ADVERTISEMENT

തേഞ്ഞിപ്പലം ∙ കൊതുക് ആകുന്നതിനു മുൻപ് ലാർവയെ ഇല്ലാതാക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തവുമായി കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകർ. കൊതുകുവ്യാപനം തടയുന്നതിൽ നിർണായകമായേക്കാവുന്നതാണ് കണ്ടുപിടിത്തം. കൊതുകിന്റെ കൂത്താടികളിലെ ട്രിപ്സിൻ എന്ന എൻസൈം നിർമാണം തടയുന്ന പൈപ്റ്റൈഡ് (ചെറിയ പ്രോട്ടീൻ) വേർതിരിച്ചെടുത്തതാണ് നേട്ടം. ട്രിപ്സിന്റെ അഭാവത്തിൽ ദഹനപ്രക്രിയ തടസ്സപ്പെട്ട് ലാർവകൾ 48 മണിക്കൂറിനകം നശിക്കും.  സർവകലാശാലാ ജന്തുശാസ്ത്ര പഠന വിഭാഗം പ്രഫസർ ഡോ. വി.എം.കണ്ണനും ഗവേഷക വിദ്യാർഥിയായ എം. ദീപ്തിയുമാണ് ഗവേഷണത്തിനു നേതൃത്വം നൽകിയത്. പാർശ്വ ഫലങ്ങളോ പരിസ്ഥിതിക്ക് ദോഷമോ ഇല്ലാത്ത പൈപ്റ്റൈഡ് ദ്രാവക രൂപത്തിലാക്കി കൂത്താടികളുള്ള വെള്ളക്കെട്ടുകളിൽ പ്രയോഗിക്കാനാകും.

3 വർഷത്തെ ഗവേഷണത്തിലുടെയാണ് പുതിയ കണ്ടുപിടിത്തം. ഇന്റർനാഷനൽ ജേണൽ ഓഫ് മസ്കീറ്റോ റിസർച്ചിൽ പ്രസിദ്ധീകരിക്കുകയും പേറ്റന്റിന് അപേക്ഷിക്കുകയും ചെയ്തു. കൊതുകു വ്യാപനം തടയുന്ന ഈ പെപ്റ്റൈഡ് ജലത്തിലെ മറ്റു ജീവികളെയോ മനുഷ്യരെയോ ബാധിക്കില്ല. മറ്റു ജീവികളിൽ ഇതിന് പ്രവർത്തിക്കാനാവശ്യമായ റിസപ്റ്ററുകൾ ഇല്ലെന്ന് ഡോ.കണ്ണൻ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ സെന്റർ ഫോർ അഡ്വാൻസ് ഇൻ മോളിക്യുലർ ബയോളജിയിലാണ് ഗവേഷണം നടത്തിയത്.   ഡോ.കണ്ണൻ അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിൽ മോളിക്യുലർ ബയോളജിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com