Download Manorama Online App
കോഴിക്കോട് ∙ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിയോ സദാനന്ദന് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഞായറാഴ്ച
തലശ്ശേരി∙ മാഹി ബൈപാസിൽ അഴിയൂർ പാത്തിക്കൽ പാലത്തിൽ നിന്നും 2 പെൺകുട്ടികൾ മാഹി പുഴയിൽ ചാടി. പ്രദേശവാസികൾ ഇവരെ രക്ഷിച്ച് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ∙ പുതിയതായി സർവീസ് ആരംഭിച്ച കോഴിക്കോട്– ബെംഗളൂരു നവകേരള ബസിന്റെ സമയക്രമം യാത്രക്കാർക്കു സൗകര്യപ്രദമല്ലെന്നു വിലയിരുത്തൽ. രാവിലെ നാലിനാണു ബസ് കോഴിക്കോട്ടുനിന്ന് യാത്ര ആരംഭിക്കുന്നത്. നഗരത്തിനടുത്തുള്ളവർക്കുപോലും ഇതിനായി മൂന്നുമണിക്ക് തയാറെടുക്കേണ്ടി വരും. കോഴിക്കോട് ജില്ലയുടെ മറ്റു
കോഴിക്കോട് ∙ കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ടിനെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6
ദുബായ് ∙ 14 ദിവസമായി ദുബായിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തൃശൂർ സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹം വിട്ടുനൽകി. മൃതദേഹം
കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ്
ഇടുക്കി∙ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കൾ. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരിയും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രനെ സന്ദർശിച്ചത്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, ഉച്ചയ്ക്കു ശേഷമാണ് ഇരുവരും
തിരുവനന്തപുരം ∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ,
തൃശൂർ∙ ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. 60 ഓളം നാടകങ്ങള്‍ക്കും 10 സിനിമകൾക്കും ഗാനം രചിച്ചിട്ടുണ്ട്. 1958ൽ തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനത്തിൽ കെ.എസ്.ജോർജും സുലോചനയും ആലപിച്ച ‘രക്തത്തിരകൾ നീന്തിവരും’ എന്ന ഗാനമാണ് ആദ്യമായി എഴുതിയത്. സംസ്കാരം തിങ്കളാഴ്ച
കോഴിക്കോട്∙ നവകേരള ബസിന്റെ ആദ്യദിവസത്തെ ട്രിപ്പ് വിജയം. മുഴുവൻ സീറ്റിൽ ആളുകളെയുമാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ബസ് ബെംഗളൂരുവിലെത്തിയത്. രാവിലെ നാലു മണിക്കാണ് കോഴിക്കോടുനിന്നു പുറപ്പെടേണ്ടിയിരുന്നതെങ്കിലും യാത്ര തുടങ്ങിയപ്പോൾ നാലരയായി. ഇതിനിടെ മുൻപിലെ ലിഫ്റ്റുള്ള ഡോർ തുറന്നു പോയത് അടയ്ക്കാൻ
കൊച്ചി∙ ഹോസ്റ്റലിന്റെ ശുചിമുറിയിൽ കൊല്ലം സ്വദേശിയായ യുവതി പ്രസവിച്ചു. ഞായർ രാവിലെ ഓൾഡ് മാർക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയെയും കുഞ്ഞിനെയും പൊലീസെത്തി എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണു യുവതി.
പയ്യന്നൂർ∙ മാതമംഗലം കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അനില (36) എന്നയാളുടെ മൃതദേഹമാണു കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയതിന്റെ പിറ്റേദിവസമാണ് അനിലയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് സുദർശൻ പ്രസാദിനെ 22 കിലോമീറ്റര്‍ അകലെ കുറ്റൂർ ഇരൂളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
കോഴിക്കോട്∙ നവകേരള ബസ് ആദ്യ സർവീസ് തുടങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുന്ന സ്ഥലത്തെ കസേരയിൽ ഇരുന്നത് കെഎസ്യുക്കാരൻ. കോഴിക്കോട് ദേവഗിരി കോളജിലെ മുൻ കെഎസ്യു റെപ്രസെന്റേറ്റീവും കർണാടക ദാവൻകരിയിൽ കാൻസർ ആശുപത്രിയിൽ ആർഎസ്ഒയും (റേഡിയോളജിക്കൽ സേഫ്റ്റി ഓഫിസർ) ആയ അജിൻ ഷാജി വർഗീസാണ് ആ കസേരയിൽ
പത്തനംതിട്ട ∙ കേരളം കടന്നുപോകുന്നത് കഴിഞ്ഞ 33 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ ചൂടു കാലത്തിലൂടെ. സംസ്ഥാനത്തെ താപനിലയുടെ കണക്കുകൾ യഥാക്രമം 95 പേർസന്റൈലിനും 98 പേർസന്റൈലിനും മുകളിലാണെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. ഒരു പ്രദേശത്ത് മുപ്പതോ നാൽപ്പതോ വർഷത്തിനിടെ ഏതാനും ദിവസങ്ങളിൽ മാത്രം
കൊച്ചി∙ കടുത്ത നിയന്ത്രണങ്ങളും കാര്യക്ഷമമായ വൈദ്യുതി ഉപയോഗവും ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം എല്ലാ പരിധിയും കവിഞ്ഞുപോയേക്കുമെന്നു കണക്കുകൾ. സംസ്ഥാനത്തിന് അടുത്ത 6–7 വര്‍ഷത്തിനുശേഷം വേണ്ടിവരുമെന്നു കണക്കാക്കിയിട്ടുള്ള വൈദ്യുതി ഉപഭോഗം ഇപ്പോൾ തന്നെ പിന്നിട്ടു കഴിഞ്ഞു എന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം.
