ADVERTISEMENT

അധ്യാപകർക്ക് ചാറ്റ് ജിപിറ്റി പരിശീലനം 
മണ്ണുത്തി ∙ ചാറ്റ് ജിപിറ്റി പോലുള്ള ജനറേറ്റിവ് ആർട്ടിഫിഷൽ ഇന്റലിജൻസ് സങ്കേതങ്ങളുപയോഗിച്ച് അധ്യാപനവും പഠനവും കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്ന പരിശീലന പരിപാടിയുമായി വെറ്ററിനറി സർവകലാശാല. സ്കൂൾ,കോളജ്, യൂണിവേഴ്‌സിറ്റി അധ്യാപകർക്കു പങ്കെടുക്കാം. മണ്ണുത്തിയിലെ അക്കാദമിക് സ്റ്റാഫ് കോളജിൽ 6നാണു പരിശീലനം. നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാൻ സൗകര്യമുണ്ട്. നേരിട്ടു പങ്കെടുക്കുന്നവർക്ക് 1000 രൂപയും ഓൺലൈൻ ഉള്ളവർക്ക് 500 രൂപയുമാണ് ഫീസ്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ക്ലാസിന്റെ വിഡിയോകളും നൽകും. പുണെയിലെ ആസ്പയർ ടെക്നോളജീസ് ഡയറക്ടറായ ഡോ.സുരേഷ് നമ്പൂതിരി ക്ലാസുകൾക്കു നേതൃത്വം നൽകും. 9446203839

പിഎസ്​സി പരിശീലനം
പഴയന്നൂർ ∙ വടക്കേത്തറ എസ്എൻ പിഎസ്​സി പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനത്തിന് പ്രവേശനം തുടങ്ങി. 9961515967.

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ്
കൊടകര ∙ സമന്വയ സാംസ്കാരിക സൗഹൃദ വേദിയുടെ 10-ാം വാർഷികത്തോടനുബന്ധിച്ച് തൈക്കാട്ടുശ്ശേരി വൈദ്യരത്നം ആയുർവേദ കോളജുമായി സഹകരിച്ച് നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, അധ്യക്ഷത വഹിച്ചു. സമന്വയ പ്രസിഡന്റ് ടി.എ.രാജൻ ബാബു, പഞ്ചായത്തംഗങ്ങളായ സി.ഡി.സിബി, ടി.വി പ്രജിത്ത്, ഡോ:പത്മിനി, ഡോ. ആനന്ദ്,നാരായണൻ കുട്ടി, കെ.വി. നൈജോ, വി.എം.ആന്റണി, സമന്വയ സെക്രട്ടറി സണ്ണി ഏറ്റുമാനൂക്കാരൻ എന്നിവർ പ്രസംഗിച്ചു.

സൗജന്യ നേത്ര പരിശോധന ക്യാംപ്
കൊടകര∙ പേരാമ്പ്ര ലയൺസ് ക്ലബ് ഡ്രീം സിറ്റിയും, അഹല്യ ഫൗണ്ടേഷനും ചേർന്ന് നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാംപ് ജില്ലാ മെഡിക്കൽ ക്യാംപ് കോ ഓഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.ഡി.ജോൺസ് അധ്യക്ഷത വഹിച്ചു. ക്യാംപിൽ നിന്ന് തിരഞ്ഞെടുത്തവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തും. പേരാമ്പ്ര പള്ളി വികാരി ഫാ. ഷാജു പീറ്റർ കാച്ചപ്പിള്ളി, ടോക്സി ബോസ്, കെ.എ തോമസ്, കെ.ഒ.വർഗീസ്, എം.പി.ജോണി എന്നിവർ പ്രസംഗിച്ചു.

വൈദ്യുതി മുടക്കം
അതിരപ്പിള്ളി ∙ നഴ്സറിപ്പടി ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.        
ചേലക്കര ∙പത്തുകുടി, ചീപ്പാറ, ഗ്രാമം, അന്ത്രോഡ് മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെയും രാമലിംഗം ട്രാൻസ്ഫോമർ പരിധിയിൽ 8.30 മുതൽ ഒരു മണി വരെയും വടക്കുംകോണം, കേരകക്കുന്ന് മേഖലകളിൽ ഒരു മണി മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
തൃശൂർ ∙ ചക്കാമുക്കിലും പരിസര പ്രദേശങ്ങളിലും ഇന്നു രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.        

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com