പാലക്കാട് സ്വദേശി ബെംഗളൂരുവിൽ ഷോക്കേറ്റ് മരിച്ചു
Mail This Article
×
പാലക്കാട് ∙ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് ചളവള സ്വദേശി ഇർഫാന്റെ മകൻ ടി.അഷ്റഫ് (20) ആണ് മരിച്ചത്. ബെംഗളൂരു ഹൊസ്കോട്ടയിൽ ബേക്കറി ജീവനക്കാരനായ അഷ്റഫ് മുകളിലെ നിലയിലാണ് താമസിച്ചിരുന്നത്.
ബുധനാഴ്ച രാത്രി ടെറസിൽ ഉറങ്ങാൻ കിടക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. വൈദ്യുതി ലൈനിൽ തട്ടി ഷോക്കറ്റ അഷ്റഫ് തൽക്ഷണം മരിച്ചു. ഹൊസ്കോട്ടെ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: ഫാത്തിമ. സഹോദരൻ: അൽത്താഫ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.