ADVERTISEMENT

വോളിബോൾ ടൂർണമെന്റ് ഇന്നു മുതൽ
വെറ്റിലപ്പാറ ∙സിറ്റി ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെന്റ് ഇന്നു മുതൽ 12 വരെ. ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സംസ്ഥാന താരങ്ങൾ പങ്കെടുക്കും. അതിരപ്പിള്ളി വോളിബോൾ ലീഗ് ടൂർണമെന്റും സിറ്റി ക്ലബ് ഗ്രൗണ്ടിൽ വൈകിട്ട് 5 മുതൽ നടക്കും. ഇന്ന് വൈകിട്ട് 5 ന് സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസി.ആതിര ദേവരാജൻ അധ്യക്ഷത വഹിക്കും.

സോക്കർ ഫെസ്റ്റ് ഇന്നുമുതൽ 
കുഴൂർ ∙ ഉദയം സോക്കർ ഫെസ്റ്റിന് ഇന്ന് ഐരാണിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കം. ഉദയം സ്വയം സഹായ സംഘമാണ് ഒരാഴ്ച നീളുന്ന മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ടു നടക്കുന്ന മത്സരങ്ങൾക്കു മുന്നോടിയായി വിവിധ കലാപരിപാടികൾ നടക്കും.

ഒഴിവ്
തൃശൂർ ∙  എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്കു കീഴിലെ തൃശൂർ ജെപി മൈഗ്രന്റ്സ് സുരക്ഷാ പ്രോജക്ടിലെ ഔട്ട്റീച്ച് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 8590000702.

വൈദ്യുതി മുടക്കം
ചേലക്കര ∙ പാഞ്ഞാൾ കാട്ടിൽകാവ് മേഖലയിൽ ഇന്ന് 9 മുതൽ 5 വരെയും തോന്നൂർക്കര വളവിൽ 10 മുതൽ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com