ADVERTISEMENT

കൊച്ചി∙ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വീണ്ടും കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന് സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി.എ ആളൂർ ശക്തമായി വാദിച്ചെങ്കിലും കോടതി അയഞ്ഞില്ല. നേരത്തെയും മുൻകൂർ ജാമ്യാപേക്ഷയുമായി സത്യഭാമ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നേരത്തെ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നെടുമാങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് അവർ ഹൈക്കോടതിയിലെത്തിയത്. സത്യഭാമ ആരേയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നും ആളൂർ വാദിച്ചു.  എസ്‍സി, എസ്ടി വകുപ്പുകൾ കേസിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ആളൂർ വാദിച്ചു. തുടർന്നാണ് സർക്കാരിന്റെ വിശദീകരണം കേൾക്കാമെന്ന് കോടതി വ്യക്തമാക്കിയത്. എന്നാൽ അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന് ആളൂർ തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

പുരുഷനാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കിൽ സൗന്ദര്യമുള്ള പുരുഷനായിരിക്കണം, ചിലരുണ്ട് കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റ തള്ള പോലും സഹിക്കില്ല തുടങ്ങി സത്യഭാമ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ രാമകൃഷ്ണൻ പരാതി നൽ‍കുകയായിരുന്നു. സത്യഭാമ മുമ്പും തന്നെ അവഹേളിച്ചിട്ടുണ്ടെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ പ്രസ്താവന വിവാദമായിട്ടും ഇത് പിൻവലിക്കാൻ സത്യഭാമ തയാറായില്ല. തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു എന്നായിരുന്നു സത്യഭാമയുടെ പ്രതികരണം.

English Summary:

The High Court sought an explanation from the government on the anticipatory bail plea of Kalamandalam Satyabhama in the caste abuse case against RLV Ramakrishnan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com