഉഷ്ണതരംഗ സ്ഥിതി തുടരും. കൊല്ലം, തൃശൂർ ജില്ലകളിലെ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പും തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ
തിരുവനന്തപുരം∙ വേനൽച്ചൂട് കനത്തതോടെ ചുട്ടുപൊള്ളി സംസ്ഥാനം. സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവപ്പെടുന്നത് അസാധാരണമായ ചൂട്. ഈ സ്ഥിതി ഈ ആഴ്ച കൂടി തുടർന്നേക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കൊല്ലം ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ഇന്നും താപനില
കേരളത്തിലെ അസാധാരണ ചൂടിൽ സൂര്യാഘാത മരണവും. പാലക്കാട്ടും മാഹിയിലും കഴിഞ്ഞ 2 ദിവസത്തിനിടെ 2 പേർ മരിച്ചത് സൂര്യാഘാതം മൂലമാണെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇടുക്കിയിൽ കഴിഞ്ഞ 10നുണ്ടായ മരണവും സൂര്യാഘാതം മൂലമാണെന്നു കണ്ടെത്തിയിരുന്നു. ദക്ഷിണേന്ത്യയിൽ അടുത്ത 5 ദിവസത്തേക്കു കൂടി ഉഷ്ണതരംഗ സാഹചര്യം
കണ്ണൂർ/ പാലക്കാട്∙ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥൻ (53), എല്ലപ്പള്ളി സ്വദേശി ലക്ഷ്മി (90) എന്നിവരാണ് മരിച്ചത്. കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
ആലത്തൂർ∙ കുഴൽക്കിണറുകളിൽ വെള്ളമില്ലാത്തത് മൂലം ആലത്തൂരിൽ ജലക്ഷാമം രൂക്ഷമായി. ഇരുനൂറോളം കുടുംബങ്ങൾ ശുദ്ധജലത്തിന് നെട്ടോട്ടമോടുകയാണ്. ഉയർന്ന പ്രദേശങ്ങളിലാണ് വെള്ളം ലഭിക്കാത്തത്. ഗായത്രിപ്പുഴ എടാംപറമ്പ് ശുദ്ധജല വിതരണ പദ്ധതിക്കു പുറമേ 35 ഓളം കുഴൽക്കിണർ പദ്ധതികൾ കൂടി പ്രവർത്തിപ്പിച്ചാണു ആലത്തൂർ
എന്തായിരുന്നു പാലക്കാടിന്റെ മനസ്സിലിരിപ്പ് ? ആരാകും വിജയി ? മൂന്നു മുന്നണികളും കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചുമെല്ലാം തങ്ങൾക്കു തന്നെയാകും വിജയമെന്ന ആത്മവിശ്വാസത്തിലാണ്. വെറുതേ പറയുന്നതല്ല. എല്ലാവരും ഉറച്ച വിജയപ്രതീക്ഷയിലാണ്. അതിനനുസരിച്ച കണക്കുകളും നിരത്തുന്നു.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും
ഒലവക്കോട് ∙ പൂക്കാരത്തോട്ടത്തിലേയും പരിസര പ്രദേശങ്ങളിലെയും ശുദ്ധജല വിതരണം സുഗമമാക്കാൻ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കും.ഇതിനായി നഗരസഭ 3.93 ലക്ഷം രൂപ അനുവദിച്ചു. വേനൽ കാഠിന്യം പരിഗണിച്ചാണു നടപടി. കാലപ്പഴക്കം ചെന്ന പൈപ്പ് ലൈൻ ഇടയ്ക്കിടെ പൊട്ടി ശുദ്ധജലം മുടങ്ങുന്നതു പതിവായതോടെ ജനം
കോട്ടായി ∙ ആളിയാറിലെ ജലം എത്തിയതോടെ കണ്ണാടിപ്പുഴയിലെയും ഭാരതപ്പുഴിൽ ഞാവളംകടവുവരെയുമുള്ള തടയണകളിൽ ഒഴുക്ക് തുടങ്ങി. ചെക്ക് ഡാമുകൾ ജലസമൃദ്ധമായതോടെ പമ്പിങ് നിർത്തിവച്ച പദ്ധതികളിൽ നിന്നും ശുദ്ധജലവിതരണം പുനരാരംഭിച്ചു.കോട്ടായി മുട്ടിക്കടവിലെയും പെരിങ്ങോട്ടുകുറിശ്ശി ഞാവളംകടവിൽ നിന്നുമുള്ള ശുദ്ധജല വിതരണമാണ്
