ADVERTISEMENT

ചെർപ്പുളശ്ശേരി ∙ ചളവറ സ്വദേശിയായ യുവാവു ബെംഗളൂരുവിൽ ഷോക്കേറ്റു മരിച്ചു. കയിലിയാട് പഴയ വില്ലേജ് തെക്കറയിൽ വീട്ടിൽ ഇർഫാന്റെ മകൻ ടി.അഷ്റഫ് (20) ആണു മരിച്ചത്. ഹൊസ്കോട്ടയിൽ ബേക്കറി ജീവനക്കാരനായ അഷ്റഫ് മുകളിലെ നിലയിലാണു താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ടെറസിൽ ഉറങ്ങാൻ കിടക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. 

വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ അഷ്റഫ് തൽക്ഷണം മരിച്ചു. ഹൊസ്കോട്ട സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ഷേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു തെക്കരപ്പാറ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മാതാവ്: ഫാത്തിമ. സഹോദരൻ: അൽത്താഫ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com