ADVERTISEMENT

തൃശൂർ ∙ സ്ഥിരം കട കമ്പോളങ്ങൾക്കു പുറമേ എന്തെങ്കിലും പുതുമ എല്ലാ പൂരം എക്സിബിഷനിലും ഉണ്ടാവാറുണ്ട്. ഇത്തവണ അതിന് ഒരു 'ഡോമിന്റെ' രൂപമാണ്. 'മൂൺവാക്ക്' എന്ന പേരിൽ പൂരം എക്സിബിഷനിൽ, ഐഎസ്ആർഒ പവിലിയനടുത്തായാണു കേരളത്തിലെ ആദ്യത്തെ സൂപ്പർ റിയാലിറ്റി ഡോം പ്രവർത്തിക്കുന്നത്. ചെന്നൈയിൽ മാത്രം കണ്ട 360 ഡിഗ്രി ഇമേഴ്സിവ് വ്യൂവിങ് എക്സ്പീരിയൻസ് നാട്ടിലും കൊണ്ടുവരണമെന്ന ആഗ്രഹമാണു ഒല്ലൂർ സ്വദേശി സഞ്ജു റാഫേലിനേയും സുഹൃത്തുക്കളേയും ഈ സംരംഭത്തിലേക്കു നയിച്ചത്. 

റഷ്യൻ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണു 'മൂൺവാക്ക്' പിറവികൊണ്ടത്. ആറ് പ്രൊജക്ടറുകളും വലിയ സ്ക്രീനുകളും ഉപയോഗിച്ചാണു പ്രദർശനം. 360 ഡിഗ്രിയിൽ പ്രൊജക്ട് ചെയ്യുന്നതു കാരണം, കാണുന്ന ഒരാൾക്ക് താനും അതിന്റെ ഭാഗമാണെന്നു തോന്നിപ്പിക്കും വിധമാണ് ഡോമിനുള്ളിലെ ക്രമീകരണം. ഏഴു മിനിറ്റ് ദൈർഘ്യമുള്ള പ്രദർശനത്തിൽ അലാഡിനും മെഡോ റേസേഴ്സും ചെറിയ ഭാഗങ്ങളായി കാണിക്കുന്നു. കാണികൾക്ക് അതിനുള്ളിൽ നിന്നുകൊണ്ട് വിവിധ ദിശകളിൽ നോക്കി അനിമേറ്റഡ് രംഗങ്ങൾ ആസ്വദിക്കാവുന്ന ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. നൂറു രൂപയാണ് ഷോ കാണാനുള്ള നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com