ADVERTISEMENT

കാൽനൂറ്റാണ്ടു പൂർത്തിയാക്കിയ ‘ഹൃദയപൂർവം’ സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി വീണ്ടുമെത്തുന്നു. പരിശോധനാ ക്യാംപ് 25നും 26നും കൊല്ലം മലയാള മനോരമ അങ്കണത്തിൽ നടക്കും. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നുള്ള പദ്ധതിയുടെ ഇക്കൊല്ലത്തെ ആദ്യ ക്യാംപാണിത്. വാർഷിക വരുമാനം 60,000 രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ 60 വയസ്സിൽ താഴെയുള്ളവർ ഈ മാസം 20ന് അകം റജിസ്റ്റർ ചെയ്യണം. 

പരിശോധനയ്‌ക്കുശേഷം മദ്രാസ് മെഡിക്കൽ മിഷനിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ സമിതി ശസ്‌ത്രക്രിയയ്ക്കുള്ള മുൻഗണനാ പട്ടിക തയാറാക്കും. കുടുംബ വാർഷിക വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റും മുൻ ചികിത്സാരേഖകളും പരിശോധനയ്ക്കെത്തുമ്പോൾ കൊണ്ടുവരണം. 

മുൻപ് പദ്ധതി വഴി ശസ്ത്രക്രിയ നടത്തിയവരുടെ തുടർപരിശോധനയും ഈ ദിവസങ്ങളിൽ നടക്കും. ഇവരും റജിസ്റ്റർ ചെയ്യണം. ഇതുവരെ 1500 കുട്ടികൾ അടക്കം 2250 പേർക്കാണു പദ്ധതി വഴി ശസ്ത്രക്രിയ നടത്തിയത്. റജിസ്ട്രേഷന് ഫോൺ: 98953 99491. (പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10.00– 6.00)

English Summary:

Malayala Manorama hridayapoorvam camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com