ADVERTISEMENT

ഫിസിയോ  തെറപ്പി സെന്റർ ഉദ്ഘാടനം മേയ് 2ന്
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പിന്റെ ആധുനിക ഫിസിയോ തെറപ്പി സെന്റർ മേയ് 2ന് രാവിലെ 10ന് വിസി ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കായിക വകുപ്പിന്റെ പുതിയ സമുച്ചയത്തിലാണ് സെന്റർ. ടെൻസ്, ഐഎഫ്‌ടി, അൾട്രാ സൗണ്ട് തെറപ്പി, എക്‌സർസൈസ് തെറപ്പി തുടങ്ങിയവയാണ് സേവനം. 

പേശികൾ, അസ്ഥികൾ മുതലായവയിലെ പരുക്കുകൾ, സ്പോർട്സ് ഇൻജുറികൾ എന്നിവയുടെ പരിചരണത്തിനു പ്രാധാന്യം നൽകും. ഡോ. ഡെന്നി ഡേവിസിന്റെ നേതൃത്വത്തിലാണ് ചികിത്സ. വിദ്യാർഥികൾക്കും (20 രൂപ) ഗവേഷകർക്കും (30 രൂപ) യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ‍ക്കും (50 രൂപ) പൊതുജനങ്ങൾ‍ക്കും (100 രൂപ) സേവനം ലഭിക്കും. സർവകലാശാലാ കായിക താരങ്ങൾക്ക് സേവനം സൗജന്യം.

ചിത്രകലാ ക്യാംപ് മേയ് 11ന്
കോട്ടയ്ക്കൽ∙കേരള ചിത്രകലാ പരിഷത് നാനൂറിലധികം കലാകാരൻമാരെ ഉൾപ്പെടുത്തി ചിത്രകലാ ക്യാംപ് നടത്തുന്നു. മേയ് 11ന് ഗവ.രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിഷത് സംസ്ഥാന പ്രസിഡന്റ് സിറിൽ പി.ജേക്കബ് ഉദ്ഘാടനം ചെയ്യും. പേര് റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മേയ് 1. 9048946663.

ഗ്രാമശ്രീ കോഴിമുട്ടകളുടെ വിൽപന  ആരംഭിച്ചു
വളാഞ്ചേരി ∙ കഞ്ഞിപ്പുരയിലെ ജില്ലാ പഞ്ചായത്ത് സർക്കാർ കോഴിവളർത്തൽ കേന്ദ്രത്തിൽ ഗ്രാമശ്രീ കോഴിമുട്ടകൾ വിപണനം തുടങ്ങി. മുട്ട ഒന്നിന് 5രൂപയാണ് വില. കൊത്തുമുട്ടകളും ലഭ്യമാണ്. മുട്ടയൊന്നിന് 25 രൂപ. മുഴുവൻ പ്രതിരോധ കുത്തിവയ്പ്പുകളും പൂർത്തീകരിച്ച ഒന്നരമാസം മുതൽ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളും ഇറച്ചി ആവശ്യത്നുള്ള പൂവൻ കോഴികളും 130 രൂപ മുതൽ വിലയ്ക്ക് ലഭ്യമാണ്. ആവശ്യക്കാർക്ക് ഫാം കാണുന്നതിനും സൗകര്യമുണ്ട്. 0494 2960068.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com