ADVERTISEMENT

ചേർപ്പ് ∙ എട്ടുമന മുറ്റിച്ചൂർ വീട്ടിൽ പവിത്രന്റെ മരണത്തിലൂടെ നഷ്ടമായതു കഠിനാധ്വാനത്തിലൂടെ കുടുംബത്തെ കരകയറ്റിയ നെടുംതൂണിനെ. കഴിഞ്ഞ മാസം രണ്ടിനു കരുവന്നൂരിലേക്കുള്ള യാത്രയിൽ ചെറിയ പാലത്തിനു സമീപം വച്ചാണ് മൂന്നു രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ശാസ്താ ബസിൽ നിന്ന് കണ്ടക്ടർ പവിത്രനെ ബസിൽ നിന്ന് തള്ളി പുറത്തേക്കിട്ടത്. തൃശൂരിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്ന പവിത്രൻ ഇന്നലെ രാവിലെയാണു മരിച്ചത്. 

ചെറുപ്രായത്തിൽ വിദേശത്തു പോയ പവിത്രൻ അധികം വൈകാതെ നാട്ടിലേക്കു തന്നെ തിരിച്ചെത്തി. പിന്നീട് രാജാ സ്റ്റോപ്പിൽ ടാക്സി ഡ്രൈവറായി. മേഖലയിലെ തന്നെ ആദ്യകാല ടാക്സി ഡ്രൈവർമാരിൽ ഒരാളായിരുന്നു. നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു പവിത്രൻ. എല്ലാവരോടും മാന്യമായി പെരുമാറിയിരുന്ന ഇദ്ദേഹം ഏതാനും കാലം സ്കൂളിലേക്കു വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനത്തിലും ജോലി ചെയ്തിരുന്നു.

ഒട്ടേറെപ്പേർക്കു വാഹനം ഓടിക്കുന്നതിൽ പരിശീലനം നൽകിയിട്ടുള്ള ഇദ്ദേഹം മരണം വരെയും ഇത്തരം ജോലികൾ ചെയ്തിരുന്നതായി നാട്ടുകാർ ഓർക്കുന്നു. കരുവന്നൂർ പനംകുളത്തുള്ള ചെറിയ വീട്ടിലായിരുന്നു ഇദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. ഒരു വർഷം മുൻപാണ് ഇവർ എട്ടുമനയിലെ കുറച്ചു കൂടി സൗകര്യം ഉള്ള വീടു വാങ്ങി അവിടേക്കു താമസം മാറ്റിയത്. പുതിയ വീട് വാങ്ങിയപ്പോൾ ഉള്ള സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് മകനെ സഹായിക്കുവാനായി ഈ പ്രായത്തിലും ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സക്കാര്യത്തിൽ ബസ് ഉടമസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com