ADVERTISEMENT

നീറ്റ് ഇന്ന് ജില്ലയിലെ 30 കേന്ദ്രങ്ങളിൽ:
മലപ്പുറം∙ മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കു പ്രവേശനത്തിനു നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ്– യുജി  ഇന്ന് ജില്ലയിലെ 30 കേന്ദ്രങ്ങളിൽ നടക്കും. ജില്ലയിലെ തിരഞ്ഞെടുത്ത സിബിഎസ്ഇ, എൻജിനീയറിങ്, പോളിടെക്നിക് കോളജുകളിലാണ് പരീക്ഷ നടക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു. 

ജോലി ഒഴിവ്: ഗെസ്റ്റ് ലക്ചറർ 
∙ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജിൽ അറബിക്, ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഇസ്‌ലാമിക് ഫിനാൻസ്, പ്രിലിമിനറി അറബിക് വിഷയങ്ങളിൽ ഗെസ്റ്റ് ലക്ചറർ ഒഴിവുകൾ. (www.muacollege.ac.in). അവസാന തീയതി 10. 9744308505, 9947326735.
∙ മോങ്ങം അൻവാറുൽ ഇസ്‌ലാം വനിതാ അറബിക് കോളജിൽ അറബിക്, ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഇസ്‌ലാമിക് ഫിനാൻസ്, പ്രിലിമിനറി അറബിക് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്.  (aiwacollege.ac.in) അവസാന തീയതി 15. 6238162679, 9847815052.

വനിതാ വാർഡൻ
∙ നിലമ്പൂർ യത്തീംഖാന വനിത ഹോസ്റ്റലിൽ വനിതാ വാർഡന്റെ ഒഴിവിൽ 15 വരെ അപേക്ഷ സ്വീകരിക്കും. 9446883218.

പച്ചക്കറിക്കൃഷി
∙ നിലമ്പൂർ നഗരസഭാ പ്രദേശത്ത് 60 സെന്റിൽ കുറയാത്ത സ്ഥലത്ത് പച്ചക്കറിക്കൃഷി തുടങ്ങാൻ താൽപര്യമുള്ളവർ കൃഷിഭവനിൽ ബന്ധപ്പെടണം. വിത്ത്, വളം തുടങ്ങിയവ ലഭ്യമാക്കും.

ജില്ലാതല നഴ്സസ് വാരാഘോഷം  നാളെ മുതൽ
മലപ്പുറം∙ ജില്ലാതല നഴ്സസ് വാരാഘോഷം  നാളെ മുതൽ 12 വരെ നടക്കുമെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ.സി.ഷുബിൻ പറഞ്ഞു. നാളെ രാവിലെ 10ന് മഞ്ചേരി ടൗൺ ഹാളിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക വാരാഘോഷം ഉദ്ഘാടനം ചെയ്യും. 7ന് പെരിന്തൽമണ്ണ ഇഎംഎസ് നഴ്സിങ് കോളജിൽ രചനാമത്സരങ്ങളും  8ന് മഞ്ചേരി ഗവ.നഴ്സിങ് സ്കൂളിൽ ക്വിസ് മത്സരവും 9ന് കലാമത്സരങ്ങളും നടക്കും. 10ന് മലപ്പുറം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ കായികമത്സരങ്ങൾ അരങ്ങേറും. 12ന് റാലി 8.30ന് മലപ്പുറത്ത് കലക്ടറുടെ ബംഗ്ലാവ് പരിസരത്തുനിന്ന് ആരംഭിക്കും. 10ന് മലപ്പുറം ടൗൺഹാളിൽ നടക്കുന്ന സമാപന സമ്മേളനം നാഷനൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ.അനൂപ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.പ്രദീപ്, മ‍ഞ്ചേരി നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ ഒ.ഷീജ, മലപ്പുറം താലൂക്ക് ആശുപത്രി നഴ്സിങ് സൂപ്രണ്ട് സി.ടി.നുസൈബ തുടങ്ങിയവർ പറഞ്ഞു.

ഭാഗവത സപ്താഹയജ്ഞം ഇന്നു മുതൽ 
വളാഞ്ചേരി ∙ വലിയകുന്ന് നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്നു മുതൽ 12വരെ നടക്കും. വൈകിട്ട് മാഹാത്മ്യ വർണനയോടെയാണ് തുടക്കം. വൈകിട്ട് കലവറ നിറയ്ക്കൽ. തെക്കേടം നാഗരാജൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മാടശേരി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും, പട്ടളം മണികണ്ഠൻ നമ്പൂതിരിയും ഉപാചാര്യന്മാരും. ക്ഷേത്രത്തിൽ ദശാവതാരം ചന്ദനം ചാർത്തലും ഇതോടൊപ്പം നടത്തും.

ഗതാഗത നിരോധനം
മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി നിലമ്പൂർ - അകമ്പാടം റോഡിൽ വെളിയംതോട് മുതൽ മൈലാടി പാലം ടാറിങ് നടത്തുന്നതിനാൽ 7ന് രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ 8 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചുങ്കത്തറ എരുമമുണ്ട വഴി പോകണം.

അമിത വൈദ്യുതി ഉപയോഗം; നിയന്ത്രണം വരും
പെരിന്തൽമണ്ണ∙ സബ് സ്‌റ്റേഷനുകൾക്ക് താങ്ങാനാവാത്ത വിധം അമിത വൈദ്യുതി ഉപയോഗമുള്ളതിനാൽ രാത്രിയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെഎസ്‌ഇബി. 220 കെവി മാലാപറമ്പ്, 110 കെവി പെരിന്തൽമണ്ണ, 110 കെവി മങ്കട, 110 കെവി മേലാറ്റൂർ, 110 കെവി മലപ്പുറം, 33 കെവി പുലാമന്തോൾ, താഴേക്കോട്, മക്കരപ്പറമ്പ് എന്നീ സബ് സ്‌റ്റേഷനുകളിൽ നിന്നുമുള്ള ലൈനുകൾ വൈകിട്ട് 7 മുതൽ പുലർച്ചെ 1 വരെ താങ്ങാൻ സാധിക്കുന്ന ശേഷിയിലധികം ലോഡ് ആകുന്ന അവസ്ഥയാണ്. ആയതിനാൽ മേൽ സബ് സ്‌റ്റേഷനുകളിൽ നിന്നുള്ള പെരിന്തൽമണ്ണ ഡിവിഷന്റെ കീഴിൽ വരുന്ന 11 കെവി ലൈനുകളിൽ വൈകിട്ട് 7 മുതൽ പുലർച്ചെ ഒരു വരെ ഇടവിട്ട് വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com