ADVERTISEMENT

തൊടുപുഴ∙ ഇടുക്കി ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25), മകൾ അമയ (4), അഞ്ജലിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5നാണ് സംഭവം.

ടാങ്ക്കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടമുണ്ടായത്. അമ്മയും മകളും ഉൾപ്പെടെ മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് പരുക്കേറ്റ ജെൻസി മരിച്ചത്.
 

English Summary:

Three died in accident at Idukki Chinnakanal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com