ADVERTISEMENT

തിരൂർ ∙ ഒരു കാര്യവുമില്ലെങ്കിലും ചിരിച്ചുകൊണ്ടിരിക്കുക. ചിരി ഗവേഷകർ അതിനെ വണ്ടർ മെഡിസിൻ എന്നു വിശേഷിപ്പിക്കുന്നു. വ്യക്തികളുടെ മനോസംഘർഷം ഇതുവഴി കുറഞ്ഞ് ഇല്ലാതാകുമെന്നാണ് ചിരി യോഗ പരിചയപ്പെടുത്തി ഓഷ്യാനിക് ക്ലബ് ഫോർ ലാഫ് പ്രമോഷൻ ക്ലബ് രൂപീകരിച്ച താനൂർ സ്വദേശി ഡോ. എ.പി.എ.റഹ്മാൻ പറയുന്നത്. കഴിഞ്ഞ 26 വർഷമായി രാജ്യാന്തര ചിരി ക്ലബ്ബിൽ അംഗമാണ് കാലിക്കറ്റ് സർവകലാശാല അഡൽട്ട് എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് തലവനായിരുന്ന റഹ്മാൻ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മുന്നൂറോളം ചിരി ക്ലബ്ബുകൾ ഇദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. ഐഎംജി, പൊലീസ് അക്കാദമി, ഐഎംഎ, റോട്ടറി ക്ലബ്, ലയൺസ് ക്ലബ്, ജെസിഐ, ഓൾ ഇന്ത്യ അഡൽട്ട് എജ്യുക്കേഷൻ അസോസിയേഷൻ എന്നിവിടങ്ങളിലെല്ലാം ചിരി തെറപ്പി പരിശീലിപ്പിക്കാനും റഹ്മാ‍ന് അവസരമുണ്ടായിട്ടുണ്ട്.

ചിരി യോഗ നടത്തുന്നതിലൂടെ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം, വാത രോഗങ്ങൾ, ആസ്ത്‌മ, അലർജി, ഹൃദ്രോഗം, മാനസിക വിഭ്രാന്തി, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാ പ്രവണത, ലഹരി വസ്തുക്കളോടുള്ള ആസക്തി എന്നിവയെല്ലാം ഇല്ലാതാക്കാൻ സഹായിക്കുമെന്ന് റഹ്മാൻ പറയുന്നു. ചിരിയുടെ യോഗയും ചിരിയുടെ ഗുണങ്ങളുമെല്ലാം ഇദ്ദേഹം തികച്ചും സൗജന്യമായാണ് സമൂഹത്തിനു പകർന്നു നൽകുന്നത്. ഇന്ന് വീണ്ടുമൊരു ചിരിദിനം വരുമ്പോൾ അനേകം പേർക്ക് ചിരി പകർന്നു നൽകാൻ കഴി​ഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com