ഇന്ന് ∙പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും. പകൽ 11നും ഉച്ചയ്ക്ക് 3നും ഇടയിൽ ചൂട് ഉയരാൻ സാധ്യത. ഈ സമയം പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തുകയും മുൻകരുതൽ സ്വീകരിക്കുകയും വേണം. ക്ലാസ് ഇന്ന് പാലക്കാട് ∙ സത്യസായി സേവാ സംഘടനയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പുത്തൂർ സത്യസായി
തിരുവനന്തപുരം ∙ തുടർച്ചയായ രണ്ടാം ദിവസവും പാലക്കാട്ട് ഉഷ്ണതരംഗം. ഇന്നലെ പാലക്കാട്ട് ഉയർന്ന താപനില 41.8 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. സംസ്ഥാനത്ത് ഈ വർഷത്തെ റെക്കോർഡ് ചൂട് ആണിത്. ഈ ദിവസങ്ങളിലെ സാധാരണ താപനിലയെക്കാൾ 5.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ. 1987ലും പാലക്കാട്ട് ഇതേ താപനില രേഖപ്പെടുത്തിയിരുന്നതായി കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. ഇന്നും പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം∙ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഏപ്രിൽ 27, 28 തീയതികളിൽ കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണു അറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട്
ചിറ്റൂർ ∙ ‘വീട്ടിലെ വോട്ട് ’ ചെയ്യാനുള്ള സൗകര്യത്തിൽ നിന്നു പുറത്തായ 90 വയസ്സുകാരി ബൂത്തിലെത്തി ആവേശത്തോടെ വോട്ടു ചെയ്തു. ചിറ്റൂർ കുറ്റിപ്പള്ളം വാക്കിനിചള്ളയിൽ തായു ആണ് ബൂത്ത് നമ്പർ 80ൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്. പ്രായമായതിനെ തുടർന്നുള്ള അസുഖങ്ങൾ കാരണം നടക്കാൻ പോലും വയ്യാത്ത തായു
പട്ടാമ്പി ∙ വിവാഹം കഴിഞ്ഞ് വധുവിനൊപ്പം പോളിങ് ബൂത്തിലെത്തി ഓട്ടോ ഡ്രൈവറായ വരൻ വോട്ട് ചെയ്തു. മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ പട്ടിക്കൽ കുഞ്ഞുണ്ണിയുടെയും കാർത്യായനിയുടെയും മകൻ സുഭാഷ് ( 32) ആണ് വിവാഹശേഷം വധുവുമായെത്തി വോട്ടു ചെയ്തത്. പെരുമ്പിലാവ് കുണ്ടുപറമ്പിൽ വിസ്മയ(24)യുടെയും സുഭാഷിന്റെയും വിവാഹം
തിരുനാൾ പാലക്കാട് ∙ നിത്യസഹായമാതാ ടൗൺ ദൈവാലയത്തിലെ തിരുനാൾ ആഘോഷം ഇന്നു മുതൽ മേയ് 6 വരെ നടക്കും. ഇന്ന് രാവിലെ 7.30ന് കുർബാന, നൊവേന. പാലക്കാട് രൂപത വികാരി ജനറൽ മോൺ. ജീജോ ചാലയ്ക്കൽ കാർമികനാകും. ആൽത്തറമേളം ഇന്ന് ചിറ്റിലഞ്ചേരി∙ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രം വേലയോടനുബന്ധിച്ച് ഇന്ന് ആനപ്പന്തലിൽ ആൽത്തറമേളം
