ADVERTISEMENT

വായ്പൂര് (പത്തനംതിട്ട) ∙ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടാങ്ങൽ ചെങ്ങാറുല ചെറുകോപ്പതാലിൽ നെല്ലിമല ഹൈദ്രോസ് മുസല്യാർ (80), ഭാര്യ കുൽസു ബീവി (70) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. 

ഏതാനും ദിവസങ്ങളായി ഇവരെ പുറത്തു കാണാനില്ലായിരുന്നു. വീട് ഉള്ളിൽ നിന്നു പൂട്ടിയ നിലയിലുമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ട കോട്ടങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പൊലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോൾ സംഭവം അറിയുന്നത്. ആദ്യം കുൽസു ബീവിയുടെയും പിന്നീട് ഹൈദ്രോസിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആക്രി സാധനങ്ങൾ ശേഖരിച്ചുവിറ്റും മറ്റുള്ളവരുടെ സഹായത്തിലുമാണ് ഇവർ കഴിഞ്ഞിരുന്നത്.

English Summary:

Elderly couple found dead inside locked house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com