ADVERTISEMENT

പൂവ്വത്തൂർ ∙ സുബ്രഹ്മണ്യൻ കോവിലിന് സമീപമുള്ള മരക്കമ്പനിക്കടുത്തുള്ള വീട്ടിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീട്ടിലെ ഒരു മുറി പൂർണമായി കത്തി. മരയ്ക്കാത്ത് അജീഷിന്റെ വീട്ടിലെ കിടപ്പു മുറിയിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ബെഡ്, കട്ടിൽ, എസി ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വയറിങ് എന്നിവയാണ് കത്തിയത്. 

അജീഷ് വിദേശത്താണ്. അജീഷിന്റെ ഭാര്യ ജിംനയും മാതാവും  2 മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അപകട സമയത്ത് കിടപ്പുമുറിയിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല. മുറി മൊത്തം കരിഞ്ഞ നിലയിലാണ്. ശബ്ദവും കേട്ട ഉടനെ മുറിയിൽ നിന്നും പുക ഉയരുന്നതാണ് വീട്ടുകാർ കണ്ടത്.   ഉടൻ സമീപത്തെ സഹോദരങ്ങളുടെ വീട്ടിൽ ആളുകളെത്തി വെള്ളമൊഴിച്ച് തീ അണച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com