ADVERTISEMENT

തിരുവനന്തപുരം ∙ പാലക്കാട് ഇന്നലെ ചൂട് 40.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കഴിഞ്ഞ മാസം 15 ദിവസങ്ങളിലും പാലക്കാട് 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയർന്നേക്കും. ആലപ്പുഴയിൽ രാത്രികാല താപനില ഉയരാൻ സാധ്യതയുണ്ട്. 

വേനൽമഴ ലഭിക്കാത്ത വടക്കൻ ജില്ലകളിലാണ് കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. കോഴിക്കോട് നഗരത്തിൽ ഇന്നലെ സാധാരണയിലും 4.6 ഡിഗ്രി കൂടുതൽ രേഖപ്പെടുത്തി. പുനലൂർ, കണ്ണൂർ വിമാനത്താവളം (38.4), വെള്ളാനിക്കര (37.3), കോട്ടയം (37.2) എന്നിവിടങ്ങളിലും ചൂട് ഉയർന്നു. 6 വരെ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ വേനൽമഴ ലഭിച്ചേക്കും. അടുത്ത ആഴ്ച വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. മലയോര മേഖലകളിലും കൂടുതൽ മഴ ലഭിക്കും.

English Summary:

High heat in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com