ADVERTISEMENT

എടത്തനാട്ടുകര∙ പൊൻപാറ, ഓലപ്പാറ ഭാഗങ്ങളിൽ കടുവയെ കാണുന്നത് പതിവെന്ന് നാട്ടുകാർ. കണ്ടതായി പറയപ്പെടുന്ന വട്ടമല ഭാഗത്ത് വനംവകുപ്പ് ജാഗ്രത ശക്തമാക്കി. ഇന്നലെ ഉച്ചയോടെ തോണിക്കടവൻ കാടിനു സമീപത്തെ വെള്ളക്കുഴിയിൽ നിന്നും വെള്ളം ചെറിയ പൈപ്പുവഴി വഴി വീട്ടിലേക്ക് എത്തിക്കാൻ ‌പോയ സമയത്താണു കുറച്ച് അകലെയായി കടുവയെ കണ്ടതെന്ന് മുൻ പഞ്ചായത്തംഗം അയ്യപ്പൻ കുറൂപ്പാടത്ത് പറഞ്ഞു.  കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം വട്ടമല ഭാഗത്ത് കോട്ടയിൽ കൃഷ്ണന്റെ ഭാര്യ രുക്മിണിയും കടുവയെ കണ്ടതായി പറഞ്ഞിരുന്നു.

വീടിന് സമീപത്തെ ശുദ്ധജലം ശേഖരിക്കുന്ന കുഴിയിൽ നിന്ന് കടുവ ചാടി പുറത്തേക്ക് വരുന്നതാണ് കണ്ടതെന്നാണു പറയുന്നത്. ഇതേ തുടർന്ന് മണ്ണാർക്കാട് ദ്രുതപ്രതികരണ സേനയുടെ നേതൃത്വത്തിൽ പരിശോധനയും പട്രോളിങും നടത്തി.സൈലന്റ് വാലി ബഫർസോണിൽ നിന്നും 300 മീറ്റർ മാറിയുള്ള ഈ ഭാഗം അധികം ജനവാസമില്ലാത്ത പ്രദേശം കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com