പാലക്കാട്∙ മകൾക്കൊപ്പം കന്നി വോട്ട് ചെയ്ത് അമ്മ. യാക്കര സനാമൻസിൽ ആർ. സലീനയാണ് ഇന്നലെ മകൾ ജി.സനക്കൊപ്പം ആദ്യമായി വോട്ട് ചെയ്തത്.വണ്ടിത്താവളം സ്വദേശിയായ സലീനയും യാക്കര സ്വദേശി ഗുലാം റസൂലും തമ്മിലുള്ള വിവാഹം കഴിഞ്ഞതോടെ ഇവർ യാക്കരയിലാണ് താമസം. എന്നാൽ വോട്ടോഴ്സ് ലിസ്റ്റിൽ പേരു ചേർത്തിരുന്നില്ല. ഈ വർഷം
വാളയാർ ∙ കേരളത്തിൽ നിന്നു പുറപ്പെട്ട് തമിഴ്നാട് വഴി മലയും പുഴയും കടന്ന് വീണ്ടും അവർ കേരളത്തിലെത്തി വോട്ടു ചെയ്തു. തമിഴ്നാടിനോടു ചേർന്നുള്ള വാളയാർ വനമേഖലയ്ക്കു സമീപത്തെ ചാവടിപ്പാറ ആദിവാസി ഊരിലെ 43 വോട്ടർമാരാണു ഇത്തവണയും നടുപ്പതിയിലെത്തി വോട്ടുചെയ്തു മടങ്ങിയത്. വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങൾ
ആലത്തൂർ ∙ ദേശീയപാത സ്വാതി ജംക്ഷനിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, കാറിലുണ്ടായിരുന്ന അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. സിഗ്നൽ തെറ്റിച്ചെത്തിയ ടൂറിസ്റ്റ് ബസ് കാറലിടിച്ചാണ് അപകടം. തൃശൂർ–പാലക്കാട് റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ടു മൂന്നു മണിയോടെയാണു സംഭവം.
പട്ടാമ്പി ∙ നഗരസഭയിലെ കൊടലൂർ പാടത്ത് ജലസേചന സൗകര്യമൊരുക്കാൻ നടപ്പാക്കുന്ന പദ്ധതിയായ തോട് നവീകരണം പുരോഗമിക്കുന്നു. തോടുകളുടെ നവീകരണം മഴക്കാലത്തിനു മുൻപ് പൂർത്തീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പട്ടാമ്പി നഗരസഭ കൃഷി ഭവൻ മുഖേന, പാടശേഖര സമിതി വാർഡ് കൗൺസിലർ സെയ്താലി വടക്കേതിലിന്റെ നേതൃത്വത്തിൽ
മണ്ണാർക്കാട്∙ താലൂക്ക് ആശുപത്രിയിൽ വാർഡിൽ പ്രവേശിക്കുന്നതിനെ ചൊല്ലി സുരക്ഷ ജീവനക്കാരനും രോഗിയുടെ ബന്ധുവും തമ്മിൽ തർക്കവും കയ്യാങ്കളിയും. സംഭവം അറിഞ്ഞെത്തിയ പൊലീസും രോഗിയുടെ ബന്ധുക്കളും തമ്മിലും വാക്കേറ്റമുണ്ടായി. ഇന്നലെ രാവിലെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനിൽ നിന്ന്
പാലക്കാട് ∙ പറമ്പിക്കുളം–ആളിയാർ പദ്ധതിയിൽ നിന്നു നടപ്പു ജലവർഷം ഇതുവരെ ചിറ്റൂർപ്പുഴയിലേക്കു ലഭിച്ചത് 4.99 ടിഎംസി ജലം. കരാർ പ്രകാരം ജൂൺ 30നു മുൻപായി 2.26 ടിഎംസി ജലം കൂടി ലഭിക്കാനുണ്ട്. ഇതുകൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണു കേരളം. പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം ഒരു ജലവർഷത്തിൽ ചിറ്റൂർപ്പുഴയിലേക്ക്
ഇന്ന് ∙ ബാങ്ക് അവധി ∙ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യത. കനത്ത ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് . ∙ ഉച്ചകഴിഞ്ഞ് തെക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.
