ADVERTISEMENT

പൊന്നാനി ∙ ‘കള്ളക്കടൽ’ പ്രതിഭാസം വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ തീരദേശത്ത് ജാഗ്രതാ നിർദേശം.ഇന്നും നാളെയും ശക്തമായ തിരയടിക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലിലിറങ്ങുന്നതിൽ ബോട്ടുകാർക്കും വള്ളക്കാർക്കും നിയന്ത്രണമേർപ്പെടുത്തി. ജില്ലയിൽ കടലോരത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും ജാഗ്രതാ നിർദേശം    നൽകിക്കഴിഞ്ഞു. ഏതു നിമിഷവും കടലാക്രമണ സാധ്യത മുന്നിൽ കാണണമെന്നും സ്വയം സുരക്ഷ ഉറപ്പാക്കണമെന്നുമാണ് വീട്ടുകാർക്ക് നിർദേശം നൽകിയത്. അടുത്ത 48 മണിക്കൂർ കഴിയുന്നതു വരെ കടലിലിറങ്ങരുതെന്ന കർശന നിർദേശം മത്സ്യത്തൊഴിലാളികൾക്കും നൽകിയതായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും തമിഴ്നാട് തീരത്തും ഇന്ന് പുലർച്ചെ 2.30 മുതൽ നാളെ രാത്രി 11.30 വരെ ഒന്നര മീറ്റർ ഉയരത്തിൽ വരെ തീരയടിയുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. അധികൃതർ നിർദേശിക്കുന്നതിനനുസരിച്ച് ഏതു നിമിഷവും തീരത്തുനിന്ന് മാറിത്താമസിക്കാൻ സജ്ജരാകണമെന്ന് കടലോരവാസികളെ അറിയിച്ചിട്ടുണ്ട്. മീൻപിടിത്ത യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ട് സുരക്ഷ ഉറപ്പാക്കാനും യാനങ്ങൾ കടലിലേക്ക് ഒഴുകിപ്പോകാനുള്ള സാഹചര്യം ഒഴിവാക്കാനും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.  അഴിമുഖത്തേക്കും കടൽത്തീരങ്ങളിലേക്കുമുള്ള വിനോദയാത്രകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com