ADVERTISEMENT

ജൂനിയർ ജില്ലാ ടീം സിലക്‌ഷൻ: റജിസ്ട്രേഷൻ മേയ് 2ന്
മലപ്പുറം ∙ സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാംപ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിലേക്കായി നടത്തുന്ന സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ റജിസ്ട്രേഷൻ ക്ഷണിച്ച് ജില്ലാ ഫുട്ബോൾ അസോസിയേഷൻ. മേയ് 2ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വരെ മഞ്ചേരിയിലെ പൂക്കളത്തൂർ റോഡിലുള്ള ലയൺസ് അരീനയിലാണ് റജിസ്ട്രേഷൻ നടക്കുക.

2009 ജനുവരി ഒന്നിനും 2010 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് റജിസ്ട്രേഷന് അവസരം ലഭിക്കും. റജിസ്ട്രേഷൻ ഫീസുണ്ട്. റജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമേ പിന്നീട് നടക്കുന്ന മലപ്പുറം ജില്ലാ ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കൂ.  ഇതാദ്യമായാണ് ജില്ലയിൽ സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ റജിസ്ട്രേഷൻ ഫീസ് ഏർപ്പെടുത്തുന്നത്.

ലഭിക്കുന്ന തുക ക്യാംപ് നടത്തിപ്പിനും സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ചെലവിനുമായിരിക്കും ഉപയോഗിക്കുകയെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ അധികൃതർ അറിയിച്ചു. മേയിലാണ് സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ് നടക്കുക. വേദിയും തീയതിയും ആകുന്നതേയുള്ളൂ. 9447628686, 9846446159.

വിദ്യാർഥികളുടെ ചിത്ര പ്രദർശനം നാളെ മുതൽ
മലപ്പുറം ∙ മഞ്ചേരി നാഷനൽ സ്കൂൾ ഓഫ് ഫൈൻ ആർട്സിലെ ചിത്രകലാ വിദ്യാർഥികൾ ഒരുക്കുന്ന ഗ്രൂപ്പ് പെയിന്റിങ് പ്രദർശനം ‘കളർ സ്പോട്ട്സ്’ നാളെ മുതൽ 4 വരെ കോട്ടക്കുന്ന് ആർട് ഗാലറിയിൽ നടക്കും. രാവിലെ 10.30ന് പി.ഉബൈദുല്ല എംഎൽഎ ഉദ്ഘാടനം ചെയ്യും. 50 വിദ്യാർഥികളുടെ ചിത്രങ്ങളും ശിൽപങ്ങളുമടങ്ങുന്ന 100 സൃഷ്ടികളാണ് പ്രദർശിപ്പിക്കുകയെന്ന് മാനേജർ എം.പി.ജയനാരായണൻ, ഷബീബ മലപ്പുറം, ടി.ഷിമി‍ എന്നിവർ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ ആർട്ടിസ്റ്റ് ദയാനന്ദൻ, സാമൂഹിക പ്രവർത്തകൻ പി.സുന്ദര രാജൻ, ചിത്രകലാ പരിഷത് ജില്ലാ പ്രസിഡന്റ് ആർട്ടിസ്റ്റ് ബാബുരാജ് പുൽപറ്റ എന്നിവർ അതിഥികളാകും. വിവിധ ദിവസങ്ങളിൽ കലാചർച്ചകളും മറ്റു പരിപാടികളും സംഘടിപ്പിക്കും.

മഅദിൻ:  പെൺകുട്ടികളുടെ കോഴ്സിൽ  പ്രവേശനം
മലപ്പുറം ∙ മഅദിൻ അക്കാദമിയുടെ കീഴിൽ പെൺകുട്ടികൾക്കുള്ള വിവിധ സ്ഥാപനങ്ങളിലേക്കും കോഴ്‌സുകളിലേക്കും പ്രവേശനം ആരംഭിച്ചു. മഅദിൻ ഹിയ അക്കാദമി, ക്യൂ ലാൻഡ്, ഷീ ക്യാംപസ്, ദാറു സഹ്‌റ, ഫാർമസി കോളജ്, സയൻസ് സെന്റർ തുടങ്ങിയ പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള സ്ഥാപനങ്ങളിൽ ഹൈസ്‌കൂൾ മുതൽ ഡിഗ്രി തലം വരെയുള്ള വിവിധ പഠനങ്ങൾക്ക് സൗകര്യമുണ്ട്. വിവരങ്ങൾക്ക്: 9037453347.