പാലക്കാട് ∙ നിർത്താൻ ഒട്ടും മനസ്സില്ലായിരുന്നു. അത്രത്തോളം ആവേശമായിരുന്നു, ഉത്സവമായിരുന്നു കലാശക്കൊട്ട്. ആകാശമായിരുന്നു അതിര്. പാട്ട്, കൊട്ട്, വർണക്കടലാസുകൾ, കൊടികൾ... ആവേശത്തിന് നൂറു ശതമാനമായിരുന്നു പോളിങ്. ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിന് ഇന്നലെ കലാശക്കൊട്ടോടെ സമാപനമായി. അതു ജനാധിപത്യത്തിന്റെ
പട്ടാമ്പി ∙ പാലക്കാട് ലോക്സഭാ യുഡിഎഫ് സ്ഥാനാർഥി കഴിഞ്ഞ 5 വർഷം എംപി ആയിരുന്നപ്പോൾ പൂർണമായും ജനപ്രതിനിധി ആയിരുന്നെന്ന് ചലച്ചിത്ര നടൻ രമേഷ് പിഷാരടി. പല നേതാക്കളും തിരഞ്ഞെടുപ്പ് കാലത്തു ജനപ്രതിനിധിയാകുകയും തിരഞ്ഞെടുപ്പു കഴിഞ്ഞാൽ പാർട്ടി പ്രതിനിധിയാകുകയും പാർട്ടിക്കാർക്കു വേണ്ടി മാത്രം പ്രവർത്തിക്കുകയും
മണ്ണാർക്കാട് ∙ ചങ്ങലീരീയിൽ കാട്ടുപന്നിയിടിച്ചു മുച്ചക്ര വാഹനം മറിഞ്ഞു പരുക്കേറ്റ ഭിന്നശേഷിക്കാരനായ യുവാവിന്റെ കാലിൽ ശസ്ത്രക്രിയ നടത്തി. പൊമ്പ്ര കാരക്കാട് പുളിഞ്ചോണി മൊയ്തുവിന്റെ മകൻ ഇബ്രാഹിമിനെ (45) ആണു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. സ്വാധീനക്കുറവുള്ള വലതുകാലിന്റെ തുടയെല്ലിനാണു പൊട്ടൽ. ശരീരത്തിൽ
പാലക്കാട് ∙ കേരളത്തിന്റെ ശക്തമായ ഇടപെടലിനൊടുവിൽ ചിറ്റൂർപ്പുഴയിലേക്കു ലഭ്യമാക്കാനായി പറമ്പിക്കുളം അണക്കെട്ടിൽ നിന്ന് ആളിയാർ ഡാമിലേക്കു ജലം എത്തിച്ചു തുടങ്ങി. പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് ഡാമുകൾ ഉൾക്കൊള്ളുന്ന പറമ്പിക്കുളം സിസ്റ്റം അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 360 ഘനയടി തോതിലാണ് ആളിയാർ
ഇന്ന് ∙ അടുത്ത 3 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കനത്ത ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട്. മധ്യ–തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. അറിയിപ്പ് ഊട്ടറ റെയിൽവേ ഗേറ്റ്
പാലക്കാട് ∙ തീച്ചൂടിലും അടിത്തട്ട് ഇളക്കിമറിച്ചുള്ള 36 ദിവസത്തെ പരസ്യപ്രചാരണം അവസാനിച്ചപ്പോൾ, വിജയം ഉറപ്പിച്ച് ആത്മവിശ്വാസത്തിലാണു മുന്നണികൾ.രണ്ടു ലോക്സഭാമണ്ഡലങ്ങളും മികച്ച ഭൂരിപക്ഷത്തോടെ നിലനിർത്തുമെന്ന് യുഡിഎഫും ഇത്തവണ തിരികെ പിടിക്കുമെന്ന് എൽഡിഎഫും കണക്കു നിരത്തി അവകാശപ്പെടുന്നു.