തൃശൂർ ∙ മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപറേഷന്റെ ആദ്യ മേയറുമായിരുന്ന ജോസ് കാട്ടുക്കാരൻ (92) അന്തരിച്ചു. നഗരത്തിനു സമീപമുള്ള അരണാട്ടുകരയിലെ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. രാവിലെ 10 മുതൽ പൊതുദർശനം തുടങ്ങി. തിങ്കളാഴ്ച ഡിസിസി ഓഫിസിലും തൃശൂർ കോർപറേഷനിലും പൊതുദർശനം. തുടർന്നു സംസ്കാരം അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ.
തൃശൂർ∙ മേളം ആചാര്യൻ കേളത്ത് അരവിന്ദാക്ഷ മാരാർ (83) അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ ഭാഗമായിരുന്നു. സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പത്തനംതിട്ട∙ കുഴിക്കാലയില് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ പതിനേഴുകാരന് മരിച്ചു. കോഴഞ്ചേരി കാരം വേലിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം. ബൈക്കില്‍നിന്നു തെറിച്ചുവീണു തലയ്ക്കു പരുക്കേറ്റ നെല്ലിക്കാല പ്ലാങ്കുട്ടത്തിൽ മുരുപ്പേൽ സുധീഷാണ്(17) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി ചേട്ട
കാസർകോട്∙ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ എസ്ഐ ചികിത്സയ്ക്കിടെ മരിച്ചു. സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും കോളിച്ചാൽ സ്വദേശിയുമായ കെ.വിജയൻ(49) ആണ് ശനിയാഴ്ച വൈകിട്ട് കൊച്ചി അമൃത ആശുപത്രിയിൽവച്ച് മരിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം
തിരുവനന്തപുരം∙ നടുറോഡിൽവച്ച് മേയർ ആര്യ രാജേന്ദ്രനുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പൊലീസ് റിപ്പോർട്ട്. മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോൺവിളിയെക്കുറിച്ച് പൊലീസ് കെഎസ്ആർടിസിക്ക് റിപ്പോർട്ട് നൽകും.
പാലാ ∙ ബസ് സ്റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെ കല്ലിൽ തട്ടി സ്വകാര്യ ബസിനടിയിലേക്കു വീണ മേവട കുളത്തിനാൽ വിനോദ് (56) മരിച്ചു. ടൗൺ ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ബസ് സ്റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്റെ നാലു വശത്തും ഓരോ കല്ല് ഉയർന്നുനിൽക്കുന്നുണ്ട്. ഇൗ കല്ലിൽ തട്ടി തെറിച്ചു വീണ
കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. കോഴിക്കോടുനിന്നു ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് പുലർച്ചെ നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി.
തിരുവനന്തപുരം ∙ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ കെ.എം.സച്ചിൻദേവ് എംഎൽഎ, ഭാര്യയും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രൻ എന്നിവർക്കെതിരെ കോടതിയുടെ നിർദേശപ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു. സച്ചിൻദേവ് എംഎൽഎ ഒന്നാം പ്രതിയും ആര്യ രാജേന്ദ്രൻ രണ്ടാം പ്രതിയും കണ്ടാലറിയാവുന്ന മറ്റ് 3 പേർ മറ്റുപ്രതികളുമായി 5 പേർക്കെതിരെയാണ് കേസ്.
കൊച്ചി∙ പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്. കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭിണിയായത് എന്ന സംശയത്തെ തുടർന്നാണിത്. നിലവിൽ ആർക്കുമെതിരെ യുവതി മൊഴി നൽകിയിട്ടില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ ആരുടെയെങ്കിലും പേരു വെളിപ്പെടുത്തിയാൽ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കാം എന്നതു മുന്നിൽക്കണ്ടാണു പൊലീസിന്റെ നടപടി. വെള്ളിയാഴ്ച രാവിലെയാണു യുവതി കുഞ്ഞിനെ സ്വന്തം ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്നു താഴേക്കു വലിച്ചെറിഞ്ഞത്.
തിരുവനന്തപുരം ∙ കേരളത്തിൽ 20 സീറ്റിലും ജയിക്കുമെന്നും അതു പക്ഷേ സംഘടനാപരമായ മികവുകൊണ്ടല്ലെന്നും തിരഞ്ഞെടുപ്പ് അവലോകനത്തിനു ചേർന്ന കോൺഗ്രസ് നേതൃയോഗത്തിൽ നേതാക്കൾ. കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾക്ക് എതിരെയുള്ള ജനവികാരം യുഡിഎഫിന് അനുകൂലമായിട്ടുണ്ട്.
തിരുവനന്തപുരം ∙ വൈദ്യുതി ഉപയോഗം തുടർച്ചയായി റെക്കോർഡ് തിരുത്തുന്നതിനിടെ വെള്ളിയാഴ്ച പുറത്തുനിന്ന് 9.31949 കോടി യൂണിറ്റ് വൈദ്യുതി വാങ്ങി. വില കൂടിയ വൈദ്യുതി വാങ്ങുന്നത് ബോർഡിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ട്. കുടിശികയുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഫ്യൂസ് ഊരാനാണ് തീരുമാനം. ജല അതോറിറ്റിയുടെ പമ്പ് ഹൗസുകൾക്കു മാത്രമേ അൽപമെങ്കിലും ഇളവുണ്ടാകൂ.
കാൽനൂറ്റാണ്ടു പൂർത്തിയാക്കിയ ‘ഹൃദയപൂർവം’ സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി വീണ്ടുമെത്തുന്നു. പരിശോധനാ ക്യാംപ് 25നും 26നും കൊല്ലം മലയാള മനോരമ അങ്കണത്തിൽ നടക്കും. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നുള്ള പദ്ധതിയുടെ ഇക്കൊല്ലത്തെ ആദ്യ ക്യാംപാണിത്. വാർഷിക വരുമാനം 60,000 രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ 60 വയസ്സിൽ താഴെയുള്ളവർ ഈ മാസം 20ന് അകം റജിസ്റ്റർ ചെയ്യണം.
