ADVERTISEMENT

പാലക്കാട് ∙ ഗതാഗത വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ജില്ലയിലെ ഡ്രൈവിങ് സ്കൂൾ ഉടമകളും തൊഴിലാളികളും ടെസ്റ്റ് ബഹിഷ്കരിച്ചു പ്രതിഷേധിച്ചു. ചിറ്റൂർ, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി, മണ്ണാർക്കാട്, ആലത്തൂർ എന്നിവിടങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടന്നില്ല. സംയുക്ത യൂണിയന്റെ നേതൃത്വത്തിൽ ടെസ്റ്റിങ് മൈതാനത്തെ പ്രവേശന കവാടം ഉപരോധിച്ചായിരുന്നു പ്രതിഷേധം. 

രാവിലെ മുതൽ തന്നെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാരെത്തിയിരുന്നു. മലമ്പുഴയിലെ ഡ്രൈവിങ് ടെസ്റ്റ് മൈതാനത്തു നടത്തിയ പ്രതിഷേധം ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എ.ഹരിസൂൻ നായർ ഉദ്ഘാടനം ചെയ്തു. പരിഷ്കാര ഉത്തരവു പിൻവലിക്കും വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി ജില്ലാ സെക്രട്ടറി എം.ജി.പ്രദീപ് കുമാർ, ജില്ലാ പ്രസിഡന്റ് പ്രിയ സനോജ്, കെ.ഉണ്ണിക്കൃഷ്ണൻ, വി.നൗഷാദ്, ഉഷാ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com