ADVERTISEMENT

കടങ്ങോട്∙ അതി തീവ്രമായ ചൂടും ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുമ്പോഴും നാട്ടുകാർക്കും ദീർഘദൂര യാത്രക്കാർക്കും ആശ്വാസമാവുകയാണ് കടങ്ങാേട് പഞ്ചായത്തിലെ മരത്തംകോടുള്ള വാട്ടർ എടിഎം. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തംകോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് എതിർ വശത്തായി കടങ്ങോട് പഞ്ചായത്താണ് പൊതുജനങ്ങൾക്കും യാത്രക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും വേണ്ടി കുടിവെള്ള എടിഎം സ്ഥാപിച്ചത്.

വേനൽക്കാലം ആരംഭിക്കുന്നതിന് മുൻപ് മാസം 400 ലീറ്റർ വെള്ളം മാത്രമാണ് എടിഎം വഴി വിതരണം ചെയ്തിരുന്നതെങ്കിൽ വേനൽ കടുത്തതോടെ ഏപ്രിൽ മാസത്തെ അവസാന രണ്ട് ആഴ്ചയിൽ തന്നെ 1200 ലീറ്റർ വെള്ളം വിതരണം ചെയ്തു. ആരംഭത്തിൽ 1 രൂപയ്ക്ക് 1 ലീറ്റർ തണുത്ത വെള്ളത്തിനായിരുന്നു ആവശ്യക്കാര്‍ ‍കൂടുതലായിരുന്നതെങ്കിൽ വേനൽ കടുത്തതോടെ 5 രൂപയ്ക്ക് 5 ലീറ്റർ വെള്ളം വാങ്ങുന്ന ആളുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

 കടകളിൽ 1 ലീറ്റർ വെള്ളത്തിന്  20രൂപയും അതിൽ കൂടുതൽ വിലയ്ക്കും വിൽപന നടത്തുമ്പോഴാണ് വാട്ടര്‍ എടിഎം വഴി 1രൂപയ്ക്ക് 1ലീറ്റർ നിരക്കിൽ ശുദ്ധമായ കുടിവള്ളം വിതരണം ചെയ്യുന്നത്.  കുന്നംകുളം മുതൽ വടക്കാഞ്ചേരി വരെയുള്ള സംസ്ഥാന പാതയിലെ ഏക കുടിവെള്ള എടിഎം കൂടിയാണിത്.  പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ യാത്രക്കാർക്ക് ആശ്വാസമാവുകയാണ് മരത്തംകോട്ടെ വാട്ടർ എടിഎം. 5ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com