ഗാന്ധിനഗർ (കോട്ടയം) ∙ ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാൽ കഴുത്തിലെ ഞരമ്പ് പൊട്ടുമെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കാട്ടി സമൂഹമാധ്യമത്തിൽ കോട്ടയം മെഡിക്കൽ കോളജിന്റെ പേരിൽ വ്യാജ ശബ്ദസന്ദേശം. സമൂഹത്തെ ഭീതിപ്പെടുത്തുന്ന തരത്തിൽ ഒരു സ്ത്രീയുടെ ശബ്ദമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ രണ്ടു വീതം ക്ലച്ചും ബ്രേക്കും ഉൾപ്പെടുന്ന ഇരട്ട നിയന്ത്രണ സംവിധാനം അനുവദിക്കില്ലെന്നു ഗതാഗത കമ്മിഷണറുടെ ഉത്തരവ്. പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതിയിലെ അപാകതകൾ നീക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂളുകൾ നടത്തുന്ന സമരത്തെ തുടർന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് നിർദേശം. 3 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയെ ഉൾപ്പെടെ ബാധിക്കുന്ന നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.
ചങ്ങനാശേരി ∙ ഇന്ത്യൻ സമുദ്രമത്സ്യസമ്പത്തിലേക്കു രണ്ടിനം മീനുകളെ കണ്ടെത്തിയതായി ചങ്ങനാശേരി സ്വദേശി ടോജി തോമസ്. പഠനങ്ങളിലൂടെ മീനുകളെ കണ്ടെത്തി അവയ്ക്കു ശാസ്ത്രീയ നാമകരണം ചെയ്ത് റീജനൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചതായി ടോജി പറഞ്ഞു.
കൊച്ചി ∙ പീഡനത്തിന് ഇരയായി ഗർഭിണിയായ സംഭവങ്ങളിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നു ഹൈക്കോടതി പറഞ്ഞു. പീഡനത്തിന് ഇരയായ 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം ∙ മണ്ഡല–മകരവിളക്കു കാലത്ത് ശബരിമലയിൽ ദർശനത്തിനു സ്പോട് ബുക്കിങ് വേണ്ടെന്നും ഓൺലൈൻ ബുക്കിങ് മതിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദിവസം പരമാവധി 80,000 പേർക്കാകും വെർച്വൽ ക്യൂ വഴിയുള്ള ദർശനം. ഇവരെ മാത്രമേ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടൂ. 3 മാസം മുൻപേ ബുക്കിങ് തുടങ്ങും. അതേസമയം, മാസപൂജയ്ക്കു നട തുറക്കുമ്പോൾ വെർച്വൽ ക്യൂവിനൊപ്പം സ്പോട് ബുക്കിങ്ങും തുടരും.
കോട്ടയം ∙ ഒരു പൊതിച്ചോറിൽ നിന്നു തുടങ്ങിയ സ്നേഹവിപ്ലവം ഇന്ന് അനേകരുടെ വിശപ്പടക്കുന്നു. 1966ൽ കോട്ടയം മെഡിക്കൽ കോളജിന്റെ രോഗക്കിടക്കയിൽ നിന്നു തുടങ്ങിയ കാരുണ്യത്തിന്റെ യാത്രയ്ക്ക് കാലം സാക്ഷി. സ്നേഹത്തിന്റെ പുതിയ സന്ദേശം നാടിനു നൽകിയ വലിയ മനസ്സിന്റെ ഉടമ ‘നവജീവൻ’ പി.യു.തോമസിന് ഇന്ന് 75 വയസ്സ് തികയുന്നു.
തിരുവനന്തപുരം∙ വോട്ടെടുപ്പു കഴിഞ്ഞ പശ്ചാത്തലത്തിൽ കെ.സുധാകരൻ കെപിസിസി പ്രസിഡന്റിന്റെ പൂർണ ചുമതല ഏറ്റെടുക്കുന്ന കാര്യത്തിൽ ഇന്നലെ തീരുമാനമായില്ല. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനോട് സുധാകരൻ ആവശ്യം ആവർത്തിച്ചെങ്കിലും കാത്തിരിക്കാനായിരുന്നു നിർദേശം.
തേഞ്ഞിപ്പലം (മലപ്പുറം) ∙ ആറു വയസ്സു മുതൽ അന്നവും അഭയവുമൊരുക്കിയ ടി.പി. ഇമ്പിച്ചിബീരാന്റെ കുടുംബം നൽകിയ ഭൂമിയിൽ ബാലകൃഷ്ണന് (74) ഇനി അന്ത്യവിശ്രമം. ഏഴുപതിറ്റാണ്ടോളം നീണ്ട സ്നേഹത്തിന്റെ ഓർമകൾ ബാക്കിയാക്കി ഇന്നലെയാണു പൂക്കോട്ടുംകാട്ടിൽ ബാലകൃഷ്ണൻ ജീവിതത്തിൽനിന്നു വിടവാങ്ങിയത്.
വൈക്കം ∙ വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പിലൂടെ, കയ്യും കാലും ബന്ധിച്ച് 9 വയസ്സുകാരൻ ആരൺ രോഹിത്ത് പ്രകാശ് നീന്തിക്കടന്നത് 4.5 കിലോമീറ്റർ. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി.പ്രകാശ്, ആതിര എന്നിവരുടെ മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ് ആരൺ രോഹിത് പ്രകാശ്. ഒരു മണിക്കൂർ 51 മിനിറ്റ് കൊണ്ടാണു ലക്ഷ്യം പൂർത്തിയാക്കിയത്.