പാലക്കാട് ∙ വേനൽച്ചൂടിന്റെ കാഠിന്യം അതിജീവിച്ച് ഒന്നര മാസത്തോളം നീണ്ട തിരഞ്ഞെടുപ്പു പരസ്യ പ്രചാരണത്തിന് ഇന്നു സമാപനം. ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നിട്ടും പ്രചാരണത്തിന്റെ ആവേശം ഒട്ടും കുറയാതിരിക്കാൻ മുന്നണികൾ മത്സരിച്ചു. വിവാദങ്ങളില്ലാതെ ശാന്തമായ പ്രചാരണമായിരുന്നു പാലക്കാടും ആലത്തൂരും. പരസ്പരം
മണ്ണാർക്കാട് ∙ തെങ്കര വെള്ളാരംകുന്നിൽ ആക്രി ഗോഡൗണിൽ വൻ അഗ്നിബാധ. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണു സംഭവം. ആളപായമില്ല. സമീപത്തെ കെട്ടിടങ്ങളിലേക്കു തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിബാധയറിഞ്ഞ് മണ്ണാർക്കാട്, കോങ്ങാട്, പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എത്തി ആറു മണിക്കൂർ
കൊപ്പം ∙ ഇനിയൊരു ജീവൻ പിടഞ്ഞു വീഴുന്നതു കാണാന് വയ്യ. പുലാശ്ശേരി വളവിലെയും ഇറക്കത്തിലെയും അപകട മരണങ്ങള്ക്ക് അറുതി വരുത്താന് കനിയണം. പരാതികള് ഏറെ നല്കിയിട്ടും നടപടികള് സ്വീകരിക്കാതെ കണ്ണടയ്ക്കുന്ന അധികൃതരോടു പുലാശ്ശേരി നിവാസികളുടെതാണ് ഈ അപേക്ഷ.കൊപ്പം - വളാഞ്ചേരി പാതയില് പുലാശ്ശേരി എഎംഎല്പി
പാലക്കാട് ∙ ലോക്സഭാ മണ്ഡലത്തിൽ ആകെയുള്ള 13,98,143 വോട്ടർമാരിൽ 3,26,151 എണ്ണം ഇരട്ടിപ്പോ വ്യാജ വോട്ടർമാരോ ആണെന്നും ഇതു തിരഞ്ഞെടുപ്പു ഫലം അട്ടിമറിച്ച് സിപിഎമ്മിന് അനുകൂലമാക്കാനുള്ള ഗൂഢാലോചനയാണെന്നും ബിജെപി ആരോപിച്ചു.ഇരട്ട, വ്യാജ വോട്ടർമാരെ പട്ടികയിൽ നിന്നു നീക്കി തിരഞ്ഞെടുപ്പിൽ നിന്നു വിലക്കണമെന്നു
ഇന്ന് യെലോ അലർട്ട്:: വൈകിട്ട് 6 മുതൽ 26നു വൈകിട്ട് 6 വരെ മദ്യശാലകൾ പ്രവർത്തിക്കില്ല. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ കനത്ത ചൂടിന്റെ യെലോ അലർട്ട്.
പാലക്കാട്∙ പാലക്കാട് കുത്തനൂരിൽ സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് (65) മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. വീടിന് സമീപത്ത് മരിച്ചനിലയിൽ ഹരിദാസനെ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റിരുന്നു. സൂര്യാഘാതമേറ്റാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്
ഒറ്റപ്പാലം ∙ തിരക്കുപിടിച്ച ജോലിക്കിടയിൽ സ്ഥിരമായി വായനയ്ക്ക് എങ്ങനെ സമയം കണ്ടെത്തുന്നു എന്ന ചോദ്യത്തിനു സുധീഷ് ചിരിച്ചുകൊണ്ടു മറുപടി പറയും... ‘ആ തിരക്കാണു വായനയുടെ ലോകത്ത് എന്റെ കരുത്ത്.’ സമയം പരിമിതമാണെന്ന തിരിച്ചറിവുള്ളതുകൊണ്ടാണു ദിവസവും ശരാശരി 2 മണിക്കൂർ വായനയ്ക്കു വിനിയോഗിക്കാൻ
പുതുശ്ശേരി ∙ കൽമണ്ഡപത്തു സർവീസ് സ്റ്റേഷനിൽ നിർത്തിയിട്ട കാർ മോഷ്ടിച്ച കേസിൽ സംസ്ഥാനാന്തര വാഹന മോഷ്ടാവിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എടത്വ തലവാടി പുത്തൻപറമ്പിൽ വിനോദ് മാത്യുവിനെയാണ് (45) ഷൊർണൂരിൽ സമാന കേസിൽ അറസ്റ്റിലായി ഒറ്റപ്പാലം സബ്ജയിലിൽ റിമാൻഡിൽ കഴിയവേ കസബ പൊലീസ് കസ്റ്റഡിയിൽ വാങ്ങി
ചിറ്റൂർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്തെ നിയമങ്ങൾ എല്ലാം തൊഴിലാളി വിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ചിറ്റൂരിൽ സംയുക്ത തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തു വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ നിശ്ശബ്ദ തരംഗം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ 400 സീറ്റ്
പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നോട്ടുവയ്ക്കുന്നതു വികസന അജൻഡയെന്നു പാലക്കാട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി സി.കൃഷ്ണകുമാർ പറഞ്ഞു. റെയിൽവേ കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലം ഉൾപ്പെടെ ഉപയോഗപ്പെടുത്തി ഐടി പാർക്കുകൾ, കേന്ദ്രം പ്രഖ്യാപിച്ച ബെംഗളൂരു–കൊച്ചി വ്യാവസായിക ഇടനാഴിയും മേക്ക് ഇൻ
പാലക്കാട്∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി.അൻവർ എംഎൽഎ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നാണ് അൻവർ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്ക്കാര് ഇതുവരെ ജയിലില് ആക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുല് ഗാന്ധിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അന്വര്.
