ADVERTISEMENT

ഒറ്റപ്പാലം∙ മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ സംവിധാനമെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ്. ഗതാഗത നിയമലംഘനത്തിനു പിഴയടയ്ക്കാൻ എന്ന പേരിൽ മൊബൈൽ ഫോണിലെത്തിയ സന്ദേശത്തിൽ ക്ലിക് ചെയ്ത ഒറ്റപ്പാലം സ്വദേശിക്കു നഷ്ടമായതു 2.13 ലക്ഷം രൂപ.പത്തൊൻപതാം മൈൽ പത്തൂർവളപ്പിൽ മണിദാസനാണു തട്ടിപ്പിനിരയായത്. കർണാടകയിൽ മണിദാസന്റെ ഉടമസ്ഥതയിൽ ടാക്‌സിയായി സർവീസ് നടത്തുന്ന കാറിന്റെ പേരിൽ പിഴ ചുമത്തിയുള്ള ചലാൻ എന്ന രീതിയിലാണു വ്യാഴാഴ്ച രാത്രി മൊബൈൽ സന്ദേശമെത്തിയത്. മണിദാസന്റെ വാട്‌സാപ്പിലേക്കു പരിവാഹന്റെ വ്യാജ ലോഗോയും പേരും ഉപയോഗിച്ചായിരുന്നു സന്ദേശം.

വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറും ചലാൻ നമ്പറും ചൂണ്ടിക്കാട്ടിയാണു സന്ദേശമെത്തിയത്. വിശദാംശങ്ങളറിയാൻ എന്ന നിലയിൽ വെബ്സൈറ്റിന്റെയും ആപ്പിന്റെയും ലിങ്കുകളും ഉണ്ടായിരുന്നു. സൈറ്റിൽ കയറിയതോടെ മൊബൈൽ സ്‌ക്രീൻ മിന്നിമാഞ്ഞു. പിന്നീടു പ്രതികരണമുണ്ടായില്ല. രാത്രി പരിശോധിച്ചപ്പോഴാണ് ഒടിപി ഉൾപ്പെട്ട സന്ദേശങ്ങൾ കണ്ടത്. പിന്നീടു പരിശോധിച്ചപ്പോൾ 3 ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പല ഘട്ടങ്ങളായി 2.13 ലക്ഷം രൂപ നഷ്ടമായതായി തിരിച്ചറിഞ്ഞു. ഫോൺ ഹാക്ക് ചെയ്താണ് അക്കൗണ്ട് വിവരങ്ങളെടുത്തു പണം തട്ടിയതെന്നു കരുതുന്നു. ഇന്ത്യൻ നമ്പറിൽ നിന്നു തന്നെയാണു സന്ദേശം എത്തിയത്. മണിദാസൻ പൊലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com