കാസർകോട്∙ കോട്ടിക്കുളം തൃക്കണ്ണാട്ട് കടലേറ്റം രൂക്ഷം. ശനിയാഴ്ച രാത്രി 8 മണിയോടെ കടൽ പെട്ടെന്ന് അതിരൂക്ഷമായി കരയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കടലേറ്റം മൂലം തോണികൾ കൂട്ടി ഇടിക്കുകയും ചില തോണിക്കാരുടെ വലകൾ നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ട്രാക്ടറുകൾ ഉപയോഗിച്ച് ചെറുതോണികൾ
കോഴിക്കോട്∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശിനിയായ പതിനെട്ടുകാരിക്കെതിരെയായിരുന്നു 2 ദിവസം മുമ്പ് അതിക്രമമുണ്ടായത്. ഇവിടെ പ്ലംമ്പിങ് ജോലിക്കെത്തിയ ആളായിരുന്നു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭയന്ന്
വടക്കഞ്ചേരി∙ കണക്കൻതുരുത്തിയിൽ എയർകൂളറിൽനിന്ന് ഷോക്കേറ്റ് 2 വയസ്സുകാരൻ മരിച്ചു. എളനാട് കോലോത്തുപറമ്പിൽ വീട്ടിൽ എൽദോസിന്റെയും ആഷ്ലിയുടെയും മകൻ ഏദെൻ (2) ആണ് മരിച്ചത്. കണക്കൻതുരുത്തിയിൽ അമ്മയുടെ വീട്ടിൽവച്ച് ശനിയാഴ്ച രണ്ടരയോടെ കൂളറിന്റെ വയറിൽ തട്ടി കുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു. ഉടൻ തൃശൂരിലെ
തൃശൂർ∙ ഉഷ്ണതരംഗവും കള്ളക്കടലും ജനജീവിതത്തെ ദുസ്സഹമാക്കുമ്പോൾ ചാവക്കാട്ടെ ബ്ലാങ്ങാട് ബീച്ചിൽ സ്ഥിതി വ്യത്യസ്ഥമാണ്. പ്രദേശവാസികളെ ഈ പ്രതിഭാസങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ല. ജനജീവിതം സാധാരണ നിലയിൽ മുന്നോട്ട് പോവുകയാണ്. മത്സ്യത്തൊഴിലാളികൾ പുലർച്ചെയും വൈകുന്നേരവും കടലിൽ പോകുന്നുണ്ട്. മത്സലഭ്യത
തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഒടുവില്‍ കേസ്. കോടതി നിര്‍ദേശപ്രകാരമാണ്
കൊച്ചി ∙ ശബരിമല തീർഥാടന കാലത്ത് തീർഥാടകർ, ജീവനക്കാർ തുടങ്ങിയവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന താമസസൗകര്യം ഉൾപ്പെടെയുള്ളവ വിലയിരുത്താൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഈ മാസം എട്ടിന് സന്നിധാനത്തെത്തും. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ശബരിമല
മലപ്പുറം∙ പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ സ്വർണം കവർന്ന പ്രതി കാണാമറയത്ത് തന്നെ. സംഭവം നടന്നു മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ കാര്യമായ തെളിവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്ന്
ചങ്ങനാശേരി∙ വീട് പൊളിക്കുന്ന പണിക്കിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. കാക്കാംതോട് പുതുപ്പറമ്പിൽ പി.സി.ജയിംസിന്റെ വീട്
കോഴിക്കോട്∙ വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എ.ഷജ്നയെ സർക്കാർ സ്ഥലം മാറ്റി. ആവശ്യമായ ഫീൽഡ് പരിശോധനകൾ നടത്താതെ മരം മുറിക്ക് വഴിവച്ച ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് കാസർകോട് സോഷ്യൽ ഫോറസ്ട്രി
പത്തനംതിട്ട∙ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം. സ്പോട്ട് ബുക്കിങ് ഉണ്ടാവില്ല. പ്രതിദിന ഓൺലൈൻ ബുക്കിങ് 80,000ത്തിൽ നിർത്തും. സീസൺ തുടങ്ങുന്നതിന് മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ ബുക്കിങ് നടത്താം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ
കൊച്ചി ∙ പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അമ്മയിൽനിന്ന് വിശദമായ മൊഴിയെടുക്കുന്നത് നീണ്ടേക്കും. വൈദ്യസഹായമില്ലാതെ പ്രസവിച്ചതു മൂലമുണ്ടായ അണുബാധയെ തുടർന്ന് യുവതിയെ ഇപ്പോൾ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെടാതെ
കൊച്ചി ∙ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച്
മൂലമറ്റം ∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഇടുക്കി ജല വൈദ്യുതപദ്ധതിയിൽ ഇരട്ടത്തന്ത്രം. രാത്രിയിലെ അധിക ഉപയോഗം നേരിടുന്നതിന് രാത്രി ഉൽപാദനം കൂട്ടി. അതേസമയം ആകെ ഉൽപാദനം കുറച്ച് വെള്ളം സംഭരിക്കാനും ശ്രമം
തിരുവനന്തപുരം∙ സംസ്ഥാനത്തെ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നിർദേശങ്ങളിൽ ഇളവുകൾ വരുത്തി ഉത്തരവിറക്കി ഗതാഗതവകുപ്പ്. ഒരു ദിവസം 30 ടെസ്റ്റെന്ന തീരുമാനം പിൻവലിച്ചു. 40 ടെസ്റ്റുകൾ ഒരു ദിവസം നടത്തും. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 6 മാസത്തിനുള്ളിൽ മാറ്റണം. വാഹനങ്ങളില്‍
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാലിടത്ത് കനത്ത മല്‍സരമെന്ന് കെപിസിസി വിലയിരുത്തല്‍. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് കനത്ത മല്‍സരമുണ്ടായത്. തൃശൂരില്‍ കെ. മുരളീധരന് വിജയം ഉറപ്പാണെന്നു
തിരുവനന്തപുരം ∙ താൻ ബിജെപിയിൽ ചേരാൻ ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കാണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് നല്കിയ പരാതിയില്‍ അന്വേഷണം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
തിരുവനന്തപുരം ∙ മേയര്‍ ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടായ വിഷയത്തിൽ കോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.എല്‍.യദു. മേയർ ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണു ഹർജി.
