ADVERTISEMENT

കോട്ടയം ∙ നീണ്ടൂർ കൈപ്പുഴ കുര്യാറ്റേൽ ലഫ്റ്റനന്റ് കേണൽ കെ.കെ.മീനാക്ഷി കുര്യാറ്റേൽ (85) അന്തരിച്ചു. മൃതദേഹം സഹോദര പുത്രൻ കെ.സുനിൽ കുമാറിന്റെ തറവാട്ട് വീട്ടിൽ. സംസ്കാരം ഇന്നു 11നു കൈപ്പുഴ തെക്ക് എസ്എൻഡിപി ശ്മശാനത്തിൽ. പരേതരായ കുട്ടികോന്തിയുടെയും കാളിയമ്മയുടെയും മകളാണ്.

1971 ൽ ഇന്ത്യ– പാക് യുദ്ധത്തിൽ ഇന്ത്യൻ സൈനികരോടൊപ്പം ലഡാക്കിൽ മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്ന മീനാക്ഷി ആശുപത്രിക്കു നേരെ പലതവണ ഉണ്ടായ പാക്കിസ്ഥാന്റെ ഷെല്ലിങ്ങിൽ നിന്ന് ട്രെഞ്ചുകളിൽ ചാടിയാണ് രക്ഷപ്പെട്ടത്. മിലിട്ടറി നഴ്സായി ജോലിയിൽ പ്രവേശിച്ച് ലഫ്റ്റനന്റ് കേണൽ പദവിയിൽ വിരമിച്ചു. ലഡാക്കിലെ മികച്ച സേവനത്തിനു രാഷ്ട്രപതിയിൽ നിന്നു പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്. അവിവാഹിതയാണ്. 

English Summary:

Lt. Colonel KK Meenakshi Kuryatel passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com