പ്രവാസി പെൻഷൻ വിതരണം ഇന്ന്
മലപ്പുറം ∙ പ്രവാസം മതിയാക്കി നാട്ടിൽ കഴിയുന്നവർക്ക് ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി നൽകുന്ന പ്രവാസി പെൻഷൻ ഇന്ന് രാവിലെ 10ന് പാണക്കാട്ട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ വിതരണം ചെയ്യും. ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം എന്നിവരും പങ്കെടുക്കുമെന്ന് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ഇബ്രാഹിം മുറിച്ചാണ്ടിയും ജനറൽ സെക്രട്ടറി മുസ്തഫ തിരൂരും അറിയിച്ചു.

ക്രിയ ടാലന്റ് പരീക്ഷ മേയ് 11ന് 
മലപ്പുറം ∙ പെരിന്തൽമണ്ണ ക്രിയ സിവിൽ സർവീസ് അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാനതല ടാലന്റ് പരീക്ഷ മേയ് 11ന് നടക്കും. സംസ്ഥാനത്തൊട്ടാകെ നൂറോളം പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 7–ാം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾ മുതൽ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കു വരെ പരീക്ഷയെഴുതാം. മികച്ച മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് സിവിൽ  സ്കോളർഷിപ്പും സമ്മാനങ്ങളുമുണ്ടാകും. നജീബ് കാന്തപുരം എംഎൽഎ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ക്രിയ സിവിൽ സർവീസ് അക്കാദമിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയിൽ പങ്കെടുക്കാൻ ഈ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. https://krea.gl1.in/. 9645120577, 6235577577.

കേറ്ററിങ് കോഴ്സ്
തിരൂർ ∙ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരൂർ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2 മാസം ദൈർഘ്യമുള്ള പ്രഫഷനൽ കേറ്ററിങ്, ഒരാഴ്ച ദൈർഘ്യമുള്ള ബേക്കറി ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനു പ്രായപരിധിയില്ല. 9447539585

റോബോടെക്നിക്സ്, എഐ ക്യാംപ്
∙ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി 3, 4 തീയതികളിൽ  റോബോടെക്നിക്സ്, എഐ സൗജന്യ ക്യാംപ് ഒരുങ്ങുന്നു. ബേസിക് വർക്‌ഷോപ്, അനിമേഷൻ വിഡിയോസ്, സിംപിൾ പ്രോജക്ട്,  എക്സിബിഷൻ, ഫാക്ട്സ് ഓഫ് തിങ്സ്, കംപ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങിയവയിലാണ് പരിശീലനം. ക്യാംപിൽ പങ്കെടുക്കാൻ: 9188471498.

വ്യക്തിത്വ വികസന കോഴ്സ് മേയ് 6ന്
∙ഹൈസ്കൂൾ, പ്ലസ്‌ ടു വിദ്യാർഥികൾക്കുള്ള കാലിക്കറ്റ് സർവകലാശാലാ ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെ വ്യക്തിത്വ വികസന കോഴ്സ് മേയ് 6ന് തുടങ്ങും. മേയ് 4ന് അകം റജിസ്റ്റർ ചെയ്യണം. ഫോൺ: 9400511522. കല, നാടകം, സിനിമ, കായികം, വിനോദം, നാട്ടറിവ്, ഭക്ഷണം, ഗാന്ധിയൻ മൂല്യങ്ങൾ, ഇന്ത്യൻ ഭരണഘടന, തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് നയിക്കും.

വിദ്യാർഥികൾക്ക് കവിതാ ശിൽപശാല
∙ചങ്ങരംകുളം  സാംസ്കാരിക സമിതി ഗ്രന്ഥശാല ഹൈസ്കൂൾ വിദ്യാർഥികൾക്കായി മേയ് 12 ന് കവിതാ ശിൽപശാല നടത്തും. ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ഇ.എം.സൂരജ, ഡോ. ഹരിയാനന്ദകുമാർ എടപ്പാൾ, സി.സുബ്രഹ്മണ്യൻ‍ എന്നിവർ നേതൃത്വം നൽകും. സോമൻ ചെമ്പ്രേത്ത് ആണ് ക്യാംപ് ഡയറക്ടർ. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഒരു വർഷത്തെ സൗജന്യ ഗ്രന്ഥശാലാ മെംബർഷിപ്, സർട്ടിഫിക്കറ്റ്, സമ്മാനപുസ്തകങ്ങൾ എന്നിവ നൽകും. പങ്കെടുക്കാൻ: 9605960240.

ഗെസ്റ്റ് ലക്ചറർ
∙നിലമ്പൂർ അമൽ കോളജിൽ  വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. 10 ന് മുൻപ് www.amalcollege.ac.in സൈറ്റിലെ ഗൂഗിൾ ഫോമിൽ അപേക്ഷിക്കണം. 04931 207055. 

ബാങ്ക് ഇടപാട്
∙നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com