അപേക്ഷ ക്ഷണിച്ചു: പട്ടാമ്പി ∙ഗവ. സംസ്കൃത കോളജ് സംസ്കൃത വിഭാഗം ഗവേഷണ കേന്ദ്രത്തിലെ എനി ടൈം കാറ്റഗറിയിൽ (ജെആർഎഫ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാളെ വരെ അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. 0466-2212223. അധ്യാപക ഒഴിവ് കുമരനല്ലൂർ ∙ പറക്കുളം എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കോമേഴ്സ്,
കൂറ്റനാട്∙ നാഗലശ്ശേരി പഞ്ചായത്തിൽ തിരുമിറ്റക്കോട് പഞ്ചായത്ത് അതിർത്തിയിൽ ചാത്തന്നൂർ ചേമ്പ്ര എസ്റ്റേറ്റിലെ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ വീണ്ടും പ്രക്ഷോഭം തുടങ്ങി. അനധികൃതമായി കരിങ്കൽ ക്വാറി നടത്തുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക, ഭൂപരിഷ്കരണ നിയമത്തിലെ സെഷൻ 81
വാൽപാറ ∙ തോട്ടം തൊഴിലാളിക്കു കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. വാൽപാറയ്ക്കു സമീപം അണലി എസ്റ്റേറ്റിലെ നാലാം നമ്പർ ഫീൽഡിൽ ജോലി ചെയ്തുകൊണ്ടിരുന്ന രവി എന്ന സെൽവരത്നത്തിന (60 )യാണ് കാട്ടുപോത്ത് ആക്രമിച്ചത്. ദേഹമാസകലം ഗുരുതരമായ പരുക്കുകളേറ്റ ഇയാളെ വാൽപാറയിലെ സർക്കാർ ആശുപത്രിയിൽ
പാലക്കാട്∙ മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ അഗ്നിബാധ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.മണ്ണാർക്കാട് അഗനിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്ന് യൂണിറ്റ് സംഭവ സ്ഥലത്ത് എത്തി തീ അണച്ചു. തീ പിടുത്ത കാരണം വ്യക്തമല്ല. തീപിടുത്തം നടന്ന സമയത്ത് മാർക്കറ്റിൽ ആരുമുണ്ടായിരുന്നില്ല. ഇത് വൻ
ഊട്ടി ∙ മുതുമല കടുവാ സങ്കേതത്തിന് സമീപമുള്ള ബന്ദിപ്പൂർ വനമേഖലയിലെ പാതയോരത്ത് കടുവ ആക്രമിച്ച കുട്ടിയാനയുടെ സമീപത്ത് നിന്നു മാറാതെ അമ്മയാന ഏറെ നേരം നിന്നത് സങ്കടക്കാഴ്ചയായി. കടുവയുടെ ആക്രമണത്തിൽ നിന്നു കുട്ടിയാനയെ അമ്മയാന രക്ഷിച്ചെങ്കിലും വീണു പോയി. അനക്കമില്ലാതെ കിടക്കുന്ന കുട്ടിയെ ഉണർത്താനായി
പാലക്കാട് ∙ തീവ്രമായ ചൂടു കണക്കിലെടുത്ത് യാത്രക്കാർക്കു കൂടുതൽ ശുദ്ധജലം ലഭ്യമാക്കാൻ ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിൽ 63 വാട്ടർ കൂളറുകൾ കൂടി സ്ഥാപിക്കും. സ്റ്റേഷനുകളുടെ വലുപ്പവും യാത്രക്കാരുടെ എണ്ണവും അനുസരിച്ച് പാലക്കാട് ജംക്ഷൻ, ഷൊർണൂർ ജംക്ഷൻ, കോഴിക്കോട്, വടകര, തലശ്ശേരി കണ്ണൂർ, കാഞ്ഞങ്ങാട്,
