ADVERTISEMENT

പൂർവ വിദ്യാർഥി സംഗമം ഇന്ന്
ചായ്പൻകുഴി ∙ ഗവ.ഹൈസ്കൂളിൽ 1992–93 ബാച്ച് എസ്എസ്എൽസി പൂർവ വിദ്യാർഥി സംഗമം സ്മൃതി മധുരം  ഇന്ന് രാവിലെ 9 ന് ആരംഭിക്കും. പ്രധാന അധ്യാപികയായിരുന്ന വി.വി.മിനി ഉദ്ഘാടനം ചെയ്യും.

ഫുട്‌ബോൾ ടൂർണമെന്റ് നാളെ തുടങ്ങും
ചെറുവാളൂർ ∙ ഗ്രൗണ്ട് ബ്രദേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നാളെ തുടങ്ങും. പ്രേംജിത്ത് അത്തേക്കാട്ടിൽ, സുരഭി ഗ്രൂപ്പ് വിന്നേഴ്‌സ് എവറോളിങ് ട്രോഫിക്കും നമ്പാടൻ ഫാമിലി ട്രസ്റ്റ് ചെറുവാളൂർ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി നടത്തുന്ന മത്സരത്തിനു വാളൂർ എൻഎസ്എച്ച്എസ് മൈതാനം വേദിയാകും. നാളെ 7നു സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.  

യോഗാ പരിശീലനം
ഒല്ലൂർ ∙ വൈദ്യരത്നം ആയുർവേദ കോളജ് ആശുപത്രിയിൽ സ്വസ്ഥ വൃത്ത ആൻഡ് യോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാളെ മുതൽ ഒരാഴ്ചത്തെ സൗജന്യ യോഗ പരിശീലനം നടത്തും. 94963 48821.

ഗുരുവന്ദനം നാളെ
ചാലക്കുടി ∙ കലാകാരന്മാരുടെ സംഘടനയായ തരംഗും ലയൺസ് ക്ലബും ഒരുക്കുന്ന ഗുരുവന്ദനം പരിപാടി നാളെ 6.30നു ലയൺസ് ഹാളിൽ സിനിമാ സംവിധായകൻ ജോസ് തോമസ് ഉദ്ഘാടനം ചെയ്യും. തരംഗ് പ്രസിഡന്റ് കലാഭവൻ ജയൻ അധ്യക്ഷത വഹിക്കും.

കൂടൽമാണിക്യം ആറാട്ട് ഇന്ന് ചാലക്കുടിയിൽ
ചാലക്കുടി ∙ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ഇന്ന് ഉച്ചയ്ക്ക് ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ ആറാട്ടുകടവിൽ നടത്തും. ഒന്നിടവിട്ട വർഷങ്ങളിലാണ് ചാലക്കുടിയിൽ ആറാട്ട് നടത്താറുള്ളത്. മറ്റു വർഷങ്ങളിൽ രാപ്പാൾ കടവിലും. ആറാട്ടിന്റെ ഭാഗമായി കൂടപ്പുഴ ശിവ-വിഷ്ണു ക്ഷേത്രത്തിൽ ഇന്ന് 11 മുതൽ 12 വരെ കലാമണ്ഡലം ശിവദാസ് നയിക്കുന്ന പഞ്ചാരിമേളം നടത്തും.

അഷ്ടമംഗല ദേവപ്രശ്നത്തിന് ഇന്നു തുടക്കം|
പുത്തൻചിറ ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള കൊമ്പത്തുകടവ് ഭദ്രകാളി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നത്തിന് ഇന്നു തുടക്കം. രാവിലെ 8 ന് ആരംഭം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പൈതൃകം കൊമ്പത്തുകടവ്, പൂപ്പത്തി ശ്രീദേവയാനി നാട്യസംഘം എന്നിവർ അവതരിപ്പിക്കുന്ന സംഗീതാർച്ചന, നൃത്തപരിപാടി, ഭക്തിഗാന സുധ.  നാളെ ഉച്ചയ്ക്ക് അന്നദാനം, ദീപാരാധനയ്ക്ക് ശേഷം അധ്യാത്‌മിക പ്രഭാഷണം, തന്ത്രിയും ഭക്തരും മുഖാമുഖം. മറ്റന്നാൾ അഷ്ടമംഗല ദേവപ്രശ്നം സമാപനം.

സംസ്ഥാന സമ്മേളനം ഇന്ന്
കൊരട്ടി ∙ ശ്രീരാമവിലാസം ചവളർ സൊസൈറ്റി വനിത- യുവജന വിഭാഗങ്ങളുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്നു കോനൂരിലെ യൂണിയൻ ഓഫിസ് ഹാളിൽ നടത്തും. 10നു വനിത സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഭാകരൻ മാച്ചാമ്പിള്ളി ഉദ്ഘാടനം ചെയ്യും. 2നു യുവജന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അശോകൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി ബൈജു കെ.മാധവൻ, സംസ്ഥാന സെക്രട്ടറി കെ.കെ.മോഹനൻ, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി സിന്ധു രമേഷ്, യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി പ്രജിഷ സിബി എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com