ADVERTISEMENT

കോഴിക്കോട് ∙ കൊടുവള്ളി പൊലീസ് സ്‌റ്റേഷനിലെ എസ്ഐ ജിയോ സദാനന്ദന് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഞായറാഴ്‌ച വൈകിട്ട് 5നു കൊടുവള്ളി നെടുമല ഭാഗത്ത് പട്രോളിങ് നടത്തവെയാണ് ആക്രമണമുണ്ടായത്.

സംശയം തോന്നിയ സംഘത്തിന്റെ വാഹനം പരിശോധിക്കാനായി അടുത്തെത്തിയപ്പോൾ പൊട്ടിയ ഗ്ലാസ് ചീളുകൾകൊണ്ട് വാഹനത്തിലുണ്ടായിരുന്ന ഒരാൾ വീശുകയായിരുന്നു. എസ്ഐയുടെ വലത് കയ്യിലെ രണ്ട് വിരലുകൾക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.

എസ്ഐയെ ആക്രമിച്ചതിനു പിന്നാലെ സംഘം വാഹനവുമായി കടന്നുകളഞ്ഞു. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രതികൾക്കായുളള തിരച്ചിൽ ഊർജിതമാക്കിയെന്നു പൊലീസ് അറിയിച്ചു.

English Summary:

Alcoholic group attack on Koduvally SI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com