ADVERTISEMENT

തൃശൂർ ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാനുള്ള നീക്കം പാളി. ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പണവുമായി എത്തിയെങ്കിലും ഈ തുക ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തെന്നാണു സൂചന.

ഇതേപ്പറ്റി ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെത്തി മാനേജറുമായി ചർച്ച നടത്തിയിരുന്നു. അപ്പോഴാണു ബാങ്ക് അധികൃതർ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചത്. പുറത്തിറങ്ങിയ വർഗീസിനോടു മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒന്നും വ്യക്തമാക്കിയില്ല.

അതേസമയം, കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുകേസിൽ എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 22ന് ഹാജരാകാൻ ആണ് വർഗീസിന് ഇ.ഡി സമൻസ് നൽകിയിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകൾ മൂലം ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു. മുൻപും പല തവണ വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

English Summary:

CPM moves to repay one crore rupees in Bank of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com