തിരുവനന്തപുരം∙ ഇന്നും നാളെയും സംസ്ഥാനത്തു കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന റെഡ് അലർട്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പിൻവലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 3 ന് തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പനമരം∙ വയനാട് നടവയൽ നെയ്ക്കുപ്പയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ് തകർത്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം. വീട്ടിലേക്കുള്ള വഴിയിലാണ് വാഹനങ്ങള്‍ നിർത്തിയിട്ടിരുന്നത്. കാറിന്റെ മുന്‍ഭാഗം ആന ചവിട്ടിത്തകര്‍ത്തു. പിന്‍ഭാഗത്ത് കുത്തി.
തിരുവനന്തപുരം∙ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കുന്നതിനു തൽക്കാലം വിലക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. അരളിപ്പൂ മരണകാരണമാകുമെന്ന് ആധികാരികമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ റിപ്പോർട്ട് കിട്ടിയാൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
കൊച്ചി∙ പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോളജ് വിദ്യാർഥിനിയായ അമ്മ തന്നെയാണു കുറ്റക്കിരായെന്നു പൊലീസ് നേരത്തെ മനസ്സിലാക്കിയിരുന്നു. കുഞ്ഞിനെ താഴേക്ക് എറിഞ്ഞപ്പോൾ പൊതിയാൻ ഉപയോഗിച്ച കുറിയർ പായ്ക്കറ്റിലെ വിലാസം കൂടി ഒത്തുവന്നതോടെ പൊലീസ് ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു.
ആലപ്പുഴ ∙ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ടി.ജി.നന്ദകുമാറിന് പുന്നപ്ര പൊലീസിന്റെ നോട്ടിസ്. സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ , ഈ മാസം ഒൻപതിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
താനൂർ (മലപ്പുറം) ∙ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ നാല് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ലഹരി വിരുദ്ധ സേനയായ ഡാൻസാഫിലെ അംഗങ്ങളാണ് അറസ്റ്റിലായത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ വിപിൻ എന്നിവരെയാണ് സിബിഐ സംഘം പിടികൂടിയത്.
കോഴിക്കോട്∙ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ ചിലർ സംഘടിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് അക്രമം നടത്തുകയായിരുന്നുെവന്ന് കെഎസ്ഇബി
മൂവാറ്റുപുഴ (എറണാകുളം)∙ കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. ഭർത്താവ് ജോസഫിനെ (88) പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരു വർഷമായി അസുഖബാധിതയായി
കോഴിക്കോട്∙ താമരശ്ശേരി പിസി മുക്കിൽ അതിഥിത്തൊഴിലാളിയെ തോക്ക് ചൂണ്ടി ബന്ദിയാക്കിയ യുവാവ് പിടിയിൽ. ബംഗാൾ സ്വദേശി നാജ്മി ആലമിനെയാണ് (19) വീട് വൃത്തിയാക്കുന്ന ജോലിക്കെന്നു പറഞ്ഞ് ഇന്നലെ രാവിലെ ഏഴരയ്ക്ക് നിലമ്പൂർ തണ്ടുപാറക്കൽ ബിനു കൂട്ടിക്കൊണ്ടുപോയത്. തുടർന്നു ബന്ദിയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു നാജ്മി പറയുന്നതിങ്ങനെ:
തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. ഇന്നലത്തെ ഉപഭോഗം 5800 മെഗാവാട്ടിൽനിന്ന് 5600 ആയാണ് കുറഞ്ഞത്. വൻ ഉപഭോക്താക്കൾ സ്വയം നിയന്ത്രണം തുടങ്ങിയത് ഫലം കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അലങ്കാര ലൈറ്റുകളും മറ്റു ഓഫ് ചെയ്ത് ജനങ്ങളും സഹകരിക്കണം. ഗാർഹിക ഉപഭോക്താക്കളെ പരമാവധി ബാധിക്കാതിരിക്കാനും സംസ്ഥാനത്ത് പവർകട്ട് പരമാവധി ഏർപ്പെടുത്താതിരിക്കാനാണു ശ്രമമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി∙ പനമ്പിള്ളിനഗർ വിദ്യാനഗറിലെ ഫ്ലാറ്റിൽ നിന്നു റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നു യുവതി പൊലീസിന് മൊഴി നൽകി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി. കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു യുവതി തീരുമാനിച്ചതെങ്കിലും അമ്മ വാതിലിൽ മുട്ടിയതോടെ
