റോഡരികിൽ കിടന്ന കാർ കാട്ടാന തകർത്തു
Mail This Article
×
കരുളായി ∙ റോഡരികിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു. പാലാങ്കര നാരങ്ങാമൂല നെടുമ്പറമ്പൻ വിജയന്റെ കാറാണ് ആന തകർത്ത്. ഇന്നലെ പുലർച്ചെ 2.30 ന് ആണ് സംഭവം. പിൻഭാഗത്തെ ചില്ല്, വാതിൽ, ലൈറ്റ് എന്നിവ നശിപ്പിച്ചു. മുകൾ ഭാഗത്തും നാശം വരുത്തി. കൃഷിയിടത്തിലിറങ്ങിയ ഒറ്റയാനെ കർഷകർ വിരട്ടി ഓടിച്ചപ്പോഴാണ് കാർ നിർത്തിയ ഭാഗത്തെത്തിയത്.
മുൻപ് ഇതേ സ്ഥലത്ത് ബൈക്ക് തകർത്തിട്ടുണ്ട്. കരുളായി വനത്തിൽ നിന്നുള്ള ആനകൾ നാരങ്ങാമൂല, കമ്പനിപ്പടി വഴിയാണ് ജനവാസ മേഖലയിലെത്തുന്നത്. പ്രതിരോധിക്കാൻ ഭാഗികമായി തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ട്. വേലി ഇല്ലാത്ത ഭാഗത്ത് കൂടിയാണ് ആന എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.