ADVERTISEMENT

പെരിന്തൽമണ്ണ∙ ബൈക്കിലെത്തി സ്‌ത്രീകളുടെ സ്വർണമാല കവർച്ച ചെയ്‌ത കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിലായി. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് പുളിത്താഴിയിൽ അജ്‌മലി(42)നെയാണ് പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്‌ടർ എൻ.എസ്.രാജീവ്, എസ്‌ഐ ഫിലിപ് മമ്പാട്, എസ്‌സി‌പിഒ സജി എന്നിവരു‌ടെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്. ഇയാൾ വിവിധ മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി, പെരിന്തൽമണ്ണ, മണ്ണാർക്കാട് പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ 2 വീതം കേസുകളുണ്ട്. മുങ്ങിനടക്കുകയായിരുന്ന ഇയാൾക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com