ADVERTISEMENT

കഥാ പുരസ്കാരത്തിന് ‌കൃതികൾ ക്ഷണിച്ചു
തൃശൂർ ∙ അയനം സാംസ്കാരിക വേദിയുടെ അയനം- സി.വി.ശ്രീരാമൻ കഥാ പുരസ്കാരത്തിനു (11,111 രൂപ) കൃതികൾ ക്ഷണിച്ചു. 2021 ജനുവരി മുതൽ 2024 മാർച്ച് വരെ ആദ്യ പതിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരത്തിനാണു പുരസ്കാരം. 9388922024.

എംപ്ലോയബിലിറ്റി സെന്ററിൽ കൂടിക്കാഴ്ച ഇന്ന്
തൃശൂർ ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഇന്ന് ഉച്ചയ്ക്കു 2 മുതൽ 4 വരെ കൂടിക്കാഴ്ച നടത്തുന്നു. ഏതെങ്കിലും ഡിപ്ലോമ, ബിരുദം, ഐടിഐ, പ്ലസ്ടു തുടങ്ങിയ വിവിധ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തവർക്കു പങ്കെടുക്കാം. വാട്സാപ്: 94462 28282. ഒറ്റത്തവണ റജിസ്ട്രേഷൻ ഫീസായ 250 രൂപ നൽകി പ്രവൃത്തി ദിവസങ്ങളിൽ പേരു ചേർക്കാം.

ഗതാഗതം തടസ്സപ്പെടും
പഴയന്നൂർ ∙ പുത്തിരിത്തറ-കൊണ്ടാഴി റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം ഭാഗികമായോ പൂർ‍ണമായോ തടസ്സപ്പെടുമെന്നു പിഡബ്ല്യുഡി റോഡ്സ് സെക്‌ഷൻ ചേലക്കര അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ജലവിതരണം മുടങ്ങും
കൊണ്ടാഴി ∙ കുത്താമ്പുള്ളി ഫിൽട്ടർ പ്ലാന്റിലെ പമ്പ് തകരാറായതിനാൽ നാളെ മുതൽ പഞ്ചായത്തിലേക്കുള്ള ജലവിതരണം തടസ്സപ്പെടുമെന്നു ജല അതോറിറ്റി ചേലക്കര അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

അധ്യാപക ഒഴിവ്
പഴയന്നൂർ ∙ ഐഎച്ച്ആർഡി കോളജിൽ ഗെസ്റ്റ് അധ്യാപക (കണക്ക്) ഒഴിവ്. അഭിമുഖം 9നു രാവിലെ 11ന്. 04884 227181.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com