ADVERTISEMENT

തൃശൂർ ∙ ജില്ലയിൽ ഇന്നു വിവിധ പ്രദേശങ്ങളിൽ ഉഷ്ണ തരംഗത്തിനുള്ള സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണിത്. മേയ് 2 വരെ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നു മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. 

സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പകൽ 11നും ഉച്ചയ്ക്ക് 3നും ഇടയിലാണു ചൂട് ഉയരാൻ സാധ്യത. ഇന്നലെയും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും സൂര്യാഘാതം–സൂര്യാതപം തുടങ്ങിയവ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഇന്നും പകൽ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉഷ്ണതരംഗം ഉണ്ടായാൽ സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നതു പരമാവധി ഒഴിവാക്കാനാണു നിർദേശം. ഇന്നലെ വെള്ളാനിക്കരയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 38.2 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ അനുഭവപ്പെടുന്ന ചൂട് ഇതിലും കൂടുതലായിരുന്നു.

മറ്റു ജാഗ്രതാ നിർദേശങ്ങൾ
∙ ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാത്തരം ജോലികളും കായിക വിനോദങ്ങളും ഒഴിവാക്കുക.
∙ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും ചെരിപ്പും ഉപയോഗിക്കുക; വെള്ളം ധാരാളമായി കുടിക്കുക.
∙ നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ ഒഴിവാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com