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംഘടനാപരമായ പോരായ്മ കേരളത്തിലെ എല്ലാ മണ്ഡലത്തിലും ഉണ്ടായെന്നു കെപിസിസി യോഗത്തിൽ സ്ഥാനാർഥികളുടെ വിമർശനം. 20 മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്നും അതുപക്ഷേ സർക്കാരിനെതിരായ വികാരം കൊണ്ടാണെന്നും സംഘടനാമികവു കൊണ്ടല്ലെന്നും കെപിസിസി തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ
ന്യൂഡൽഹി ∙ മറ്റൊരു മണ്ഡലത്തിൽക്കൂടി മത്സരിക്കുന്നുണ്ടെന്ന വിവരം രാഹുൽ ഗാന്ധി മറച്ചുവച്ചത് വയനാട്ടിലെ വോട്ടർമാരോടുള്ള നീതികേടാണെന്ന് എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ നേതാവുമായ ആനി രാജ ആരോപിച്ചു. രണ്ടിടത്തും ജയിച്ചാൽ ഒന്നിൽ രാജിവയ്ക്കേണ്ടി വരും. രണ്ടാം സീറ്റ് പരിഗണനയിലുണ്ടെന്നു വയനാട്ടിലെ വോട്ടർമാരെ
തൃശൂർ ∙ ബാങ്കിൽനിന്നു സിപിഎം പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ ആദായ നികുതി വകുപ്പു നോട്ടിസ് നൽകിയതു തുകയുടെ കൃത്യമായ സ്രോതസ്സ് കാണിക്കാത്തതിനാൽ. സിപിഎം ജില്ലാ സെക്രട്ടറി പറയുന്നതുപോലെ ആദായ നികുതി വകുപ്പു ആവശ്യപ്പെട്ടതുകൊണ്ടു തിരിച്ചടയ്ക്കാൻ എത്തിയതല്ല സിപിഎം നേതാക്കൾ. തുക ചെലവാക്കാൻ
വായ്പൂര് (പത്തനംതിട്ട) ∙ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടാങ്ങൽ ചെങ്ങാറുല ചെറുകോപ്പതാലിൽ നെല്ലിമല ഹൈദ്രോസ് മുസല്യാർ (80), ഭാര്യ കുൽസു ബീവി (70) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഏതാനും ദിവസങ്ങളായി ഇവരെ പുറത്തു
തിരുവനന്തപുരം ∙ ഇന്നും നാളെയും സംസ്ഥാനത്തു കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് അതിതീവ്ര ജാഗ്രതാ മുന്നറിയിപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് കള്ളക്കടൽ പ്രതിഭാസത്തിന് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും തീരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനു സാധ്യതയുണ്ട്. ഇന്നു പുലർച്ചെ 2.30 മുതൽ നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വർധിക്കുന്ന സാഹചര്യത്തിൽ, ലോഡ് കൂടുന്ന മേഖലകളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്ത് ഒട്ടാകെയുള്ള ലോഡ്ഷെഡിങ് ഇല്ല. വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ് ക്രമീകരണമെന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു. മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഡപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി. 2 ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം ബോർഡ് വീണ്ടും സർക്കാരിനു റിപ്പോർട്ട് നൽകും. ചരിത്രത്തിൽ ആദ്യമായി വ്യാഴാഴ്ച വൈദ്യുതി ഉപയോഗം 11.41852 കോടി യൂണിറ്റും പീക് ലോഡ് 5854 മെഗാവാട്ടും ആയി ഉയർന്നു. യഥാർഥത്തിൽ വൈദ്യുതി ആവശ്യം 6000 മെഗാവാട്ടിൽ എത്തിയെന്നും പ്രാദേശിക നിയന്ത്രണം കൊണ്ടാണ് 5854 ൽ നിന്നതെന്നും ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം∙ ജെസ്ന തിരോധാന കേസിൽ പിതാവ് ജയിംസ് ജോസഫ് മുദ്ര വച്ച കവറിൽ തെളിവുകൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഏതാനും ചിത്രങ്ങളും ഇതിലുണ്ട്. കോടതി ഇതു പരിശോധിച്ചു സ്വീകരിച്ചു. ഈ തെളിവുകൾ മുൻപു സിബിഐ പരിശോധിച്ചിരുന്നോ എന്നറിയാൻ കേസ് ഡയറി ഹാജരാക്കാൻ സിബിഐയോടു കോടതി ആവശ്യപ്പെട്ടു. തങ്ങൾ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുണ്ടെങ്കിൽ തുടരന്വേഷണം നടത്താമെന്നാണു സിബിഐ നിലപാട്. അതിനാൽ തെളിവുകൾ താരതമ്യം ചെയ്ത ശേഷമാകും കോടതി അന്തിമ തീരുമാനമെടുക്കുക. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം ∙ റവന്യു വകുപ്പുമായി കേസു നടക്കുന്ന മിച്ചഭൂമിയിൽ ശശിധരൻ കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ ശുപാർശ നൽകിയതിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ സംശയനിഴലിൽ നിർത്തി മാത്യു കുഴൽനാടൻ എംഎൽഎ. ആലപ്പുഴ കലക്ടർ അധ്യക്ഷയായ ജില്ലാതല സമിതിയിൽ കർത്തായുടെ പദ്ധതിയെ ടൂറിസം പ്രതിനിധി അനുകൂലിച്ചു.
