ADVERTISEMENT

കോട്ടയം ∙ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ ഓട്ടോ ഡ്രൈവറുടെ മാതാവിനും ഭാര്യയ്ക്കും 32 ലക്ഷം രൂപ നഷ്ടപരിഹാരം. അഡീഷനൽ മോട്ടർ ആക്സിഡന്റ് ട്രൈബ്യൂണൽ ആൻഡ് അഡീഷനൽ ജില്ലാ ജഡ്ജി സാനു എസ്.പണിക്കർ ആണ് ഉത്തരവിട്ടത്. 

2019 മേയ് 13ന് തിരുവല്ല - പന്തളം റോഡിൽ പ്രാവിൻകൂട് ജംക്‌ഷനു സമീപമായിരുന്നു അപകടം. തിരുവല്ല അഴിയിടത്തുചിറ ചിറായിൽ കിഷോർ കുമാർ (50) ഓടിച്ചിരുന്ന ഓട്ടോയിൽ എതിരേവന്ന കാർ ഇടിക്കുകയായിരുന്നു. 

നഷ്ടപരിഹാരത്തുക കാറിന്റെ ഇൻഷുറൻസ് കമ്പനി 30 ദിവസങ്ങൾക്കുള്ളിൽ ഹർജിക്കാർക്കു രണ്ടുപേർക്കും തുല്യമായി നൽകണമെന്നു കോടതി ഉത്തരവുണ്ട്. ഹർജിക്കാർക്കുവേണ്ടി അഡ്വ. പി.രാജീവ് ഹാജരായി.

English Summary:

Auto driver death accident: 32 lakh compensation to be paid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com