അഗളി∙അട്ടപ്പാടിയിലെ പുഴ നിറയെ വേനൽ ചൂടിൽ കുളിര് തേടിയെത്തുന്ന സഞ്ചാരികൾ നിറഞ്ഞതോടെ ശുദ്ധജല സ്രോതസ്സുകൾ മലിനമാകുന്നുവെന്ന പരാതികളേറെയായി. വേനൽ കടുത്തതോടെ നീരൊഴുക്ക് വറ്റിയ പ്രധാന ജലസ്രോതസ്സുകളായ ഭവാനി,ശിരുവാണി പുഴകളിലെ ശേഷിക്കുന്ന വെള്ളത്തിൽ നീരാടാനാണ് അതിർത്തി കടന്നുള്ള സഞ്ചാരികളുടെ വരവ്.
കൂറ്റനാട് ∙ തിരുമിറ്റക്കോട് പഞ്ചായത്തിൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വിവിധ വാർഡുകളിൽ ആഴ്ചകളായി നീക്കം ചെയ്യാതെ കിടക്കുന്നതു പരിസരവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. ഇതോടെ കനത്ത ചൂടിനെ പോലും വകവയ്ക്കാതെ എല്ലായിടത്തും പോയി മാലിന്യം
പട്ടാമ്പി ∙ ഞാൻ മത്സരിക്കുന്ന വിവരം അറിയാമല്ലോ? സഹായിക്കണം. വി.െക. ശ്രീകണ്ഠൻ വി.ഫോർ പട്ടാമ്പി മുന്നണി നേതാവ് ടി.പി. ഷാജിയോട്. ഓ നോക്കാം എന്ന് ഷാജിയുടെ മറുപടി. പാലക്കാട് ലോക്സഭാ യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠനാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പട്ടാമ്പി നഗരസഭ ഉപാധ്യക്ഷൻ ടി.പി.ഷാജിയെ കണ്ടത്.
ഒറ്റപ്പാലം∙ അമ്പലപ്പാറ ചന്തപ്പുരയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർച്ചാഭീഷണിയിൽ. ചുമട്ടുതൊഴിലാളി യൂണിയൻ ഓഫിസിനു സമീപത്തെ 4 പതിറ്റാണ്ടിലേറെ പഴക്കമുള്ള കാത്തിരിപ്പുകേന്ദ്രമാണ് നാശോന്മുഖമാകുന്നത്. ഒറ്റപ്പാലം അമ്പലപ്പാറ പ്രധാന പാതയോരത്തു പൊതുമരാമത്തു വകുപ്പിനു കീഴിലെ സ്ഥലത്താണ് കാത്തിരിപ്പ് കേന്ദ്രം.
പാലക്കാട് ∙ കാത്തുകാത്തിരുന്ന തിരഞ്ഞെടുപ്പ് ഇങ്ങെത്തി. ഇന്നേക്ക് അഞ്ചാം നാൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താൻ ജനം പോളിങ് ബൂത്തിലെത്തും. ഇന്ന്, നാളെ, മറ്റന്നാൾ... വീറുറ്റ പൊരിഞ്ഞ പ്രചാരണത്തിന് ഇനി ആകെ മൂന്നു ദിവസമാണുള്ളത്. അതു കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണം മാത്രം.
തൃത്താലയിൽ യുഡിഎഫ് പൊതുയോഗം ഇന്ന് തൃത്താല ∙ പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നു തൃത്താലയിൽ യുഡിഎഫ് പൊതുയോഗം നടത്തും. രാത്രി 7 നു നടത്തുന്ന പരിപാടിയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ
Results 1-100 of 10000