തിരുവനന്തപുരം∙ ഷെയർ ട്രേഡിങ്ങിലൂടെ കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് വീണ്ടും ഓൺലൈൻ തട്ടിപ്പ്. നഗരത്തിൽ നാലു പേരിൽ നിന്നായി 1.90 കോടി രൂപ തട്ടിയെടുത്തു. ശ്രീകാര്യം പാങ്ങപ്പാറയിൽ താമസിക്കുന്ന കന്യാകുമാരി സ്വദേശിയായ 49കാരന് 1.44 കോടി രൂപയാണ് ഒറ്റയടിക്കു നഷ്ടമായത്. ടാറ്റ ഇൻവെസ്റ്റ്മെന്റ് ക്ലബ്,
കോട്ടയം ∙ വാകത്താനത്ത് അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കോൺക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശി ലേമാൻ കിസ്കിനെ(19)യാണ് കോൺക്രീറ്റ് മിക്സിങ് മെഷീനിലിട്ടു കറക്കിയ ശേഷം മാലിന്യക്കുഴിയിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജീവനോടെ താഴ്ത്തിയത്. കേസിൽ, പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടിദുരൈയെ(29) പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏപ്രിൽ 26ന് വാകത്താനം പ്രീഫാബ് കോൺക്രീറ്റ് കമ്പനിയുടെ മാലിന്യക്കുഴിക്കുള്ളിലാണ് ലേമാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് പാണ്ടിദുരൈയെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തൊടുപുഴ ∙ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പോൾ കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ മൂന്നിലൊന്നു മാത്രം. സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിൽ 33 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇതുപയോഗിച്ച് 1374.64 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. എന്നാൽ പുറത്തുനിന്നു കുറഞ്ഞ വിലയിൽ വൈദ്യുതി ലഭിക്കുന്നതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം കുറവാണ്.
കോട്ടയം ∙ ആന്ധ്ര പൊലീസ് തടഞ്ഞുവച്ച കാലാവധി കഴിഞ്ഞ 2000 കോടി രൂപയുടെ നോട്ടുകൾ ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിൽ കോട്ടയം പൊലീസ് എത്തിച്ചു. കാലാവധി കഴിഞ്ഞ 500 രൂപ നോട്ടുകൾ നിറച്ച 4 ട്രക്കുകളിലാണു കോട്ടയം നർകോട്ടിക് സെൽ ഡിവൈഎസ്പി ടി. ജോണിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 30ന് ഹൈദരാബാദിലേക്കു പോയത്. പഴകിയതിനെ തുടർന്നു വിവിധ ബാങ്കുകളിൽ തിരിച്ചെത്തിയ നോട്ടുകളാണിവ.
കൊച്ചി ∙ കെട്ടിടനിർമാണത്തൊഴിലാളി ഗോതുരുത്ത് കോണത്ത് തോമസ് (ടോമി – 64) സൂര്യാഘാതമേറ്റു മരിച്ചു. വ്യാഴം ഉച്ചയ്ക്ക് ജോലി കഴിഞ്ഞുവീട്ടിലേക്ക് പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാവിലെ 3.30നു മെഡിക്കൽ കോളജിൽ മരിച്ചു. പരിശോധനയിൽ സൂര്യാഘാതമേറ്റെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
കൊച്ചി ∙ സംസ്ഥാനത്തു പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് രീതി തുടരും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ സർക്കുലർ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. റോഡ് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണു
കോട്ടയം ∙ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ ഓട്ടോ ഡ്രൈവറുടെ മാതാവിനും ഭാര്യയ്ക്കും 32 ലക്ഷം രൂപ നഷ്ടപരിഹാരം. അഡീഷനൽ മോട്ടർ ആക്സിഡന്റ് ട്രൈബ്യൂണൽ ആൻഡ് അഡീഷനൽ ജില്ലാ ജഡ്ജി സാനു എസ്.പണിക്കർ ആണ് ഉത്തരവിട്ടത്. 2019 മേയ് 13ന് തിരുവല്ല - പന്തളം റോഡിൽ പ്രാവിൻകൂട് ജംക്ഷനു
കൊച്ചി∙ പനമ്പിള്ളിനഗർ വിദ്യാനഗറിലെ ഫ്ലാറ്റിൽ നിന്നു റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കോളജ് വിദ്യാർഥിനിയായ അമ്മ അറസ്റ്റിൽ. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നു സംഭവം കൊലപാതകമാണെന്നു വ്യക്തമായതോടെ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇരുപത്തിമൂന്നുകാരിയായ യുവതി പീഡനത്തിനിരയായ അതിജീവിതയാണെന്നു പൊലീസ് സൂചിപ്പിച്ചു.
തൊടുപുഴ ∙ സ്വകാര്യ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ 23നു സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. ഇടവെട്ടി ആനകെട്ടിപ്പറമ്പിൽ സക്കീറാണ് (52) ഇന്നലെ ഉച്ചകഴിഞ്ഞ് മരിച്ചത്. സംഭവത്തിൽ പ്രതികളായ ബസ് ഉടമയും മക്കളും
കോട്ടയം ∙ 1971ലെ പാക്കിസ്ഥാൻ യുദ്ധത്തിന്റെ ജ്വലിക്കുന്ന ഓർമകൾ ബാക്കിയാക്കിയാണ് ലഫ്റ്റനന്റ് കേണൽ കെ.കെ.മീനാക്ഷി കുര്യാറ്റേൽ (85) വിടവാങ്ങുന്നത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളാണ് യുദ്ധഭൂമിയിൽ കടന്നു പോയതെന്നു മീനാക്ഷി പങ്കുവച്ച ഓർമകളിലൂടെ ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രപതിയിൽ നിന്നു ലഭിച്ച പ്രശംസാപത്രം വീടിന്റെ പൂമുഖത്ത് ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്.
കോട്ടയം ∙ നീണ്ടൂർ കൈപ്പുഴ കുര്യാറ്റേൽ ലഫ്റ്റനന്റ് കേണൽ കെ.കെ.മീനാക്ഷി കുര്യാറ്റേൽ (85) അന്തരിച്ചു. മൃതദേഹം സഹോദര പുത്രൻ കെ.സുനിൽ കുമാറിന്റെ തറവാട്ട് വീട്ടിൽ. സംസ്കാരം ഇന്നു 11നു കൈപ്പുഴ തെക്ക് എസ്എൻഡിപി ശ്മശാനത്തിൽ.
