ADVERTISEMENT

പാവറട്ടി ∙ ചാവക്കാട് - പറപ്പൂർ - തൃശൂർ റൂട്ടിലെ പ്രധാന പാലങ്ങളിലൊന്നായ അന്നകര കടാംതോട് പാലത്തിന്റെ അസ്ഥിവാരം ഇളകി തകർച്ചാ ഭീഷണിയിൽ.  പാലത്തിന്റെ 2 തൂണുകളുടെ അടിയിലെ കരിങ്കല്ലുകളാണ് ഇളകിയിട്ടുള്ളത്. ഏകദേശം 80 വർഷം പഴക്കമുള്ളതാണ് പാലം. കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. ബസുകളും ഭാരവാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

2018ലെ പ്രളയത്തിൽ പാലത്തിനു മുകളിൽ നാലടി വരെ ഉയരത്തിലാണ് വെള്ളം ഒഴുകിയിരുന്നത്. പാലം പുതുക്കി പണിയണമെന്നുള്ള ദീർഘകാലമായുള്ള നാട്ടുകാരുടെ ആവശ്യമാണ്. കഴിഞ്ഞ 4 വർഷമായി സംസ്ഥാന ബജറ്റിൽ ടോക്കൺ തുക മാത്രം വച്ച് പാലം നിർമാണം സ്ഥാനം പിടിക്കാറുണ്ടെങ്കിലും  ഇതുവരെ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. പാലം നിർമാണത്തിനാവശ്യമായ സ്ഥല പരിശോധന നേരത്തെ പൂർത്തിയാക്കിയിരുന്നു.

ഇത്തവണ മരാമത്ത് വകുപ്പ് പാലം വിഭാഗം ചാവക്കാട് ഡിവിഷൻ  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിച്ചെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. പുതിയ പാലത്തിന്റെ നിർമാണം അടിയന്തരമായി യാഥാർഥ്യമാക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com