തിരുവനന്തപുരം∙ അങ്കമാലി– എരുമേലി ശബരി റെയിൽപാത പദ്ധതിയുടെ പകുതി തുക മുടക്കാൻ കേരളം സമ്മതപത്രം നൽകണമെന്നു കേന്ദ്രം നിർദേശിച്ച സാഹചര്യത്തിൽ അതു കണ്ടെത്താനുള്ള മാർഗം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഗതാഗത വകുപ്പ് കൈമാറിയ ഏതാനും നിർദേശങ്ങൾ യോഗത്തിൽ ചർച്ച
തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന പൊതു നിർദേശം ഉയർന്നതോടെ ഇന്നു ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇന്നലെ ബോർഡ് പ്രാഥമിക ചർച്ച നടത്തി. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു.
കൊല്ലം∙ മുട്ടയ്ക്കാവില്‍ മൂന്നു പേര് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധുവായ സജീന എന്നിവരാണ് മരിച്ചത്. സജീന കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍
കൽപറ്റ∙ വയനാട് മാനന്തവാടി തലപ്പുഴയിൽ സ്പെഷൽ ഒാപറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) കമാൻഡോകൾക്കുനേരെ വെടിവയ്പ് നടത്തിയ കേസിൽ നാല് മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. വെടിവയ്പ്പിനു പിന്നാലെ പിടിയിലായ ചന്ദ്രു (തിരുവെങ്കിടം, ചന്തു), ശ്രീമതി ( ഉണ്ണിമായ, ഉണ്ണി)
കൊച്ചി ∙ മധുരയിൽ മലയാളിയായ വനിത റെയിൽവേ ഗാർഡിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചു. കൊല്ലം സ്വദേശിയായ രാഖി (28)യെയാണ് ഒരു സംഘം മോഷ്ടാക്കൾ ട്രെയിനിൽ വച്ച് ആക്രമിച്ചതും കവർച്ച നടത്തിയതും. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത നാല് പേർ അറസ്റ്റിലായി. ആക്രമണത്തിൽ പരുക്കേറ്റ രാഖി റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊച്ചി∙ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മിഷൻ.കൊച്ചി സിറ്റി പോലീസ് മേധാവിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് കെ.വി മനോജ് കുമാര്‍ പറഞ്ഞു. ‘മനസിനെ വല്ലാതെ ഉലയ്ക്കുന്ന സംഭവമാണിത്. കുഞ്ഞുങ്ങളെ വളര്‍ത്താന്‍
പാലക്കാട്∙ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെ.എസ്.ഇ.ബി. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം. രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിലാണ് നിയന്ത്രണം. ഇടവിട്ടായിരിക്കും നിയന്ത്രണം. ഇതുസംബന്ധിച്ച് പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ സർക്കുലർ
കൊച്ചി∙ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കീഴ്താടിക്കും പരുക്കുണ്ട്. മുറിക്കുള്ളിൽ വച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ മരണകാരണമായ പരുക്ക് തലയോട്ടിക്കുണ്ടായതെന്ന്
തൊടുപുഴ∙ ഇടുക്കി ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25), മകൾ അമയ (4), അഞ്ജലിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5നാണ് സംഭവം. ടാങ്ക്കുടിക്ക് സമീപം
കൊച്ചി∙നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെട്ട സാഹചര്യത്തിൽ പൊലീസ് ഈ കേസിലും അന്വേഷണം ഊർജിതമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നു രാവിലെ
കോഴിക്കോട്∙ രാഹുൽ ഗാന്ധിയുടെ റായ്ബറേലി സ്ഥാനാർഥിത്വത്തിനും വയനാട് മണ്ഡലത്തിലെ മത്സരത്തിനും തമ്മിൽ എന്തെങ്കിലുംബന്ധമുണ്ടോ? ഗാന്ധി കുടുംബത്തിന്റെ ഉറച്ച സീറ്റായ റായ്ബറേലിയിൽ രാഹുൽ വിജയിച്ചാൽ വയനാട് സീറ്റ് ഒഴിയുമോ ? അതേസമയം, രാഹുൽഒഴിഞ്ഞാൽ വയനാട് സീറ്റിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമോ ? രാഹുലിന്റെ റായ്
പാലക്കാട്∙ റായ്ബറേലിയിൽ ബിജെപിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ യഥാർഥ സ്ഥാനം ഹിന്ദി ഹൃദയഭൂമിയിലാണെന്ന് രാഹുൽ
കോട്ടയം∙ ആന്ധ്ര പൊലീസ് തടഞ്ഞു വച്ച 2000 കോടി രൂപ കേരള പൊലീസ് ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലെത്തിച്ചു. കാലാവധി കഴിഞ്ഞ നോട്ടുകൾ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്ത് എത്തിക്കുന്നതിനു കോട്ടയത്തു നിന്നു പോയ പൊലീസ് സംഘത്തെ കഴിഞ്ഞ ദിവസം ആന്ധ്ര പൊലീസ് തടഞ്ഞു വച്ചിരുന്നു. തിരഞ്ഞെടുപ്പ് പരിശോധനയുടെ
തിരുവനന്തപുരം∙ നടുറോഡില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്ക്കത്തില്നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു. മേയര്‍ ആര്യ രാജേന്ദ്രന്, എംഎല്‍എ സച്ചിന് ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം. നാളെ
കൊച്ചി∙ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വീണ്ടും കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന് സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂർ ശക്തമായി വാദിച്ചെങ്കിലും കോടതി അയഞ്ഞില്ല.
തിരുവനന്തപുരം∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ പുലർച്ചെ 2.30 മുതൽ മറ്റന്നാൾ രാത്രിവരെയാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം. ദേശീയ സമുദ്ര ഗവേഷണകേന്ദ്രമാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
Results 1-100 of 10000